For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌നേഹിച്ചയാളെ വിവാഹം കഴിച്ചു, പക്ഷേ ജീവിതം ദുരിതം

ഒരുപാട് പ്രതീക്ഷകളുമായാണ് ഓരോ പെണ്‍കുട്ടിയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് കാലെടുത്ത് വെക്കുന്നത്

|

വിവാഹ ശേഷം കയറിച്ചെല്ലുന്ന വീടിനെക്കുറിച്ച് ഓരോ പെണ്‍കുട്ടിക്കും ആഗ്രഹങ്ങള്‍ ഉണ്ടാവും. ഭര്‍ത്താവിന്റെ അമ്മയേയും അച്ഛനേയും സ്വന്തം മാതാപിതാക്കളെ പോലെ സ്‌നേഹിക്കാനും അനുസരിക്കാനും പെണ്‍കുട്ടികള്‍ തയ്യാറാവുന്നു. എന്നാല്‍ പല പെണ്‍കുട്ടികള്‍ക്കും ഇതിന് വിപരീതമായ അനുഭവമാണ് ഉണ്ടാവുന്നത്. പലര്‍ക്കും ഭര്‍ത്താവിന്റെ വീട്ടില്‍ ലഭിക്കുന്ന പരിഗണന വളരെ കുറവായിരിക്കും. ഇതിന്റെ ഫലമായി ഗാര്‍ഹിക പീഢനങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ജോലിക്കായി ലൈംഗിക സംതൃപ്തി പ്രതിഫലംജോലിക്കായി ലൈംഗിക സംതൃപ്തി പ്രതിഫലം

ഇത്തരത്തില്‍ ഒരു അവസ്ഥ കൊണ്ട് പല വിധത്തിലുള്ള പീഢനങ്ങളും മാനസിക പീഢനങ്ങളും അനുഭവിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ഭര്‍ത്താവിന്റെ അമ്മയുടെ പല വിധത്തിലുള്ള മാനസിക പീഢനങ്ങളും ഇവള്‍ ഇരയാവുന്നു. എന്തൊക്കെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഈ യുവതിക്ക് അനുഭവിക്കേണ്ടി വന്ന ദു:ഖങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്ലാസ്‌മേറ്റിനെ വിവാഹം കഴിച്ചാല്‍

ക്ലാസ്‌മേറ്റിനെ വിവാഹം കഴിച്ചാല്‍

ഒരുമിച്ച് പഠിച്ചിരുന്നയാളെ സ്‌നേഹിച്ച് വിവാഹം കഴിക്കുകയായിരുന്നു അവള്‍. 2013-ല്‍ അവര്‍ വിവാഹിതരായി. അവളുടെ എല്ലാം അവനായിരുന്നു. 2012-ല്‍ വിവാഹ നിശ്ചയത്തിനാണ് അയാളുടെ കുടുംബത്തില്‍ എല്ലാവരും അവളെ കാണുന്നതിനായി എത്തിയത്.

തടിയും വണ്ണവും

തടിയും വണ്ണവും

നല്ല ഒത്ത പുരുഷനായിരുന്നു അവളുടെ ഭര്‍ത്താവ് സുന്ദരനും. എന്നാല്‍ ഇവളാകട്ടെ നല്ല വണ്ണവും തടിയും ഭാരവും ഉള്ള പെണ്ണായിരുന്നു. ഇതിന്റെ പേരിലാണ് ഇവള്‍ക്ക് പിന്നീട് കുടുംബത്തില്‍ അനുഭവിക്കേണ്ടി വന്നത്.

അമ്മായി അമ്മയുടെ സ്വഭാവം

അമ്മായി അമ്മയുടെ സ്വഭാവം

വിവാഹ ശേഷം എപ്പോഴും മരുമകളുടെ തടിയെക്കുറിച്ച് അവര്‍ പരാതിപ്പെട്ടിരുന്നു. വരുന്നവരോടും പോവുന്നവരോടും എല്ലാം മരുമകളുടെ തടിയെക്കുറിച്ച് പരാതി പറയുമായിരുന്നു ഇവര്‍.

 മരുമകളെക്കുറിച്ചുള്ള സങ്കല്‍പ്പം

മരുമകളെക്കുറിച്ചുള്ള സങ്കല്‍പ്പം

തന്റെ മരുമകള്‍ വളരെ സുന്ദരിയായിരിക്കണമെന്നും പഞ്ചാബി കുടുംബത്തില്‍ നിന്നും വളരെ പണക്കാരിയായിരിക്കണം എന്നുമായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ ഇവളുടെ പണം കുറവും മറ്റും എപ്പോഴും കുറ്റപ്പെടുത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു.

മറ്റുള്ളവര്‍ക്ക് മുന്നില്‍

മറ്റുള്ളവര്‍ക്ക് മുന്നില്‍

എന്നാല്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ എപ്പോഴും മരുമകളുടെ പണത്തെക്കുറിച്ചും സ്റ്റാറ്റസിനെക്കുറിച്ചും ഇവര്‍ പരാതിപ്പെട്ടിരുന്നു. എപ്പോഴും പണമില്ലായ്മയെക്കുറിച്ച് പറഞ്ഞ് ഇവളെ ഉപദ്രവിച്ചിരുന്നു.

ഭര്‍ത്താവിനെ അകറ്റാന്‍

ഭര്‍ത്താവിനെ അകറ്റാന്‍

സ്വന്തം മകനെ ഭാര്യയില്‍ നിന്നകറ്റാന്‍ വരെ ഇവര്‍ ശ്രമിച്ചിരുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അവരുടെ കുടുംബത്തില്‍ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം അവരുടെ ജീവിതത്തെ പല വിധത്തില്‍ ബാധിച്ചിരുന്നു.

 പെണ്‍കുഞ്ഞിനെ വേണ്ട

പെണ്‍കുഞ്ഞിനെ വേണ്ട

മരുമകള്‍ ഗര്‍ഭിണിയായപ്പോള്‍ ആണ്‍കുഞ്ഞിനെ മതി പെണ്‍കുഞ്ഞാണെങ്കില്‍ അബോര്‍ഷന്‍ ചെയ്യണം എന്ന തീരുമാനത്തിലാണ് ഇവര്‍. ഇപ്പോള്‍ ഗര്‍ഭാവസ്ഥയിലും അമ്മായിഅമ്മയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ നില്‍ക്കുകയാണ് ഇവള്‍.

English summary

she Married The Man Of her Dreams, But No One Warned her About His Mom

she Married The Man Of her Dreams, But No One Warned her About His Mom take a look.
Story first published: Saturday, January 20, 2018, 16:44 [IST]
X
Desktop Bottom Promotion