ശാരീരികസവിശേഷത എങ്ങനെയെന്ന് രാശി പറയും.

Subscribe to Boldsky

പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരം വ്യത്യസ്തമായിരിക്കുന്നു. തനിപ്പകർപ്പ് എന്ന് പറയാനാകുന്ന ഒന്നിനെയും നമുക്ക് ഈ അപാരതയിൽ ദർശിക്കുവാൻ കഴിയുകയില്ല. അങ്ങനെയുള്ള തോന്നലുകളെല്ലാം വെറും ഭ്രമാത്മകത മാത്രമാണ്. ഒരേ വലിപ്പവും രൂപവുമാണെന്ന് ദൃശ്യമാകുന്ന ഏതൊന്നിലും അതിസൂക്ഷ്മമായി കണ്ണോടിക്കുകയാണെങ്കിൽ, ഭൗതികപരിമാണത്തിലോ ഊർജ്ജനിലയിലോ എന്തെങ്കിലും വൈവിധ്യം ദർശിക്കുവാനാകും. ഈ വൈവിധ്യമാണ് പ്രപഞ്ചത്തെ നിലനിറുത്തുന്നത്. ഇത്തരത്തിൽ നാം ഓരോരുത്തരും മറ്റുള്ളവരിൽനിന്നും തികച്ചും വ്യത്യസ്തരാണ്.

ചുറ്റുമുള്ള പലരെയും ആകർഷിക്കുവാൻപോന്ന ചില പ്രത്യേക ശാരീരികസവിശേഷതകൾ ഓരോരുത്തരിലും ഉണ്ടായിരിക്കും. ഈ ശാരീരികസവിശേഷതകൾ എല്ലാംതന്നെ രാശിയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. ഓരോ രാശിയിലെയും ഈ സവിശേഷതകളിൽ വളരെ ആകർഷണീയമായ ചിലതുണ്ട്. അവ ആ രാശിയിലുള്ളവരിൽ എടുത്തുകാണിക്കപ്പെട്ട് നിലകൊള്ളുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ രാശി നിങ്ങൾക്കുവേണ്ടി പകർന്നുനൽകുന്ന ആ ശാരീരിക സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

ddq

മേടം - പുരികങ്ങൾ

അഗ്നിയുടെ സ്വാധീനം ഏറ്റവും കൂടതലായി താങ്കളിൽ ഉണ്ടെന്ന് അറിയപ്പെടുന്നു. കൺപുരികമാണ് താങ്കളുടെ ഏറ്റവും ആകർഷണീയമായ ശരീരഭാഗം. താങ്കളുടെ നിഷ്‌കളങ്കതയോ, അതുമല്ലെങ്കിൽ രൗദ്രഭാവത്തെയോ വെളിവാക്കാൻ കൺപുരികം സഹായിക്കുന്നു. മനോനിലയിലുള്ള താങ്കളുടെ വൈവിധ്യങ്ങളെയും കൺപുരികങ്ങൾ വെളിവാക്കുന്നു.

de6j

ഇടവം - അധരങ്ങൾ

വസ്തുക്കളെ സ്പർശിച്ചുനോക്കുന്നത് താങ്കൾ വളരെയേറെ ഇഷ്ടപ്പെടുന്നു. ശരീരത്തിലെ ഏറ്റവും സംവേദനാത്മകമായ ഭാഗങ്ങളിൽ സ്പർശിക്കുന്നത് താങ്കൾക്ക് ഏറ്റവും വലിയ ആനന്ദം നൽകുന്നു. താങ്കൾക്കുള്ള ആശ്ചര്യകരമായ ശാരീരികസവിശേഷതകളിൽ ഒന്ന് താങ്കളുടെ അധരങ്ങളാണ്.

yd

മിഥുനം - ശരീരവർണ്ണം

ശരീരവർണ്ണമാണ് ഈ രാശി താങ്കൾക്ക് നൽകിയിരിക്കുന്ന ഏറ്റവും വലിയ സവിശേഷത. വളരെ വലിയ ആകർഷണീയതയാണ്‌ താങ്കളുടെ വർണ്ണം താങ്കൾക്ക് നൽകുന്നത്. എപ്പോഴും ആഹ്ലാദകരമായിരിക്കാൻ ശ്രമിക്കുന്ന താങ്കൾ തമാശകൾ പറയുവാനും കേൾക്കുവാനും ഇഷ്ടപ്പെടുന്നു.

j67

കർക്കിടകം - ഉദരം

താങ്കളുടെ രാശി താങ്കൾക്ക് നൽകിയിരിക്കുന്ന ഏറ്റവും നല്ല ശാരീരികസവിശേഷത ഉദരമാണ്. താങ്കളുടെ ആത്മചേതനയും മറ്റുള്ളവർക്കുവേണ്ടിയുള്ള ദയാവായ്പും ഉദരത്തിൽ പ്രകടമാണ്. വളരെ ആകർഷണീയമായ ആകൃതിയിലായിരിക്കും താങ്കളുടെ ഉദരം കാണപ്പെടുക. ഈ രാശിക്കാർ പ്രിയപ്പെട്ടവരെ മൃദുലതയോടും മാതൃവാത്സല്യത്തോടും പരിചരിക്കുന്നു.

tbbze

ചിങ്ങം - കേശം

താങ്കളുടെ ഏറ്റവും നല്ല സവിശേഷതയെ കേശം വെളിവാക്കുന്നു. വിശ്വസ്തതയെയാണ് ഈ ശാരീരികസവിശേഷത സൂചിപ്പിക്കുന്നത്. ഗംഭീരഭാവം എപ്പോഴും ഉൾക്കൊണ്ടിരിക്കുന്നു എന്നതിനാൽ വളരെ വലിയ ഒരു സാന്നിദ്ധ്യമാണ് താങ്കളിൽനിന്നും ഉണ്ടാകുന്നത്. മറ്റെല്ലാ രാശിക്കാരിലുംവച്ച് ഏറ്റവും കൂടുതൽ ആത്മവിശ്വാസം ഈ രാശിക്കാർക്കാണ് ഉള്ളത്.

nxyj

കന്നി - ചർമ്മം

രാശിയെ അടിസ്ഥാനമാക്കി താങ്കളുടെ ഏറ്റവും ആകർഷണീയമായ ശാരീരികസവിശേഷത ചർമ്മമാണ്. ചർമ്മപരിരക്ഷണത്തിൽ വളരെയേറെ ശ്രദ്ധകാണിക്കുന്ന താങ്കളെ സംബന്ധിച്ച് ഇത് അറിവുള്ള കാര്യവുമാണ്. കഠിനാദ്ധ്വാനവും ചിട്ടയായ രീതികളും താങ്കളെ എടുത്തുകാണിക്കുന്നുണ്ട് എങ്കിലും ചർമ്മത്തിന്റെ വശ്യത കാര്യങ്ങളെ എളുപ്പമാക്കുന്നു.

yy

തുലാം - പൃഷ്ഠം

മറ്റുള്ളവരുമായി എല്ലായ്‌പ്പോഴും സ്വരൈക്യത്തിലായിരിക്കണമെന്ന് ചിന്തിക്കുന്ന താങ്കളിലെ ഏറ്റവും ആകർഷണീയമായ ശരീരസവിശേഷത പൃഷ്ഠഭാഗമാണ്. മനോഹരമായ പൃഷ്ഠഭാഗം എത്രത്തോളം കോമളഭാവവും ദയാവായ്പും താങ്കൾക്കുണ്ടെന്ന് വെളിവാക്കുന്നു.

 h

വൃശ്ചികം - കാമോദ്ദീപക സ്ഥാനങ്ങൾ

താങ്കളുടെ ഏറ്റവും നല്ല ശാരീരികസവിശേഷത ശരീരത്തിലെ കാമോദ്ദീപക സ്ഥാനങ്ങളാണ്. ഉൾക്കൊണ്ടിരിക്കുന്ന ശക്തിയെ അറിയുവാൻ താങ്കൾ ആഗ്രഹിക്കുന്നു. മാത്രമല്ല താങ്കൾക്ക് ഇത് കൈകാര്യം ചെയ്യുവാൻ അറിയാവുന്ന കാര്യവുമാണ്.

r g

ധനു - മുതുക്

രാശിചിഹ്നത്തെ അടിസ്ഥാനമാക്കി താങ്കളുടെ ഏറ്റവും സവിശേഷമായ ശരീരഭാഗം മുതുകാണ്. പിൻഭാഗമില്ലാത്ത വസ്ത്രങ്ങൾ ധരിച്ചും, അങ്ങനെ മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുക എന്നതും താങ്കൾക്ക് വളരെ എളുപ്പത്തിൽ കഴിയുന്ന കാര്യങ്ങളാണ്.

ucv

മകരം - കാലുകൾ

താങ്കളുടെ ഏറ്റവും നല്ല ശാരീരികസവിശേഷതയാണ് കാലുകൾ. നടന്നുപോകുമ്പോഴോ, അതുമല്ലെങ്കിൽ നൃത്തച്ചുവടുകൾ വയ്ക്കുമ്പോഴോ, ആളുകൾ താങ്കളുടെ കാലുകളിൽ ആകൃഷ്ടരാകും. പ്രവർത്തിയെടുക്കുമ്പോഴോ, ഏതെങ്കിലും സ്ഥലങ്ങളിൽ പോകുമ്പോഴോ, താങ്കളുടെ ആകർഷണീയത കാലുകളായിരിക്കും.

 ,gi

കുംഭം - പാദങ്ങൾ

രാശിചിഹ്നത്തെ അടിസ്ഥാനമാക്കി താങ്കളുടെ ഏറ്റവും മെച്ചപ്പെട്ട ശാരീരികസവിശേഷത പാദങ്ങളാണ്. പാദങ്ങൾകൊണ്ട് ഓടുവാൻ താങ്കൾ ഇഷ്ടപ്പെടുന്നു. സ്വാഭാവികമായും താങ്കളുടെ പാദങ്ങൾ മനോഹരമായിരിക്കുന്നു. ജീവിക്കുവാനുള്ള ഏറ്റവും മെച്ചമായ ഒരിടമാക്കി ഭൂമിയെ മാറ്റുവാനുള്ള ആശയങ്ങളുമായി മനസ്സിൽ വളരെയധികം നടക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നു.

 d

മീനം - നയനങ്ങൾ

താങ്കൾക്കുള്ള ഏറ്റവും മെച്ചമായ ബാഹ്യസവിശേഷത നയനങ്ങളാണ്. മറ്റുള്ളവരുടെ പ്രതിരോധങ്ങളിലൂടെ നോക്കിക്കാണുവാൻ താങ്കൾ പ്രേരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. അതിനാൽ ബാഹ്യമായി കാണുന്നതിനേക്കാൾ കൂടുതൽ ആഴത്തിൽ താങ്കൾ കാണും. മറ്റുള്ളവർക്ക് കഴിയുന്നതിനേക്കാളും നന്നായി പോരായ്മവന്ന ഒരു ആത്മാവിനെ സ്‌നേഹിക്കാൻവേണ്ടും ഒരുക്കം താങ്കൾക്കുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Physical Features Of Each Zodiac Sign

    e Sun sign is more about a person's inner drive, willpower, and motivation. The Ascendant is about how individuals present themselves to the world, including how they look
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more