വിവാഹം നടന്നത് ഒരേ രാശിക്കാര്‍ തമ്മില്‍, ഇനി?

Posted By:
Subscribe to Boldsky

പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും ഒരിക്കലും ജാതകവും നാളും നക്ഷത്രവും ഒന്നും നോക്കിയല്ല. പങ്കാളിയോട് ആകര്‍ഷണവും സ്വഭാവത്തിലെ ഗുണവും നോക്കിയാണ് പലരും പ്രണയത്തിലാവുന്നതും അയാളെത്തന്നെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതും. ബന്ധങ്ങള്‍ എപ്പോഴും ഒരു പാമ്പും ഏണിയും കളിയാണ്. കാരണം കൃത്യമായ രീതിയില്‍ ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടു പോയില്ലെങ്കില്‍ ബന്ധം തകരാന്‍ വെറും നിമിഷങ്ങള്‍ മതി.

നിങ്ങളുടെ പേരില്‍ R ഉണ്ടോ, എങ്കില്‍ വായിക്കാം

ഏറ്റവും മികച്ചത് ഏറ്റവും കൃത്യമായ ആള്‍ക്ക് ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കാരണവന്‍മാര്‍ കണ്ട് പിടിച്ച ഒന്നാണ് ജാതകം നോക്കുന്നതും രാശി നോക്കുന്നതും. ഒരേ രാശിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം.

മേടം രാശിയില്‍ പെട്ടവര്‍

മേടം രാശിയില്‍ പെട്ടവര്‍

മേടം രാശിയില്‍ പെട്ടവര്‍ പരസ്പരം വിവാഹം കഴിച്ചാല്‍ ബന്ധം നല്ലതു പോലെ മുന്നോട്ട് പോവുമെങ്കിലും പലപ്പോഴും അത് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ആവേശത്തിന് ചെയ്തതാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈഗോയുടെ ഏറുകളിയായിരിക്കും ജീവിതം മുഴുവന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ മേടം രാശിയില്‍ പെട്ട വ്യക്തിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ആലോചിക്കുക.

ഇടവം രാശിയില്‍ പെട്ടവര്‍

ഇടവം രാശിയില്‍ പെട്ടവര്‍

നല്ല പങ്കാളികളായിരിക്കും ഇവര്‍. ഇവര്‍ തമ്മിലുള്ള പൊരുത്തം വളരെയധികം നല്ലതായിരിക്കും. ഒരേ തരത്തില്‍ ചിന്തിക്കുന്നവരും ഒരേ ചിന്താശക്തിയുള്ളവരും ആയിരിക്കും ഇവര്‍. ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ഒരേ തരത്തില്‍ ആയിരിക്കും ഇത്തരക്കാര്‍ക്ക്. രണ്ട് പേരുടേയും ഇഷ്ടങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍.

 മിഥുനം രാശിയില്‍ പെട്ടവര്‍

മിഥുനം രാശിയില്‍ പെട്ടവര്‍

പരസ്പരം ബഹുമാനം കൊടുക്കുന്നവരായിരിക്കും ഈ ദമ്പതികള്‍. അതുകൊണ്ട് തന്നെ മറ്റൊരാളുടെ ഇഷ്ടത്തിനു മേല്‍ ഒരു കാരണവശാലും അമിതമായി ഇടപെടുകയോ അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല എല്ലാ ഊര്‍ജ്ജത്തോടും കൂടി കാര്യങ്ങളെ സമീപിക്കുന്നതിനും പൂര്‍ണ പിന്തുണ നല്‍കുന്നതിനും മിഥുനം രാശിക്കാര്‍ക്ക് കഴിയുന്നു.

 കര്‍ക്കിടകം രാശിയില്‍ പെട്ടവര്‍

കര്‍ക്കിടകം രാശിയില്‍ പെട്ടവര്‍

ഈ രാശിയില്‍ പെട്ട ദമ്പതികള്‍ വളരെയധികം സെന്‍സിറ്റീവ് ആയിട്ടുള്ള രാശിക്കാരായിക്കും. വികാരപരമായി കാര്യങ്ങളെ സമീപിക്കുന്നവര്‍ ആയതിനാല്‍ വളരെയധികം പിന്തുണ ആവശ്യമുള്ളവരാണ് ഇവര്‍. എന്നാല്‍ വികാരപരമായി പെരുമാറുമ്പോള്‍ അല്‍പം ചിന്ത അത്യാവശ്യമാണ്. കാരണം ഇത് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിലേക്ക് നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചിങ്ങം രാശിയില്‍ പെട്ടവര്‍

ചിങ്ങം രാശിയില്‍ പെട്ടവര്‍

വളരെ മോശം അവസ്ഥയായിരിക്കും ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ എന്നതാണ് സത്യം. ജീവിതത്തില്‍ ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇവര്‍ തമ്മില്‍ ഉണ്ടാവുന്നത്. ബന്ധം ഒരിക്കലും നല്ല രീതിയില്‍ മുന്നോട്ട് പോവുകയില്ല എന്നതാണ് ചിങ്ങം രാശിക്കാരുടെ പ്രത്യേകത. മാത്രമല്ല വിവാഹ ബന്ധത്തില്‍ പോലും ആധിപത്യം സ്ഥാപിക്കാന്‍ പലപ്പോഴും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

കന്നി രാശിയില്‍ പെട്ടവര്‍

കന്നി രാശിയില്‍ പെട്ടവര്‍

കന്നി രാശിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ മേഡ് ഫോര്‍ ഈച്ച അദര്‍ എന്ന് പറയാം. അത്രയും ചേര്‍ച്ചയായിരിക്കും എന്നതാണ് സത്യം. പ്രതീക്ഷക്കപ്പുറമായിരിക്കും നിങ്ങളുടെ ജീവിതം. സ്വാര്‍ത്ഥത ഇല്ലാതേയും പരസ്പരം സ്‌നേഹിച്ചും ജീവിക്കുന്നവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ കന്നി രാശിയില്‍ പെട്ടവര്‍ക്ക് പരസ്പരം വിവാഹം കഴിക്കാവുന്നതാണ്. പരസ്പരം മനസ്സിലാക്കുന്ന പങ്കാളികള്‍ ആയിരിക്കും ഇവര്‍.

 തുലാം രാശിയില്‍ പെട്ടവര്‍

തുലാം രാശിയില്‍ പെട്ടവര്‍

വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും മറയില്ലാതെ പെരുമാറുന്നതിനും തുലാം രാശിയില്‍ പെട്ടവര്‍ തന്നെയാണ് ഉത്തമം. ഉപാധികളില്ലാതെ സ്‌നേഹിക്കുന്നതിനും പരസ്പരം ഏത് പ്രതിസന്ധിയിലും താങ്ങാവാനും തുലാം രാശിയില്‍ പെട്ടവര്‍ക്ക് കഴിയുന്നു.

 വൃശ്ചികം രാശിയില്‍ പെട്ടവര്‍

വൃശ്ചികം രാശിയില്‍ പെട്ടവര്‍

വൃശ്ചികം രാശിയില്‍ പെട്ടവര്‍ അതേ രാശിയില്‍ പെട്ടയാളെ തന്നെ വിവാഹം ചെയ്താല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വിശ്വാസത്തിന്റെ പ്രശ്‌നങ്ങളും അസൂയയും തുടങ്ങി പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്കാണ് ഈ രാശിക്കാര്‍ വിരല്‍ ചൂണ്ടുന്നത്. ആഗ്രഹങ്ങള്‍ സഫലീകരിക്കാത്ത അവസ്ഥയായിരിക്കും ഈ രാശിക്കാര്‍ക്ക് പരസ്പരം തോന്നുന്നത്.

 ധനു രാശിയില്‍ പെട്ടവര്‍

ധനു രാശിയില്‍ പെട്ടവര്‍

ആരോഗ്യപരമായ മത്സരമായിരിക്കും പങ്കാളികള്‍ തമ്മില്‍ ഉണ്ടാവുന്നത്. ഒരുമിച്ചുള്ള സമയം ഏറ്റവും സന്തോഷവതികളായ പങ്കാളികള്‍ ആയിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വിജയത്തിലേക്ക് പരസ്പരം നയിക്കുവാന്‍ ഇരുവര്‍ക്കും കഴിയും. ഇതിലൂടെ വളര്‍ച്ചയും ജീവിത വിജയവും ഈ ദമ്പതികള്‍ സ്വന്തമാക്കുന്നു. ഏത് പ്രശ്‌നത്തേയും പെട്ടെന്ന് പരിഹരിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

മകരം രാശിയില്‍ പെട്ടവര്‍

മകരം രാശിയില്‍ പെട്ടവര്‍

നല്ല പങ്കാളികള്‍ ആയിരിക്കും മകരം രാശിയില്‍ പെട്ട ദമ്പതികള്‍. ബന്ധങ്ങള്‍ക്കപ്പുറം തന്റെ പങ്കാളിയുടെ ആവശ്യങ്ങള്‍ എന്താണെന്ന് മുന്‍കൂട്ടി മനസ്സിലാക്കി അതിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയായിരിക്കും നിങ്ങള്‍. പരസ്പരം ബഹുമാനിക്കുന്നതിനും അഭിനന്ദിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിന് പങ്കാളിയോടൊപ്പം നിലകൊള്ളാന്‍ ഇവര്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കും.

 കുംഭം രാശിയില്‍ പെട്ടവര്‍

കുംഭം രാശിയില്‍ പെട്ടവര്‍

ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും കുംഭം രാശിയില്‍ പെട്ട പങ്കാളികള്‍. സുഹൃത്തുക്കളെപ്പോലെയായിരിക്കും ഇവരുടെ ജീവിതം. മാത്രമല്ല കുടുംബ ജീവിതമാണെങ്കില്‍ പോലും പങ്കാളിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയോ അല്ലെങ്കില്‍ അതിനെ തടസ്സപ്പെടുത്തുകയോ ചെയ്യുകയില്ല ഇവര്‍.

മീനം രാശിയില്‍ പെട്ടവര്‍

മീനം രാശിയില്‍ പെട്ടവര്‍

മീനം രാശിയില്‍ പെട്ടവര്‍ ജീവിതത്തെക്കുറിച്ച് ഒരു വിധത്തിലും ചിന്തിച്ച് കഷ്ടപ്പെടേണ്ടതായി വരില്ല. മാത്രമല്ല ഒരുമിച്ച് സ്വപ്‌നം കാണുന്നവരായിരിക്കും ഇത്തരക്കാര്‍. വ്യക്തികളാണെങ്കില്‍ പോലും പങ്കാളിയെക്കുറിച്ച് പല വിധത്തില്‍ സ്വപ്‌നങ്ങള്‍ ഉള്ളവരായിരിക്കും. എന്നാല്‍ പങ്കാളിയുടെ ആഗ്രഹത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ ആയിരിക്കും ചെയ്യുന്നതും.

English summary

compatibility of same zodiac signs

Ever wondered what could happen if you married a person of the same zodiac sign? Well, were here to reveal all about it.