For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി ചിഹ്നവും നമ്മുടെ ഉറക്കവും

|

നമ്മൾ മനുഷ്യരിൽ എല്ലാ കാര്യങ്ങളും പ്രത്യേക രീതിയിൽ വ്യത്യസ്തമായാണ് നടക്കുന്നത്. നമ്മുടെ ചിന്തകൾ, താത്പര്യങ്ങൾ, സിദ്ധാന്തങ്ങൾ, എല്ലാം വ്യത്യസ്തമാണ്. അതിൽ ചിലത് നമുക്ക് തന്നെ രൂപപ്പെടുത്തി മാറ്റി എടുക്കാം, എന്നാൽ ചിലത് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കും.

g

നാം കഴിക്കുന്ന ഭക്ഷണം, സാഹചര്യങ്ങളോടുള്ള നമ്മുടെ പ്രതികരണം, നമ്മുടെ വസ്ത്ര ധാരണം, നമ്മുടെ ഉറക്കം, എന്നിവ അവയിൽ ചിലതാണ്. നമ്മുടെ തീരുമാനങ്ങൾക്കും താത്പര്യങ്ങൾക്കും പലതും ചെയ്യാൻ കഴിയും.

നമ്മുടെ രാശിചിഹ്നങ്ങൾ ഉറക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു?

നമ്മുടെ രാശിചിഹ്നങ്ങൾ ഉറക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു?

ഉറക്കവും അവയുടെ രീതിയും രാശി ചിഹ്നവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. നമ്മുടെ ഉറക്കത്തിന് എന്തെങ്കിലും പോരായ്മകളോ അല്ലെങ്കിൽ ന്യൂനതകളോ ഉണ്ടെങ്കിൽ അതിനും ഒരു പരിഹാരം കാണാൻ ഈ ലേഖനം സഹായിക്കും.... കൂടുതൽ അറിയാൻ തുടർന്ന് വായിക്കൂ...

മേടം രാശി

അസ്വസ്ഥതമായ ഉറക്കം

മേടം രാശിക്കാർ വിശ്രമമില്ലാത്ത ഉറക്കമുള്ളവരാണ്. രാശിചിഹ്നങ്ങളിലെ കുഞ്ഞാണ് മേടം രാശിക്കാർ, അതുകൊണ്ട് തന്നെ അവർ അവരുടേതായ വഴിക്ക് നീങ്ങുന്നു. ഇവർ ദുർവാശി കൂടുതലുള്ള രാശിചിഹ്നമായതിനാൽ തലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതായത് വിഷാദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, തലയ്ക്കു പരിക്ക് എന്നിവ സംഭവിക്കുന്നു. അവരുടെ അടയാളം രാമനായതിനാൽ എല്ലാ കാര്യത്തിലും തലകുത്തിചാടിയിട്ടെങ്കിലും അവർ മറ്റുള്ളവരെക്കാൾ മുന്നിലെത്താൻ ആഗ്രഹിക്കുന്നു. കാരണം അവരുടെ ഊർജ്ജം വളരെ ഉയർന്നതാണ്, ഇത് ശരിയായി ഉപയോഗിക്കപ്പെടുത്തിയില്ലെങ്കിൽ, അവർക്ക് ഉറക്കത്തിൽ പല പ്രശ്നങ്ങളും അനുഭവപ്പെടുന്നു.

മനസ്സിന് വിശ്രമം നൽകുക

സാധാരണഗതിയിൽ മേടം രാശിക്കാർ നാലുമുതൽ അഞ്ച് മണിക്കൂർ വരെ മാത്രമേ ഉറങ്ങുകയുള്ളു. പക്ഷേ അവരുടെ മനസ്സ് എപ്പോഴും അവർക്ക് മുന്നേ സഞ്ചരിക്കും. അവർ വിശ്രമിക്കാനോ അല്ലെങ്കിൽ കൂടുതൽ സമയം ഉറങ്ങാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഏതെങ്കിലും നല്ലൊരു ശാന്തമായ പാട്ടോ അല്ലെങ്കിൽ നല്ലൊരു പശ്ചാത്തല സംഗീതമോ വെച്ച് നല്ല തണുപ്പുള്ള മുറിയിൽ ഉറങ്ങുക.

 ഇടവം രാശി

ഇടവം രാശി

സൗന്ദര്യമുള്ള ഉറക്കം ആവശ്യമാണ്‌

എല്ലാം അതിമനോഹരമാക്കുന്ന ശുക്രദേവനാണ് ഇവരെ ഭരിക്കുന്നത്. ഇവർ മനോഹരമായി ഒരുക്കിയ മുറികളിലോ അല്ലെങ്കിൽ വളരെ ശുചിത്വപൂർണമായ മുറികളിലോ മാത്രമേ നന്നായി ഉറങ്ങുകയുള്ളു! അതെ, അവർക്ക് ശുദ്ധമായ കിടക്കവിരി, മൃദുവായ തലയിണകൾ എന്നിവ രാത്രിയിൽ നന്നായി ഉറങ്ങാൻ അത്യാവശ്യമാണ്. എന്നാൽ ഇത് മാത്രമല്ല... ഇടവം രാശി ഒരു സ്ഥിരതയുള്ള രാശി കൂടിയാണ്, അതുകൊണ്ട് തന്നെ അവർ അവരുടെ മുറികളിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നില്ല.

ഇടവം രാശിക്കാരുമായി തർക്കിക്കരുത്

ഉറങ്ങുന്നതിനു മുൻപോ അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോഴോ ഇടവം രാശിക്കാരുമായി തർക്കിക്കരുത്. അവർ അപ്പോൾ ദുർവാശിയുള്ള ഒരു കാളയെപ്പോലെ ആകും. ഇതിനുപുറമേ, ഇടവം രാശിക്കാർ ആസക്തികൾക്ക് അടിമപ്പെടുന്നവരാണ്. ഉറങ്ങുന്നതിനു മുമ്പ് അവർ ഒരു ഗ്ലാസ് വീഞ്ഞ് ആസ്വദിക്കുകയാണെങ്കിൽ, അതവിടെ ഉണ്ടോ എന്ന് ആരെങ്കിലും ഒന്ന് പരിശോധിക്കാൻ ഓർമ്മിക്കുക, അല്ലെങ്കിൽ അതൊരു വലിയ പ്രശ്നമായി മാറുന്നതായിരിക്കും.

 മിഥുനം രാശി

മിഥുനം രാശി

നിർത്താതെയുള്ള വർത്തമാനം

മിഥുനം രാശിക്കാരും വിശ്രമമില്ലാത്ത ഉറക്കമുള്ള വ്യക്തികളാണ്. പലപ്പോഴും അവർക്കത് നല്ലതാണെങ്കിലും ഇത് അവരുടെ ജിജ്ഞാസയോ അല്ലെങ്കിൽ മനോവികാരമോ കൊണ്ടാവാം. രാശിചിഹ്നങ്ങളുടെ ആശയവിനിമയമെന്നറിയപ്പെടുന്ന മിഥുനം രാശി എല്ലാവരെയും കുറിച്ച് എല്ലാം അറിയാൻ ജിജ്ഞാസയുള്ളവരാണ്! എല്ലാ സമയത്തും വിവരങ്ങൾ അവരിൽ അധിക ഭാരം നൽകുന്നു. ഇത് അവരെ കൂടുതൽ സംസാരിപ്പിക്കുന്നു, അല്ലെങ്കിൽ അവർക്ക് ഉറങ്ങാൻ മനസ്സിനെ ശാന്തരാക്കാൻ കഴിയില്ല.

ഉറങ്ങാൻ ധ്യാനിക്കുക

കിടക്കയിൽ ആയിരിക്കുമ്പോൾ എന്തിനാണ് ഒരു ഇമെയിൽ അയച്ചത് അല്ലെങ്കിൽ മറ്റുള്ളവർ അവരേക്കുറിച്ചു എന്തുപറയുന്നുവെന്നതിനെക്കുറിച്ച് അവർ ആശങ്കാകുലരാകും! ശാന്തമാകാനും മനസ്സിന് സ്വസ്ഥത നല്കാനും അവർ തയ്യാറാവണം.ഇതിനൊക്കെ വേണ്ടി ഉറക്കം കളയുന്നത്കൊണ്ട് കഴിഞ്ഞുപോയ കാര്യങ്ങൾക്ക് മാറ്റം വരാൻ പോകുന്നില്ല. കൂടാതെ, ഇത് അവരെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ധ്യാനം ചെയ്യാൻ ഉപദേശിക്കുന്നു.

കർക്കശമുള്ള ഉറക്കക്കാരൻ

കർക്കശമുള്ള ഉറക്കക്കാരൻ

12 രാശിചിഹ്നങ്ങളിലെ വീട്ടമ്മയാണ് കർക്കിടക രാശി. അവർ വീടിനു അഭിമാനകരവും വീട് ഭംഗിയായി സൂക്ഷിക്കാനും വീട്ടിലുള്ളവരെ സന്തോഷിപ്പിക്കുന്നതിനും അവർ അവരുടെ ഊർജ്ജം ഉപയോഗിച്ച് എന്തും ചെയ്യുന്നവരാണ്. എന്നാൽ അവർ ചിന്താമൂകരും വളരെ ലോലമായ മനസ്സുള്ളവരുമാണ്. ഇവരെ ഭരിക്കുന്നത് ചന്ദ്രനായതിനാൽ ഇവർ സ്വയം ഉറങ്ങുന്നവരായിരിക്കും. അതുകൊണ്ട് അവർക്ക് ഉറക്കം കൂടിയതിന്റെ പ്രശനമോ അല്ലെങ്കിൽ ഉറക്കമില്ലായ്മയുടെ പ്രശ്നമോ ഉണ്ടാകാം. കർക്കിടക രാശിക്കാർക്ക് സുഖ നിദ്ര ലഭിക്കണമെങ്കിൽ അവർക്ക് ആശ്വാസകരമാകുന്ന ഒരു കമ്പിളി പുതപ്പ് ആവശ്യമാണ്.

ധാരാളം ദുസ്വപ്നം

കർക്കിടക രാശി ഒരു ജല ചിഹ്നമായതു കൊണ്ട് തന്നെ അവർ പരിതസ്ഥിതികളോട് പൂർണമായും ഇണങ്ങിചേരുന്നവയാണ്. ഇവർ കൂടുതൽ യാത്ര ചെയ്യുന്നത് കൊണ്ട് തന്നെ റോഡ് മാർഗ്ഗങ്ങളിൽ നല്ല ഉറക്കം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ഇവർ മറ്റുള്ളവരുടെ ആവശ്യങ്ങളെപ്പറ്റി കൂടുതൽ ചിന്തിക്കുന്നവരാണ്. ഈ ചിന്തകളൊക്കെ അവരുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കുകയും കൂടുതൽ പേടി സ്വപ്‌നങ്ങൾ കാണാൻ ഇടയാവുകയും ചെയ്യും.

 ചിങ്ങ രാശി

ചിങ്ങ രാശി

മടിയനായ ഉറക്കക്കാരൻ

ചിങ്ങം രാശിക്കാർ രാജയോഗ്യമായ ഉറക്കം ഇഷ്ടപ്പെടുന്നവരാണ്. ഇവരെ ഭരിക്കുന്നത് സൂര്യനായതിനാൽ ഇവർ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്, എന്നാൽ അവർ നന്നായി ഉറങ്ങുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ ചുറ്റും മാത്രമാണ്.

കാട്ടിലെ രാജാവിനെപ്പോലെ മേടം രാശിക്കാർക്ക് വിശ്രമിക്കാൻ ആശ്വാസകരമായ ഒരു സ്ഥലം ആവശ്യമാണ്. അവർ ആലിംഗനവും ഇഷ്ടപ്പെടുന്നു. ഉറങ്ങാൻ സമയമാകുമ്പോൾ, ഇവർ എല്ലാ തിക്കും തിരക്കും മാറ്റിവച്ചു ഉറക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിങ്ങം രാശിക്കാർ പിന്നിൽ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്.

 കന്നി രാശി

കന്നി രാശി

ദുഃഖഭ്രമം

അവർ അവരുടെ കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മ ചിന്തയുള്ളവരാണ്. അവർ അച്ചടക്കമുള്ളവരും ദിനചര്യ അനുഷ്ഠിക്കുന്നവരുമാണ്. അവരുടെ വീട് സംബന്ധിച്ച എല്ലാ കാര്യങ്ങളും നന്നായി സംഘടിപ്പിച്ചതാണെങ്കിൽ അതിൽ ആശ്ചര്യപ്പെടേണ്ടതില്ല.

അവരുടെ മനസ്സ് ഭരിക്കുന്നത് ബുധൻ ആയതുകൊണ്ട് അവർക്കൊരു ഇരുണ്ട വശം ഉണ്ട്. ഇത് അവരെ അശ്രദ്ധയിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് അവരുടെ മനസ്സിനെ ഒരു മിനിറ്റ് പോലും വിശ്രമിക്കാൻ അനുവദിക്കാതെ വീട്ടു ജോലിയിലേക്കും മറ്റു ജോലിയിലേക്കും മനസ്സിനെ കേന്ദ്രീകരിക്കാൻ നിർബന്ധിതരാക്കുന്നു. അവരുടെ ഓരോ ദിനത്തെക്കുറിച്ചും ഒരു ലേഖനം സൂക്ഷിക്കുന്നത് അവരുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

തുലാം രാശി

തുലാം രാശി

സമതുലിതമായ ഉറക്കക്കാർ

തുലാം രാശിക്കാർ സമതുലിതാവസ്ഥ ഇഷ്ടപ്പെടുന്നു. എല്ലായ്പോഴും സൗന്ദര്യവും സമാധാനവും അവരുടെ ചുറ്റും ഉണ്ടാകാൻ അവർ താത്പര്യപ്പെടുന്നു. ആത്മീയത, ഭൗതികവാദം, സാഹസികത,ഗൃഹോചിതം എന്നിവയെല്ലാം ചേർന്നതാണ് അവരുടെ വ്യക്തിത്വം.

അവരുടെ ഭവനം ഈ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, അവർക്ക് ചുറ്റും ഇവയൊക്കെ ഉണ്ടെന്നു അവർ ഉറപ്പ് വരുത്തേണ്ടതാണ്, അല്ലെങ്കിൽ അവർ കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നത് പോലെ പെട്ടെന്ന് ചാടിപ്പോകും. അവരുടെ ചിഹ്നം പോലെ, തുലാം രാശിക്കാർ അവരുടെ ഉറക്കസമയത്തിൽ ഒരു തുല്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

English summary

how zodiac sign effect sleeping pattern

Read on to know how our sleeping style and zodiac sign is related
Story first published: Monday, September 3, 2018, 15:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more