For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തുലാം രാശി - മാസഫലം ജൂൺ 2018

  |

  വളരെ മനോഹരവും അസാധാരണവുമായ വ്യക്തിത്വത്തിനുടമകളാണ് തുലാം രാശിക്കാർ.ഈ വർഷം കൂടുതലും നിങ്ങൾക്ക് അനുകൂലമാണ്,പക്ഷേ അതിൽ ചിലത് നിങ്ങളെ ദുഃഖിപ്പിക്കുന്നവയുമാണ്.ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സംബന്ധിച്ച് നിങ്ങൾക്കും നിങ്ങളുടെ മനസ്സും തമ്മിൽ ഒരുപാട് പോരാട്ടങ്ങൾ ഉണ്ടാകും. ഇത്തരം പോരാട്ടങ്ങളുടെ മൂലകാരണം മനസ്സിലാക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക. ഇത് ജീവിതത്തിന്റെ ദിശ നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കും.

  zf

  നിങ്ങളെ ചവിട്ടി മെതിക്കാനും നിങ്ങളുടെ സൗമ്യ സ്വഭാവത്തെ മുതലെടുക്കുവാനും നിങ്ങൾ ആരെയും അനുവദിക്കരുത്. നിങ്ങളുടെ കുടുംബവും ജോലിയും തുല്യമായി കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയും.അതിനാൽ ഇക്കാര്യത്തിൽ വലിയ പ്രശ്നമൊന്നുമില്ലാതെ മുന്നോട്ട് പോകാം.ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ നിങ്ങൾ വളരെ ശ്രദ്ധ കേന്ദ്രീകരിക്കും.നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിച്ചാലും ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

  മാസത്തിന്റെ പകുതിയിൽ സൂര്യഗ്രഹണം കാരണം തൊഴിൽ മേഖല മാറ്റാൻ പ്രേരിപ്പിച്ചേക്കാം.നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശരിയായ പാത തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കും.

  നിങ്ങളുടെ തൊഴിൽ മേഖല, സാമ്പത്തികം, പ്രണയ ജീവിതം എന്നിവയെക്കുറിച്ച് വിശദമായ വിവരം ഇവിടെയുണ്ട്.

   gy

  ആരോഗ്യം-

  ഈ മാസം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെക്കാൾ ആത്മീയ ആരോഗ്യത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണ്.ദൈനംദിന ജീവിതത്തിലെ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ആത്മീയ പ്രബുദ്ധത നിങ്ങളെ സഹായിക്കുന്നു.

  ഈ മാസം നിങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നില്ലെങ്കിലും, നിങ്ങളുടെ ഭക്ഷണശീലത്തിൽ ശ്രദ്ധിക്കുന്നതും പതിവ് വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്.ദീർഘമായ അസുഖം അനുഭവിക്കുന്നവർക്ക് ഇത് ആശ്വാസകരമായിരിക്കും.നിങ്ങൾ സ്കൈ ഡൈവിംഗ് പോലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണ്.ഈ പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന അഡ്രിനാലിൻ നിങ്ങളെ മാനസികമായും ശാരീരികമായും ശക്തിപ്പെടുത്തും.

   g

  തൊഴിൽ മേഖല-

  ബുധൻ അതിന്റെ ഉച്ചസ്ഥായിയിലായായത്‌കൊണ്ട് നിങ്ങൾക്ക് വലിയ ബിസിനസ് അവസരങ്ങൾ കൈവരും.ഒരു തൊഴിൽ തേടുന്ന ആളുകൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ ലഭിക്കും.എന്നാൽ നിങ്ങൾ ഒരു തീരുമാനമെടുക്കുന്നതിൽ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്, കാരണം അത് നിങ്ങളുടെ ദുരന്തത്തിന് കാരണമായേക്കാം.നിങ്ങളുടെ ഹൃദയം പിന്തുടരുമ്പോൾ നിങ്ങൾക്ക് സമാധാനവും മനസ്സ് പിന്തുടരുമ്പോൾ നിങ്ങൾക്ക് ശക്തിയും ലഭിക്കും.

  ജോലിയിലെ ആശയവിനിമയങ്ങൾ കുറയുന്നതു കാരണം നിങ്ങളുടെ സഹപ്രവർത്തകർക്കും നിങ്ങൾക്കും ഇടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചേക്കാം.

   g

  ധനകാര്യം-

  നിങ്ങൾക്ക് ചിലപ്പോൾ പല കുറുക്കുവഴികളിലൂടെയും പണം സമ്പാദിക്കാനുള്ള പ്രേരണ ഉണ്ടായേക്കാം.ഇങ്ങനെ കുറുക്കു വഴികളിലൂടെ ഉണ്ടാക്കുന്ന പണം നിങ്ങളെ ദീർഘ കാലം പിന്തുടരാം.വിവിധ സ്രോതസുകളിൽ നിന്നുള്ള വരുമാനം ഈ മാസത്തെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തിയേക്കാം. അനാവശ്യമായ ചിലവുകളിൽ നിന്ന് മാറി നിൽക്കുക. വിശ്വസനീയമായ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ നിങ്ങളുടെ പണം സുരക്ഷിതമായി നിലനിർത്താനും സുമുഖമായി തിരിച്ചു വരാനും സഹായിക്കും. മറ്റുള്ളവർക്കു പണം നൽകുന്നത്, അത് സുഹൃത്തുക്കലായാലും പണം തിരികെ ലഭിക്കാൻ നിങ്ങൾ ബുദ്ധിമുട്ടിയേക്കാം.

   gu

  പ്രണയ ജീവിതം

  ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയജീവിതത്തെ വൈധ്യുച്ഛക്തി ഉള്ളതാക്കിമാറ്റുന്നു. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് കയ്പ്പും മധുരവും ഉള്ള ബന്ധം അനുഭവപ്പെടും. നിങ്ങൾ തമ്മിലുള്ള ധാരണയും അനുയോജ്യതയും വർദ്ധിക്കുമെങ്കിലും, തർക്കങ്ങൾ നടന്നു കൊണ്ടേയിരിക്കും.നിങ്ങൾക്ക് പരസ്പരം സ്നേഹിക്കാതിരിക്കാൻ കഴിയാത്തതിനാൽ തർക്കങ്ങൾ പരിഹരിക്കപ്പെടും.

  സൂര്യഗ്രഹണം കാരണം നിങ്ങൾക്ക് ഒരു പങ്കാളിയെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും, സൂര്യഗ്രഹണത്തിനുശേഷമുള്ള കാലഘട്ടം ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാവാനുള്ള സാധ്യതയും ഉണ്ട്. തുലാം രാശിക്കാർ പ്രണയപ്രിയരാണ്. ഇത് അവരുടെ പങ്കാളി അവരുമായുള്ള അതേ മാനസികാവസ്ഥ അവരുടെ പങ്കാളിക്ക് ഇല്ലാത്തതിനാൽ ഇത് അവരെ നിരാശരാക്കും.

  വിവാഹിതരായ വ്യക്തികൾക്കു നല്ല വാർത്തകൾ ഉണ്ടായേക്കാം.

  ഭാഗ്യ നിറങ്ങൾ : പിങ്ക്, പച്ച

  ഭാഗ്യ നമ്പർ : 4,6,13,15

  English summary

  libra-monthly-horoscope-for-june-2018

  Know your fortune according to your zodiac sign, plan your month.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more