സൂര്യരാശികളുടെ ആഴ്ചഫലങ്ങൾ(2018 ഏപ്രിൽ 29-മേയ് 05)

Posted By: BHAGYA CHELLAPPAN
Subscribe to Boldsky

ജീവിതം ഗുണദോഷ സമ്മിശ്രമാണ്. ഭാവി എന്തെന്ന് അറിയാനുള്ള ആകാംക്ഷ മനുഷ്യർ എന്നും വെച്ചു പുലർത്തിയിരുന്നു. ജോതിഷം പലപ്പോഴും ഭാവി കാര്യങ്ങൾ മുൻകൂട്ടിയറിയാനും അതനുസരിച്ച് ജീവിതത്തെ ചിട്ടപെടുത്താനും സഹായിക്കുന്നു.

സൂര്യരാശിയുടെ ആഴ്ചതോറുമുള്ള ഫലങ്ങൾ ഏപ്രിൽ 29 മുതൽ മേയ് 5 വരെ.

SC

മേടം രാശി(21 മാർച്ച്-20 ഏപ്രിൽ )

സാമ്പത്തികസ്ഥിതി മെച്ചപെടുത്താനുള്ള പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. പുതിയ നിക്ഷേപങ്ങളൊ കെട്ടിടം ഭൂമി തുടങ്ങിയവ വാങ്ങലൊ ആകാം. സാമൂഹ്യജീവിതത്തിന് ശ്രദ്ധ ക്കൊടുക്കണം. ജീവിതപങ്കാളിയുമൊത്ത് കുറെ നല്ല നിമിഷങ്ങൾ പങ്കിടാൻ കഴിയും. ഹ്യദയരോഗമുള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

viko

ഇടവം രാശി(21 ഏപ്രിൽ-21 മേയ്)

വിവിധ സംസ്കാരങ്ങളെകുറിച്ച് പഠിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. സുഹൃത്തുക്കളുമൊത്ത് പ്രകൃതി ഭംഗി ആസ്വദിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ പങ്കാളിയുടെ നീരസം ഉണ്ടാവും. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് തുടങ്ങിയ കാര്യങ്ങൾ മുഴുമിപ്പിക്കാൻ കഴിയും. ആരേഗ്യം നല്ലതായിരിക്കും.

mno;

മിഥുനം രാശി(22 മേയ്-21 ജൂൺ)

തൊഴിലിടങ്ങളിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ സുഹൃത്തുക്കളുടെ ഉപദേശം ഗുണം ചെയില്ല. ജോലിസ്ഥലത്തെ പ്രണയബന്ധങ്ങൾ ഒഴിവാക്കുക. പങ്കാളിക്ക് നൽകുന്ന അപ്രതീക്ഷിത സമ്മാനം വിവാഹബന്ധത്തെ പുനരുജ്ജീവിപ്പിക്കും. അലർജികൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

vh

കർക്കിടകം രാശി(22 ജൂൺ-22 ജൂലൈ)

ആരോഗ്യകരമായി നല്ല സമയമാണ്. തൊഴിലിനും കുടുബ ജീവിതത്തിനും ഇടയിൽ ശ്വാസം മുട്ടും. കൃത്യമായ അതിർവരമ്പുകൾ പാലിക്കുക. പങ്കാളിയുമൊത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമയം ചിലവഴിക്കാൻ സാധിക്കും. പങ്കാളിയുടെ പ്രണയാർദ്രമായ ഒരു മുഖം കാണാം. സാധനങ്ങൾ വാങ്ങുന്നത് മറ്റൊരവസരത്തിലേക്ക് മാറ്റിവെയ്ക്കുക. അധിക ചിലവ് വരാൻ സാധ്യത കാണുന്നു.

jil

ചിങ്ങം രാശി(23 ജൂലൈ-21 ആഗസ്റ്റ്)

തൊഴിലിൽ നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങൾ ഗുണം ചെയ്യും. പോഷകാഹാരങ്ങൾ കഴിച്ച് ധാരാളം വിശ്രമിക്കണം. ജോലിയിൽ നിന്ന് അല്പം അവധിയെടുക്കാം. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദ്ധരുടെ ഉപദേശം തേടണം. പങ്കാളി കുടുംബ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കും. താൽപ്പര്യപൂർവ്വം കേൾക്കുക.

 gyiki

കന്നി രാശി(22 ആഗസ്റ്റ്-23 സെപ്റ്റംബർ)

തൊഴിൽ പരമായി പുതുമകൾ ഒന്നുമില്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും പങ്കാളിയുടെ സ്സേഹവും കരുതലും കൊണ്ട് അത് മറികടക്കാനാവും. ഉന്നത വിദ്യാഭ്യസത്തിന് ശ്രമിക്കുന്നവർക്ക് വിജയം കണ്ടെത്താൻ കഴിയും. വിദേശയാത്രകൾ അനുകൂലമായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ ചെറിയ നാട്ടുവൈദ്യം കൊണ്ട് പരിഹരിക്കപ്പെടും.

klcv

തുലാം രാശി(24 സെപ്റ്റംബർ-23 ഒക്ടോബർ)

തൊഴിലിലെ പുതിയ ആശയങ്ങൾ മേലധികാരികളെ സന്തോഷഭരിതരാക്കും. കുടുബവുമായി വാക്കുതർക്കം ഉണ്ടാകാതെ സൂക്ഷിക്കണം. സഹസികയാത്രക്ക് പങ്കാളിയെ നിർബന്ധിക്കരുത്. ആരോഗ്യം തൃപ്തികരമാണ്.

vi

വൃശ്ചികം രാശി(24 ഒക്ടോബർ-22 നവംബർ)

സഹപ്രവർത്തകരുമായി ചേർച്ചകുറവ് അനുഭവപ്പെടാം. സാമ്പത്തിക കാര്യങ്ങൾ ഭദ്രമായിരിക്കും. അനാവശ്യ ചിലവുകൾ ഉണ്ടാക്കരുത്. ഒരു മുതിർന്ന കുടുംബാംഗത്തിന്റെ സഹായത്തോടേ പങ്കാളിയുമായി രമ്യതയിലെത്താൻ കഴിയും. രക്തസമ്മർദ്ദമുള്ളവർ ആഹാര കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

,vy

ധനു രാശി(23 നവംബർ-22 ഡിസംബർ)

പുലർ കാലങ്ങളിൽ ധ്യാനം ശീലമാക്കുക. ആരോഗ്യത്തിന് ഗുണപ്രദമാകും. കുടുംബ കാര്യങ്ങൾക്ക് വേണ്ടി തൊഴിലിനെ അവഗണിക്കരുത്. ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. സ്വന്തം ഉല്ലാസത്തിനു വേണ്ടി പണം ചിലവ് ചെയ്യുന്നത് കുടുബത്തിൽ നീരസങ്ങൾ ഉണ്ടാക്കും. വിവാഹജീവിതം സുന്ദരമായിരിക്കും.

dmr,

മകരം രാശി(23 ഡിസംബർ-20 ജനുവരി)

അമിത അദ്ധ്വാനം വേണ്ടിവരുന്ന സമയമാണ്. അവനവനു വേണ്ടി സമയം മാറ്റിവെക്കണം. പുതിയ നിക്ഷേപങ്ങൾ നല്ല ലാഭം തരും. സുഹൃത്തുക്കളും കുടുബവുമൊത്ത് സമയം ചിലവഴിക്കുക. കുടുബാംഗങ്ങളെ ശകാരിക്കരുത്. ആരോഗ്യം തൃപ്തികരമാണ്.

gy

കുംഭം രാശി(21 ജനുവരി-19 ഫെബ്രുവരി)

തൊഴിൽപരമായി അനുകൂലമാണ്. പല നേട്ടങ്ങളും ഉണ്ടാവും. സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും പെട്ടെന്ന് ഒരു ലാഭം പ്രതീക്ഷിക്കരുത്. കുടുംബ ജീവിതം തൃപ്തികരമാണ്. കുറ്റപ്പെടുത്തലുകൾക്ക് മുതിരരുത്. പങ്കാളിക്ക് വിലപിടിപ്പുള്ള സമ്മാനം കൊടുക്കാൻ ശ്രദ്ധിക്കുക. ഒരു ഗുരുതരമായ ആരോഗ്യപ്രശ്നം പരിഹരിക്കപ്പെടും.

h,u

മീനം രാശി(20 ഫെബ്രുവരി-20 മാർച്ച്)

തൊഴിലിൽ സ്വപ്നങ്ങൾക്ക് പിന്നാലെ പായരുത്. സാമ്പത്തിക കാര്യങ്ങൾ ഗോപ്യമായി സൂക്ഷിക്കുക. ഉദാരമനസ്ഥിതി അപകടം ക്ഷണിച്ചു വരുത്തും. കുടുംബ ജീവിതം സമാധാനപരമായിരിക്കും. ആഴ്ചയുടെ അവസാനഭാഗം പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.

English summary

Weekly Predictions (April29-May 05)

Horoscope is a mode of ancient astrology, which is made while keeping in mind a date, time and place of the birth of a person. This data is then analysed by expert astrologers who, with the help of this data, predict about the various events that will occur in your future. Where daily horoscope predicts about the everyday events, the Weekly horoscope includes all the prediction made for a complete week.
Story first published: Saturday, May 5, 2018, 16:00 [IST]