For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭം രാശിക്കാരെക്കുറിച്ചു ചില വസ്തുതകൾ

|

രാശി ചക്രത്തിലെ പതിനൊന്നാമത്തെ രാശി ചിഹ്നമാണ് കുംഭം രാശി, ഇവർ വളരെ ലളിതമായ രീതിയിലും സത്യസന്ധതയോടെയുമാണ് സഞ്ചരിക്കുന്നത്. അവർ മറ്റെന്തിനേക്കാളും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു, അതിനാൽ അവർ തങ്ങളുടെ സ്വാതന്ത്ര്യത്തെ കടുത്ത നിലയിൽ സംരക്ഷിക്കുന്നു. ജലാശയം കൈവശം വയ്ക്കാൻ കഴിയാത്തതുപോലെയും, സ്വതന്ത്രമായ ആത്മാവ് ഭൂമിയിൽ എളുപ്പത്തിൽ ഒരിടത്തു സ്ഥിരമായി താമസിക്കാത്തത് പോലെയാണ് അവരുടെ ജീവിതം. അവർ പലപ്പോഴും ചിന്താമൂകരും, ഉദാസീനരും ആയിരിക്കും, എന്നാൽ അവർ വിശ്വസ്തരായ സുഹൃത്തുക്കളെയും അത്ഭുതകരമായ പ്രണയികളെയും ഉണ്ടാക്കും. കുംഭം രാശിക്കാരെക്കുറിച്ചുള്ള വിചിത്രമായ വസ്തുതകൾ കണ്ടുപിടിക്കാൻ ഇത് വായിക്കുക.

s

ഒരു നിമിഷം കൊണ്ട് സ്നേഹിതനിൽ നിന്ന് ശത്രുവിലേക്ക്

പെട്ടെന്ന് തന്നെ സ്നേഹത്തിൽ നിന്നും വൈരാഗ്യത്തിലേക്ക് മാറുന്നവരാണ് കുംഭം രാശിക്കാർ. അവർ ഒരു നിമിഷത്തിൽ നിങ്ങളെ വിശ്വസിക്കുകയും അടുത്ത നിമിഷത്തിൽ നിങ്ങളെ അവിശ്വസിക്കുകയും ചെയ്യും. എന്തുകൊണ്ട്? കാരണം അവർ എല്ലാ പ്രവർത്തനങ്ങളെയും വളരെ ഗൗരവമായി എടുക്കുന്നു. അവരെ വേദനിപ്പിക്കുകയോ അവരെ വഞ്ചിക്കുകയോ അല്ലെങ്കിൽ അവരെ കാര്യലാഭത്തിനു വേണ്ടി ഉപയോഗിക്കുകയോ ചെയ്താൽ ഉടൻ നിങ്ങളെ വെറുക്കാൻ തുടങ്ങും. അതിനാൽ ശ്രദ്ധിക്കുകകയും ഭയപ്പെടുകയും വേണം!

അവരുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കരുത്!

ഒരിക്കലും അവരുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കരുത്! അതെ, കുംഭം രാശിക്കാർക്ക് ഇതിൽ ക്ലേശം അനുഭവിക്കാൻ സാധിക്കില്ല. വാസ്തവത്തിൽ, നിങ്ങൾ ഇവരെ നേരിടാൻ സന്നദ്ധരായിട്ടുണ്ടെങ്കിൽ, അവർ ഇതിൽ നിന്നും വിടവാങ്ങുകയും പരാജയപ്പെടുകയും ചെയ്യും എന്ന് നിങ്ങൾ വളരെ തെറ്റിദ്ധരിക്കപ്പെടുന്നു. കാരണം അവർ ഒറ്റയ്ക്ക് എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാവുന്നതും കാര്യങ്ങളെ ഒറ്റയ്ക്ക് നേരിട്ട് അവരുടെ ജോലി വളരെ ഭംഗിയായ് തീർക്കാനും അറിയുന്ന വ്യക്തികളാണ്.

k

കുംഭം രാശിക്കാരുടെ പരാമർത്ഥങ്ങൾ - അസാധ്യമായ പ്രണയം

കുംഭം രാശിക്കാരുടെ പ്രണയ പരാമർത്ഥങ്ങൾ - എല്ലാവരും അവരവരെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ് എന്ന് നിങ്ങൾ കരുതുന്നു. കൂടുതലും ഒറ്റപ്പെടുന്നവർ പ്രണയത്തിന്റെ കാൽച്ചുവട്ടിൽ എങ്ങനെയാണു തലവച്ചു കൊടുക്കുന്നത്! പക്ഷേ പ്രണയത്തിലായാൽ അവർ ഒരു കാര്യവും നിർത്തില്ല, അവർക്ക് അസാധ്യമായതൊന്നും ഉണ്ടാകില്ല. ലോകം അവരുടെ വികാരങ്ങൾ അറിയുകയും അവരുടെ സന്തോഷത്തിൽ പങ്കെടുക്കുകയും ചെയ്യും.

വളരെ ആഴത്തിൽ ചിന്തിക്കുന്നവർ

കുംഭം രാശിക്കാർ നല്ല നിരീക്ഷകർ ആയിരിക്കില്ലെങ്കിലും അവരുടെ മനസ്സ് വളരെ ആഴത്തിലുള്ള തലത്തിലാണ് പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതും. ഒരു സാഹചര്യം അല്ലെങ്കിൽ ഒരു വ്യക്തിയെ ആഴത്തിലുള്ള തലത്തിൽ വിശകലനം ചെയ്യുന്നതിനും മറ്റാരെങ്കിലും ചെയ്യുന്നതിനുമുൻപ് ഉൾക്കാഴ്ചകൾ നേടുന്നതിനും ഒരു നിഗൂഢമായ കഴിവുണ്ട്. ഇത് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കി മാറ്റുന്നു. അവരുടെ ആശയങ്ങൾ വളരെ ആകർഷകവും ഗംഭീരവുമാണ്

]

കുംഭം രാശിക്കാർക്ക് എല്ലാ വസ്തുതകളും അറിയാം!

കുംഭം രാശിക്കാർ പരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്നും ഒട്ടും പിന്നിലല്ല, അവർ അതിൽ ഒട്ടും ലജ്ജിക്കുന്നുമില്ല. അതുകൊണ്ട് തന്നെ അവർക്ക് അറിയാവുന്ന ഒരുപാട് പരീക്ഷണങ്ങൾ അവർ നടത്തിയിട്ടുണ്ടെന്നും അവർക്കതിൽ അറിവുണ്ടെന്നും അവർക്കറിയാം! അതിനാൽ സാധ്യമായ എല്ലാ അറിവുകളും ഉള്ള ഒരാളെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ അതിശയിക്കേണ്ടതില്ല. തീർച്ചയായും, അതു നരകം പോലെ അലോസരപ്പെടുത്തുന്നതായിരിക്കും, എങ്കിലും അവർ എപ്പോഴും അവർ തന്നെ ആയിരിക്കും!

കുംഭം രാശിക്കാർ നല്ല അഭിനേതാക്കളാണ്

നിങ്ങളെ സന്തോഷിപ്പിക്കാൻ ഇവർ തങ്ങളുടെ ചിന്തകൾ മാറ്റുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. അതുകൊണ്ട് അവർ മറ്റെന്തെങ്കിലും ചിന്തയിലായിരിക്കുമ്പോഴും അവർ നിങ്ങളെ ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നുവെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കും. ഇത് നിങ്ങളെ വേദനിപ്പിക്കുമെങ്കിലും അവർക്ക് അവരുടേതായ ഇടം ആവശ്യമാണ്‌.

j

മുന്നോട്ടു സഞ്ചരിക്കുന്നത്

ജീവിതത്തിൽ മുന്നോട്ടു നീങ്ങുന്നത് വിരസതകൾ ഇല്ലാതാക്കാൻ നല്ലതാണ്. ഇതാണ് കുംഭം രാശിക്കാരുടെ ജീവിതത്തിലെ ഒരു മന്ത്രം. തങ്ങളുടെ ജീവിതത്തിൽ ഇടം ഇല്ലാത്ത ആളുകളെയെല്ലാം അവർ തള്ളിക്കളയുന്നു. പഴയതിൽ പറ്റിപ്പിടിച്ചു നിൽക്കുന്നതിനേക്കാൾ പുതിയ അനുഭവങ്ങളിലൂടെ സമയം ചെലവഴിക്കാനാണ് അവർ ശ്രമിക്കുന്നത്.

English summary

strange-facts-about-aquarius

Aquarius is the eleventh sign of the zodiac list and they are very simple and honest..
Story first published: Friday, August 10, 2018, 19:15 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X