For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിൽ പണം കുമിഞ്ഞു കൂടാൻ വാസ്തു ശ്രദ്ധിക്കാം

|

വാസ്തു ഒരു പുരാണ ശാസ്ത്രശാഖയാണ്. പ്രകൃതി നിയമങ്ങളിൽ നിന്നുമാണ് അത് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഭാരതത്തിൽ അതിപുരാതനകാലത്ത് ജീവിച്ചിരുന്ന മഹർഷിമാർ മനുഷ്യവംശത്തിന്റെ അഭിവൃദ്ധിക്കായി കുറെ നിയമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇവ കൃത്യമായി പിൻതുടർന്നാൽ ജീവിതത്തിൽ പുരോഗതിയും ഉന്നതിയും സമാധാനവും ഉറപ്പായും ഉണ്ടാകും. പ്രകൃതി നിയമങ്ങളെ അനുസരിച്ചും മാനിച്ചും ജീവിക്കുകയാണ് ഏറ്റവും മുഖ്യമെന്നു ഈ മഹർഷിമാർ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് വാസ്തുശാസ്ത്രം പിറക്കുന്നത്.

4y

ലോകത്തിനെ നിയന്ത്രിക്കുന്നത് സൂര്യൻ, ചന്ദ്രൻ, ഭൂമിയടക്കമുള്ള ഒൻപതു ഗ്രഹങ്ങൾ, കാന്തികതരംഗങ്ങൾ കൂടാതെ വായു, വെള്ളം, ഭൂമി, സ്ഥലം, പിന്നെ അഗ്നി എന്നിവയാണ്. ഇവയെല്ലാം തമ്മിലുള്ള പരിപൂർണ്ണമായ ഒത്തൊരുമയിൽ നിന്നാണ് മനുഷ്യജീവിതത്തിൽ തൃപ്തിയും സന്തോഷവുമുണ്ടാകുന്നത്. ഇവ തമ്മിൽ പൊരുത്തമില്ലെങ്കിൽ ജീവിതത്തിൽ നിർഭാഗ്യങ്ങൾ കൂടപ്പിറപ്പാകും.

വാസ്തുശാസ്ത്രത്തിൽ ജീവിതവിജയത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടയുള്ള നിയമങ്ങൾ എന്തെല്ലാമെന്നു നോക്കാം.

വാസ്തുശാസ്ത്രത്തിൽ ജീവിതവിജയത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടയുള്ള നിയമങ്ങൾ എന്തെല്ലാമെന്നു നോക്കാം.

വാസ്തുശാസ്ത്രത്തിൽ പണത്തിന്റെ ദേവൻ കുബേരനാണ്. കുബേരൻ സന്തുഷ്ടനായാൽ ജീവിതത്തിൽ പണം വന്നു നിറയും. കുബേരനെ സന്തോഷിപ്പക്കാൻ വാസ്തു തത്വങ്ങളെ പിൻതുടരുകയെ മാർഗ്ഗമുള്ളൂ. ഈ നിയമങ്ങൾ അണുവിട മാറാതെ അനുസരിച്ചാൽ ജീവിതത്തിൽ പണവും െഎശ്വര്യങ്ങളും നിറയും. വാസ്തുശാസ്ത്രപ്രകാരം കുബേരൻ വസിക്കുന്നത് വടക്ക് ഭാഗത്താണ്. വാസ്തുശാസ്ത്രത്തിൽ വടക്ക് ഭാഗത്തിനു വലിയ പ്രാധാന്യമുണ്ട്.പണം പെട്ടെന്നു ലഭിക്കാൻ വാസ്തു യന്ത്രങ്ങൾ ധരിക്കാം. വളരെ ശക്തിയുള്ളതും െഎശ്വര്യപ്രദവുമായ രണ്ടു യന്ത്രങ്ങൾ കുബേരയന്ത്രവും ശ്രീയന്ത്രവുമാണ്. ഇവ പണവും െഎശ്വര്യവും ജീവിതത്തിലേക്ക് ആകർഷിക്കുന്നു.

ഒരു പുതിയ ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടൊ അല്ലെങ്കിൽ തൊഴിൽ രഹിതനാണൊ ശമ്പളവർദ്ധനവ് ആഗ്രഹിക്കുന്നുണ്ടൊ വ്യാപാർ വൃദ്ധി യന്ത്രം എല്ലാത്തിനും പരിഹാരം കണ്ടെത്തും.

വീടിന്റെ അല്ലെങ്കിൽ ഒാഫീസിന്റെ തെക്ക് പടിഞ്ഞാറു മൂലയിൽ നീന്തൽ കുളമുണ്ടാക്കരുത്. ഇവിടെ ഭൂനിരപ്പിനു താഴെ ഒന്നും പാടില്ല.

 പണം വെച്ചിരിക്കുന്ന അലമാര തെക്കുഭാഗത്തൊ തെക്കു പടിഞ്ഞാറു ഭാഗത്തൊ ഇടുക.

പണം വെച്ചിരിക്കുന്ന അലമാര തെക്കുഭാഗത്തൊ തെക്കു പടിഞ്ഞാറു ഭാഗത്തൊ ഇടുക.

അലമാര തുറക്കുന്നത് വടക്കുഭാഗത്തേക്കാകണം. പണത്തിന്റെ അധിപൻ കുബേരന്റെ സ്ഥാനം വടക്കുഭാഗത്താണ്. അലമാര വടക്കു ഭാഗത്തേക്ക് തുറന്നാൽ കുബേരൻ അത് വീണ്ടും വീണ്ടും നിറക്കും. അലമാര മറ്റൊരു ഭാഗത്തേക്കും തുറക്കാതിരിക്കാൻ ശ്രദ്ധിക്കുക. എതെങ്കിലും ബീമിനു താഴെ . അലമാര ഇടരുത്. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.പണം വെച്ചിരിക്കുന്ന ലോക്കറിനു മുന്നിൽ ഒരു കണ്ണാടി സ്ഥാപിക്കുക. ഇത് പണം ഇരട്ടിയാക്കാൻ സഹായിക്കും.

വടക്ക് കിഴക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കണം. ഇവിടം തുറസ്സായ ഭാഗമാകണം. കോണിപ്പടികൾ ഈ ഭാഗത്ത് വരരുത്. കനത്ത യന്ത്രങ്ങൾ ഒന്നും ഈ ഭാഗത്ത് സ്ഥാപിക്കരുത്. അമ്പലമോ ഏതെങ്കിലും ബഹുനില കെട്ടിടമൊ ഈ ഭാഗത്തുണ്ടാകരുത്. ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇനി ബഹുനില കെട്ടിടങ്ങൾ അല്ലെങ്കിൽ അമ്പലങ്ങൾ ഉണ്ടെങ്കിൽ അവയുടെ നിഴൽ വീട്ടിൽ പതിയുന്നില്ല എന്നുറപ്പ് വരുത്തുക.

 വടക്ക് കിഴക്ക് മൂലയിൽ വളഞ്ഞ ചുമരുകൾ ഉണ്ടാകരുത്. ഇവ തൊണ്ണൂറു ഡിഗ്രിയിൽ മാത്രം പണിയുക.

വടക്ക് കിഴക്ക് മൂലയിൽ വളഞ്ഞ ചുമരുകൾ ഉണ്ടാകരുത്. ഇവ തൊണ്ണൂറു ഡിഗ്രിയിൽ മാത്രം പണിയുക.

തെക്ക് പടിഞ്ഞാറു ഭാഗത്തെ മേൽക്കൂര വടക്ക് കിഴക്ക് ഭാഗത്തെക്കാൾ ഉയരത്തിലാകണം. ചരിവ് തെക്ക് പടിഞ്ഞാറു നിന്നും വടക്ക് കിഴക്ക് ആകണം. തെക്ക് പടിഞ്ഞാറു ഭാഗത്തെ വീടിന്റെയും അതിർത്തിയുടെയും ചുമരുകൾ വടക്ക് കിഴക്ക് ഭാഗത്തെക്കാൾ ഉയരവും കനവും കൂടുതലുള്ളതാകണം.

 റോഡിനൊപ്പം പൊക്കമുള്ള പറമ്പ് വാങ്ങണം. റോഡ്നിരപ്പിൽ നിന്നും ഒരിക്കലും താഴെയാവരുത്.

റോഡിനൊപ്പം പൊക്കമുള്ള പറമ്പ് വാങ്ങണം. റോഡ്നിരപ്പിൽ നിന്നും ഒരിക്കലും താഴെയാവരുത്.

തെക്ക് പടിഞ്ഞാറു ഭാഗത്ത് വൻവൃക്ഷങ്ങൾ നടുന്നത് സാമ്പത്തിക നില ഭദ്രമാക്കും. ഇത് കുടുംബത്തിനാകമാനം ഒരു സംരക്ഷണമാണ്. കുടുംബത്തിൽ നിർഭാഗ്യങ്ങളും അപകടങ്ങളും വരാതെ കാത്തു രക്ഷിക്കും.

 വടക്ക് കിഴക്ക് ഭാഗത്ത് വൻവൃക്ഷങ്ങൾ നന്നല്ല. ഇത് പണത്തിന്റെ വരവ് തടുക്കും.

വടക്ക് കിഴക്ക് ഭാഗത്ത് വൻവൃക്ഷങ്ങൾ നന്നല്ല. ഇത് പണത്തിന്റെ വരവ് തടുക്കും.

വീടിന്റെ നടു ഭാഗം സ്വതന്ത്രമായിരിക്കണം. അത് വീടിന്റെ ബ്രഹ്മസ്ഥാനമാണ്. ഇവിടെ പൂജാമുറിയല്ലാതെ മറ്റൊന്നും വരരുത്.തെക്ക് പടിഞ്ഞാറു ഭാഗം അല്ലെങ്കിൽ പടിഞ്ഞാറു ഭാഗത്ത് കലവറ പണിയാം. വാതിലുകളും ജനലുകളും എപ്പോഴും വൃത്തിയായിരിക്കണം. അല്ലെങ്കിൽ പണത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. പൈപ്പുകൾ കേടായി വെള്ളം പോകരുത്. ഇത് പാഴ്ചെലവിനെ കാണിക്കുന്നു.

 വടക്ക് പടിഞ്ഞാറു ഭാഗത്ത് ഒരു ഫൗണ്ടൻ സ്ഥാപിക്കുക. വെള്ളം എപ്പോഴും ഒഴുക്കുള്ളതാവണം. ഒഴുകുന്ന വെള്ളം പോസിറ്റീവ് എനർജിയെ സൂചിപ്പിക്കുന്നു.

വടക്ക് പടിഞ്ഞാറു ഭാഗത്ത് ഒരു ഫൗണ്ടൻ സ്ഥാപിക്കുക. വെള്ളം എപ്പോഴും ഒഴുക്കുള്ളതാവണം. ഒഴുകുന്ന വെള്ളം പോസിറ്റീവ് എനർജിയെ സൂചിപ്പിക്കുന്നു.

വടക്ക് കിഴക്ക് ഭാഗത്ത് അക്വേറിയം സ്ഥാപിക്കുന്നത് നല്ലതാണ്. അക്വേറിയം എപ്പോഴും വൃത്തിയായിരിക്കണം. അക്വേറിയത്തിൽ വായുസഞ്ചാരം കൃത്യമായിരിക്കണം. വീടിന്റെ മുൻവാതിൽ ഭംഗിയായും പ്രത്യേകം തിരിച്ചറിയുന്ന രീതിയിലും അലങ്കരിക്കണം. െഎശ്വര്യത്തിനും പണത്തിനും വീട് കണ്ടുപിടിക്കാനുള്ള എളുപ്പവിദ്യയാണിത്. മുൻഭാഗത്ത് വീട്ടിലുള്ളവരുടെ പേര് എഴുതിയ ബോർഡ് തൂക്കിയിടണം. ബോർഡ് നന്നായി അലങ്കരിക്കണം. ഇവിടെ നല്ല വെളിച്ചമുണ്ടാകണം. നല്ല നിറങ്ങൾ ഉപയോഗിക്കണം.

 പക്ഷികൾക്ക് ധാന്യവും വെള്ളവും കൊടുക്കുക. ഇത് പോസിറ്റീവ് എനർജിയും പണവും കൊണ്ടു വരും.

പക്ഷികൾക്ക് ധാന്യവും വെള്ളവും കൊടുക്കുക. ഇത് പോസിറ്റീവ് എനർജിയും പണവും കൊണ്ടു വരും.

വൈലറ്റ് കളർ പണത്തെ സൂചിപ്പിക്കുന്നു. വൈലറ്റ് നിറമുള്ള ഒരു ചെടി വീട്ടിൽ വെക്കുക. ഇത് സാധിച്ചില്ലെങ്കിൽ വൈലറ്റ് നിറമുള്ള കുപ്പിയിൽ മണിപ്ലാന്റ് നടുക. വീടിന്റെ വടക്കു ഭാഗം പോസിറ്റീവ് എനർജി വഴിയുന്നതാവണം. പണത്തിന്റെ തമ്പുരാൻ ഇവിടെയാണുള്ളത്. വടക്ക് കിഴക്ക് മൂലയിൽ തലക്ക് മുകളിൽ ജലസംഭരണി പണിയരുത്. വീടിന്റെ മുൻഭാഗത്തോ മുൻവാതിലിലോ ഒരു തടസ്സവും പാടില്ല. തൂങ്ങിക്കിടക്കുന്ന വയറുകൾ, മുൻവാതിൽ മറച്ച് നിൽക്കുന്ന തൂണുകൾ എന്നിങ്ങനെ ഒന്നും പാടില്ല. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തടസ്സങ്ങൾ ഒന്നും പാടില്ല. ഇവിടം എപ്പോഴും വൃത്തിയായും തുറസ്സായും ഇരിക്കണം. വീട്ടിൽ ഇവിടം പൂജാമുറിയാക്കാം.

Read more about: insync life വീട്
English summary

-tips-for-wealth

The architecture is a mythology. It is derived from the laws of nature.
Story first published: Wednesday, June 27, 2018, 11:48 [IST]
X
Desktop Bottom Promotion