For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 മേയ്; ഇടവം രാശിക്കാർക്ക് എങ്ങനെ?

|

ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിവിധ രീതികളിലാണ് ഭാവിഫല പ്രവചനങ്ങൾ നടത്തുന്നത്. ദിവസഫലം, വാരഫലം, മാസഫലം, വാർഷികഫലം എന്നിങ്ങനെ ചെറിയ സമയ ഖണ്ഡങ്ങളായും, പൊതു സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഒരു ആയുസ്സിന്റെ മൊത്തത്തിലുള്ള ഏകദേശ വിവരണമായും ഈ പ്രവചനങ്ങൾ നടത്തപ്പെടുന്നു. ഒരോ ദിവസത്തെയും കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽനിന്നും വിഭിന്നമാണ് മാസഫലപ്രവചനം. ഇതിൽ സമയധാരയിലെ ഏറ്റവും പൊതുവായ സംഭവങ്ങൾ വിവരിക്കപ്പെടുന്നു.

ഭൗതികസന്തോഷങ്ങളോടുള്ള ആദരവിന് അറിയപ്പെടുന്നവരാണ് ഇടവം രാശിക്കാർ. വളരെ വിനയാന്വിതരും, പ്രായോഗികരും, കഠിനാദ്ധ്വാനികളുമായ വ്യക്തികളായും ഇവർ അറിയപ്പെടുന്നു. ജോലികൾ സ്വന്തം നിലയിൽ ചെയ്യുവാനാണ് ഇവർ ഇഷ്ടപ്പെടുന്നത്, എന്നാൽ ആജ്ഞാനുവർത്തികളായിരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്താണ് തങ്ങളുടെ മാർഗ്ഗത്തിൽ ഉണ്ടാകുവാൻ പോകുന്ന മാറ്റങ്ങൾ എന്ന് ഇവർ അറിയേണ്ടിയിരിക്കുന്നു. ഈ രാശിക്കാരുടെ മേയ് മാസത്തിലെ ഭാഗ്യവർണ്ണങ്ങൾ, സാമ്പത്തികത എന്നിങ്ങനെ വളരെയധികം കാര്യങ്ങൾ ഈ പ്രവചനം നടത്തുന്നു.

taurus

ഇടവം രാശിക്കാർ ഭരിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. താങ്കൾ ഈ രാശിയിലുള്ള വ്യക്തിയാണെങ്കിൽ താങ്കളുടെ ഈ രാശിയെ അടക്കിവാഴുന്നത് ഭൂമിയും ശുക്രനുമാണെന്ന് അറിയുവാൻ കഴിയും. പ്രകൃതത്തിൽ അത്യധികം വിനയാന്വിതരായ ഈ രാശിക്കാർക്ക് ചപലവ്യാമോഹങ്ങളൊന്നും സാധാരണയായി കാണാറില്ല. വ്യക്തിയെന്ന നിലയിൽ സുനിശ്ചിതമായ ദൃഢനിശ്ചയവും പ്രബലമായ ഇച്ഛാശക്തിയും ഈ രാശിക്കാരിലെ ക്രിയാത്മകമായ വശങ്ങളാണ്. വളരെ വലിയ തോതിൽ ഞാനെന്ന ഭാവമുള്ള ഇവർ അത്യാർത്ഥികളും, വിമുഖരും, പിടിവാശിക്കാരുമാണ്. ഇവർ ചിലപ്പോൾ അലസതയ്ക്കും, ആർത്തിക്കും, സന്ദേഹത്തിനും, അയവില്ലായ്മയ്ക്കും വിധേയരാകാറുണ്ട്. അതുകൊണ്ട് ഇവർക്കുവേണ്ടി ഈ മാസം എന്തൊക്കെയാണ് സംഭരിച്ചുവച്ചിരിക്കുന്നത് എന്ന് അറിയുന്നത് വളരെ പ്രധാനമാണ്.

ആയുരാരോഗ്യ സൗഭാഗ്യം

ആവശ്യമായത് വളരെവേഗം ഈ രാശിക്കാർ ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. സാധാരണ പ്രതിവിധികളൊന്നും ഇവരുടെ ആരോഗ്യകാര്യത്തിൽ പരിഹാരമാകുകയില്ല. സാമ്പത്തിക സുസ്ഥിരത അത്ര മെച്ചമായിട്ടല്ല കാണപ്പെടുന്നത് എന്നതുകൊണ്ട് ആരോഗ്യത്തിൽ വളരെ വലിയ ശ്രദ്ധ ഉണ്ടായിരിക്കണം. സാമ്പത്തിക ചിലവുകളുടെ അടിസ്ഥാനത്തിൽ ഉത്കണ്ഠപ്പെടേണ്ട ഒരു വിഷയമാണിത്. ഉദരത്തിന്റെ കാര്യത്തിലും ചർമ്മത്തിന്റെ കാര്യത്തിലും തികഞ്ഞ ജാഗരൂകത ഉണ്ടായിരിക്കണം. കാരണം ഈ രാശിക്കാരെ സംബന്ധിച്ച് രോഗബാധകൾക്ക് വിധേയരാകുവാൻ സാധ്യതയുള്ള മാസമാണ് മേയ്മാസം. സാമ്പത്തികതയും മറ്റ് ആസ്തികളുമൊക്കെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട് എന്നതിനാൽ ഈ മാസത്തിനിടയിൽ ചില സ്വയം പ്രചോദനങ്ങൾ ആവശ്യമാകാം.

തൊഴിൽസംരംഭം

ഇടവം രാശിക്കാർക്ക് അവരുടെ തൊഴിൽമേഖലയിൽ വലിയ മെച്ചമൊന്നും മേയ്മാസം നൽകുന്നില്ല. ജോലിഭാരം പൊതുവെ കുറവായിരിക്കുമെങ്കിലും, ലക്ഷ്യം നേടുന്ന കാര്യത്തിൽ ഇവർ ബുദ്ധിമുട്ടും എന്ന് മാത്രമല്ല ഇവർക്ക് സംതൃപ്തി ലഭിക്കുകയുമില്ല. ധാരാളം യാത്രകൾ ഉണ്ടാകുമെന്ന് കാണുന്നു. പക്ഷേ അവയൊന്നും വലിയ പ്രയോജനങ്ങൾ സൃഷ്ടിക്കുകയില്ല. അതേസമയം, വടക്കുദിശയിലേക്കുള്ള ഒരു യാത്ര ചില നിസ്സാര നേട്ടങ്ങൾ കൊണ്ടുവരും എന്ന് കാണുന്നു. അതിനുപുറമെ, ഇവരുടെ തൊഴിൽമേഖലയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒരു ഭയാശങ്ക ഉൾക്കൊണ്ടിരിക്കുന്നതായി കാണുന്നുണ്ട്.

സാമ്പത്തികത

ഇടവം രാശിക്കാരുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ മേയ്മാസം വലിയ പ്രയോജനങ്ങൾ സൃഷ്ടിക്കുമെന്ന് കാണുന്നില്ല. മാസം മുഴുവനും വളരെ കഠിനമായി അദ്ധ്വാനിക്കുന്നുണ്ടായിരിക്കും, മാത്രമല്ല വളരെയധികം പ്രയത്‌നിച്ചാലും ലാഭമുണ്ടാക്കാൻ വളരെ ക്ലേശിക്കുകയും ചെയ്യും. അതിനുപുറമെ, നല്ലൊരളവ് യാത്രകളും ഉണ്ടായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുവേണ്ടിയോ നിക്ഷേപങ്ങൾക്കുവേണ്ടിയോ എന്തെങ്കിലും പദ്ധതികളുണ്ടെങ്കിൽ, ഇത് നിക്ഷേപങ്ങൾക്കുപറ്റിയ സമയമല്ല എന്നതുകൊണ്ട് കുറച്ചുസമയത്തേക്ക് അത്തരം കാര്യങ്ങളെ മാറ്റിവയ്ക്കുക. വിപത്യയമായ കാലയളവ് കഴിയുന്നതുവരെ നേരിയ തോതിലുള്ള ഒരു രൂപരേഖയിൽ നിലകൊള്ളുക.

സ്‌നേഹജീവിതം

കാര്യങ്ങളൊക്കെ സമാധാനപരമായിരിക്കും എന്നതുകൊണ്ട് ഇടവം രാശിക്കാർക്ക് ഈ മാസത്തിൽ പുരോഗതികൾ കുടുംബപശ്ചാത്തലത്തിൽ കാണപ്പെടുന്നു. മേയ് 16 കഴിഞ്ഞാൽ അവിവാഹിതർക്ക് സ്‌നേഹവുമായി ബന്ധപ്പെട്ട കാര്യത്തിൽ ധാരാളം അവസരങ്ങൾ കാണുന്നു. എന്തായാലും, മാസം മുഴുവനും ഇവരുടെ രാശിയിൽ സന്തോഷം നിലകൊള്ളുന്നതായി കാണുന്നു. വിവാഹിതരോ പ്രതിബദ്ധതയുള്ളവരോ ആയ ജോഡികളെ സംബന്ധിച്ചിടത്തോളം ഈ മാസം 1 മുതൽ 5 വരെ കാലയളവിൽ അനുബന്ധിത പങ്കാളിയിൽനിന്നും ധാരാളം അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.

ഭാഗ്യദിനം, സംഖ്യ, വർണ്ണം

നിങ്ങളുടെ രാശിയിലെ ഈ മാസത്തെ ഭാഗ്യസംഖ്യകൾ; 5, 35, 50, 57, 82 എന്നിവയാണ്. ഭാഗ്യദിനങ്ങൾ; 7, 8, 16, 17, 18, 25, 26 എന്നിവയും, ഭാഗ്യവർണ്ണങ്ങൾ; ആപ്പിൾപ്പച്ചയും സിന്ദൂരച്ചുവപ്പുമാണ്.

Read more about: zodiac sign
English summary

Taurus May 2018 Horoscope Predictions

Taurus May 2018 Horoscope Predictions
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more