പെണ്ണിനെ ആകര്‍ഷിക്കും ചെക്കന്റെ രാശി ഇതാണ്‌

Posted By:
Subscribe to Boldsky

ഭാഗ്യവും രാശിയും നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. ചില മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതെങ്ങനെ ഒഴിവാക്കാം എന്നത് എന്നും വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. പലപ്പോഴും ജീവിതത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ സംഭവിക്കുന്നത് നമ്മുടെ രാശികളിലെ സമയം അനുസരിച്ചാണ്. ഓരോ സമയത്തിനനുസരിച്ച് ഭാഗ്യവും നിര്‍ഭാഗ്യവും മാറിമാറിക്കൊണ്ടിരിക്കും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പല കാര്യങ്ങളും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഓരോരുത്തര്‍ക്കും രാശിപ്രകാരം ഭാഗ്യവും നിര്‍ഭാഗ്യവും സംഭവിക്കുന്നു.

ആണ്‍വേഷം കെട്ടി രണ്ട് വിവാഹം;കാരണം ഇതാണ്

അതുപോലെ തന്നെ ജീവിതത്തില്‍ പ്രണയം എന്നത് സംഭവിച്ച് പോവുന്ന കാര്യമാണ്. എന്നാല്‍ എല്ലാവരുടേയും പ്രണയം വിജയത്തില്‍ എത്തണമെന്നില്ല. പരാജയപ്പെട്ട് ബ്രേക്ക് അപ് ആവുന്ന നിരവധി പ്രണയങ്ങളുണ്ട്. എന്നാല്‍ രാശിപ്രകാരം സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ സ്ത്രീകളില്‍ ആകര്‍ഷകത്വം ഉണ്ടാക്കുന്നത് എന്ന് നോക്കാം.

മിഥുനം രാശി

മിഥുനം രാശി

ഒരു സ്ത്രീയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു തരത്തിലുള്ള കാര്യങ്ങളും മിഥുനം രാശിയില്‍ പെട്ട പുരുഷന്‍മാര്‍ ചെയ്യേണ്ടതായില്ല. വളരെയധികം പ്രണയാതുരരായിരിക്കും ഈ രാശിക്കാര്‍. മാത്രമല്ല മറ്റുള്ളവരോട് പെരുമാറുന്ന രീതിയും വളരെയധികം പ്രധാനപ്പെട്ടതായിരിക്കും. അതുകൊണ്ട് തന്നെ പ്രണയത്തിന് വേണ്ടി സ്ത്രീകളുടെ പുറകേ പോവേണ്ട ആവശ്യം ഇല്ല. സ്ത്രീകള്‍ ഇവരുടെ പുറകേ വരും.

മിഥുനം രാശി

മിഥുനം രാശി

വികാരപരമായി കാര്യങ്ങളെ സമീപിക്കുന്നവരാണ് ഇവര്‍. മാത്രമല്ല നിശബ്ദമായി വലരെ ഗൗരവതരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഇവര്‍ മുന്നിലാണ്. ഇതുകൊണ്ടെല്ലാം തന്നെ ഒരു പെണ്ണും ഇത്തരം സ്വഭാവത്തിലുള്ള ഒരാളെ വിട്ടു പോവാന്‍ സാധ്യതയില്ല. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്ന രാശികളില്‍ മുകളില്‍ നില്‍ക്കുന്ന ഒന്നാണ് മിഥുനം രാശി.

ചിങ്ങം രാശി

ചിങ്ങം രാശി

എല്ലാവരേയും സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ഹൃദയം ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും. ആരോഗ്യപരമായും മാനസികപരമായും നല്ല ഒരു ബന്ധം ആയിരിക്കും ഇവര്‍ക്കുണ്ടാവുക. മാത്രമല്ല പ്രണയം കൊണ്ട് പങ്കാളിയെ വീര്‍പ്പുമുട്ടിക്കുന്ന തരക്കാരായിരിക്കും ഇവര്‍. ഒരിക്കലും ഗൗരവതരമല്ലാത്ത ഒരു ബന്ധത്തിന് വേണ്ടി സ്ത്രീകള്‍ ഒരിക്കലും ചിങ്ങം രാശിക്കാരെ സമീപിക്കില്ല. ഹൃദയം കൊണ്ടാണ് ഇവര്‍ പങ്കാളിയെ സ്‌നേഹിക്കുക.

ചിങ്ങം രാശി

ചിങ്ങം രാശി

സൗഹൃദപരമായി കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. ഇത് തന്നെയാണ് പലപ്പോഴും സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതും. ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അത് പല തരത്തിലും നിങ്ങളുടെ നേട്ടത്തിന് കൂടി കാരണമാകുന്നു. നല്ലൊരു പങ്കാളി എന്നതിലുപരി നല്ലൊരു കുടുംബമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

തുലാം രാശി

തുലാം രാശി

മറ്റുള്ള രാശിക്കാരില്‍ നിന്ന് അല്‍പം വ്യത്യസ്തരാണ് ഇവര്‍. പെട്ടെന്ന് തന്നെ സ്ത്രീകള്‍ ഇവരെ ഇഷ്ടപ്പെടുന്നു. മാത്രമല്ല സ്റ്റൈല്‍ ഫാഷന്‍ എന്നിവയുടെ ലോകത്ത് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും ഈ രാശിക്കാര്‍. പ്രണയം എന്ന് പറഞ്ഞാല്‍ ഒരിക്കലും ഇവര്‍ക്ക് അതൊരു കുട്ടിക്കളിയായിരിക്കില്ല.

തുലാം രാശി

തുലാം രാശി

ജോലിയും പ്രണയവും ഒരുമിച്ച് കൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു. രണ്ടിനും തുല്യ പ്രാധാന്യം നല്‍കുന്നു ഇവര്‍യ എന്നാല്‍ അല്‍പം നാണം കുണുങ്ങികളായിരിക്കും ഈ രാശിക്കാര്‍. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്നത് ഇവരോടൊപ്പമാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാരായ പുരുഷന്‍മാര്‍ക്ക് ആരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ലുക്ക് ആയിരിക്കും ഉണ്ടാവുക. മാത്രമല്ല തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളുടെയെല്ലാം നേതൃത്വം ഏറ്റെടുക്കുന്നതിനുള്ള കഴിവ് ഉണ്ടാവും. തങ്ങളുടെ സ്‌റ്റൈല്‍ കൊണ്ട് തന്നെ സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. സംസാരിക്കുന്നതിലുള്ള കഴിവ് കണ്ട് തന്നെ സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു.

മകരം രാശി

മകരം രാശി

സ്വന്തം കാര്യങ്ങളിലും കഴിവുകളലിലും വളരെയധികം സന്തോഷവാന്‍മാരായിരിക്കും. മാത്രമല്ല നല്ലൊരു വ്യക്തിത്വം ആയിരിക്കും ഇവര്‍ക്കുണ്ടാവുക. സ്മാര്‍ട്ട് ആയി കാര്യങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ടും ഇവര്‍ക്ക് കഴിയുന്നു. ഇതെല്ലാം കൊണ്ട് തന്നെ സ്ത്രീകള്‍ ഈ രാശിക്കാരായ പുരുഷന്‍മാരില്‍ പെട്ടെന്ന് ആകൃഷ്ടരാവുന്നു. മാത്രമല്ല ബുദ്ധിപരമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

English summary

These Are The Zodiac Signs That Women Are Attracted To

There are the 4 zodiac signs that women can totally be attracted to! Find out if your man belongs to any of these signs