ജയ പരാജയങ്ങളെ കുറിച്ചറിയണ്ടേ? രാശി ഫലം 29, മാര്‍ച്ച്‌

Posted By: anjaly TS
Subscribe to Boldsky

രാശി ഫലങ്ങളുടെ സ്വാധീനത്തിലൂടെയാണ് ജീവിതത്തിലെ ഓരോ കാര്യങ്ങളും നടക്കുന്നത്. കൃത്യമായി രാശി ഫലങ്ങള്‍ നോക്കി മുന്നോട്ടു പോയാല്‍ ജീവിതത്തില്‍ വരാന്‍ പോകുന്ന ഗുണ ദോഷങ്ങളെ കുറിച്ച് ധാരണയുണ്ടാക്കാന്‍ സാധിക്കും.

പ്രപഞ്ചത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനമാണ് രാശി ഫലങ്ങളിലൂടെ വ്യക്തമാകുന്നത്. ഗ്രഹങ്ങളുടെ സഞ്ചാര പദത്തിലൂന്നിയുള്ള രാശി ഫലങ്ങള്‍ പിന്തുടര്‍ന്ന് പോന്നാല്‍ ജയ പരാജയങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കും.

മേടം

മേടം

നിങ്ങളുടെ പ്രയത്‌നം മുഴുവന്‍ നല്‍കിയിരുന്ന ഒരു പദ്ധതിയില്‍ നിന്നും നിങ്ങള്‍ പിന്നോക്കം പോവുകയാണെന്ന തോന്നലായിരിക്കും ഈ ദിവസങ്ങളില്‍ നിങ്ങളെ വേട്ടയാടുക. നിങ്ങളുടെ പ്രയത്‌നങ്ങള്‍ വിഫലമായെന്ന് തോന്നും. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നില്ല എന്ന ചിന്ത നിങ്ങളെ അലോസരപ്പെടുത്തും. പ്രയത്‌ന ഫലമായി ജയം നിങ്ങള്‍ക്കരികിലേക്ക് എത്തേണ്ട സമയമായിരിക്കും ഇത്. എന്നാല്‍ ജയം അകന്നു നില്‍ക്കും. പ്രതികൂല ഘടകങ്ങളാണ് എല്ലാമെന്ന തോന്നലായിരിക്കും നിങ്ങള്‍ക്ക്. എന്നാല്‍ നിങ്ങള്‍ ശരിയായ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത് എന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ ജയിച്ചുകൊണ്ട് തന്നെയാണ് മുന്നോട്ടു പോവുന്നത്. പോസിറ്റീവായി ചിന്തിച്ചു മുന്നോട്ടു പോവുക. ആ ചിന്ത നിങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയ്ക്ക് വേഗം കൂട്ടും.

ഇടവം

ഇടവം

നിങ്ങള്‍ മുന്നില്‍ വയ്ക്കുന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കാത്തതാണെന്ന അഭിപ്രായമായിരിക്കും ഈ ദിവസങ്ങളില്‍ നിങ്ങളെ തേടിയെത്തുക. ആ ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിച്ച് നിങ്ങള്‍ സ്വയം പരിഹാസ്യരാവുകയാണ് എന്നും അവര്‍ നിങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ നെഗറ്റീവ് അഭിപ്രായങ്ങളില്‍ മനം മടുക്കാതെ മുന്നോട്ടു പോവുകയാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ലക്ഷ്യത്തിലേക്ക് നിങ്ങള്‍ വയ്ക്കുന്ന ചുവടുകളുടെ പുരോഗതി മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചെന്നു വരില്ല. പക്ഷേ നിങ്ങള്‍ക്കത് അറിയാനാവും. കണക്കു കൂട്ടലുകള്‍ കൃത്യമായി വെച്ച് മുന്നോട്ടു പോവുക. മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തുന്നത് കണക്കിലെടുക്കാതിരിക്കുക.

മിഥുനം

മിഥുനം

നിങ്ങളുടെ പ്രവര്‍ത്തികള്‍ കാരണം ഒരു മാറ്റം നിങ്ങള്‍ക്കുണ്ടാകും ഈ ദിവസങ്ങളില്‍. സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത് നിങ്ങളെ തെല്ലൊന്ന് അസ്വസ്ഥരാക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മാറ്റമാണ് വരാനിരിക്കുന്നത് എന്ന് വിശ്വസിക്കുക. ഏത് സാഹചര്യത്തോടും ഇണങ്ങാന്‍ സാധിക്കുന്നവരാണ് നിങ്ങള്‍. ഇപ്പോഴുണ്ടാവുന്നതും ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് അനുകൂലമായി ഉണ്ടാവുന്ന മാറ്റം അവസാനിക്കുമ്പോള്‍ ഒരു നല്ല ജീവിത സാഹചര്യമായിരിക്കും നിങ്ങളുടെ മുന്നിലെത്തുക.

കര്‍ക്കടകം

കര്‍ക്കടകം

രമ്യതയില്‍ പിരിയുക എന്ന ചിന്തയായിരിക്കും നിങ്ങളില്‍ ഇപ്പോള്‍. സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഒരു സാഹചര്യം ഇല്ലാതാവാന്‍ വലിയ വിട്ടുവീഴ്ച ചെയ്യാന്‍ വരെ നിങ്ങള്‍ മുതിരും. ഒരു ബിസിനസാണെങ്കില്‍ കൂടുതല്‍ വിഹിതം മറ്റൊരു വ്യക്തിക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനാവും നിങ്ങളുടെ ശ്രമം. ആ സമയം അങ്ങിനെ ഒരു സാഹസത്തിന് മുതിരുന്നതിന് നിങ്ങള്‍ക്ക് തടസമുണ്ടാവില്ല. എതിര്‍ സ്ഥാനത്തുള്ളവര്‍ക്ക് വലിയ നേട്ടമായിരിക്കും ഇതിലൂടെ ലഭിക്കുക. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ചെയ്തത് മണ്ടത്തരമായിരുന്നു എന്ന തോന്നലിലേക്ക് നിങ്ങള്‍ വന്നെത്തും. കുറ്റബോധത്തിന് വരെ അത് ഇടയാക്കും. അതുകൊണ്ട് നന്നായി ആലോചിച്ച് വേണം ആ സാഹചര്യത്തെ നേരിടാന്‍. ക്ഷമയോടെ രണ്ട് കൂട്ടര്‍ക്കും നഷ്ടമില്ലാത്ത ഒരു പ്ലാന്‍ കണ്ടെത്തുക. കുറച്ചു കാലം കഴിയുമ്പോള്‍ ശരിയായ തീരുമാനമായിരുന്നു നിങ്ങള്‍ എടുത്തത് എന്ന് ബോധ്യപ്പെടും.

ചിങ്ങം

ചിങ്ങം

വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയുമായി മുന്നോട്ടു പോകുവാനുള്ള സമയത്തിന്റെ തുടക്കമാണ് ഇത്. എന്നാല്‍ ചില പ്രതികൂല ഘടകങ്ങള്‍ ഈ പദ്ധതി തുടങ്ങുമ്പോള്‍ തന്നെ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടാവും. സമയത്ത് തീരുമെന്നതോ, പദ്ധതി തീര്‍ക്കുന്നതിനുള്ള ഘടകങ്ങളുടെ അപര്യാപ്തതയോ അങ്ങിനെ നിങ്ങളെ പിന്നോട്ടടിക്കുന്ന ചിന്തകള്‍ ഏറി വരും. എന്നാല്‍ ഇതുകൊണ്ടൊന്നും ആശങ്കപ്പെടേണ്ടതില്ല. പ്രതീക്ഷ കൈവിടാതെ, ലക്ഷ്യവുമായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയാല്‍ നിങ്ങള്‍ക്ക് ജയിക്കാനാവും.

കന്നി

കന്നി

ആത്മവിശ്വാസം ഇല്ലാതെയാക്കി നിങ്ങളെ തളര്‍ത്താന്‍ ചിലര്‍ ശ്രമിക്കും. നിങ്ങളുടെ കഴിവ് വിജയിക്കാന്‍ പര്യാപ്തമല്ല എന്ന് പറഞ്ഞായിരിക്കും അവര്‍ നിങ്ങളില്‍ ആശയക്കുഴപ്പം തീര്‍ക്കാന്‍ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ഈ ഘടകങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ പതിയെ പിന്മാറും. ചില വ്യക്തികള്‍ക്ക് മറ്റുള്ളവരുടെ കഴിവിനെ വിലകുറച്ച് കാണാനാണ് താത്പര്യം. നിങ്ങളെ സമൂഹത്തിന് മുന്നില്‍ കഴിവില്ലാത്തവരായി അവര്‍ അവതരിപ്പിക്കും. അത് ഗൗനിക്കാതെ മുന്നോട്ടു ആത്മവിശ്വാസത്തോടെ പോവുക. മറ്റുള്ളവര്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ ശക്തി നല്‍കുന്ന കഴിവ് നിങ്ങള്‍ക്കുണ്ട്. അത് വിശ്വസിച്ച് മുന്നോട്ടു പോവുക.

 തുലാം

തുലാം

വിജയകരമായി പരിഹരിച്ചു കഴിഞ്ഞു എന്ന് നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന ഒരു പ്രശ്‌നം ഈ നാളുകളില്‍ വീണ്ടും തലപൊക്കുന്നതായുള്ള തോന്നി തുടങ്ങും. കഴിഞ്ഞ തവണ ആ പ്രശ്‌നത്തെ നേരിട്ടപ്പോള്‍ വലിയ സമ്മര്‍ദ്ദമായിരുന്നിരിക്കും നിങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ വീണ്ടും ആ പ്രശ്‌നം വരുന്നു എന്ന ചിന്ത നിങ്ങളെ തളര്‍ത്തും. എന്നാല്‍ ഭയത്തില്‍ നിങ്ങള്‍ അകപ്പെടരുത്. മനസ് സ്വസ്ഥമാക്കി ചിന്തിക്കുക. ആ പ്രശ്‌നം വീണ്ടും വരുന്നു എന്നത് ഒരു തോന്നല്‍ മാത്രമായിരുന്നു എന്ന് അപ്പോള്‍ തോന്നും. ശ്രദ്ധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് അനുകൂലമായിട്ടായിരിക്കും ആ സാഹചര്യം വരുന്നത് എന്നും മനസിലാക്കാം. സാഹചര്യത്തെ നന്നായി നോക്കിക്കണ്ട് അത് തെറ്റായ വഴിയിലേക്ക് പോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

വൃശ്ചികം

വൃശ്ചികം

നിങ്ങളോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ഒരു വ്യക്തിയുമായി വഴക്കിട്ട് പിരിഞ്ഞത് നിങ്ങളില്‍ കുറ്റബോധത്തിന് ഇടയാക്കും. ആ കാലത്തേക്ക് തിരികെ പോയി ആ വ്യക്തിയുമായുണ്ടായ തര്‍ക്കം ഇല്ലാതാക്കാന്‍ വരെ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ കഴിഞ്ഞു പോയ കാലത്തേക്ക് പോവുക നമുക്ക് അസാധ്യമാണല്ലോ. തര്‍ക്കിച്ച് പിരിഞ്ഞ ആ വ്യക്തിയെ കൂടുതല്‍ മനസിലാക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ ശ്രമിക്കും. അവരുമായുള്ള പ്രശ്‌നങ്ങള്‍ എഴുതി തള്ളാനും നിങ്ങള്‍ തയ്യാറാവും. സമയം തിരിച്ചു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എങ്കിലും പുതിയ ചിന്താഗതിയുമായി മുന്നോട്ടു പോവാനാകും. മനസ് തുറന്ന് ചിന്തിച്ച്, പ്രശ്‌നങ്ങള്‍ മറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ധനു

ധനു

ഒരു അര്‍ഥവും ഇല്ലാത്ത ഒരു പകല്‍ കിനാവായിരിക്കും നിങ്ങള്‍ കണ്ടത്. പക്ഷേ അര്‍ഥമൊന്നും ഇല്ലെന്ന് ആദ്യം തോന്നും. ഒന്നുകൂടി സൂക്ഷ്മമായി വിലയിരുത്തിയാലോ? യഥാര്‍ഥ ജീവിതത്തില്‍ ഫലവത്തായാല്‍ ഹീറോ പരിവേശം നിങ്ങള്‍ക്ക് ലഭിക്കുന്ന ദിവാ സ്വപ്‌നമായിരുന്നിരിക്കും അത്. അതുകൊണ്ട് പകല്‍ തേടിയെത്തുന്ന ആ സ്വപ്നത്തെ വെറുതെ വിടണ്ട. ചിലപ്പോള്‍ സാക്ഷാത്കരിക്കാന്‍ വളരെ അധികം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും അത്. എങ്കിലും സാധ്യതകള്‍ പരിശോധിക്കാതെ വിട്ടു കളയരുത്. ഒന്നു ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവയാവും അത്.

 മകരം

മകരം

നല്ലൊരു ജീവിതത്തിന് ചില അഴിച്ചു പണികള്‍ വേണമെന്ന തോന്നലായിരിക്കും നിങ്ങളെ പിടികൂടുക. വലിയ മാറ്റങ്ങളും, സമയവും, ശ്രദ്ധയുമെല്ലാം അതിന് വേണ്ടി വരുമെന്നാകും നിങ്ങളുടെ കണക്കു കൂട്ടല്‍. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലൊരു മാറ്റത്തിന് കൂടുതല്‍ സമയം നിങ്ങള്‍ ചിലവഴിക്കേണ്ടതായി വരില്ല. പുറമെ നിന്നുള്ള ഘടകങ്ങളും നിങ്ങളുടെ സഹായത്തിന് വേണ്ടിവരില്ല. പകരം നിങ്ങളുടെ ചിന്തയിലും, പ്രതീക്ഷകളിലും ചില അഴിച്ചു പണി നടത്തുക. പ്രതീക്ഷ മുറുകെ പിടിച്ചുള്ള ജീവിതം നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവന്ന് തരും.

കുംഭം

കുംഭം

മധ്യസ്ഥനാവാന്‍ വേണ്ട അനുകൂല ഘടകങ്ങള്‍ നിങ്ങളിലില്ലെന്ന ചിന്തയാവും നിങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്നത്. എന്നാലങ്ങിനെയല്ല കാര്യങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകളില്‍ ഫലപ്രദമായി ഇടപഴകാനുള്ള കഴിവ് നിങ്ങളിലുണ്ട്. സൈക്കോളജിയിലുള്ള നിങ്ങളുടെ അഭിരുചി മികച്ച വാഗ്വാധങ്ങള്‍ക്ക് നിങ്ങളെ പ്രാപ്തരാക്കും. ഒരു നല്ല മധ്യസ്ഥന് വേണ്ട ഗുണങ്ങളാണ് അവ. നിങ്ങള്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ക്ക് വേണ്ടതും അതാണ്. ഈ കഴിവുകള്‍ മനസിലാക്കി നിങ്ങള്‍ മുന്നേറുകയാണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായി ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ നിങ്ങള്‍ക്കാകും. മറ്റുള്ളവര്‍ക്ക് വെളിച്ചവുമാകും.

മീനം

മീനം

കുഴക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം തല പുകഞ്ഞ് ആലോചിക്കുകയാണെങ്കിലും അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപകടത്തെ പെട്ടെന്ന് കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നല്ല വഴി കണ്ടെത്തിയെന്നായിരിക്കും നിങ്ങളുടെ വിശ്വാസം. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന ആ പ്രശ്‌നം പതിയെ തലപൊക്കാനായിരിക്കും പോവുന്നത്. സൂക്ഷ്മമായി സാഹചര്യത്തെ വിശകലനം ചെയ്യുകയാണ് വേണ്ടത്. ആ ഒളിഞ്ഞിരിക്കുന്ന പ്രശ്‌നത്തെ കണ്ടെത്താനാവണം. അത് കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ സമാധാനം ഒപ്പമുണ്ടാവും.

English summary

Horoscope 27 March 2018

Check out your daily horoscope for 29 March 2018 and know what exactly the day holds for you!