2018 മേയ്; വൃശ്ചികം രാശിക്കാർക്ക് എങ്ങനെ?

Subscribe to Boldsky

ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിവിധ രീതികളിലാണ് ഭാവിഫല പ്രവചനങ്ങൾ നടത്തുന്നത്. ദിവസഫലം, വാരഫലം, മാസഫലം, വാർഷികഫലം എന്നിങ്ങനെ ചെറിയ സമയ ഖണ്ഡങ്ങളായും, പൊതു സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഒരു ആയുസ്സിന്റെ മൊത്തത്തിലുള്ള ഏകദേശ വിവരണമായും ഈ പ്രവചനങ്ങൾ നടത്തപ്പെടുന്നു. ഒരോ ദിവസത്തെയും കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽനിന്നും വിഭിന്നമാണ് മാസഫലപ്രവചനം. ഇതിൽ സമയധാരയിലെ ഏറ്റവും പൊതുവായ സംഭവങ്ങൾ വിവരിക്കപ്പെടുന്നു.

വൃശ്ചികം രാശിക്കാർക്ക് മേയ്മാസത്തിൽ വ്യാഴത്തിന്റെ അഭിലഷണീയമായ സ്വാധീനം ഉള്ളതുകൊണ്ട് നല്ല വരുമാനം പ്രതീക്ഷിക്കാവുന്നതാണ്. ഇതിനുപുറമെ, ഈ മാസത്തിൽ നടത്തപ്പെടുന്ന ഊഹക്കച്ചവട നിക്ഷേപങ്ങളിൽനിന്നും വളരെനല്ല വരുമാനം ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നു. 24 ാം തീയതിക്കുശേഷം മറ്റുള്ളവരുമായി ഇടപെടുന്ന കാര്യത്തിൽ ഈ രാശിക്കാർ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം.

scorpio

വൃശ്ചികരാശിയിലുള്ള വ്യക്തികൾ ഏത് തരത്തിലുള്ള വിഘ്‌നങ്ങളെയും തരണംചെയ്യുവാൻ കഴിവുള്ളവരും, തരളിതഭാവമുള്ളവരും, വികാരാധീനരുമാണെന്ന് അറിയപ്പെടുന്നു. നഷ്ടങ്ങളിൽ ഇവർ അടയറവ് പറയുകയില്ല. പകരം കൂടുതൽ മുന്നോട്ടുപോകുവാനുള്ള തയ്യാറെടുപ്പിലായിരിക്കും. ദൃഢനിശ്ചയത്തിനും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിനും ഇവർ അറിയപ്പെടുന്നുണ്ട്. ഇല്ല എന്ന് ഒന്നിനും പറയാത്ത ഇവർ അസാദ്ധ്യമായതിനെ നേടുവാൻ പ്രേരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും.

വളരെ ആകർഷണീയതയുള്ള ഇവരിൽ ആളുകൾ അറിയാതെതന്നെ ആകൃഷ്ടരായിമാറും. ബന്ധങ്ങളിൽ ശരിയാംവണ്ണം പൊരുത്തപ്പെട്ടുപോകാത്ത വികാരവിചാരങ്ങളെ ഒളിച്ചുസൂക്ഷിക്കുന്ന ഒരു ശീലം ഈ രാശിക്കാർക്കുണ്ട്. ഈ മാസത്തെ പ്രവചനങ്ങൾക്ക് വൃശ്ചികരാശിക്കാരുടെ ഔദ്യോഗികമേഖല, ആരോഗ്യം, സാമ്പത്തികത, സ്‌നേഹം എന്നിങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെയാണെന്ന് നോക്കാം.

ആയുരാരോഗ്യ സൗഭാഗ്യം

ഭംഗുരമായ ഒരു മാസത്തെയാണ് ഈ രാശിക്കാരുടെ ആരോഗ്യപ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. സ്ഥിരമായി ശരീരത്തിൽ ഉഴിച്ചിൽ നടത്തിയും വിശ്രമം കൈക്കൊണ്ടും ഇവരുടെ ആരോഗ്യക്ഷമതയെ പരിപാലിക്കാൻ കഴിയും. മാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് ശരീരത്തെ ഇവർ വിഷവിമുക്തമാക്കേണ്ടതുണ്ട്.

തൊഴിൽസംരംഭം

മാത്സര്യത്തിന്റേതായ ഒരു കാലയളവായിട്ടാണ് മേയ്മാസം കാണപ്പെടുന്നത്. ഈ രാശിക്കാരുടെ തൊഴിൽമേഖലയിലുള്ള വളർച്ച മറ്റുള്ളവർക്ക് അവരുടെ പ്രയത്‌നത്തിൽ പ്രചോദനമായിമാറും. ഇവരുടെ മാർഗ്ഗത്തിൽ അസൂയയുടെ അവസരങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് വളരെ വിശ്രമാവസ്ഥയിലുള്ള ഒരു ജീവിതശൈലിയാണ് ഈ മാസത്തിൽ അവലംബിക്കേണ്ടത്. ഇവരുടെ പങ്കാളിയിൽനിന്നും നേട്ടങ്ങളുടെ സ്രോതസ് ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നു. തൊഴിൽവ്യാപനവും കാണുന്നു.

സാമ്പത്തികത

ധാരാളം യാത്രകൾ ഉണ്ടാകാമെങ്കിലും യാതൊരു ലാഭവും നേടുവാനാകുകയില്ല എന്നതുകൊണ്ട് അവയൊന്നും ഉപയോഗപ്രദമല്ല. എഴുത്തുകാർ, ചിത്രകാരന്മാർ, മറ്റ് കലാനുഷ്ഠാനക്കാർ തുടങ്ങിയവർക്ക് ഏറ്റവും മോശപ്പെട്ട ഒരു കാലയളവാണ് ഈ മേയ്മാസം. അതുകൊണ്ട് മതിയായ സാമ്പത്തിക ഭദ്രത കരുതൽധനമായി ഉണ്ടാക്കിവയ്ക്കുന്നതിനുള്ള തീരുമാനം വൃശ്ചികം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഈ മാസം വളരെ താഴ്ന്ന ജീവിതച്ചിലവുകൾ പാലിക്കുന്നതായിരിക്കും അഭികാമ്യം.

സ്‌നേഹജീവിതം

അവിവാഹിതരായ ആളുകൾ ഏതെങ്കിലും സ്‌നേഹബന്ധങ്ങളിൽ ഏർപ്പെടുവാനുള്ള സാധ്യത കാണുന്നു. സാമൂഹികപ്രവർത്തനങ്ങൾ ഈ മാസത്തിൽ വളരെ ഊർജ്ജസ്വലവും ആസ്വാദ്യകരവുമായിരിക്കും. ഇതിനെ ഔദ്യോഗികമായ വളർച്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താം. പങ്കാളിയുമായുള്ള പൊരുത്തം വളരെ ആസ്വാദ്യകരമാണെന്ന് കാണുന്നു.

ഭാഗ്യദിനം, സംഖ്യ, വർണ്ണം

നിങ്ങളുടെ രാശിയിലെ ഈ മാസത്തെ ഭാഗ്യസംഖ്യകൾ; 27, 29, 45, 53, 89 എന്നിവയാണ്. ഭാഗ്യദിനങ്ങൾ; 9, 10, 19, 20, 27, 28 എന്നിവയും, ഭാഗ്യവർണ്ണങ്ങൾ; വെള്ള അല്ലെങ്കിൽ പ്രഷ്യൻ നീലയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: zodiac sign
    English summary

    Scorpio May 2018 Horoscope Predictions

    Scorpio May 2018 Horoscope Predictions
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more