For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊള്ളലേറ്റ ശേഷം മുഖവും ജീവിതവും മാറിയതിങ്ങനെ

|

ജീവിതത്തില്‍ പല വിധത്തിലുള്ള തിരിച്ചടികള്‍ നമ്മള്‍ നേരിടാറുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് മുന്‍പില്‍ തളര്‍ന്നിരിക്കാതെ മുന്നോട്ട് പോവുന്നതിനാണ് നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കേണ്ടത്. ലോകത്തിന് മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. എപ്പോഴും വിജയിച്ച് കാണിക്കുന്നതിനായിരിക്കണം നമ്മള്‍ മുന്നിട്ടിറങ്ങേണ്ടത്. ഇത്തരത്തില്‍ ജീവിതത്തില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് അടിപതറാതെ മുന്നോട്ട് ജീവിക്കാനും മറ്റുള്ളവരെ നയിക്കുന്നതിനും ശ്രമിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇന്ന്. മുഖവും ശരീരവും പൊള്ളിയടര്‍ന്നിട്ടും ജീവിതം കൈവിട്ട് പോവാതെ ചേര്‍ത്ത് പിടിച്ച് ധീരമായി പോരാടിയ ഇവരുടെ പേര് ദാന എന്നാണ്.

<strong>ഇഷ്ട നിറം കറുപ്പാണോ, ഇത് തരും ഐശ്വര്യം</strong>ഇഷ്ട നിറം കറുപ്പാണോ, ഇത് തരും ഐശ്വര്യം

ജീവിതത്തില്‍ തോറ്റുപോകാവുന്ന തളര്‍ന്ന് പോകാവുന്ന അവസ്ഥകള്‍ നിരവധി ഉണ്ടായിട്ടും അതിലൊന്നും തളര്‍ന്ന് പോവാതെ മുന്നോട്ട് പോയ വ്യക്തിയാണ് ഇവര്‍. മുഖം മുഴുവനായി പൊള്ളലേറ്റിട്ടും സ്വന്തം മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം മുന്നോട്ട് പോവാന്‍ വേണ്ടി കൈമുതലാക്കിയ വ്യക്തിയാണ് ഇവര്‍. ഇന്ന് മുഖത്തെ മാസ്‌കുകള്‍ക്കെല്ലാം വിട നല്‍കി തന്റെ മുഖം പൂര്‍ണമായും ലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ചിരിക്കുകയാണ് ഇവര്‍. ദാനയുടെ ജീവിത കഥ നമുക്ക് നോക്കാം.

അസൂയയില്‍ നിന്നുണ്ടായ പ്രതികാരം

അസൂയയില്‍ നിന്നുണ്ടായ പ്രതികാരം

അസൂയയില്‍ നിന്നുണ്ടായ ഒരു പ്രതികാരത്തിന്റെ ഫലമായാണ് ദാനക്ക് ഇത്തരത്തില്‍ ഒരു അപകടം പിണഞ്ഞത്. തന്റെ ഭര്‍ത്താവായിരുന്ന വ്യക്തിയോട് ദാന അമിത ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ പേരിലാണ് ആ സ്ത്രീ അവരെ ആക്രമിച്ചത്. ഒരു പുതുവര്‍ഷ രാവിലാണ് ഇത്തരത്തില്‍ ഒരു അപകടം ദാനക്ക് സംഭവിച്ചത്.

ജീവിതം നശിപ്പിച്ചു

ജീവിതം നശിപ്പിച്ചു

തന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞാണ് ആ സ്ത്രീ ദാനയെ ആക്രമിക്കാന്‍ തുനിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും തന്റെ അതിസുന്ദരമായ മുഖം നശിപ്പിക്കുമെന്ന് ആ സ്ത്രീ അവരെ വെല്ലുവിളിക്കുകയും ചെയ്തു.

തീ കൊളുത്തി

തീ കൊളുത്തി

ദാനയുടെ അപ്പാര്‍ട്ടമെന്റില്‍ വെച്ചാണ് ഇവര്‍ ദാനയെ ആക്രമിച്ചത്. സ്പിരിറ്റ് ഉപയോഗിച്ചായിരുന്നു ഇവരുടെ ആക്രമണം. കൂടാതെ മയക്കുമരുന്നും ഈ സ്ത്രീ ഉപയോഗിച്ചിരുന്നു. ഇവര്‍ സ്പിരിറ്റൊഴിച്ച് ദാനയെ അഗ്നിക്കിരയാക്കുകയായിരുന്നു ചെയ്തത്.

64ശതമാനം പൊള്ളല്‍

64ശതമാനം പൊള്ളല്‍

ആക്രമണത്തില്‍ 64 ശതമാനം പൊള്ളല്‍ ദാനക്ക് സംഭവിച്ചിരുന്നു. മുഖം പൂര്‍ണമായും കരിഞ്ഞ് പോയിരുന്നു. ദാനയുടെ അമ്മ പറഞ്ഞത് ഒരിക്കലും തന്റെ മകളാണ് അടുത്തുള്ളതെന്ന് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ഒരു തിരിച്ച വരവ് ദാനക്കുണ്ടായതും.

മുപ്പത് മാസത്തോളം മാസ്‌ക്

മുപ്പത് മാസത്തോളം മാസ്‌ക്

മുപ്പത് മാസത്തോളം മാസ്‌കിനുള്ളിലായിരുന്നു ഇവരുടെ ജീവിതം. ഇത് പെട്ടെന്ന് തന്നെ മുഖത്തെ പൊള്ളലുകള്‍ ഉണ്ടാക്കിയ പാടുകള്‍ക്ക് പരിഹാരം നല്‍കുന്നതിന് സഹായിക്കും. പൊതു ഇടങ്ങളില്‍ പോവുമ്പോള്‍ പോലും ദാന മാസ്‌ക് ധരിച്ചിരുന്നു. സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താനാകാത്ത അവസ്ഥയിലായിരുന്നു ആ ദിനങ്ങളില്‍ ദാന.

 ഇതിനിടയില്‍ ക്യാന്‍സര്‍

ഇതിനിടയില്‍ ക്യാന്‍സര്‍

ഇതിനിടയില്‍ സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്ന മഹാമാരിയും അവരെ പിടികൂടിയിരുന്നു. എന്നാല്‍ അവര്‍ ഒരു സ്‌ട്രോംങ് വുമണ്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ചിരിച്ച് കൊണ്ട് ഈ പ്രതിസന്ധികളെയെല്ലാം അവര്‍ നേരിട്ടു.

 മാസ്‌ക് എന്ന പേടിസ്വപ്നം

മാസ്‌ക് എന്ന പേടിസ്വപ്നം

എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും മാസ്‌ക് എന്ന പേടിസ്വപ്‌നം അവരെ അലട്ടിയിരുന്നു. ലോകത്തിന് മുന്നില്‍ തന്റെ മുഖം മറച്ച് വെക്കേണ്ട അവസ്ഥ വളരെ ഭീകരമാണെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ 30 മാസത്തിന് ശേഷം തന്റെ മുഖം അവര്‍ ടിവിയിലൂടെ തന്നെ എല്ലാവരേയും കാണിച്ചു.

അവരുടെ യഥാര്‍ത്ഥ കഥ

അവരുടെ യഥാര്‍ത്ഥ കഥ

എന്നാല്‍ എന്താണ് തന്റെ യഥാര്‍ത്ഥ കഥയെന്ന് ലോകം അറിയണമെന്ന് അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല ഈ അവസ്ഥയില്‍ താന്‍ നേരിട്ട എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ ആ ഷോയില്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. തന്റെ വില്‍പ്പവ്വറും ധൈര്യവും ഒന്നു കൊണ്ട് മാത്രമാണ് ജീവിതത്തില്‍ ഇവിടെയെത്താന്‍ സാധിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

കാറ്റ് വാക്ക്

കാറ്റ് വാക്ക്

ഫാഷന്‍ ഷോയില്‍ കാറ്റ് വാക്ക് വരെ അവര്‍ നടത്തുകയുണ്ടായി. സാധാരണ ഒരു സ്ത്രീ ആയിരുന്ന അവരെ ഇത്രയധികം ധൈര്യമുള്ളവരാക്കി മാറ്റിയത് തനിക്ക് സംഭവിച്ച് അപകടമാണെന്നാണ് അവര്‍ പറയുന്നത്. ജീവിതത്തിലെ വീഴ്ചകളാണ് പലരേയും ധൈര്യമുള്ളവരാക്കി മാറ്റുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദാന.

All image courtesy : youtube

English summary

Story Of The Burnt Victim Who Reconstructed Her Face

There is nothing better in this world than a strong woman who can stand for her rights. The example of Dana from Australia has just become viral. Check out their story.
Story first published: Saturday, September 8, 2018, 15:11 [IST]
X
Desktop Bottom Promotion