2018 മേയ്; മിഥുനം രാശിക്കാർക്ക് എങ്ങനെ?

Posted By: Prabhakumar TL
Subscribe to Boldsky

ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിവിധ രീതികളിലാണ് ഭാവിഫല പ്രവചനങ്ങൾ നടത്തുന്നത്. ദിവസഫലം, വാരഫലം, മാസഫലം, വാർഷികഫലം എന്നിങ്ങനെ ചെറിയ സമയ ഖണ്ഡങ്ങളായും, പൊതു സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഒരു ആയുസ്സിന്റെ മൊത്തത്തിലുള്ള ഏകദേശ വിവരണമായും ഈ പ്രവചനങ്ങൾ നടത്തപ്പെടുന്നു. ഒരോ ദിവസത്തെയും കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽനിന്നും വിഭിന്നമാണ് മാസഫലപ്രവചനം. ഇതിൽ സമയധാരയിലെ ഏറ്റവും പൊതുവായ സംഭവങ്ങൾ വിവരിക്കപ്പെടുന്നു.

ഗ്രഹാധിപന്മാരിൽ ശക്തിപ്രഭാവം ഉടലെടുത്ത് അത് രാശിചക്രത്തിന്റെ ഉത്തരാർത്ഥത്തിൽ 21 ാം തീയതിവരെ നിലകൊള്ളുമെന്നും, അതിനുശേഷം കൂടുതൽ ശക്തിപ്രാപിക്കുമ്പോൾ ദക്ഷിണ മണ്ഡലത്തിൽ നിലകൊള്ളുകയായിരിക്കുമെന്നും ജ്യോതിഷം പ്രവചിക്കുന്നു. 21 ാം തീയതിവരെ ഈ രാശിക്കാരുടെ തൊഴിൽമേഖലയും വ്യക്തിപരമായ ആഗ്രഹങ്ങളുമായിരിക്കും മുൻഗണനയിൽ നിലകൊള്ളുന്നത്, 21 ാം തീയതിക്കുശേഷം വൈകാരികശക്തി ഈ പ്രാമുഖ്യത്തെ ഏറ്റെടുക്കുമെന്നും കാണുന്നു.

ഈ രാശിക്കാർ ഇപ്പോൾ കൂടുതൽ പ്രസരിപ്പുള്ളവരായിരിക്കും എന്നതുകൊണ്ട് ആൾക്കൂട്ടത്തിൽ ഇവരുടെ വ്യക്തിത്വം എടുത്തുകാണിക്കപ്പെടും. വിവിധ ആശയങ്ങളെ പരീക്ഷിക്കുന്നതിനും കൂടുതൽ ആശയങ്ങളെ കണ്ടെത്തുന്നതിനും ഈ മാസം ഉപകാരപ്രദമാണ്. ഈ കാലയളവിൽ സർഗ്ഗാത്മകമായ കഴിവുകൾ അതിന്റെ ഔന്നദ്ധ്യത്തിലായിരിക്കും എന്നതിനാൽ അത് ഈ രാശിക്കാരെ ചില വലിയ പദ്ധതികളുടെ ഭാഗമാക്കിമാറ്റും. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ, ആശയങ്ങളുടെ പ്രായോഗികതലത്തെ കണ്ടെത്തുവാനുള്ള ധാരാളം അവസരങ്ങൾ സൃഷ്ടിക്കപ്പെടും, എന്നാൽ ചുരുക്കം ചില തടസ്സങ്ങൾ പ്രതികൂലമായി കാണുകയും ചെയ്യുന്നുണ്ട്. അതിനാൽ എല്ലാറ്റിനെക്കുറിച്ചും ഒരു അവബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ആയുരാരോഗ്യ സൗഭാഗ്യം

ദീർഘകാലമായി നിലനിന്നിരുന്ന വിഷാദം മാറുമെന്നും അത് ഈ രാശിക്കാർക്ക് ആശ്വാസമായിരിക്കുമെന്നും ജ്യോതിഷപ്രവചനങ്ങൾ വെളിവാക്കുന്നു. ഈ മാസം ശരീരാരോഗ്യത്തിനുവേണ്ടി അവലംബിക്കാറുള്ള വ്യായാമമുറകളെ ശരിയാംവണ്ണം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. മാത്രമല്ല മാംസപേശികൾക്കും സന്ധികൾക്കും വേദന ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ അമിതമായ വ്യായാമം ഒഴിവാക്കുകയും വേണം. ഇപ്പോൾ സ്വശരീരത്തിൽ കുറച്ച് കൂടുതൽ ശ്രദ്ധയും താല്പര്യവും നൽകുന്ന കാര്യത്തിൽ യാതൊരു ലജ്ജയുടെയും ആവശ്യമില്ല.

തൊഴിൽസംരംഭം

മാസാരംഭത്തിൽ ഈ രാശിക്കാരുടെ തൊഴിൽപരമായ പ്രവർത്തനക്ഷമതയിൽ നേരിയ വിഘ്‌നങ്ങൾ കാണുന്നുണ്ട്. 10 ാം തീയതിവരെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇവർ തികഞ്ഞ ക്ഷമാശീലം അനുവർത്തിക്കേണ്ടതാണ്. മാസത്തിന്റെ മദ്ധ്യഭാഗത്തോടെ കാര്യങ്ങളെല്ലാം വളരെ മെച്ചമായി മാറുമെന്ന് കാണുന്നു. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ, ചുരുക്കം ചില കാര്യങ്ങളെ പരിഹരിക്കുന്നതിന് തൊഴിലുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആശയവിനിയം ചെയ്യുവാനായി കുറച്ചുസമയം കണ്ടെത്തുന്നത് നല്ലതായിരിക്കും.

iamge

സാമ്പത്തികത

മേയ്മാസം ഈ രാശിക്കാരിൽ ധാരളം ഊർജ്ജം പകർന്നുനൽകും. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ അത് സഹായിക്കും. ചില പ്രക്രിയകളിൽ ഈ രാശിക്കാർ അവരുടെ ബിസിനസ് ഘടനയിൽ ചെറിയ മാറ്റം വരുത്തുകയും പുതുതായി വീണ്ടും ആരംഭിക്കുകയും ചെയ്യും എന്നുകാണുന്നു. പുതിയ അവസരങ്ങൾ പടിവാതിൽക്കൽവന്ന് ഇപ്പോൾ മുട്ടിവിളിക്കും. തൊഴിൽമേഖലയിലും വ്യക്തിജീവിതത്തിലും മറ്റുള്ളവരിൽനിന്ന് അനുകൂലത ഉണ്ടാകുന്നതിനുവേണ്ടി ചില വെല്ലുവിളികളെ ഈ രാശിക്കാർക്ക് അഭിമുഖീകരിക്കേണ്ടിവരും.

സ്‌നേഹജീവിതം

ഇപ്പോൾ വിവാഹകർമ്മത്തിൽ ഏർപ്പെടുന്നവർ ലഘുവായ ഒരു മധുവിധു ആഘോഷയാത്ര പുറപ്പെടുവാനുള്ള സാധ്യത കാണുന്നുണ്ട്. തൊഴിൽ സമ്മർദ്ദങ്ങളിൽനിന്നും സാമൂഹിക കൂട്ടായ്മകളിൽനിന്നും കുറച്ചുനേരത്തേക്ക് ഈ രാശിക്കാർ ഒഴിഞ്ഞുനിൽക്കണമെന്ന് കാണുന്നു. കുട്ടികളുള്ള ജോഡികളെ സംബന്ധിച്ച്, അവരെ രക്ഷിതാക്കളോടൊപ്പം സംരക്ഷണച്ചുമതലയേല്പിച്ച് പങ്കാളിയോടൊപ്പം കുറച്ച് നല്ല സമയങ്ങൾ ചിലവഴിക്കുന്നത് നന്നായിരിക്കും. ബന്ധങ്ങളിൽ പ്രതിഫലാത്മകമായ ഊർജ്ജം നിലകൊള്ളുന്നു. കുടുംബമാകണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച്, അവരും ഈ മാസത്തിൽ കാര്യങ്ങളെ ഇത്തരത്തിൽ പരിഗണിക്കണമെന്ന് കാണുന്നു.

ഭാഗ്യദിനം, സംഖ്യ, വർണ്ണം

നിങ്ങളുടെ രാശിയിലെ ഈ മാസത്തെ ഭാഗ്യസംഖ്യകൾ 5, 6 എന്നിവയും; 9 ന്റെ പെരുക്കത്തോട് ഈ സംഖ്യകൾ കൂട്ടുമ്പോൾ ലഭിക്കുന്ന മറ്റെല്ലാ സംഖ്യകളുമാണ്, അതായത് 14, 23, 32 എന്നിങ്ങനെ. ഭാഗ്യദിനങ്ങൾ; 5, 14, 23 എന്നിവയും, ഭാഗ്യവർണ്ണങ്ങൾ; പച്ച, മഞ്ഞ, ഓറഞ്ച് എന്നിവയുമാണ്.

Read more about: zodiac sign
English summary

May 2018 Horoscope Predictions For Gemini

May 2018 Horoscope Predictions For Gemini
Story first published: Tuesday, May 1, 2018, 2:00 [IST]