നഖത്തിന്റെ ആകൃതിയിലുണ്ട് നിങ്ങളുടെ സ്വഭാവം

Posted By:
Subscribe to Boldsky

നമ്മുടെ വ്യക്തിത്വം ശരീരത്തിന്റെ പ്രത്യേകതകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. മൂക്കിന്റെ ആകൃതി, വിരലിന്റെ ആകൃതി, നഖത്തിന്റെ ആകൃതി എല്ലാം നിങ്ങളുടെ വ്യക്തിത്വത്തേയും സ്വഭാവത്തെയും കുറിച്ച് പറയുന്നു. ഓരോ വ്യക്തിക്കും ഓരോ തരത്തിലാണ് വ്യക്തിത്വം ഉള്ളത്. അതുകൊണ്ട് തന്നെ ഇത് പല വിധത്തില്‍ നിങ്ങളുടെ സ്വഭാവത്തേയും വിലയിരുത്തുന്നതിന് സഹായിക്കുന്നു. നമ്മളെല്ലാവരും വ്യത്യസ്തരാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും വ്യത്യസ്തരാണ്.

പലപ്പോഴും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ വ്യക്തിജീവിതത്തിനും സ്വഭാവത്തിനും മാറ്റം വരുത്തുന്നുണ്ട്. എന്തൊക്കെയാണ് നഖത്തിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാം. എങ്ങനെയെന്ന് നോക്കാം. അതിന് വിവിധ തരത്തിലുള്ള ആകൃതിയിലുള്ള നഖത്തിനെക്കുറിച്ച് താഴെ പറയുന്നു.

നീളമുള്ളതും ചതുരാകൃതിയിലുമുള്ള നഖങ്ങള്‍

നീളമുള്ളതും ചതുരാകൃതിയിലുമുള്ള നഖങ്ങള്‍

നീളമുള്ളതും വലുതും ചതുരാകൃതിയിലുള്ള നഖങ്ങളാണ് നിങ്ങളുടേതെങ്കില്‍ ജന്മനാ തന്നെ ഏത് കാര്യത്തിനും നേതൃത്വം നല്‍കാന്‍ കഴിവുള്ളവരായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരായിരിക്കും. മാത്രമല്ല നല്ല രീതിയില്‍ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. മാത്രമല്ല സ്വതന്ത്രമായി നില്‍ക്കുന്നതിനും കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

നീണ്ടതും കൂര്‍ത്തതുമായ നഖം

നീണ്ടതും കൂര്‍ത്തതുമായ നഖം

നീണ്ടതും കൂര്‍ത്തതുമായ നഖങ്ങള്‍ ഉള്ളവര്‍ക്ക് അല്‍പം ശ്രദ്ധിക്കാം. ഇവര്‍ സ്‌നേഹിക്കുന്ന കാര്യത്തില്‍ ഒരിക്കലും പിശുക്ക് കാണിക്കുകയില്ല. മാത്രമല്ല മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തില്‍ മുന്നിലായിരിക്കും ഇവര്‍. എന്നാല്‍ ചില കാര്യങ്ങളിലെങ്കിലും സ്വാര്‍ത്ഥത ഇവരില്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ചെറിയ ചതുരാകൃതിയിലുള്ള നഖങ്ങള്‍

ചെറിയ ചതുരാകൃതിയിലുള്ള നഖങ്ങള്‍

ചതുരാകൃതിയിലുള്ള നഖങ്ങള്‍ ആണെങ്കില്‍ അത് നിങ്ങള്‍ ഫ്‌ളെക്‌സിബിള്‍ ആണ് എന്നതിന്റെ ലക്ഷണമാണ്. തമാശ ഇഷ്ടപ്പെടുന്നവരും കുറച്ച് ആക്രമണ സ്വഭാവമുള്ളവരും ആയിരിക്കും. എന്നാല്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്.

ചെറിയ നഖങ്ങള്‍

ചെറിയ നഖങ്ങള്‍

ചെറിയ നഖങ്ങള്‍ ആണെങ്കില്‍ ഏത് കാര്യത്തിലും പെര്‍ഫക്ഷന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥ നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ ഇവര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരായിരിക്കും. എന്നാല്‍ ഇവര്‍ വളരെയധികം വിശ്വസിച്ച് ഏത് കാര്യവും ഏല്‍പ്പിക്കാന്‍ കഴിയുന്നു.

 ആല്‍മണ്ട് ഷേപ്പിലുള്ള നഖങ്ങള്‍

ആല്‍മണ്ട് ഷേപ്പിലുള്ള നഖങ്ങള്‍

നിങ്ങള്‍ക്ക് ആല്‍മണ്ട് ഷേപ്പിലുള്ള നഖങ്ങള്‍ ആണെങ്കില്‍ നിങ്ങള്‍ വളരെയധികം സോഫ്റ്റും സെന്റിമെന്റലും ആയിരിക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ക്ക് പെട്ടെന്ന് കഴിയുന്നു. മാത്രമല്ല റൊമാന്റിക് ആയിരിക്കും ഇവര്‍.

ത്രികോണാകൃതിയിലുള്ള നഖം

ത്രികോണാകൃതിയിലുള്ള നഖം

ത്രികോണാകൃതിയിലുള്ള നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നഷ്ടപ്പെടുന്നതിനെ വെറുക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ പ്രശസ്തരാവുന്നതിന് വളരെയധികം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ചെറിയ പ്രശസ്തി പോലും പല വിധത്തില്‍ നിങ്ങളെ ബാധിക്കും. മുന്നോട്ട് ചിന്തിക്കുന്നതിന് വളരെയധികം ഇവര്‍ക്ക് കഴിയുന്നു.

English summary

nail shape personality

Quickly check your nail shape and find out about whatt ype of a personality you have! We bet, this is something that you are not aware of
Story first published: Friday, March 16, 2018, 17:01 [IST]