For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാസഫലം (ജൂൺ, 2018) കുംഭം

  |

  കുംഭം രാശിക്കാരെ സംബന്ധിച്ച് ജൂൺ മാസത്തിലെ ആദ്യത്തെ ഏതാനും നാളുകൾ തികച്ചും ഗൗരവമായ നിമ്‌നോന്നതികൾകൊണ്ട് നിറഞ്ഞതായിരിക്കും. ബിസിനസ്സിലെ ഇടപെടലുകൾക്കുപുറമെ തൊഴിൽ പരിതഃസ്ഥിതിയിലുള്ള താങ്കളുടെ പങ്കാളിത്തം ഒരു പഠനഘട്ടം ആയിരിക്കും. പ്രതികൂലമായ ഫലം ഉളവാകും എന്നതുകൊണ്ട് ജോലിയിൽ അശ്രദ്ധയുണ്ടാകുവാൻ ശ്രമിക്കരുത്. എത്രത്തോളം പ്രയത്‌നങ്ങൾ ഉണ്ടാകുന്നുവോ, അത്രത്തോളംതന്നെ തികച്ചും പ്രശംസിക്കപ്പെടുന്ന തരത്തിലുള്ള കർമ്മോത്സുകമായ താങ്കളുടെ തൊഴിലിന്റെ ഫലങ്ങൾ നിറയപ്പെടും.

  h

  കുംഭം രാശിക്കാർക്ക് മാറ്റങ്ങളുടെ ഒരു മാസമാണ് ജൂൺ. ജീവിതത്തിലും, ലോകത്തിലെ മറ്റെന്തിലും മാറ്റങ്ങൾ ഒരുപോലെ നടക്കുന്നു. ഇവയിൽ നല്ലൊരളവ് കാര്യങ്ങൾ വളരെയധികം സഹായകമായതുകൊണ്ട് കുംഭം രാശിക്കാർ തികച്ചും സംതൃപ്തരായിരിക്കും. ഇവരെ സംബന്ധിച്ച് സന്തോഷത്തിന്റെയും വിശ്രമത്തിന്റെയുംകൂടി മാസമാണ് ജൂൺ. മനോഭാവം നന്നായിരിക്കുമ്പോൾ, ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും പ്രതിവിധികൾ ലഭിക്കും. ആരോഗ്യം, ജീവിതവൃത്തി, സാമ്പത്തികത, സ്‌നേഹജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നക്ഷത്രങ്ങൾ എന്താണ് ശേഖരിച്ചുവച്ചിരിക്കുന്നതെന്ന് നോക്കാം.

  n

  ആരോഗ്യം

  സൂര്യന്റെ സംരക്ഷണകവചത്തിന്റെ ശക്തിയാൽ പൂർണ്ണമായ പ്രയോജനങ്ങളോടൊപ്പമാണ് കുംഭം രാശിക്കാരുടെ മുന്നിൽ ഈ മാസം എത്തുന്നത്. മുന്നിലേക്ക് പോകുന്നതിനുവേണ്ടിയുള്ള ധാരാളം ഊർജ്ജത്തിനുപുറമെ അതുപോലെ ശരീരശക്തിയും ഉണ്ടാകും. ജലദോഷം പോലെയുള്ള നിസ്സാര രോഗങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യതകളും കാണുന്നുണ്ട്. എങ്കിലും, അത്തരം ആരോഗ്യപ്രശ്‌നങ്ങളെ ഇല്ലായ്മചെയ്യാൻ നേരിയ തോതിലുള്ള ശ്രദ്ധയും ലളിതമായ മുൻകരുതലുകളും മതിയാകും. നല്ല ആരോഗ്യവും ശാരീരികക്ഷമതയും ആസ്വദിക്കുന്നതിനുവേണ്ടി ചെറിയ തോതിലുള്ള വ്യായാമങ്ങൾ പരിശീലിക്കുന്നത് വളരെയേറെ ഗുണംചെയ്യും.

  മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കുന്ന സമയം, ഒരു അസുഖത്തിൽനിന്ന് വിടുതൽ നേടുന്നത് പ്രശ്‌നമായി തോന്നാം. അതിനാൽ വളരെ ജാഗരൂകതയോടെ നിലകൊള്ളുന്നത് വീണ്ടും രോഗത്തിലേക്ക്‌ വീഴാതിരിക്കാൻ അത്യാവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കിൽ, അടിയന്തിരമായ വൈദ്യസഹായം തേടുക. അല്ലാതെ രോഗം വഷളാകുന്നതുവരെ കാത്തിരിക്കരുത്. ആരോഗ്യദായകമായ ഭക്ഷണക്രമത്തിലൂടെയും, നല്ല ആരോഗ്യസാഹചര്യങ്ങളെ പരിപാലിച്ചും, ശരീരക്ഷമതയ്ക്കുവേണ്ടിയുള്ള ഉചിതമായ നടപടികളെ കൈക്കൊണ്ടും നിലകൊള്ളുന്നത് അത്യന്താപേക്ഷിതമാണ്.

  vygu

  തൊഴിൽസൗഭാഗ്യം

  തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ജൂൺമാസം അത്ര പോര. ഈ മാസം മുഴുവനും ഔദ്യോഗിക ജീവിതത്തിൽ വിഷമംപിടിച്ച പരിതഃസ്ഥിതികളെ കൈകാര്യം ചെയ്യേണ്ടിവരും. തൊഴിൽമേഖലയിൽ നിലനിൽക്കുന്ന സ്വാധീനങ്ങൾ ഉപയോഗപ്രദമാണെന്ന് കാണുന്നില്ല. താങ്കളുടെ കാര്യവാഹകർ, സുഹൃത്തുക്കൾ, സഹപ്രവർത്തകൾ എന്നിവരിൽനിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങൾ ഉണ്ടാകുകയില്ല. അത് താങ്കളെ മാനസ്സികമായി താഴ്ത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം.

  വളരെ ധീരമായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, കൈവശമായിരിക്കുന്ന ഉത്തരവാദിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് താങ്കൾ ആകെ അനുവർത്തിക്കുവാനുള്ളത്. പ്രതീക്ഷിക്കുന്ന ലാഭം അടുത്തെത്തുന്നതിനുള്ള സാദ്ധ്യത കാണുന്നില്ല. ഇത് മറ്റെന്തിനെക്കാളും കൂടുതലായി നിരുത്സാഹപ്പെടുത്തുവാനുള്ള സാദ്ധ്യത കാണുന്നുണ്ട്. പക്ഷേ വിട്ടുകളയേണ്ടതില്ല. തടസ്സങ്ങളുടെ കാരണം കണ്ടെത്തി പ്രതിവിധി തേടിയാൽ മതിയാകും. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.

  n

  സാമ്പത്തിക സൗഭാഗ്യം

  ഈ മാസം കുംഭം രാശിക്കാർക്ക് സാമ്പത്തികതയിൽ വലിയ മെച്ചമൊന്നും കാണുന്നില്ല. സർക്കാർ വകുപ്പുകളുമായോ, അതുപോലെയുള്ള മറ്റ് ഏജൻസികളുമായിട്ടോ ആണ് താങ്കളുടെ ബിസിനസ്സ് മാർഗ്ഗങ്ങളെങ്കിൽ, അത്യധികം വലിയ തടസ്സമായിരിക്കും അനുഭവപ്പെടുക. സമയത്തിന് കൈകാര്യം ചെയ്യുവാൻ കഴിയാതെവന്നാൽ അത് വലിയ നഷ്ടത്തിന് കാരണമാകും. അത്തരം ഇടപെടലുകൾ ത്യജിക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അനുകൂലമാകുന്ന സമയം വരുന്നതുവരെ കാര്യങ്ങളെ മാറ്റിവയ്ക്കുന്നത് നന്നായിരിക്കും.

  അങ്ങനെ ചെയ്യുന്നതിലൂടെ അനാവശ്യമായ ധാരാളം പ്രശ്‌നങ്ങൾക്കെതിരായി സ്വയം സംരക്ഷണം നടത്തുകയായിരിക്കും ചെയ്യുന്നത്. കൂടാതെ താങ്കൾക്കെതിരായി നടത്തപ്പെടുന്ന വാദങ്ങൾക്കും വ്യവഹാരങ്ങൾക്കും ഇടയിൽ അകപ്പെടുവാനുള്ള സാദ്ധ്യതകളും കാണുന്നുണ്ട്. ജോലിയ്ക്കായി യാത്രകളും കാണുന്നു. എന്നാൽ പ്രതീക്ഷിക്കുന്നതുപോലെ അത്ര ഫലപ്രദമായിരിക്കുകയില്ല.

  bhj

  പ്രണയസൗഭാഗ്യങ്ങൾ

  തൊഴിലിന്റെ കാര്യത്തിൽ എന്നതുപോലെതന്നെ, പ്രണയജീവിതത്തിലും ഈ മാസം വളരെ പരുഷമായിട്ടാണ് കാണപ്പെടുന്നത്. പങ്കാളിയുമായുള്ള ബന്ധത്തിൽ തടസ്സം നേരിടാം. ഈ ബന്ധങ്ങൾക്ക് സമയം ആവശ്യമാണെന്നതിനാൽ, പരിഹാരത്തിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ട്. മാത്രമല്ല കരുതലുകളെ ബലപ്പെടുത്തുകയും വേണം. പങ്കാളിയുമായി പങ്കിടുന്ന ബന്ധത്തിന്റെ ഒരു പരിശോധനാഘട്ടം കൂടിയാണ് ഈ മാസം. അട്ടിമറിക്കുന്ന മനോഭാവവും നിസ്സാര കലഹങ്ങളും കൂടെക്കൂടെ ഉണ്ടാകും. ചിലപ്പോൾ ഈ ചെറിയ വാദപ്രതിവാദങ്ങൾക്ക് ആളിക്കത്തുവാനും കഴിയും.

  അവിവാഹിതരായവർക്ക് സ്‌നേഹബന്ധങ്ങൾ ഉടലെടുപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഈ മാസത്തിൽ നിലകൊള്ളുന്നു. എങ്കിലും, തമാശയായി കാര്യങ്ങൾ കാണണമോ, അതോ വ്യതിരിക്തമായ ഒരു ബന്ധത്തിൽ സ്വയം പ്രതിബദ്ധതയുണ്ടാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിന് ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ഭയപ്പെടേണ്ടതില്ല. 17-ാം തീയതി കഴിയുമ്പോൾ ഇത്തരം വിഷയങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് ഫലപ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

  21-ാം തീയതി കഴിയുമ്പോൾ, താങ്കളുടെ യാത്രാ പങ്കാളി താങ്കളിൽ കൂടുതൽ നിക്ഷിപ്തമാകുകയും, തുടർന്ന് കൈക്കൊള്ളുന്ന ഏതൊരു സാഹസപ്രവർത്തിയിലും സഹായിക്കുകയും ചെയ്യും.

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ

  ഈ മാസത്തെ താങ്കളുടെ ഭാഗ്യസംഖ്യകൾ 4, 7, 11, 22, 29 എന്നിവയാണ്. ഭാഗ്യവർണ്ണങ്ങൾ വെള്ളിയും ഇളം നീലയുമാണ്.

  English summary

  monthy-prediction-june-aquarius

  With the monthly predictions for Aquarius zodiac sign, we bring in all the details of what are the oncoming events for all Aquarius during the month of June 2018.
  Story first published: Friday, June 1, 2018, 11:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more