For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കന്നി രാശിയുടെ സ്വാഭാവസവിശേഷതകൾ

|

രാശി ചക്രത്തിലെ ആറാമത്തെ രാശിയായ കന്നി രാശിയുടെ സ്വാഭാവസവിശേഷതകളെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്

v

കന്നി രാശിക്കാർ കണിശ സ്വാഭാവക്കാരാണ്. വിമർശനം അവരുെട കൂടപ്പിറപ്പാണ്. കന്നി രാശിക്കാർ ഒാരോ ചെറിയ കാര്യവും ശ്രദ്ധിക്കും. അവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. അതവർക്ക് അടക്കാനാവാത്ത സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. രാശി ചക്രത്തിലെ മറ്റേതൊരു രാശിയെക്കാളും കൂടുതലായി മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നത് ഈ രാശിക്കാരാണ്.


•കന്നിരാശിക്കാർ പൂർണ്ണതാവാദികളാണ്. സ്വയം നന്നാക്കാൻ ഇവർ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. സ്വന്തം കഴിവുകളെ പറ്റി ഈ രാശിക്കാർക്ക് നന്നായി അറിയാം. അത് എങ്ങനെ സ്വയം മെച്ചപ്പെടാൻ ഉപയോഗിക്കണമന്നും ഇവർക്കറിയാം. കൂടാതെ എല്ലാ കാര്യവും ഏറ്റവും പൂർണ്ണമായും ഭംഗിയായും ചെയ്യുന്നവർ എന്ന പേര് നിലനിൽക്കുന്നത് കൊണ്ട് കന്നിരാശിക്കാർക്ക് സ്വയം മെച്ചപ്പെടുത്താൻ കൂടുതൽ അദ്ധ്വാനിക്കേണ്ടിവരും.

drt

•കന്നിരാശിക്കാർക്ക് ഉത്തരവാദിത്വമില്ലാത്ത ആൾക്കാരെ തീരെ സഹിക്കാൻ കഴിയില്ല. അവർ എല്ലാ കാര്യവും ഭംഗിയായി ചെയ്യാൻ ആഗ്രഹിക്കുന്നു. ഒഴിവാക്കാനാവുന്ന തെറ്റുകൾ കന്നി രാശിക്കാർക്ക് ക്ഷമിക്കാൻ കഴിയില്ല. അവരുമായുള്ള സ്നേഹബന്ധത്തിന് കുറവുണ്ടാകില്ലെങ്കിലും. ചിട്ടയായ ഒരു സമീപനമാണ് ഇവർ എല്ലാ കാര്യത്തിലും പ്രതീക്ഷിക്കുന്നത്.


•കന്നിരാശിക്കാർക്ക് സ്വന്തം കഴിവുകളെപ്പറ്റി നന്നായി അറിയാം. അവർ നിസ്സഹായരായി ഒരിടത്തും. പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവർ ആരോടും സഹായം ചോദിക്കാൻ ഇഷ്ടപ്പെടുന്നുമില്ല. സ്വന്തം കഴിവ് ഉപയോഗിച്ച് സ്വന്തം പ്രശ്നങ്ങൾക്ക് പ്രതിവിധി കാണാനാണ് അവർ ഇഷ്ടപ്പെടുന്നത്.

xdr

•കന്നിരാശിക്കാർ വിശ്വസ്തരായ സുഹൃത്തുകളും പ്രണയിതാക്കളുമാണ്. ഇവർ ഒരിക്കലും ആരുമായും പെട്ടെന്ന് അടുക്കില്ല. പക്ഷെ അടുത്തുകഴിഞ്ഞാൽ അല്ലെങ്കിൽ സ്നേഹിച്ചാൽ കന്നിരാശിക്കാർ ഏതു പ്രയാസത്തിലും അവരോടൊപ്പം ഉണ്ടാവും. അവരുടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഴം ചിലപ്പോൾ ചുറ്റുമുള്ളവരെ അമ്പരിപ്പിച്ചുകളയും.

•കന്നിരാശിക്കാർ ആരേയും പെട്ടെന്ന് വിശ്വസിക്കില്ല. സത്യസന്ധതയും ആത്മാർത്ഥതയും പലതവണ തെളിയിച്ചാൽ മാത്രമെ കന്നിരാശിക്കാർ വിശ്വസിക്കാൻ തയ്യാറാവുകയുള്ളൂ.

aw

•എത്ര അപകടം നിറഞ്ഞ സന്ദർഭത്തിൽ നിന്നും വളരെ എളുപ്പത്തിൽ വഴുതി മാറാനുള്ള ഒരു കഴിവ് കന്നിരാശിക്കാർക്കുണ്ട്. ഇത് അവരുടെ അടുക്കും ചിട്ടയും നിറഞ്ഞ ചിന്തയുടെ ഫലമായാണ്. ഒരു പ്രശ്നത്തിന്റെ എല്ലാ വശവും പെട്ടെന്ന് മനസ്സിലാക്കാൻ ഈ ചിന്താശക്തി കൊണ്ട് കഴിയും. അങ്ങനെ അപകടത്തിൽപ്പെടാതെ സ്വയം രക്ഷിക്കാൻ എളുപ്പമാണ്.


•സ്ഥിരത കന്നിരാശിക്കാർക്ക് വളരെ പ്രധാനമാണ്. ജീവിതത്തിലെ ഓരോ മേഖലയിലും സ്ഥിരത ഇവർ ആഗ്രഹിക്കുന്നു. താൽക്കാലികമായ ഒരു ബന്ധവും കന്നിരാശിക്കാരുടെ ജീവിതത്തിലുണ്ടാവില്ല. ആത്മാർത്ഥയും സത്യസന്ധതയും നിറഞ്ഞ ബന്ധങ്ങളാണ് ഇവർ ആഗ്രഹിക്കുന്നത്. ഇരുകൂട്ടരും ഒരു പോലെ സമയവും വികാരങ്ങളും നിക്ഷേപിച്ചിട്ടുള്ള ബന്ധങ്ങൾ.

rfg

•കന്നിരാശിക്കാർ സൂക്ഷ്മബുദ്ധിയുള്ളവരും ശ്രദ്ധാപൂർവ്വം നോക്കുന്നവരുമാണ്. പുതിയതായി കണ്ടുമുട്ടുന്ന എന്തിനേയും ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ഇവർ നോക്കി മനസ്സിലാക്കും. ആദ്യമായി കാണുന്ന ഒരു വ്യക്തി, ഒരു വസ്തു അല്ലെങ്കിൽ ആദ്യമായി അറിയുന്ന ഒരു വിഷയം ഇതിനെപ്പറ്റിയൊക്കെ കിട്ടാവുന്നത്രയും വിവരങ്ങൾ ശേഖരിക്കുക എന്നത് കന്നിരാശിക്കാരുടെ ഒരു പ്രത്യേകതയാണ്.

•വ്യാജൻമാരെ കന്നിരാശിക്കാർ വളരെയെളുപ്പം തിരിച്ചറിഞ്ഞുകളയും അവരെ സ്വന്തം ജീവിതത്തിൽ നിന്നും പുറത്താക്കാൻ കന്നിരാശിക്കാർ മടിക്കുകയുമില്ല.

English summary

things-you-ll-only-understand-if-you-re-a-virgo

This article discusses the nature of zodiac sign virgo , the sixth zodiac sign among the twelve,
Story first published: Saturday, July 7, 2018, 17:17 [IST]
X
Desktop Bottom Promotion