2018 മേയ്; തുലാം രാശിക്കാർക്ക് എങ്ങനെ?

Posted By: Prabhakumar TL
Subscribe to Boldsky

ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിവിധ രീതികളിലാണ് ഭാവിഫല പ്രവചനങ്ങൾ നടത്തുന്നത്. ദിവസഫലം, വാരഫലം, മാസഫലം, വാർഷികഫലം എന്നിങ്ങനെ ചെറിയ സമയ ഖണ്ഡങ്ങളായും, പൊതു സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഒരു ആയുസ്സിന്റെ മൊത്തത്തിലുള്ള ഏകദേശ വിവരണമായും ഈ പ്രവചനങ്ങൾ നടത്തപ്പെടുന്നു. ഒരോ ദിവസത്തെയും കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽനിന്നും വിഭിന്നമാണ് മാസഫലപ്രവചനം. ഇതിൽ സമയധാരയിലെ ഏറ്റവും പൊതുവായ സംഭവങ്ങൾ വിവരിക്കപ്പെടുന്നു.

തുലാം രാശിക്കാർക്ക് മേയ്മാസം സ്‌നേഹബന്ധം, ആരോഗ്യം, ജീവിതവൃത്തി എന്നിങ്ങനെയുള്ള കാര്യങ്ങളുടെ സൗഭാഗ്യത്തിന്റെ മാസമാണ്. സാമ്പത്തികകാര്യങ്ങളിൽ ചില പരിഭ്രമങ്ങളൊക്കെ ഉണ്ടാകാമെന്ന് ജ്യോതിഷപ്രവചനത്തിൽ കാണുന്നു. ഏപ്രിൽ മാസത്തിന്റെ അവസാനത്തെ ആഴ്ചയിൽ നിലനിന്നിരുന്ന സമാധാനം, സ്‌നേഹം, സ്വരൈക്യം എന്നിവ മേയ് മാസത്തിന്റെ ആദ്യഭാഗങ്ങളിൽ തുടരും എന്നാണ് പ്രവചനങ്ങൾ വെളിവാക്കുന്നത്. മേയ് പകുതി കഴിയുന്നതോടെ ഈ നിലയ്ക്ക് വേഗതകൂടുകയും, നേരത്തേയുണ്ടായിരുന്ന പരാജയങ്ങൾക്ക് പ്രതിവിധിയെന്നോണം ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ വിജയങ്ങൾ ഈ രാശിക്കാർ ആസ്വദിക്കുകയും ചെയ്യും.

Libra

ഈ രാശിയിലെ വ്യക്തികളെല്ലാം സന്തുലനത്തിൽ നിലകൊള്ളുന്നവരായി അറിയപ്പെടുന്നു. വളരെയധികം ലാവണ്യവും, പകിട്ടും ഉള്ളവരാണിവർ. നല്ല പ്രകൃതക്കാരായ ഇവർ സ്വാഭാവികമായി വളരെ ആകർഷണീയത ഉള്ളവരുമാണ്. പൊതുവെ മൃദുഭാഷികളായ ഈ രാശിക്കാർ ചേഷ്ടയിൽ മാന്യതയും തയ്യാറെടുപ്പും നിലനിറുത്തുന്നു. വളരെ ഉപകാരികളായ ഇവർ പോരടിക്കുന്നതിനോ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതിനോ തുനിയാറില്ല. പക്ഷേ, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങളിൽ ഇവർ വളരെ ബോധവാന്മാരായിരിക്കണമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഈ മാസത്തിൽ തുലാം രാശിക്കാർക്കുവേണ്ടി ഗ്രഹനിലയിൽ എന്തൊക്കെയാണ് നിലകൊള്ളുന്നതെന്നാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

ആയുരാരോഗ്യ സൗഭാഗ്യം

വ്യക്തിപരമായ ആരോഗ്യക്ഷമത മേയ്മാസം മുഴുവനും മെച്ചമായിരിക്കും എന്നാണ് ജ്യോതിഷ പ്രവചനത്തിൽ കാണുന്നത്. എങ്കിലും പങ്കാളിയുടെ ആരോഗ്യത്തിൽ ഈ രാശിക്കാർ വളരെ ഉത്കണ്ഠയുള്ളവരായിരിക്കണം. വളരെയധികം പരിചരണം ആവശ്യമായ ഘട്ടങ്ങൾ ചിലപ്പോൾ അവരിൽ ഉണ്ടാകാം.

തൊഴിൽസംരംഭം

തുലാം രാശിക്കാരുടെ തൊഴിൽമേഖലകളിൽ വളരെ അഭിലഷണീയമായ സാഹചര്യങ്ങൾ ഉള്ളതായി കാണുന്നു. വളരെയധികം പ്രതിഫലാത്മകമായ യാത്ര ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയിലേക്കായിരിക്കാം യാത്ര എന്നാണ് പ്രവചനങ്ങളിൽ കാണുന്നത്. മൊത്തത്തിൽ നോക്കിയാൽ, അത്യധികം പ്രയോജനകരമായ ഈ മാസത്തിൽ തുലാം രാശിക്കാർ അവരുടെ തൊഴിൽമേഖലയിൽ എടുത്തുപറയത്തക്ക എന്തെങ്കിലും നേട്ടം ഉണ്ടാക്കും.

സാമ്പത്തികത

സാമ്പത്തികതയുടെ കാര്യത്തിൽ തുലാം രാശിക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ ഒന്നും പ്രവർത്തിക്കുന്നതായി കാണുന്നില്ല. തൊഴിൽസംബന്ധമായ നല്ലൊരു യാത്ര ഉണ്ടായിരിക്കും, പക്ഷേ അതിന്റെ ഫലം അത്ര ഗുണകരമല്ലാത്തതുകാരണം എല്ലാം നിരർത്ഥകമായിരിക്കും. മേയ്മാസ കാലയളവിൽ കാര്യങ്ങൾ അത്രത്തോളം മെച്ചമായി കാണപ്പെടുന്നില്ല എന്നതുകൊണ്ട് കയറ്റുമതി ഇറക്കുമതി തുടങ്ങിയ തൊഴിലുകൾ ചെയ്യുന്നവർ ഈ പ്രവർത്തനങ്ങളെ അല്പം മന്ദീഭവിപ്പിക്കേണ്ടതാണ്. വിപത്യയമായ സ്വാധീനം മാറുന്നതുവരെ വളരെ താഴ്ന്ന നിലയിൽ വേണം കാര്യങ്ങളെ പരിപാലിച്ചുപോകേണ്ടത്.

സ്‌നേഹജീവതം

തുലാം രാശിക്കാർ തങ്ങളുടെ പങ്കാളിയിൽനിന്നുള്ള വളരെ വലിയ ഒരു വിസ്മയവുമായിട്ടായിരിക്കും ഈ മാസം ആരംഭിക്കുന്നത്. മൂന്നാം തിയതിക്കും ആറാം തീയതിക്കും ഇടയിൽ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തിച്ചേർന്നു എന്നുള്ള വാർത്ത കേൾക്കാൻ ഇടയാകും. അടുത്ത ഘട്ടത്തിലേക്ക് ബന്ധങ്ങളെ നീക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മാസത്തിന്റെ രണ്ടാമത്തെ ആഴ്ച ഭാഗ്യദായകമായി കാണുന്നു. മാസത്തിലെ അവസാനത്തെ ആഴ്ചയിൽ പങ്കാളിയുമായി വാഗ്വാദം ഉണ്ടാകുമെന്നും വഴക്കടിക്കാനുള്ള സാധ്യതയുണ്ടെന്നും കാണുന്നു.

ഭാഗ്യദിനം, സംഖ്യ, വർണ്ണം

നിങ്ങളുടെ രാശിയിലെ ഈ മാസത്തെ ഭാഗ്യസംഖ്യകൾ; 7, 20, 55, 77, 86 എന്നിവയാണ്. ഭാഗ്യദിനങ്ങൾ; 7, 8, 17, 18, 25, 26 എന്നിവയും, ഭാഗ്യവർണ്ണങ്ങൾ; വെള്ള, പച്ച, നീല എന്നിവയുമാണ്.

Read more about: zodiac sign
English summary

Libra May 2018 Horoscope Predictions

Libra May 2018 Horoscope Predictions
Story first published: Tuesday, May 1, 2018, 4:00 [IST]