For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേയ്മാസത്തിലാണോ നിങ്ങൾ ജനിച്ചത്?

|

മേയ്മാസത്തിലാണ് ജനിച്ചതെങ്കിൽ, രാശിചക്രത്തെ അടിസ്ഥാനമാക്കിയുള്ള ജന്മദിന പ്രവചനങ്ങൾ എന്താണ് പറയുന്നതെന്ന് അറിയുക നന്നായിരിക്കും. നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും പറയാനുള്ള കാര്യങ്ങളാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. ഓരോ ദിനത്തിലും ജനിച്ചവരുടെ വ്യക്തിത്വത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ ഇവിടെ വെളിവാക്കുന്നു.

tzg

രാശികളെ പ്രത്യേകം ചിട്ടപ്പെടുത്തി നിർവ്വചിച്ചിരിക്കുന്നു എന്നുമാത്രമല്ല ഓരോ പ്രവചനവും തികച്ചും കൃത്യവുമാണ്. ചുവടെ നൽകിയിരിക്കുന്ന ദിനങ്ങളിൽ നിങ്ങളുടെ ജന്മദിനം ഏതാണെന്ന് കണ്ടെത്തുക.

 മേയ് 1, മേയ് 2, മേയ് 3

മേയ് 1, മേയ് 2, മേയ് 3

മെയ് മാസം 1 ന് ജനിച്ചവർ വളരെ പ്രബലമായ മാനസ്സികാവസ്ഥയുള്ളവരായിരിക്കും. അഭിലാഷങ്ങൾ ധാരാളമുള്ള ഇവർക്ക് ഉൾവലിഞ്ഞ് നിലകൊള്ളുന്ന മനോഭാവമായിരിക്കും ഉണ്ടായിരിക്കുക. കഴിവിനൊത്തവണ്ണം ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഇവർ മറ്റുള്ളവരും അങ്ങനെ ജീവിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നു. തികഞ്ഞ വ്യക്തിത്വമുള്ള ഇവർ ജീവിതത്തിൽ സ്ഥിരതയുള്ളവരും ചുറുചുറുക്കുള്ളവരുമാണ്. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിനെപ്പറ്റി ചിന്തിച്ച് ഇവർ ഊർജ്ജമൊന്നും പാഴാക്കാറില്ല. സംഗീതമേഖലയിൽ ഇടപെട്ടിട്ടുള്ളവരാണെങ്കിൽ ഇവരുടെ സർഗ്ഗാത്മകവൈഭവവും ആകർഷണീയതയും ഊർജ്ജ്വസ്വലമായ പ്രകടനത്തെ കാഴ്ചവയ്ക്കും.

മേയ് 2

ഈ ദിനത്തിൽ ജനിച്ചവർ അത്യധികം വിധേയത്വമുള്ളവരും, സംവേദനശക്തിയുള്ളവരും, ഉത്തരവാദിത്തമുള്ളവരും ആയിരിക്കും. പ്രബലമായ ഇച്ഛാശക്തിയുള്ള ഇവർ കഠിനാദ്ധ്വാനികളുമാണ്. പോഷകാഹാരത്തിൽ വേണ്ടവണ്ണം ശ്രദ്ധ നൽകാത്തതുകാരണമായി ഇത്തരക്കാർക്ക് നിദ്രാവൈകല്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് കാണുന്നു. ഉന്നതമായ ഭാവനാശക്തിയും ആദർശനിഷ്ഠയും ഇവരിൽ പ്രകടമായി കാണുന്നു.

മേയ് 3

ഈ ദിവസം ജനിച്ച വ്യക്തികൾക്ക് അസാധാരണമായ സൗഭാഗ്യവും സമ്പൽസമൃദ്ധിയും ഉണ്ടായിരിക്കും. ഏത് കാര്യത്തിൽ വേണമെങ്കിലും ഉൾപ്പെടുവാൻ സന്നദ്ധതയുള്ള ഇവർ വളരെയധികം ചിന്താധീനരുമാണ്. സ്വയം പ്രകടിപ്പിക്കൻ പ്രേരണയുള്ള ഇവർ വളരെ ആകർഷണീയരാണ്. ദയാവായ്പ്, അഭിരുചി, ക്ഷമ തുടങ്ങിയ സ്വഭാവസവിശേഷതകൾ ഇവരിലെ അറിയപ്പെടുന്ന മേന്മകളാണ്. ഏറ്റവും ശ്ലാഘനീയമായി ഈ ദിനക്കാർക്കുവേണ്ടി രാശിചക്രത്തിൽ കാണുന്നതും ഈ ഗുണഗണങ്ങളാണ്. അന്തർജ്ഞാനവും ബഹുമുഖ നൈപുണ്യവും ഇവർക്ക് ഉണ്ടായിരിക്കും. ധിഷണാശക്തിയും പ്രേമലോലുപതയും നിർലോഭമുള്ള ഇവർക്ക് ആത്മാർത്ഥമായൊരു ഊഷ്മള ഹൃദയവുമുണ്ട്.

 മേയ് 4, മേയ് 5, മേയ് 6

മേയ് 4, മേയ് 5, മേയ് 6

മേയ് 4

ഈ ദിവസത്തിൽ ജനിച്ചവർ സത്യസന്ധരും, ആത്മവിശ്വാസമുള്ളവരും, വികാരവിചാരങ്ങളെ പ്രകടിപ്പിക്കരുതെന്ന് നിശ്ചയദാർഢ്യമുള്ളവരും ആണ്. കൂടുതലായും പ്രായോഗികതലത്തിൽ നിലകൊള്ളുന്ന ഇവർ, ശരിയാണെന്നും കഴിയുന്നതാണെന്നും തോന്നുന്ന കാര്യങ്ങളെമാത്രമേ വിശ്വസിക്കുകയുള്ളൂ. യുക്തിരഹിതമോ കാര്യകാരണങ്ങളില്ലാത്തതോ ആയ ഒന്നിനെയും ഇവർ വിശ്വസിക്കാറില്ല. എങ്കിലും ജീവിതത്തെപ്പറ്റി ഇവർക്ക് നല്ല ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കും. തങ്ങളുടെ സ്വന്തം പ്രയത്‌നത്തിലൂടെ ഈ ലോകത്തെ ജീവിക്കുവാൻ പാകത്തിലുള്ള സുന്ദര ലോകമാക്കിത്തീർക്കാം എന്ന് ഇവർ വിശ്വസിക്കുന്നു.

മേയ് 5

ഈ ദിവസം ജനിച്ചവരുടെ ജീവിതത്തിൽ കുടുംബജീവിതവും കുടുംബപശ്ചാത്തലവും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. സ്വതന്ത്രചിന്തകരും ഉത്കണ്ഠാകുലരുമായ ഇവർ സ്വന്തം രീതിയിൽമാത്രം മുന്നോട്ടുപോകുവാൻ ഇഷ്ടപ്പെടുന്നവരാണ്. ഇവരുടെ മാർഗ്ഗത്തിൽ വിഘാതമായി നിലകൊള്ളുവാൻ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല എന്നതുകൊണ്ട് വിജയം ഇവരെ സംബന്ധിച്ച് ലഘുവായ ഒരു ഉത്തരവാദിത്തം മാത്രമാണ്. നവീനവും രസകരവുമായ കാര്യങ്ങൾ എപ്പോഴും ഇവരെ ആകർഷിച്ചുകൊണ്ടിരിക്കും. കൂടുതൽ മെച്ചമായി കാണപ്പെടുവാൻ അവ ഇവരെ സഹായിക്കും. വളരെയധികം ഔന്നദ്ധ്യവും, ഉത്കണ്ഠയും, ഉത്സുകതയുമുള്ള ഇവർ വെട്ടിത്തുറന്ന് പറയുന്ന സ്വമതാഭിപ്രായക്കാരാണ്.

മേയ് 6

ഈ ദിവസത്തിൽ ജനിച്ചവർ വളരെയധികം ദുർവാശിയുള്ളവരാണെങ്കിലും അത്യധികം ക്ഷമയും വൈകാരിമായ ജ്ഞാനമുള്ളവരുമാണ്. പ്രേമലോലുപരും, ഉത്കണ്ഠയുള്ളവരുമായ ഇവർ ആകർഷണീയതയുള്ളവരും, അന്തർജ്ഞാനമുള്ളവരും, ശക്തമായ സാന്നിദ്ധ്യമുള്ളവരുമാണ്. വളരെയധികം വിശപ്പ് അനുഭവപ്പെടുന്ന ഇവർ ശാരീരികക്ഷമതയ്ക്കുവേണ്ടി തയ്യാറെടുക്കുകയാണെങ്കിൽ ശരീരത്തിലെ കലോറിമൂല്യത്തിൽ ഗൗനിക്കേണ്ടതുണ്ട്. ചിലവുകാരായ ഇവർക്ക് തങ്ങളുടെ ഔത്സുക്യംകൊണ്ട് ലോകത്തെ വശീകരിക്കുവാൻ കഴിയും.

 മേയ് 7, മേയ് 8, മേയ് 9

മേയ് 7, മേയ് 8, മേയ് 9

മേയ് 7

ഈ ദിവസത്തിൽ ജനിച്ചവർ വളരെ ശക്തരും അധീശത്വമുള്ളവരുമായിരിക്കും. സ്വാഭാവികമായിത്തന്നെ ഇവർ കലാചാതുര്യമുള്ളവരാണ്. നിസ്വാർത്ഥമായി സ്‌നേഹിക്കുവാൻ കഴിയുന്ന ഇവർ പലപ്പോഴും ത്യാഗങ്ങൾ സഹിക്കാറുണ്ട്. ഞാനെന്ന ഭാവം പങ്കാളിയോട് ഇവർ പ്രകടിപ്പിക്കാറില്ല. സാമ്പത്തികഭദ്രതയ്ക്കുവേണ്ടി അദ്ധ്വാനിക്കുന്ന ഇവർക്ക് ജോലിതന്നെയാണ് പരമപ്രധാനമായ കാര്യം.

മേയ് 8

ഈ ദിവസത്തിൽ ജനിക്കുന്ന വ്യക്തികൾ കുടുംബത്തിൽ ഏറ്റവും കൂടുതലായി ചിന്തയിൽ മുഴുകി കാണപ്പെടുന്നവരായിരിക്കും. വിഡ്ഢിത്തമാർന്ന രീതികൾ അവലംബിക്കുന്നതിനേക്കളും കാത്തിരുന്ന് യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് ഇവർ വിശ്വസിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളിൽ ഇവർ വളരെയേറെ ഗൗരവമുള്ളവരും ഉത്തരവാദിത്തമുള്ളവരുമാണ്. അതിനാൽ ശരിയായ ഭക്ഷണം കഴിച്ച് കൃത്യമായി വ്യായാമമുറകൾ പാലിക്കുന്നവരായി ഇവർ കാണാറുണ്ട്.

മേയ് 9

ഈ ദിവസത്തിൽ ജനിച്ച വ്യക്തികൾ ധീരമായ മനസ്സിന്റെ ഉടമകളായതുകൊണ്ട് മറ്റുള്ളവർക്ക് കഴിയാത്ത വെല്ലുവിളികളെ ഏറ്റെടുക്കുവാൻ അത് അവരെ പ്രേരിപ്പിക്കും. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുവാനാകുമെന്ന് ഇവർക്ക് നിശ്ചയമുണ്ടായിരിക്കും. ദൃഢമായ അടിസ്ഥാനമുള്ള ഇവരെ അത്ര എളുപ്പത്തിൽ ഇളക്കിമാറ്റുവാൻ കഴിയുകയില്ല.

 മേയ് 10, മേയ് 11, മേയ് 12

മേയ് 10, മേയ് 11, മേയ് 12

മേയ് 10

വളരെ ശാന്തചിത്തരും താരതമ്യേന തണുപ്പൻ മട്ടുകാരുമായ ഇവർ പ്രത്യേകിച്ചും വളരെ ആകർഷണീയതയുള്ളവരും കരുതലുള്ളവരുമാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളോട് വളരെ അടുപ്പത്തിലാണെന്ന് തോന്നാറില്ലെങ്കിലും, അവർക്കുവേണ്ടി വലിയ ഉത്തരവാദിത്തബോധം ഇവർക്ക് എപ്പോഴും ഉണ്ടായിരിക്കും. പരാജയങ്ങളെ വിജയങ്ങളാക്കിമാറ്റുവാനുള്ള കഴിവിൽ വലിയ പ്രത്യാശകളാണ് ഇവർക്കുള്ളത്. ആരോഗ്യകാര്യത്തിൽ ഇവർ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉത്കണ്ഠ, തലവേദന, ദഹനേന്ദ്രിയ പ്രശ്‌നങ്ങൾ തുടങ്ങിയവ ഇവരെ അലട്ടാറുള്ളതായി കാണുന്നു.

മേയ് 11

ഈ ദിവസത്തിൽ ജനിച്ചവർ പ്രകൃതത്തിൽ പെട്ടെന്ന് രോഷാകുലരാകുന്നവരും, എന്നാൽ നല്ല അന്തർജ്ഞാനമുള്ളവരും വിശ്വസ്തരുമാണ്. ക്ഷിപ്രകോപത്തിനും വിമർശനബുദ്ധിക്കും പേരുകേട്ടവരാണെങ്കിലും അറിയാവുന്നവരോടൊക്കെ ആത്മാർത്ഥതയും ഭക്തിബഹുമാനവും നിലനിറുത്തുവാൻ ഇവർ ശ്രമിക്കാറുണ്ട്. കലകളിൽ നിപുണരായതുകൊണ്ട് ഈ ദിവസത്തിൽ ജനിച്ചവരെല്ലാം എന്തിനും യോഗ്യതയുള്ളവരാണെന്ന് പറയപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആസ്ത്മയും ഇവരെ ബാധിക്കാറുണ്ടെന്ന് കാണുന്നു. നല്ല ഭക്ഷണത്തോടുള്ള ഇഷ്ടം ആരോഗ്യകരമായ ഭക്ഷണക്രമത്തെ പരിപാലിക്കാൻ ഇവരെ സഹായിക്കുന്നു.

മേയ് 12

ഈ ദിവസം ജനിച്ചവർ സ്വാഭാവികമായിത്തന്നെ നേതാക്കളാണ്. ആളുകളെ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുവാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഇവരുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുവാൻ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ ഗൗരവമേറിയ തലങ്ങളെ ഇവർ ഇഷ്ടപ്പെടുന്നു. തൊഴിൽമേഖലയിൽ ശരിയായൊരെണ്ണം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പല വഴികളിലൂടെയും ഇവർ കടന്നുപോയിട്ടുണ്ടാകും. നിരാശപ്പെട്ടിരിക്കാൻ ഇഷ്ടപ്പെടാത്ത ഇവർ പരാജയത്തെ അഭിമുഖീകരിക്കുന്നതിനേക്കാളും താഴ്ന്ന് നിലകൊള്ളുവാനാണ് താല്പര്യപ്പെടുക. പ്രിയപ്പെട്ടവരുടെ പിന്തുണയാണ് തങ്ങളെ മുന്നിലേക്ക് നയിക്കുന്നതെന്ന് ചിന്തിക്കുന്ന ഇവർ അവരിൽനിന്നുള്ള സ്‌നേഹമസൃണവും വൈകാരികവുമായ പിന്തുണയെ ആശ്രയിക്കുന്നു.

 മേയ് 13, മേയ് 14, മേയ് 15

മേയ് 13, മേയ് 14, മേയ് 15

മേയ് 13

ഒഴിഞ്ഞുമാറിനിന്നിട്ട് കുടുംബാംഗങ്ങളുമായി അകന്നബന്ധം പാലിച്ചുപോകുവാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ദിവസത്തിൽ ജനിക്കുന്നവർ. കൂട്ടായ്മകളിൽ ഉൾപ്പെടുന്നത് ഇവർ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവർക്ക് ഇവരുടെ അഭിപ്രായം വലിയ കാര്യമായി തോന്നാറില്ല. നിശ്ചയദാർഢ്യം ധാരാളമുള്ളതുകൊണ്ട് അത് ഇവരുടെ ആത്മവിശ്വാസത്തെ ഇല്ലായ്മ ചെയ്യുന്നില്ല. ജീവിതത്തിൽനിന്ന് എന്താണ് വേണ്ടതെന്ന് നന്നായി അറിയാവുന്ന ഇവർ വളരെയധികം ഭവ്യതയോടെയുള്ള മനോഭാവമാണ് അവലംബിച്ചുപോരുന്നത്. ആവിഷ്‌കരിക്കുവാനുള്ള മനസ്സുള്ള ഇവർ കണ്ടുപിടിത്തക്കാരാകാനുള്ള സാദ്ധ്യതയുണ്ട്. അഭിലാഷങ്ങൾ ധാരാളമുള്ള ഇവർ തങ്ങളുടെ ആശയങ്ങളെ വളരെ ലാഘവത്തിൽ പ്രകടിപ്പിക്കും.

മേയ് 14

ഈ ദിവസത്തിൽ ജനിച്ചവർ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളെയും ഇഷ്ടപ്പെടുന്നില്ല. ശരിയെന്ന് വിശ്വസിക്കുന്ന മാർഗ്ഗങ്ങളിലൂടെ ജീവിതത്തെ കൊണ്ടുപോകാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. സ്വന്തം വിജയങ്ങളെ മറ്റുള്ളവരുടെ വിജങ്ങളുമായി താരതമ്യപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഇവർ സ്വയം മത്സരിക്കുവാനാണ് താല്പര്യപ്പെടുന്നത്. തൊഴിൽമേഖലയെ സംബന്ധിച്ച് ബഹുമുഖ കഴിവുകൾ ഉള്ളതുകാരണം ബുദ്ധിമുട്ടുകളൊന്നും ഇവർക്ക് ഉണ്ടാകാറില്ല. മാത്രമല്ല, പണത്തിനുവേണ്ടി അത്ര വലിയ കരുതലൊന്നും ഇല്ലാത്തതുകൊണ്ട് താഴ്ന്ന ശമ്പളമുള്ള ജോലികൾ ഏറ്റെടുത്ത് അതിൽ ആനന്ദം കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്.

മേയ് 15

ഈ ദിവസത്തിൽ ജനിച്ചവർ അസാധാരണമായ കലാചാതുര്യമുള്ളവരായതിനാൽ മഹത്തായ കാര്യങ്ങൾ ചെയ്യുന്നവരാണ്. സ്വയം വിമർശനബുദ്ധിയുള്ള ഇവർ സ്വന്തം നേട്ടങ്ങളെ അംഗീകാരത്തോടുകൂടി കാണാറില്ല. നിരൂപകരും, പിടിവാശിയുള്ളവരും, ആദർശവാദികളുമാണിവർ. വളരെ എളുപ്പത്തിൽ മനഃക്ലേശത്തിന് വശംവദരാകും എന്ന് മാത്രമല്ല അത് ഇവരുടെ നിദ്രയെ സ്വാധീനിക്കുകയും ചെയ്യും. ജീവിതത്തിൽനിന്നും മനഃക്ലേശത്തെ ഒഴിവാക്കുവാൻ ശ്രമിക്കുന്നത് വളരെ നല്ലതായിരിക്കും. അസംഖ്യം കഴിവുകൾ വരദാനമായി ലഭിച്ചിട്ടുള്ള ഇവർക്ക് പ്രത്യേകമായ ഒരു ജീവിതവൃത്തി തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും വലിയ ബുദ്ധിമുട്ടാണ്.

 മേയ് 16, മേയ് 17, മേയ് 18

മേയ് 16, മേയ് 17, മേയ് 18

മേയ് 16

ഈ ദിവസത്തിൽ ജനിച്ചവർ അവരുടെ ശാരീരികവും വൈകാരികവുമായ ചുറ്റുപാടുകളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഇവയിലൂടെയുള്ള അനുഭവം സ്വാംശീകരിച്ചെടുത്ത് കലയിലൂടെയോ വ്യക്തിപരമായ മറ്റ് ഭാവങ്ങളിലൂടെയോ മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നു. സങ്കീർണ്ണരായ ഈ വ്യക്തികൾ ബൗദ്ധികജീവിതത്തിനും അവർക്ക് പിൻതുടരേണ്ട യഥാർത്ഥ ജീവിതത്തിനും ഇടയിൽക്കിടന്ന് നട്ടംതിരിയുവാനുള്ള സാദ്ധ്യത അധികമാണ്. വിട്ടുവീഴ്ച എന്ന വാക്കിന് അവരിൽ യാതൊരു അർത്ഥവും ഉണ്ടായിരിക്കുകയില്ല. ഈ ദിവസം ജനിച്ച ആളുകളുടെ ഭക്ഷണശീലം എന്തുതന്നെയായാലും വ്യായാമത്തോട് വൈമുഖ്യം ഉള്ളതുകാരണം ശരീരഭാരം ഇവരെ ബുദ്ധിമുട്ടിക്കും. ദൈനംദിന വ്യായാമചര്യകൾ നിലനിറുത്തിപ്പോകുന്നതിൽ ഇവർക്ക് ചിട്ടയുണ്ടാകുകയില്ല. ശരിയായ പ്രചോദനം ഉണ്ടാകുന്നില്ലെങ്കിൽ ഗൗരവമേറിയ ആരോഗ്യപ്രശ്‌നങ്ങളിൽ ഇവർ വഴുതിവീഴും.

മേയ് 17

ഈ ദിവസം ജനിച്ചവർക്ക് ബൗദ്ധികമായ വ്യക്തിത്വമാണുള്ളത്. അധികാരസ്ഥാനത്തിരിക്കുവാൻ ആഗ്രഹിക്കുന്ന ഇവർ അധികാരാന്വേഷികളുമാണ്. പണത്തിന്റെ സഹായത്താൽ നിസ്സാരമായ കാര്യങ്ങളെ വരുമാനമുണ്ടാകുന്ന വളരെ വലിയ കാര്യങ്ങളാക്കിമാറ്റുവാൻ അത്ഭുതകരമായൊരു പ്രാപ്തിയാണ് ഇവർക്കുള്ളത്. സ്‌നേഹിക്കപ്പെടാനും മനസ്സിലാക്കപ്പെടാനുമുള്ള അതിയായ ആഗ്രഹം മറ്റെന്ത് ആഗ്രഹത്തെക്കാളും കൂടുതലായി ഇവരിൽ നിലകൊള്ളുന്നു.

മേയ് 18

ഈ ദിവസത്തിൽ ജനിച്ചവരിൽ സ്വാഭാവികമായിത്തന്നെ സ്വാശ്രയശീലം ഉണ്ടായിരിക്കും. പ്രത്യേകമായ ജീവിതലക്ഷ്യങ്ങളുള്ള ഇവർ മറ്റ് മാർഗ്ഗങ്ങളിലേക്ക് വഴിപിരിഞ്ഞുപോകുകയില്ല. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കരുതുന്ന സ്വയം പുരോഗമിക്കൽ എന്ന ആശയത്തിൽ ഇവർ അത്യധികം ഉത്കണ്ഠപ്പെട്ടിരിക്കുന്നു. പങ്കാളിയിൽ എന്താണ് വേണ്ടതെന്ന് അറിയാവുന്ന ഇവർ മറ്റൊന്നിലും ശാന്തമാകാൻ തയ്യാറല്ല. ജീവിതത്തിൽ വളരെ വൈകി വിവാഹജീവിതത്തിൽ പ്രവേശിക്കുന്നവരാണിവർ. എങ്കിലും ജീവിതത്തിൽ വളരെ വേഗത്തിൽ തീരുമാനങ്ങളെടുക്കുവാൻ ഇവർക്ക് കഴിയും.

 മേയ് 19, മേയ് 20, മേയ് 21

മേയ് 19, മേയ് 20, മേയ് 21

മേയ് 19

ഈ ദിവസത്തിൽ ജനിച്ചവർ നല്ല സ്വഭാവഗുണമുള്ളവരും, സ്‌നേഹമുള്ളവരും, എന്നാൽ പെട്ടന്ന് കോപിക്കുന്നവരും ആയിരിക്കും. മറ്റുള്ളവർ ഇവരോട് ഉദാസീനമായിരിക്കുന്നത് ഇവർക്ക് ഇഷ്ടമല്ല. അസാധാരണമായ സർഗ്ഗാത്മക ഊർജ്ജം ഇവരിൽ ഉണ്ടായിരിക്കും. ധാരാളം അഭിലാഷങ്ങൾ രഹസ്യമായുള്ള ഇവർ വളരെ വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. പണത്തിനുവേണ്ടി കരുതലെടുക്കുന്നതിനേക്കാളും ആളുകളെ സംരക്ഷിക്കുന്ന പ്രകൃതമാണ് ഇവർക്കുള്ളത്.

മേയ് 20

എത്രതന്നെ വിജയത്തിൽ എത്തിച്ചേർന്നാലും, ചുവടുകൾ മറക്കാത്തവരും, വേണമെങ്കിൽ അവയെ വീണ്ടും പ്രചോദനമായി നിലനിറുത്തുന്നവരുമാണ് ഈ ദിവസം ജന്മദിനമായിട്ടുള്ള വ്യക്തികൾ. ആദർശപരമായ ഉത്തരവാദിത്തത്തിലും വിശ്വാസ്യതയിലും ഇവരുടെ സ്വഭാവശക്തി വെളിവാക്കപ്പെടും. ഇവരുടെ ആശ്രിതത്വത്തിലും ഊഷ്മളഹൃദയത്തിലും കാര്യങ്ങളെ പൊരുത്തപ്പെടുത്തി കാണുന്നതാണ് ഇവർക്കിഷ്ടം. വികാരങ്ങളെ പ്രകടിപ്പിക്കുന്നതിലെ പ്രയോജനങ്ങളിൽ ഇവർക്ക് വളരെ വലിയ അറിവാണുള്ളത്.

മേയ് 21

ഈ ദിവസത്തിൽ ജനിച്ചവർ വളരെ വലിയ വിജയികളാണ്. വിസ്മയാവഹമായ ആശയവിനിമയചാതുര്യമുള്ള ഇവർ നല്ല വാദപ്രതിവാദങ്ങളിലും കൂട്ടായ്മകളിലും നിലകൊള്ളുവാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. സ്വന്തം കാര്യം നോക്കുവാൻ കഴിയുന്നതരത്തിൽ സ്വയം തയ്യാറാക്കിയെടുക്കുക എന്നത് ഇവരുടെ ഒരു വികാരമാണ്. തൊഴിൽ മേഖലയെ സംബന്ധിച്ച് ഇവർ പത്രപ്രവർത്തകരോ, തർജ്ജിമക്കാരോ, എഴുത്തുകാരോ ഒക്കെയായിരിക്കും.

 മേയ് 22, മേയ് 23, മേയ് 24

മേയ് 22, മേയ് 23, മേയ് 24

മേയ് 22

ഈ ദിനത്തിൽ ജനിച്ചവരുടെ അർപ്പണബോധവും ലക്ഷ്യബോധവും അവരെ നിർദ്ദയരായ വ്യക്തികളെപ്പോലെ തോന്നിക്കും. കാര്യങ്ങളെ എപ്പോഴും മുന്നിലേക്കുനീക്കി പുതുതായി എന്തെങ്കിലും അറിയുവാൻ ശ്രമിക്കുന്നവരായി ഇവർ കാണപ്പെടുന്നു. ലളിതവും അതുപോലെ പാചകം ചെയ്തതുമായ ഭക്ഷണങ്ങളാണ് ഇവർ ഇഷ്ടപ്പെടുന്നത്. സർഗ്ഗാത്മകമായ കഴിവുകൾ ധാരാളമായി ഉണ്ടായിരിക്കുമെങ്കിലും അവയൊന്നും ജീവിതവൃത്തിയുടെ ഭാഗമാകാറില്ല.

മേയ് 23

ഈ ദിവസത്തിൽ ജനിച്ചവർക്ക് വലിയ തോതിലുള്ള സ്വാധീനശക്തി ഉണ്ടായിരിക്കും. കൂടുതലായി ശ്രദ്ധക്ഷണിക്കുവാൻ കഴിയുന്ന ഇവർ പലപ്പോഴും വളരെ ഔന്നദ്ധ്യമുള്ളവരായവും ധിഷണാശക്തിയുള്ളവരായും കാണപ്പെടുന്നു. എങ്കിലും വളരെയധികം കോപാകുലമാകുന്ന ദിവസങ്ങളും ഉണ്ടായിരിക്കും. പല ആളുകൾക്കും അറിയാത്ത ഒരു ആത്മീയവശം ഇവർക്കുണ്ട്. വളരെ വലിയ പദ്ധതികളുള്ള ഇവരുടെ പദ്ധതികളിലൊന്നാണ് മെച്ചപ്പെട്ട ജീവിതം എന്നത്. പ്രിയപ്പെട്ടവരോട് വളരെ ഉദാരമതികളാണ്. അർപ്പണബോധവും മാറുന്ന പരിതഃസ്ഥിതികളോട് പൊരുത്തപ്പെടാൻ കഴിവുമുള്ള ഇവർ തികച്ചും ഉത്കണ്ഠാരഹിതമായ മനോഭാവത്തോടുകൂടിയാണ് കാണപ്പെടുന്നത്.

മേയ് 24

ഈ ദിവസത്തിൽ ജനിച്ച വ്യക്തികൾ പ്രണയസന്ദർഭങ്ങളിൽ ചുറുചുറുക്കാർന്ന സമീപനമുള്ളവരും, ആകർഷണീയതയും ഉല്ലാസവും ഉള്ളവരുമായിരിക്കും. ഒറ്റയ്ക്കിരിക്കുവാൻ ഇഷ്ടമില്ലാത്ത ഇവർ അതേസമയംതന്നെ, പ്രത്യേകിച്ചും ബന്ധങ്ങളിൽ ക്ഷീണിതരാകുകയും, സന്തോഷമുണ്ടാകാൻ പ്രത്യേകമായി മാനസ്സികോത്തേജനം ആവശ്യമുള്ളവരുമാണ്. എങ്കിലും സ്വതന്ത്രമായ വ്യക്തിത്വമാണ് ഇവർക്കുള്ളത്. സർഗ്ഗാത്മകമായ ആശയങ്ങൾക്കും, പുതുതായി ആവിഷ്‌കരിക്കുന്നതിനുള്ള പ്രാപ്തിയ്ക്കും ഇവർ അറിയപ്പെടുന്നു.

 മേയ് 25, മേയ് 26, മേയ് 27

മേയ് 25, മേയ് 26, മേയ് 27

മേയ് 25

ഊർജ്ജസ്വലരും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടവരുമാണ് ഇവർ. ജീവിതത്തിന്റെ തിരക്കേറിയ വീഥികളിൽ നിലകൊള്ളുവാൻ ഇഷ്ടപ്പെടുന്നവരാണിവർ. സ്വയംപര്യാപ്തതയുള്ള ഇവർ വളരെ വാത്സല്യമുള്ളവരുമാണ്. ഇവരിൽ കാണപ്പെടുന്ന വികാരപാരവശ്യത്തിന്റെ അമിതമായ ഊർജ്ജത്തെ വ്യായാമത്തിലൂടെ ഒഴിവാക്കേണ്ടതുണ്ട്. വളരെയധികം പ്രയത്‌നം ആവശ്യമായിട്ടുള്ള ജീവിതവൃത്തി തിരഞ്ഞെടുക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. ഇവർക്ക് വിജയിക്കുവാൻ പണം ഒരു അത്യന്താപേക്ഷിത ഘടകമല്ല.

മേയ് 26

ഈ ദിവസത്തിൽ ജനിച്ച വ്യക്തികൾ വളരെയധികം വായാടികളും ബുദ്ധികൂർമ്മതയുള്ള വാക്കുകൾ പ്രയോഗിക്കുന്നവരുമാണ്. എവിടെ പോയാലും അവിടെ പ്രശംസകരെ സൃഷ്ടിക്കാൻ ഇവർക്കാകും. എന്തിനോടും പൊരുത്തപ്പെടുന്നവരും നല്ല ഭാവനാശക്തിയുള്ളവരുമാണിവർ. പണം വളരെ പ്രധാനമായിട്ടുള്ള ഇവർ അതിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കുകയും അധികമായി സമ്പാദിക്കുകയും ചെയ്യും. എങ്കിലും അത്ര പെട്ടെന്നൊന്നും ഒരിടത്തും പോയി സ്വസ്ഥമാകുന്നതിനുള്ള ഉദ്ദേശ്യമൊന്നും ഇവർക്ക് ഉണ്ടാകുകയില്ല.

മേയ് 27

ഏറ്റവും അടുത്ത ആളുകളാണെങ്കിൽപ്പോലും ഈ ദിവസത്തിൽ ജനിച്ച വ്യക്തികൾ തങ്ങളുടെ യഥാർത്ഥ സ്വഭാവം ആർക്കുവേണ്ടിയും പ്രകടിപ്പിക്കുകയില്ല. ഉപജാപത്തിന്റെയും നിഗൂഢതയുടെയും ഒരു ഭാവം ഇവർ എപ്പോഴും നിലനിറുത്തിപ്പോരുന്നു. എങ്കിലും ഈ ദിവസത്തിൽ ജനിച്ചതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ തിളങ്ങുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവർക്കുണ്ടായിരിക്കും. നിരന്തരമായ ചര്യകൾ പെട്ടെന്ന് മുഷിവ് ഉണ്ടാക്കും എന്നതുകൊണ്ട് സ്ഥിരമായി ഇവർ ഉത്തേജിപ്പിക്കപ്പെടേണ്ടതുണ്ട്.

 മേയ് 28, മേയ് 29, മേയ് 30, മേയ് 31

മേയ് 28, മേയ് 29, മേയ് 30, മേയ് 31

മേയ് 28

കൂട്ടായ്മയിൽ ഉൾപ്പെട്ടുള്ള ജീവിതത്തെ ഇവർ വളരെയധികം ഇഷ്ടപ്പെടുന്നു. നല്ല ഭക്ഷണത്തിനുവേണ്ടിയും സംഭാഷണത്തിനുവേണ്ടിയും താല്പര്യം പ്രകടിപ്പിക്കുന്ന അസാധാരണ വ്യക്തികളെ ഇവർ ഇഷ്ടപ്പെടുന്നു. സ്വാഭാവികമായും കലാവിരുതുള്ള ഇവർ അവരുടെ സർഗ്ഗാത്മക മേഖലയിൽ ജീവിതവൃത്തി കണ്ടെത്തുവാനാണ് ശ്രമിക്കുന്നത്. ധനനിക്ഷേപങ്ങളിലൊന്നും ഇവർ അത്ര പ്രഗത്ഭരല്ല. പണം ചിലവഴിക്കുകയും വേണ്ടിവന്നാൽ ഉദാരമായി അതിനെ വിനിയോഗിക്കുവാനും ഇവർ തയ്യാറാകും. പ്രേമലോലുപരും, ആത്മാർത്ഥതയുള്ളവരും, ഭക്തിബഹുമാനങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇവർ മറ്റുള്ളവർക്കുവേണ്ടി വളരെ ആഴത്തിൽ കരുതലുകൾ കൈക്കൊള്ളുകയും, അങ്ങനെ വൈകാരികമായി വളരെ എളുപ്പത്തിൽ മുറിപ്പെടുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിൽ, ആസ്ത്മ, ശ്വാസനാളരോഗം, നീർക്കെട്ട് തുടങ്ങിയ ശ്വസനസംബന്ധരോഗങ്ങൾ ഇവരെ പിടികൂടാറുണ്ട്.

മേയ് 29

ഈ ദിവസത്തിൽ ജനിച്ചവർ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന തരത്തിൽ താരപരിവേഷം ഉള്ളവരായിരിക്കും. വളരെ സങ്കീർണ്ണമായ പ്രകൃതമുള്ള ഇവർ വിവിധ വിഷയങ്ങളിലേക്ക് വലിച്ചിഴക്കപ്പെടും. എങ്കിലും അവയിൽനിന്നെല്ലാം പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുവാൻ ആഗ്രഹിക്കുന്നവരായിരിക്കും എന്നാണ് ഗ്രഹാധിപന്മാർ വെളിവാക്കുന്നത്. ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കുന്ന ഇവർ കൂടുതൽ ആവശ്യമുള്ള കാര്യത്തിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കും. എന്ത് ഭക്ഷിച്ചാലും, മെലിഞ്ഞ ശരീരപ്രകൃതക്കാരായിത്തന്നെ ഇവർ നിലകൊള്ളും.

മേയ് 30

ഈ ദിവസത്തിൽ ജനിച്ചവർ ആകർഷണീയതയും, ബുദ്ധിചാതുര്യവും, കൗശലവും ഉള്ളവരായിരിക്കും. ചിലപ്പോൾ അപകടകരമായ കർത്തവ്യങ്ങളിൽ ഇവർ ചെന്നുപെടുകയും, അശ്രദ്ധകാരണമായി ബുദ്ധിശൂന്യത പ്രവർത്തിക്കുകയും ചെയ്യും. വിവിധ മേഖലകളിൽനിന്നും പണം ഉണ്ടാക്കുവാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടായാലും അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിവ് ഇവർക്ക് ഉണ്ടായിരിക്കുകയില്ല. ഉയർന്ന ആശയങ്ങളും ബൗദ്ധികതയും ഉണ്ടെങ്കിലും പല അവസരങ്ങളും ഇവർക്ക് ഉപയോഗപ്പെടാതെ പോകാറുണ്ട്.

മേയ് 31

ഈ ദിവസത്തിൽ ജനിച്ച വ്യക്തികൾക്ക് വളരെ വിഖ്യാതമായ വ്യക്തിത്വമായിരിക്കും ഉണ്ടായിരിക്കുക. സൗന്ദര്യമായാലും, ആകർഷണീയതയായാലും, നൈപുണ്യമായാലും, സ്വഭാവമേന്മയായാലും മറ്റുള്ളവരിൽനിന്നും ഇവരെ എടുത്തുകാണിക്കുന്ന എന്തെങ്കിലും സവിശേഷത ഉണ്ടായിരിക്കും. ആരോഗ്യകാര്യത്തിൽ ഇവർ അശ്രദ്ധയുള്ളവരാണ്. ഇവരുടെ വ്യക്തിപരമായ അപ്രതിരോധ്യത തികഞ്ഞ സുരക്ഷിതത്വബോധം ഇവർക്ക് നൽകുന്നു. ജീവിതം എങ്ങനെയാണോ കാണപ്പെടുന്നത്, അതുപോലെതന്നെ ഉൾക്കൊള്ളുന്ന ഇവർ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് ക്ലേശിക്കാറില്ല.

English summary

Predictions For May Born Individuals

The rasi chakram consists of 12 different boxes that represent the 12 houses or the rasis. Each of the nine planets are placed in one or more of these rasis and based on their position.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more