For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിങ്ങം രാശിക്കാർക്ക് മെയ്‌ എങ്ങനെ...?

|

ഊഷ്മളതാ മനോഭാവവും ക്ഷേമവുമൊക്കെ ഒത്തുച്ചേർന്നിരിക്കുന്ന ഒന്നായി ചിങ്ങരാശിക്കാരെ കണക്കാക്കുന്നു.. 2018 മെയ് മാസത്തിലെ രാശിചക്രം ഇവരിൽ വലിയ ഭാഗ്യ ഫലങ്ങൾ കാണുന്നുണ്ട്. സൂര്യൻ ഇവരെ വിശ്വാസ്ഥത, നേതൃത്വം, ജ്ഞാനം എന്നിവ കൊടുത്ത് അനുഗ്രഹിച്ചിരിക്കുന്നു. ഈ വ്യക്തികൾ ഇപ്പോഴുളള തൊഴിൽരംഗത്ത് നിന്ന് വളർച്ചയ്ക്ക് ഉതകുന്ന ഒരു മറ്റൊരു മാറ്റത്തിന് ശ്രമിക്കേണ്ടേതില്ല.

ചിങ്ങരാശിക്കാരായ വ്യക്തികൾ നയിക്കുവാനും ഭരണം നടത്താനുമായി ജനിച്ചവരാണ്. തങ്ങളുടെ വഴിയിൽ വരുന്ന പ്രതിബംന്ധങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെയും, മേധാവിത്വത്തോടെയും നേരിട്ട് ജയിക്കാൻ ഇവർക്ക് സാധിക്കുന്നു. ജീവിതത്തിൽ എന്തിനെയും പിടിച്ചടക്കാനും അതിനുവേണ്ടി പരമാവധി പോരാടാനും ശേഷിയുള്ള അസാമാന്യ വ്യക്തിത്വങ്ങളാണ് ഇവർ..

ഇവരുടെ വിശ്വസ്തതയും ഔദാര്യമനസ്കതയുമൊക്കെ ഒരുപാട് സുഹൃത്തുക്കളെ നേടുന്നതിൽ സഹായിക്കും. ഒരു വ്യക്തിയെന്ന നിലയിൽ, മറ്റുള്ളവരെ എളുപ്പത്തിൽ പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും കഴിയുന്ന ആകർഷകമായ വ്യക്തിത്വങ്ങൾ ഇവർക്ക് ഉണ്ടായിരിക്കും

Leo

ചിങ്ങരാശിക്കാർ പൊതുവെ അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാനായി അഹന്തയെ ഉയർത്തിക്കൊണ്ടുവരുന്നവരാണ്. എന്നാൽ ഇത് ഒരാളുടെ ഭാവിയെ അറിയാൻ ഇത് പര്യാപ്തമല്ല. വരുന്ന മെയ്മാസത്തിൽ അവരുടെ നക്ഷത്രങ്ങൾ എന്താണ് അവർക്കുവേണ്ടി കാത്ത് വച്ചിട്ടുള്ളത് എന്നതിനെക്കുറിച്ചുള്ള ഒരു ധാരണ അവരിൽ വരാനിരിക്കുന്ന നല്ലതിനേയും മോശപ്പെട്ടതിനേയും നേരിടാനായി തയ്യാറെടുക്കാൻ സഹായിക്കും.

ഈ ലേഖനത്തിൽ, ഞങ്ങളുടെ മികച്ച ജ്യോതിശാസ്ത്ര വിദഗ്ധർ, ചിങ്ങ രാശിക്കാർക്ക് മെയ് 2018 മാസം എങ്ങനെയുണ്ടാകുമെന്ന് കൃത്യമായി വെളിപ്പെടുത്തുന്നു. ഇതാണ് നിങ്ങളുടെ ചിഹ്നമ്മങ്കിൽ, അടുത്ത മുഴുവൻ മാസത്തിൽ വരാനിരിക്കുന്ന കാര്യഗൗരവങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാനായിരിക്കണം.

തുടർന്നു വായിക്കൂ.

ആരോഗ്യപരമായ ഭാവി

ആരോഗ്യത്തിന്റെ മേഖലയെ കണക്കിലെടുക്കുമ്പോൾ, മാസത്തിന്റെ പകുതി കഴിഞ്ഞ ശേഷം അതായത് 21-ാം തിയതിക്ക് ശേഷം ആരോഗ്യവ്യവസ്തിതിയിൽ നിങ്ങൾ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്ന് പ്രവചിക്കുന്നു. അത്രയും നാൾ ജോലി സമ്മർദ്ദം കുറച്ചുകൊണ്ട് ആവശ്യത്തിന് വിശ്രമവേളകൾ തെരഞ്ഞെടുത്ത് പൂർണ്ണ ആരോഗ്യവാനായിരിക്കുവാൻ ശ്രമിക്കുക. ഊർജ്ജത്തിന്റെ ചോർന്നുപോകലുകൾ മുഴുവനും ഇക്കാലയളവിൽ തടഞ്ഞ് നിർത്താൻ ശ്രമിക്കാം. ഇത് നിങ്ങളെ തികച്ചും ആരോഗ്യമുള്ളവരായി തോന്നിപ്പിക്കും.

തൊഴിൽപരമായ കാര്യങ്ങൾ

നിങ്ങളുടെ നക്ഷത്രങ്ങൾക്ക് അനുസൃതമായി കണക്കാക്കുമ്പോൾ നിങ്ങൾക്ക് ജോലിസംബന്ധമായ പുരോഗതിക്ക് അനുകൂലമായ ഒരു മാസമായി തോന്നുന്നില്ല. മറുവശത്ത്, ഈ നാളുകളിൽ നിങ്ങൾക്ക് ധാരാളം യാത്രകൾ വേണ്ടിവന്നേക്കാം. ഒരു പക്ഷേ, അവയൊക്കെ ഫലവത്താകാതെ വന്നേക്കാം. അതുപോലെ കിഴക്കു ഭാഗത്തേക്കുള്ള യാത്രകൾ ശുപാർശ ചെയ്യേണ്ടുന്നവയാണ്. നിങ്ങളുടെ പരിചയക്കാരും സ്വാധീനമുള്ള സുഹൃത്തുക്കളുമൊക്കെ നിങ്ങളെ ചതിക്കാൻ സാധ്യതയുണ്ട്. അതിനാൽ, മറ്റുള്ളവരെ ആശ്രയിക്കുന്നത് കൂടുതലും ഒഴിവാക്കുന്നത് ഉചിതമായിരിക്കും.

ഈ മാസത്തിലെ ധനകാര്യത്തെപ്പറ്റി

ഈ മാസത്തിൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ പ്രയോജനകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഏതെങ്കിലുമൊരു പുതിയ സംരംഭം തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർ അവരുടെ പദ്ധതികൾ മറ്റേതെങ്കിലും സമയം വരെ നീട്ടിവെക്കണം. ഈ കാലാവസ്ഥാ വ്യതിയാനം ഒരു നിക്ഷേപത്തിന് അനുകൂലമയ നല്ല നാളുകളായി കണക്കാക്കുന്നില്ല. ഗതാഗത വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കുറച്ച് വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം. സാഹചര്യം നിയന്ത്രണത്തിലയക്കുന്നതുവരെ കുറച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുക.

നിങ്ങളുടെ ജീവിത ബന്ധങ്ങളെക്കുറിച്ച്

നിങ്ങളുടെ പങ്കാളിയുമായുളള ബന്ധം താൽക്കാലികമായുള്ളതും അനിശ്ചിതവുമായി പരിണമിച്ചേക്കാം. നിങ്ങളുടെ പങ്കാളി വ്യക്തിപരമായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന ഒരാളായിരിക്കുമെതിനാൽ, നിങ്ങൾക്ക് സ്വീകാര്യമായിരിക്കാൻ കഴിയാത്ത പ്രവർത്തനങ്ങളിൽ അവർ മുഴുകിയിരിക്കുന്നത് നിങ്ങൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നു വരാം. സമാധാനവും ശാന്തതയും നിലനിർത്താനായി നിങ്ങൾ വളരെയധികം ക്ഷമ കൈവരിക്കേണ്ടി വരും. ഏകാകികളായിരിക്കുന്നവർക്ക് സ്നേഹപങ്കാളിത്തത്തിലേക്ക് പ്രവേശിക്കുന്നതിനായി ഓൺലൈൻ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ഒട്ടേറെ അവസരങ്ങൾ തുറന്നു കിട്ടും. വിവാഹത്തിലോ അല്ലെങ്കിൽ വേർപിരിയലിനോ അനുകൂലമായ ഒരു മാസമാണിതെന്ന് തോന്നുന്നില്ല.

ഭാഗ്യം കൊണ്ടുവരുന്ന ദിനങ്ങളും നിറങ്ങളും

ഈ മാസത്തിലെ നിങ്ങളുടെ ഭാഗ്യ നമ്പറുകൾ - 6, 24, 39, 59, 83 എന്നിവയൊക്കെയാണ്..

ഭാഗ്യദിനങ്ങൾ: 2, 3, 12, 13, 21, 22, 29, 30.

വെള്ള, സ്വർണ്ണനിം, ചെമ്പ്, ഇളം പച്ച എന്നിവയൊക്കെയാണ് ഭാഗ്യ നിറങ്ങൾ

Read more about: zodiac sign
English summary

Leo May 2018 Horoscope Predictions

Leo May 2018 Horoscope Predictions
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more