For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഏറ്റവും കൂടുതൽ ശക്തി ഈ രാശികൾക്കാണ്‌

  |

  ഒരു വ്യക്തിയ്ക്ക് ശക്തി നൽകുന്നത് എന്താണ്? അത് അവരുടെ നക്ഷത്രത്തിൽ അടങ്ങിയിരിക്കുന്ന എന്തെങ്കിലുമാണോ? അതോ അവർ ജനിച്ചപ്പോൾത്തന്നെയുള്ള എന്തെങ്കിലുമാണോ? വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന കാര്യത്തിൽ നമ്മുടെ നക്ഷത്രങ്ങൾ നിർണ്ണായകമായൊരു പങ്കുവഹിക്കുന്നു. ചില രാശികൾ മറ്റുള്ള രാശികളെക്കാളും കൂടുതൽ പ്രബലമായിരിക്കുന്നതായി കാണുന്നു.

  ഏറ്റവും കൂടുതൽ പ്രബലമായിരിക്കുന്ന അഞ്ച് രാശികളെപ്പറ്റിയാണ് ഈ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത്. ശക്തിയിൽ നിലകൊള്ളുന്നതും ശക്തമായിരിക്കുന്നതും ഈ രാശികളെ സംബന്ധിച്ച് സ്വാഭാവികമായിത്തന്നെ വന്നുചേരുന്ന കാര്യങ്ങളാണ്. നിങ്ങളുടെ രാശി ഇതിലുണ്ടോ എന്ന് നോക്കുക.

  cc

  ഇടവം

  എല്ലാ രാശികളിലുംവച്ച് ഏറ്റവും കൂടുതൽ പ്രബലമായിരിക്കുന്ന രാശികളിൽ ഒന്നാണിത്. ഈ വ്യക്തികൾ ക്ഷമയുള്ളവരും, പ്രായോഗികരും, വിശ്വസ്തരും, ഈശ്വരഭക്തിയുള്ളവരും, ഉത്തരവാദിത്തമുള്ളവരുമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രബലമായിരിക്കുവാൻവേണ്ടുമുള്ള മാതൃകാപരമായ വ്യക്തിത്വമായിരിക്കുവാൻ ഇത് അവരെ സഹായിക്കുന്നു. തൊഴിൽപരമോ, സാമൂഹികമോ, ശരീരികമോ ആയ എന്ത് കഴിവുകളായാലും സഭയിലെ ഏറ്റവും പ്രബലരായ വ്യക്തികൾ ഇവർതന്നെയായിരിക്കും.

  c x

  ചിങ്ങം

  പ്രബലമായിരിക്കുവാനും ദുർഘടമായിരിക്കുവാനുമുള്ള ഒരു പ്രേരണ ഈ വ്യക്തികൾക്ക് ഉണ്ടായിരിക്കും. കാര്യങ്ങളെ പ്രതിരോധിക്കുന്നതിൽ ഇവർക്ക് വലിയ വിഷമമാണ്. മാത്രമല്ല ഈ സവിശേഷത ഇവരെ വളരെ പ്രബലമായ വ്യക്തിത്വത്തിന്റെ ഉടമകളാക്കുന്നു. എങ്കിലും ഒരല്പം അഹങ്കാരികളായി ഇവർ കാണപ്പെടുവാനുള്ള സന്ദർഭങ്ങളുണ്ട്. പക്ഷേ ഇത് മറ്റുള്ളവരിൽ അത്യധികമായ സ്വാധീനം ഉണ്ടാകുന്നതിനാലാണ്. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ, സ്വാഭാവികമായും ജന്മംകൊണ്ടുതന്നെ ഇവർ നേതാക്കളാണ്.

  vfv

  വൃശ്ചികം

  രൗദ്രഭാവികളും, എന്നാൽ മഹത്തായ നേതാക്കന്മാരായിരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇവരിൽ കാണുന്നു. ഇത് അവരെ ഏറ്റവും പ്രബലമായ രാശികൾക്കിടയിൽ നിലനിറുത്തുന്നു. ദൃഢനിശ്ചയവും വൈകാരികവുമായ പ്രകൃതമാണ് ഇവരെ മാതൃകാപരമായ നോതാക്കളാക്കുന്നതും, അവരുടെ ജീവിതവൃത്തിയിൽ പ്രബലമായിരിക്കുവാൻ അവസരം നൽകുന്നതും. ധീരതയും മർക്കടമുഷ്ടിയും ഉള്ളതുകൊണ്ട് ഹാനിയൊന്നും ഇവർക്ക് ഉണ്ടാകുന്നില്ല. വിഷമംപിടിച്ച വെല്ലുവിളികളെ ഇവർ ഏറ്റെടുക്കുന്നത് സംഭാവ്യമാണ്. മാത്രമല്ല അങ്ങനെ ചെയ്യുമ്പോൾ നല്ല ചാതുര്യം ഇവർ പ്രകടിപ്പിക്കും.

  gby

  ധനു

  ശുഭാപ്തിവിശ്വാസക്കാരും, ആദർശവാദികളും, ആവേശഭരിതരുമായിരിക്കുന്ന ഒരു പ്രവണത ഇവർക്കുണ്ട്. നിലയ്ക്കാത്ത ഫലിതപ്രിയതയും, അത്യധികമായ അളവിന് വൈകാരിക ബലവും ഇവരുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാൻവേണ്ടി എത്രതന്നെ വിഷമംപിടിച്ച കാര്യമാണെങ്കിലും അത് ചെയ്യുവാനുള്ള സന്നദ്ധത ഇവർക്കുണ്ട്.

  hilib

  മകരം

  ഏറ്റവും പ്രബലമായ രാശികളിൽ ഈ വ്യക്തികളും കണക്കാക്കപ്പെടുന്നു. ഇവർക്ക് വളരെയധികം ആത്മനിയന്ത്രണമുണ്ട്. ഈ സവിശേഷത അവരുടെ സ്വന്തം ശക്തിയാണ്. രാശിചക്രത്തിന്റെ സൂചനകളിൽനിന്നും ഏറ്റവും കൂടുതൽ ശാരീരികക്ഷമതയുള്ള വ്യക്തികളായി കാണപ്പെടുന്നത് ഇവരാണ്.

  English summary

  Powerful Zodiac Signs

  There are people full of energy and vitality, with an intense and adventurous personality. They don’t fear anything, they’re always willing to begin new challenges and have a leader attitude, which also gives them great self-security.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more