മാര്‍ച്ച് 23, രാശികള്‍ നിങ്ങള്‍ക്ക് അനുകൂലമാണോ ?

Posted By: anjaly TS
Subscribe to Boldsky

രാശിഫലം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ഓരോ രാശിക്കാര്‍ക്കും സമയവും ദിവസവും നോക്കിയായിരിക്കും ഫലം വരുന്നത്. ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത തരത്തിലുള്ള രാശിഫലം ആയിരിക്കും. ഇത് ചിലപ്പോള്‍ നല്ലതോ ചീത്തയോ ആയിരിക്കും. ഓരോ ദിവസവും മാറിവരുന്ന കാര്യങ്ങള്‍ നോക്കിയാണ് ഫലം തീരുമാനിക്കുക.

ഇന്നത്തെ ദിവസം രാശിപ്രകാരം നിങ്ങള്‍ക്ക് എങ്ങനെയെന്ന് നോക്കാം. സൂര്യ രാശികള്‍ മാറി വരുമ്പോള്‍ ജീവിതത്തിലും നിങ്ങളുടെ കര്‍മ്മ മേഖലയിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് നോക്കാം. ഇത് പലപ്പോഴും എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

മേടം രാശി

മേടം രാശി

വരാനിരിക്കുന്ന എന്തെങ്കിലും സംഭവത്തിന്റേയോ, സാഹചര്യത്തിന്റേയോ പേരില്‍ ആരെങ്കിലും നിങ്ങളില്‍ അമിതമായ തോതില്‍ ഉദ്വേഗം നിറയ്ക്കുന്നുണ്ടോ? നിങ്ങളുടെ ഉറക്കം അത് കെടുത്തുന്നുണ്ടോ? എങ്ങില്‍ നിങ്ങള്‍ മേടം രാശിക്കാര്‍ കൂടുതല്‍ കരുതിയിരിക്കണം. നിങ്ങളെ ഉദ്വേഗഭരിതമാക്കുന്ന ആ കാര്യം എന്താണെങ്കിലും ആ വ്യക്തി ആരാണെങ്കിലും അതില്‍ നിന്നും ഒരടി നിങ്ങള്‍ പിന്നോട്ടു വയ്ക്കണം. ആധിയോ, ആകുലതയോ കൂടുതലുള്ള വ്യക്തിയായിരിക്കാം നിങ്ങളിലേക്കും അത് പകരാന്‍ ശ്രമിക്കുന്നത്. മനസ് ശാന്തമാക്കി ചിന്തിക്കുക, പ്രവര്‍ത്തിക്കുക. അപ്പോള്‍ എന്താണ് യഥാര്‍ഥ വസ്തുത എന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസിലാക്കാനാവും. നിങ്ങള്‍ ടെന്‍ഷന്‍ അടിച്ചിരുന്ന കാര്യത്തില്‍ ഒന്നും പേടിക്കാന്‍ മാത്രം ഉണ്ടായിരുന്നില്ല എന്നും വ്യക്തമാകും.

ഇടവംരാശി

ഇടവംരാശി

ലക്ഷ്യത്തിലേക്ക് എത്താന്‍ എളുപ്പവഴിയാണോ നിങ്ങള്‍ തിരയുന്നത്? ഒരുപാട് പരിശ്രമിച്ചിട്ടും ലക്ഷ്യം നേടാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ എളുപ്പവഴികള്‍ തിരഞ്ഞ് നിങ്ങള്‍ക്ക് പോകാന്‍ തോന്നും. എന്നാല്‍ ഇടവംരാശിക്കാര്‍ ഇപ്പോള്‍ ക്ഷമയെ ഒപ്പം കൂട്ടേണ്ട സമയമാണ്. കാരണം തിടുക്കപ്പെട്ട്, എളുപ്പവഴിയിലൂടെ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നത് നിങ്ങളുടെ ജയത്തെ ബാധിക്കും. ജയത്തിലേക്ക് എത്തുന്നതിന് അനിവാര്യമായ ഘടകം നിങ്ങള്‍ ഈ എളുപ്പവഴിയിലൂടെ പോകുമ്പോള്‍ വിട്ടുപോകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരിയായ വഴിയില്‍ കഠിനാധ്വാനം തുടരുക. ജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

മിഥുനം രാശി

മിഥുനം രാശി

നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരമുള്ള വ്യക്തി, ആ അധികാരം ഉപയോഗിച്ച് തീര്‍ത്തും അംഗീകരിക്കാന്‍ സാധിക്കാത്ത നിര്‍ദേശങ്ങളുമായി നിങ്ങളെ അലോസരപ്പെടുത്തും. ഒരു അര്‍ഥവുമില്ലാത്ത നിര്‍ദേശങ്ങള്‍ പിന്തുടരേണ്ടി വരും നിങ്ങള്‍ക്ക്. തീര്‍ത്തും അസ്വസ്ഥരാകുന്ന നിങ്ങള്‍ക്ക് ആ വ്യക്തിക്ക് മുന്നില്‍ പൊട്ടിത്തെറിക്കാനുള്ളത്രയും വിദ്വേഷം തോന്നാം. എന്നാല്‍ നിശബ്ദമായി ആ നിര്‍ദേശങ്ങള്‍ നിങ്ങള്‍ അനുസരിച്ച് പോവുകയാണ് വേണ്ടത്. കുറച്ച് സമയം എല്ലാം ശരിയാവാന്‍ ഉപയോഗിക്കുക.

കര്‍ക്കടക രാശി

കര്‍ക്കടക രാശി

നിങ്ങള്‍ പിന്തുടരുന്ന ലക്ഷ്യത്തെ പറ്റി എല്ലാം അറിയാം എന്നാണോ നിങ്ങള്‍ കരുതുന്നത്? വളരെ നാളുകളാണ് ഈ ലക്ഷ്യത്തിന് പിന്നാലെ ആയിരിക്കും നിങ്ങള്‍. മറ്റുള്ളവര്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അറിയുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാം എന്നായിരിക്കും നിങ്ങളുടെ വിശ്വാസം. എന്നാല്‍ അങ്ങിനെയല്ല. നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ആ ഘടകത്തില്‍ നിങ്ങള്‍ക്കറിയാതെ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളും ഉണ്ട്. അത് കര്‍ക്കടക രാശിക്കാര്‍ക്ക് ഇപ്പോള്‍ അറിയാനും സാധിക്കില്ലെന്നതാണ് പ്രത്യേകത. പക്ഷേ അത് കാര്യമാക്കേണ്ട. ജയിക്കുന്നതിന് ഇത് നിങ്ങള്‍ക്ക് തടസമാകില്ല. ഒരു അജണ്ട മുന്നില്‍ വെച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കാതിരിക്കുക. നന്നായി പരിശ്രമിക്കുക. അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

ചിങ്ങരാശി

ചിങ്ങരാശി

നിങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ ഇഷ്ടമില്ലാത്ത ചില കാര്യങ്ങളുണ്ടാകും. അത് നിങ്ങളുടെ വ്യക്തിത്വത്തില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ധൈര്യത്തേയും നിങ്ങള്‍ കൂട്ടുപിടിക്കേണ്ടതുണ്ട്. അതിലൂടെ മറ്റൊരു നേട്ടം കൂടി നിങ്ങള്‍ക്കുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ചൊരു ഉള്‍ക്കാഴ്ചയിലേക്ക് ഈ സ്വയം പരിശോധന നിങ്ങളെ എത്തിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലേക്ക് നിങ്ങളുടെ ജീവിതവും, വ്യക്തിത്വവും മാറ്റാം എന്നായിരിക്കാം നിങ്ങളുടെ വിശ്വാസം. എന്നാല്‍ ചിങ്ങരാശിക്കാരായ നിങ്ങള്‍ ഈ കാര്യത്തില്‍ കരുതല്‍ കാണിക്കണം. നിങ്ങളെ നന്നായി അറിയാവുന്ന, അല്ലെങ്കില്‍ നിങ്ങളോട് നിതീ പുലര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുക. നിങ്ങളെ അടുത്തറിയാവുന്ന അവര്‍ വ്യക്തിത്വത്തില്‍, അല്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റം എങ്ങിനെ നിങ്ങളെ ബാധിക്കും എന്ന് പറഞ്ഞു തരും.

കന്നി രാശി

കന്നി രാശി

സ്മാര്‍ട്ട്‌നെസും, അവതരണഗുണവും, ആത്മനിഷ്ഠയുമെല്ലാം ജയത്തിന് വേണ്ട അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ ഒരു പുതിയ കാര്യം ജയത്തിലേക്ക് എത്തിക്കുന്നതില്‍ അനിവാര്യമായ ഘടകങ്ങളില്‍ ഒന്ന് കന്നി രാശിക്കാരില്‍ നിന്നും ഈ സമയം അകന്നു നില്‍ക്കും. സാഹചര്യങ്ങളെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഒരു നല്ല പ്രതിച്ഛായ നേടിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കും എന്നത് ഈ അവസരത്തില്‍ മറക്കാതിരിക്കുക. നിങ്ങളില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുക. പോസിറ്റീവായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കണം.

തുലാരാശി

തുലാരാശി

ദിവാസ്വപ്‌നം കാണാന്‍ കാരണങ്ങളുണ്ടാകും നിങ്ങള്‍ക്കിപ്പോള്‍. മനസിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ആ ചിന്തകളെ ആസ്വദിക്കുകയാകും നിങ്ങള്‍. ആ ദിവാസ്വപ്‌നങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രയത്‌നിക്കണം. ദിവാസ്വപ്‌നം ആസ്വാദ്യകരമാണ്. പക്ഷേ അതിനെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോയി ജയം നേടണം എങ്കില്‍ സ്വപ്‌നങ്ങളിലേതാണ് നിങ്ങളില്‍ അത്യാവേശം നിറയ്ക്കുന്നത് എന്ന് കണ്ടെത്തണം. പ്രാമുഖ്യം ഏതിന് എന്ന് കണ്ടെത്തി കഴിഞ്ഞാല്‍ അതിലേക്കെത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലേക്കാകണം നിങ്ങളുടെ അടുത്ത ശ്രദ്ധ. അതിന് പിന്നാലെ പദ്ധതികളെന്തെന്നും സ്വയം ബോധ്യപ്പെടുത്തണം. കണ്ടു നടന്ന ദിവാസ്വപ്‌നം അങ്ങിനെ യഥാര്‍ഥ ജീവിതത്തില്‍ കൂടുതല്‍ മധുരത്തോടെ നുണയാം.

 വൃശ്ചികരാശി

വൃശ്ചികരാശി

ആഴ്ച അവസാനിക്കുന്നതിന് മുന്‍പ് ലക്ഷ്യം വെച്ചതെല്ലാം ചെയ്യാനാവും നിങ്ങളുടെ ശ്രമം. എന്നാല്‍ വൃശ്ചികരാശിക്കാരായ നിങ്ങള്‍ അതെല്ലാം മാറ്റിവെച്ച് വിശ്രമിക്കാനുള്ള സമയം കണ്ടെത്തുക. നഷ്ടമാകുന്നതിനെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെടാതിരിക്കുക. പ്രതീക്ഷകളും, ലക്ഷ്യങ്ങള്‍ക്കുമെല്ലാം അനിവാര്യമായ ഒരു ഇടവേള നല്‍കുക. നിങ്ങള്‍ പെര്‍ഫെക്ഷനോടെ കാര്യങ്ങള്‍ ചെയ്യാതിരുന്നത് കൊണ്ട് അവസാനിച്ചു പോകില്ല ലോകം. എത്ര ചെയ്യാന്‍ പറ്റുമോ അത്രയും ചെയ്യുക. ചെയ്യാന്‍ സാധിക്കുന്നില്ല എന്നോര്‍ത്തുള്ള അനാവശ്യ നിരാശയിലേക്കും കുറ്റബോധത്തിലേക്കും എത്താതിരിക്കാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദങ്ങളെ മാറ്റി വെച്ച് ആഴ്ചയുടെ അവസാന ദിനങ്ങള്‍ ആസ്വദിക്കു.

ധനുക്കൂറ്

ധനുക്കൂറ്

നമ്മളെ ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷത്തിന്റെ ഭാഗമാകുമ്പോള്‍, നമ്മളിലുള്ളതിന്റെ ഏറ്റവും മികച്ചതെല്ലാം പുറത്തെടുത്ത് തിളങ്ങാന്‍ നമുക്കാകും. നമ്മള്‍ വിലയിരുത്തപ്പെടുന്നില്ല എന്ന ചിന്തയിലും, നമ്മളെ ഉള്‍ക്കൊള്ളുന്നു എന്ന ചിന്തയിലും പ്രവര്‍ത്തിക്കുമ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ധനുരാശിക്കാര്‍ക്ക് ഈ അന്തരീക്ഷം ഇപ്പോള്‍ ലഭിക്കില്ല. എന്തെങ്കിലും കാര്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാകും നിങ്ങള്‍ എങ്കിലും, കൂട്ടത്തിലുള്ള വ്യക്തികളില്‍ നിന്നും വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നേരിടേണ്ടി വരികയും, നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം സൂക്ഷ്മമായി വിലയിരുത്തപ്പെടുകയുമാകാം. മുന്നിലാര് എന്ന കാര്യത്തില്‍ ഇത് ആശയക്കുഴപ്പം തീര്‍ക്കും. എന്നാല്‍ നിങ്ങള്‍ ഈ സാഹചര്യമെല്ലാം ഉള്‍ക്കൊണ്ട് മുന്നോട്ട് തന്നെ പോവുക.

മകരരാശി

മകരരാശി

നിങ്ങള്‍ക്ക് എന്താണോ തോന്നുന്നത് അത് നിങ്ങള്‍ മറ്റൊരു വ്യക്തിയോട് സത്യസന്ധമായി തുറന്നു പറയും. പക്ഷേ നിങ്ങള്‍ക്കും ആ വ്യക്തിക്കും ഇടയില്‍ ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ് അപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കും. നിങ്ങള്‍ നിങ്ങളുടെ തോന്നലുകളെ ആ വ്യക്തിയിലേക്ക് കൈമാറുന്നതില്‍ വന്ന പോരായ്മ കൊണ്ടല്ല അത്. ആ വ്യക്തി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതാണ് നിങ്ങളില്‍ നിന്നും അയാള്‍ പ്രതീക്ഷിക്കുന്നത്. ആ വ്യക്തി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് യഥാര്‍ഥ്യമാകണമെന്ന പ്രതീക്ഷയില്‍ നിങ്ങളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് അയാള്‍ക്ക് മനസിലാക്കാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ നിങ്ങള്‍ പോകുന്ന വഴി തന്നെ പിന്തുടരുക. തെറ്റ് നിങ്ങളുടെ ഭാഗത്തില്ല എന്ന് തിരിച്ചറിയുക.

കുംഭരാശി

കുംഭരാശി

ഇപ്പോള്‍ ഭാഗമായിരിക്കുന്ന പ്രവര്‍ത്തിയെ കുറിച്ച് നല്ല അറിവ് നിങ്ങള്‍ക്കുണ്ടെന്ന് മറ്റൊരു വ്യക്തിയെ ബോധ്യപ്പെടുത്തി നല്ല പ്രതിച്ഛായ സൃഷ്ടിക്കാനാവും നിങ്ങളുടെ ശ്രമം. നിങ്ങളുടെ സ്ഥാനം അവിടെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും എന്നാലും നിങ്ങളുടെ വിശ്വാസം. എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്നതില്‍ കുംഭരാശിക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ഒരു ആശയക്കുഴപ്പം ഉടലെടുക്കും. എങ്ങിനെ മുന്നോട്ടു പോകണം എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഉത്തരം ലഭിച്ചെന്ന് വരില്ല. ഉത്തരം ലഭിക്കാത്തത് പാപമല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ ഉത്തരങ്ങള്‍ നിങ്ങളുടെ പക്കലുണ്ട് എന്ന് വിശ്വസിച്ച് ഓരോന്ന് ചെയ്തു കൂട്ടിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും.

മീനം രാശി

മീനം രാശി

നിങ്ങളുടെ പദ്ധതികള്‍ ചിലപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതാകും. അല്ലെങ്കില്‍ നിങ്ങള്‍ സഹായം തേടുന്ന വ്യക്തി അത് പ്രാക്ടിക്കല്‍ അല്ല എന്ന് തന്നെ വിലയിരുത്തും. എന്നാല്‍ കൂടുതല്‍ നാടകീയമായി, സ്വപ്‌ന വഴിയിലൂടെ മുന്നോട്ടു പോകാന്‍ നിങ്ങള്‍ ശ്രമിക്കും. അതില്‍ നിങ്ങള്‍ അഭിനന്ദനങ്ങള്‍ വാങ്ങിക്കൂട്ടും. പക്ഷേ ബിസിനസോ, മറ്റ് ഗൗരവമുള്ള കാര്യങ്ങളോ ആണെങ്കില്‍ സാധ്യതകള്‍ തേടുന്ന ഒരാളുടെ സഹായം നിങ്ങള്‍ തേടണം. അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണം. വിട്ടുകൊടുക്കാതെ അവരെ നിങ്ങളുദ്ദേശിക്കുന്നത് എന്തെന്ന് ബോധ്യപ്പെടുത്തണം.

English summary

your-daily-horoscope-for-23-march-2018

Check out your daily horoscope for 23 March 2018 and know what exactly the day holds for you!
Story first published: Friday, March 23, 2018, 7:00 [IST]