For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറത്ത്‌ പോയി ജോലി,കുടുംബമായിതാമസിക്കാം ഈ ജയിലില്‍

|

ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ഇരുണ്ട് ഒരു മുറിയും ജയിലഴികളും മറ്റുമാണ്. ജയിലിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പലരും കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്‍മാറുന്നു. അത്രക്ക് ഭീകരമായ ഒരു അവസ്ഥയാണ് ജയില്‍ എന്ന് ആലോചിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സിലുള്ളത്. എന്നാല്‍ ജയിലില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുമോ, ഇഷ്ടമുള്ള ജോലി ചെയ്യുന്നതിന് കഴിയുമോ ഇതെല്ലാം സമ്മതിക്കുന്ന അല്ലെങ്കില്‍ നടക്കുന്ന ഒരു ജയിലുണ്ട്.

ഇന്ത്യയില്‍ തന്നെയാണ് ഇത്തരം സുഖസൗകര്യങ്ങളോടെ ഉള്ള ഒരു ജയില്‍ ഉള്ളത്. ഇത്തരം സുഖസൗകര്യങ്ങളോട് കൂടിയ ഒരു ജയിലിനെപ്പറ്റി നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ? മധ്യപ്രദേശിലാണ് ഇത്തരത്തില്‍ ഒരു ഓപ്പണ്‍ ജയില്‍ ഉള്ളത്. തടവുപുള്ളികള്‍ ആഗ്രഹിക്കുന്ന എല്ലാ തരത്തിലുള്ള സുഖസൗകര്യങ്ങളോട് കൂടിയ ജയിലാണ് ഇവിടെയുള്ളത്. ഇതിനെക്കുറിച്ച് അറിയേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട വിശദമായ ചില കാര്യങ്ങള്‍ നോക്കാം.

കുടുംബത്തോടൊപ്പം താമസം

കുടുംബത്തോടൊപ്പം താമസം

ഈ ജയിലില്‍ വേണമെങ്കില്‍ കുടുംബത്തോടൊപ്പം താമസിക്കാം. അതിന് പോലും അധികൃതര്‍ക്ക് യാതൊരു വിധത്തിലുള്ള പരാതികളും ഇല്ല. മാത്രമല്ല വേണമെങ്കില്‍ ജോലിക്ക് വരെ പോവാം. അതും ജയിലിന് പുറത്ത്. ഇത്തരത്തില്‍ നിരവധി സുഖ സൗകര്യങ്ങളാണ് ജയിലില്‍ ഉള്ളത്.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശിലാണ് ഇത്തരത്തില്‍ ഒരു ജയില്‍ ഉള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് ഇത്തരത്തില്‍ ഒരു ജയില്‍ ഉള്ളത്. ഈ ജയിലിന്റെ പേരാകട്ടെ ദേവി അഹില്യഭായ് ഓപ്പണ്‍ കോളനി എന്നാണ്. ഇന്‍ഡോര്‍ നഗരത്തിലെ ജില്ലാ ജയിലിന് സമീപത്താണ് ഇത്തരത്തില്‍ ഒരു ഓപ്പണ്‍ ജയില്‍ ഉള്ളത്.

ഒരു മാറ്റത്തിന് വേണ്ടിയുള്ള തുടക്കം

ഒരു മാറ്റത്തിന് വേണ്ടിയുള്ള തുടക്കം

ഒരു മാറ്റത്തിന് വേണ്ടിയുള്ള തുടക്കം എന്ന നിലക്കാണ് ഈ ജയില്‍ സ്ഥാപിതമായത്. തടവു പുള്ളികളില്‍ പോസിറ്റീവ് ആയ ഒരു മാറ്റം കൊണ്ട് വരുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഏകദേശം പത്തില്‍ കൂടുതല്‍ ആളുകളാണ് വിവാഹശേഷം വിവിധ ജയില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ കുടുംബത്തോടൊപ്പം കഴിയുന്നത്. ജയിലില്‍ അപ്പാര്‍ട്ട്‌മെന്റ് കണക്കേ ആണ് ഇത്തരത്തില്‍ കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം.

 ജയിലിനെക്കുറിച്ച്

ജയിലിനെക്കുറിച്ച്

ഈ ജയിലില്‍ രണ്ട് മുറികളുള്ള ഒരു വീടുണ്ട്. അവിടെ ശിക്ഷിക്കപ്പെട്ട വ്യക്തി അത് ആണോ പെണ്ണോ ആകട്ടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അതിലുപരി ഇവര്‍ക്ക് പുറത്ത് ജോലിക്ക് പോവാം എന്നുള്ളതും ഇവിടുത്തെ പ്രത്യേകതയാണ്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ജോലി സമയം. അതിനുള്ളില്‍ തിരിച്ചെത്തിയിട്ടുണ്ടാവണം എന്നാണ് ജയിലിലെ നിയമം.

എല്ലാവര്‍ക്കും ബാധകമല്ല

എല്ലാവര്‍ക്കും ബാധകമല്ല

എന്നാല്‍ എല്ലാ തടവു പുള്ളികള്‍ക്കും ഇത്തരത്തില്‍ ഒരു സൗകര്യം ഈ ജയിലില്‍ ലഭിക്കുകയില്ല. ജീവപര്യന്തം അനുഭവിക്കുന്നവര്‍ക്കായിരിക്കും. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ പലരും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തന്നെ നല്ല നടപ്പ് കൊണ്ട് പുറത്തിറങ്ങേണ്ട അവസ്ഥയിലെത്തുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഇത്തരത്തില്‍ ഒരു കരുതല്‍ ജയില്‍ അധികൃതര്‍ നല്‍കുന്നത്.

തടവുകാരുടെ പരിധികള്‍

തടവുകാരുടെ പരിധികള്‍

എന്നാല്‍ തടവുകാരുടെ പരിധികള്‍ എന്നു പറയുന്ന ചിലതുണ്ട്. രാവിലെ എട്ട് മണിക്ക് ജോലിക്ക് പോയാല്‍ വൈകിട്ട് ആറ് മണിയോടെ തന്നെ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും ജോലിക്ക് ശേഷം ഒരു മിനിട്ട് പോലും താമസിച്ച് എത്താന്‍ പാടുള്ളതല്ല. ഇതിനെക്കുറിച്ചെല്ലാം കൃത്യമായ റെക്കോര്‍ഡ് സൂക്ഷിക്കുന്നവരാണ് ജയില്‍ അധികൃതര്‍.

English summary

This Open Prison Allows Inmates To Live With Family And Go Out To Work

Here in this open prison the prisoners are allowed to have a regular life and also work from 8 am and are required to return by 6 pm. Check out for more details about the same.
Story first published: Tuesday, September 18, 2018, 12:39 [IST]
X
Desktop Bottom Promotion