ദിവസഫലം 22 -4 -2018

Posted By: Jibi Deen
Subscribe to Boldsky

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ ദിവസം പോലെ ആയിരിക്കില്ല നാളത്തെ ദിവസം.

ഓരോ ദിവസവും നമുക്ക് ഓരോ തരത്തിലാണ് പ്രധാനപ്പെട്ടതായി മാറുന്നത്. രാശിപ്രകാരം നിങ്ങളുടെ ദിവസം എങ്ങനെ കടന്നു പോകുന്നു എന്നും അത് നിങ്ങള്‍ക്കെങ്ങനെ പ്രധാനപ്പെട്ടതായി മാറുന്നുവെന്നും നോക്കാം. ഓരോരുത്തരുടേയും രാശി പ്രകാരം നിങ്ങള്‍ക്ക് പല തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവാറുണ്ട്

ഏരീസ് (മേടം രാശി )

ഏരീസ് (മേടം രാശി )

നക്ഷത്രങ്ങൾ പുതിയൊരു തുടക്കമാണ് നിങ്ങൾക്ക് നൽകുന്നത്.നിങ്ങൾ വിചാരിക്കുന്നത് പോലുള്ള തുടക്കമല്ല.ഒരു കാര്യം ചെയ്യാനുള്ള പുതിയ വഴിയാണ്.ഇത് തികച്ചും അസാധാരണമായിരിക്കും.നിങ്ങൾ പരിചയമില്ലാത്ത ഒരു ദിശയിലേക്ക് സഞ്ചരിക്കേണ്ടി വരും.പക്ഷെ അതിൽ പേടിക്കേണ്ടതില്ല.അതിൽ കുറച്ചു സാഹസികതയും സാധ്യതകളും ഉണ്ട്.അതിനാൽ ധൈര്യപൂർവ്വം മുന്നോട്ട് പോകുക.

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

ഒരു പ്രസംഗം പരിശീലിക്കേണ്ടത് അത്യാവശ്യമാണ്.പ്രസംഗകന് പറയുന്ന വാക്കുകൾ മാത്രമല്ല സംസാരിക്കേണ്ട ധൈര്യവും വേണം.നല്ല പരിശീലനം മികച്ച പ്രസംഗത്തിന് വഴിയൊരുക്കും.സദസ്സിനെ വായിച്ചുവേണം പ്രസംഗിക്കാൻ.വീണ്ടും വീണ്ടും പ്രയത്നിക്കുമ്പോൾ സദസ് നിങ്ങളെ ശ്രദ്ധിക്കും.അങ്ങനെ വിജയകരമായി അവതരിപ്പിക്കുമ്പോൾ നിങ്ങൾക്ക് നല്ലൊരു ഇമ്പ്രെഷൻ ഉണ്ടാക്കാൻ സാധിക്കും.

ജെമിനി (മിഥുനം രാശി)

ജെമിനി (മിഥുനം രാശി)

പരിചയമില്ലാത്ത ഒരാൾ കുതിരയെ ഓടിക്കുമ്പോൾ അത് പരിഭ്രമം ഉണ്ടാക്കും.കൂടുതൽ കഠിനമായി കുതിരയെ പിടിക്കുമ്പോൾ കുതിര ഭയക്കും.കുതിരക്കാരൻ അതിന്റെ തലയെ ഫ്രീ ആക്കുകയും നിയന്ത്രിക്കാനായി അതിനെ വലിച്ചു മുറുക്കുകയും ചെയ്യും.ഇത് നമുക്ക് പ്രവചിക്കാനാകുകയില്ല.അതുപോലെ നിങ്ങൾ ഇടയ്ക്ക് വിശ്രമിച്ച ശേഷം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ കൂടുതൽ ഗ്രിപ്പ് നിങ്ങൾക്ക് ലഭിക്കും.

ക്യാൻസർ (കർക്കിടകം രാശി)

ക്യാൻസർ (കർക്കിടകം രാശി)

ഈ പ്രൊജക്ടിൽ നിങ്ങൾക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ സാധിക്കില്ല. നിങ്ങൾ കൂടുതൽ സമയവും പ്രയത്‌നവും നടത്തിയിട്ടുണ്ടെങ്കിലും കാണത്തക്ക ഫലം അതിന് ലഭിക്കില്ല.നിങ്ങൾ ഒരു വീട് പണിയുകയാന്നെങ്കിലും അന്തിമ ഫലം കാണാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും.നിങ്ങൾ ഇപ്പോൾ അതിന്റെ പ്രാഥമിക അഥവാ ഫ്രയിമിങ് ഘട്ടത്തിലാണ്.നിങ്ങൾ ഒരുപാട് പോകേണ്ടതുണ്ട്.പൂർത്തിയാകുമ്പോൾ നിങ്ങൾ ആതിൽ അഭിമാനിക്കും

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

നിങ്ങൾ ഒരു ഓട്ടത്തിന് പങ്കെടുക്കുകയാണെങ്കിൽ ഭാരമേറിയ ബൂട്ടും മറ്റു ഭാരമുള്ളതൊന്നും തൂക്കാറില്ല.ഏറ്റവും ഭാരം കുറഞ്ഞവ മാത്രമേ നിങ്ങൾ അണിയുകയുള്ളൂ.നിങ്ങൾ ഇപ്പോൾ ഒരു ഓട്ടത്തിലാണ്.അതിനാൽ ഭാരമുള്ള ഓർമ്മകൾ എല്ലാം അകറ്റുക.നിങ്ങളുടെ ഇപ്പോഴത്തെ ആവശ്യം നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചേക്കാം.നിങ്ങളുടെ കാഴചപ്പാടുകൾ മാറ്റി വിശ്രമിച്ചു,ഭാരം കുറഞ്ഞ വഴിയേ ഫ്രീയായി നീങ്ങുക

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

നിങ്ങൾ ഇപ്പോൾ കറുപ്പും വെളുപ്പായി എല്ലാം നോക്കി കാണുന്നു.ഇത് നിങ്ങൾക്ക് മനസിലാക്കാൻ എളുപ്പമായിരിക്കും.ഇത് യഥാർത്ഥത്തിൽ കറുപ്പും വെളുപ്പുമല്ല.ഇതിന്റെ ദൈർഖ്യം അങ്ങനെയാണ്.നിങ്ങൾ പലതും അവഗണിക്കുന്നു.നിങ്ങളുടെ വഴിയിൽ മറ്റു ഓപ്‌ഷനുകളും സാധ്യതകളും കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക.നിങളുടെ കാഴ്ചപ്പാടുകളിലേക്ക് എത്രത്തോളം ഓപ്പൺ ആകുന്നോ അത്രത്തോളം ഈ സാഹചര്യത്തിൽ നിന്നും കൂടുതൽ നിങ്ങൾക്ക് ലഭിക്കും

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

നിങ്ങൾക്ക് എപ്പോഴും എല്ലാവരെയും പ്രീതിപ്പെടുത്താനാകില്ല.നിങ്ങൾ ഇന്ന് കൂടുതൽ അടുത്ത് ഇടപഴകും.ഒപ്പം മറ്റുള്ളവരുടെ സപ്പോർട്ടും ആവശ്യമായി വരും.പല സ്വഭാവങ്ങൾ നിങ്ങൾക്ക് ആകുലത ഉണ്ടാക്കിയേക്കാം.നിങ്ങൾക്ക് പ്രത്യേകം പ്രകാശം ഉണ്ടാകും.ധൈര്യത്തോടെ സമീപിച്ചു നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കിടുക

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

മൈക്കലഞ്ചോ ചെയ്തതുപോലുള്ള ഒരു ചിത്രം ഒരു സാധാരണ വീട്ടിൽ തൂക്കിയിട്ടാൽ അത് എപ്പോഴും ഒരു മാസ്റ്റർപീസ് ആയിരിക്കും.ഒരു സംഗീതസാന്ദ്രമായ മുറിയിൽ മാർബിൾ ചുമരിൽ തൂക്കിയിടുന്നതുപോലെ അത് വിലമതിക്കുകയില്ലെങ്കിലും അത് അവതരിപ്പിച്ചിരിക്കുന്നത് വളരെ പ്രധാനമായിട്ടായിരിക്കും.നിങ്ങൾ അവതരിപ്പിക്കുന്നത് നല്ലതെങ്കിൽ നിങ്ങളുടെ മനസ്സ് നല്ല ഒരിടത്തു എത്തുകയും എന്നും ഓർമ്മിക്കാനാകുന്ന ഒന്ന് നിങ്ങൾക് സമ്മാനിക്കുകയും ചെയ്യും

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

പതിവായ പ്രശ്നങ്ങൾ തന്നെ വീണ്ടും ആവർത്തിച്ച് വരുന്നതായി കാണാം.ലോകം നിങ്ങളെ ഒന്നിലേക്ക് തള്ളിവിടുന്നതായി തോന്നാം.നിങ്ങൾക്ക് ആവർത്തിച്ച് വരുന്നത് നേരിടുവാനുള്ള ക്ഷമയുണ്ടാകില്ല.നിങ്ങൾ അതിൽ തങ്ങി നിൽക്കുന്നതായി തോന്നാം.എന്നാൽ ഇത് നല്ല കാര്യമാണ്.നിങ്ങൾക്ക് കൂടുതൽ അറിവും അനുഭവസമ്പത്തും ലഭിക്കും.ഇത് പുതിയ തുടക്കമെങ്കിൽ നിങ്ങളെ കൂടുതൽ ശ്കതരാക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്യും.

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

നിങ്ങളുടെ ജോലിയിൽ അല്ലെങ്കിൽ കമ്പനിയിൽ സ്റ്റാറ്റസിൽ ചെറിയ വ്യത്യാസം കാണാം.ആദ്യം ഇത് നിങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും അംഗീകാരം ലഭിക്കുന്നില്ല എന്നുമെല്ലാം തോന്നും.എന്നാൽ ഇത് ഒന്നിന്റെയും അവസാനമല്ല.പുതിയ തുടക്കമാണ്.ചെറിയ മാറ്റങ്ങൾ പഴയ സാഹചര്യത്തിൽ നിന്നും കൂടുതൽ പ്രതിഫലം നിങ്ങൾക്ക് നൽകും.നിങ്ങൾ ഇതിനെ മുറുകെ പിടിച്ചു നിങ്ങളുടെ വഴി ഫ്രീയായി തുറക്കുക

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

ഒരു ഫോർമൽ പ്ലാനിനു മുൻപ് സ്കെച് ആവശ്യമാണ്.ആർക്കിടെക്ട്,ഫാഷൻ ഡിസൈനർ,പെയിന്റർ ഇവരെല്ലാം സ്കെച് ചെയ്തതിനു ശേഷമാണ് കാര്യങ്ങൾ ചെയ്തു തുടങ്ങുന്നത്.അപ്പോൾ നിങ്ങളുടെ മനസ്സ് ഒരു നിശ്ചിത വഴിയേ സഞ്ചരിച്ചു തുടങ്ങും.സ്കെച്ചിങ് അല്ലെങ്കിൽ പ്രാഥമിക ഘട്ടം മുന്നോട്ട് പോകാൻ ഉചിതമാണ്.നിങ്ങളുടെ മനസിലുള്ളത് ശരിയായ വിധത്തിൽ കൊണ്ടുപോകാൻ ഇത് സഹായിക്കും

പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

നിങ്ങൾക്ക് ചെറിയ സാമ്പത്തിക പ്രശ്നം ഇപ്പോൾ ഉണ്ടായേക്കാം.ഇത് ചില സമ്മർദ്ദം കൊണ്ട് ഉണ്ടായതാണ്.ഇത് എങ്ങനെ പരിഹരിക്കണമെന്ന് നിങ്ങൾക്ക് അറിയില്ല.നിങ്ങൾക്ക് സമ്പത്തു എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു കാലം ഉണ്ടായിരുന്നു.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ട അവസരങ്ങളും ഉണ്ടായിരുന്നു.എന്നാൽ നിങ്ങൾക്ക് ഇവ ചെയ്യാൻ ഭയം ഉണ്ടെങ്കിൽ ബെസ്റ്റ് ചോയിസിനായി കാത്തിരിക്കുക.അവസരങ്ങൾ നിങ്ങളുടെ ചുറ്റും ഉണ്ട്.മറ്റുള്ളവരുടെ ഉപദേശം തേടി നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തുക

English summary

Today's Fortune

Astrology has been dated to at least the 2nd millennium BCE, and has its roots in calendrical systems used to predict seasonal shifts and to interpret celestial cycles as signs of divine communications.Many cultures have attached importance to astronomical events, and some – such as the Indians, Chinese, and Maya – developed elaborate systems for predicting terrestrial events from celestial observations
Story first published: Sunday, April 22, 2018, 7:00 [IST]