മുഖത്തെ മറുക് വെളിവാക്കുന്ന രഹസ്യം

Posted By:
Subscribe to Boldsky

മറുകുകള്‍ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവുന്നു. എന്നാല്‍ മറുക് ശാസ്ത്രമനുസരിച്ച് ഓരോ മറുകിനും ഓരോ അര്‍ത്ഥമുണ്ട്. ഇത് എങ്ങനെയെല്ലാം നമ്മുടെ ഭാവിയേയും വ്യക്തിത്വത്തേയും സ്വാധീനിക്കുന്നു എന്ന് നോക്കാം. മുഖത്താണെങ്കില്‍ ഇത്തരം മറുകുകള്‍ക്ക് പ്രാധാന്യം വളരെ കൂടുതലാണ്. ഇത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ചിലത് അര്‍ത്ഥമാക്കുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം വിശ്വാസം കൂടുതലാണ് നമ്മളില്‍ പലര്‍ക്കും.

കിടക്കാന്‍ നേരം മുന്തിരി കുതിര്‍ത്ത് കഴിക്കാം

നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തുള്ള മറുകുകള്‍ക്കും ഓരോ തരത്തിലാണ് അര്‍ത്ഥങ്ങള്‍. എന്നാല്‍ അതിലുപരി മുഖത്തുള്ള മറുകുകള്‍ക്ക് അല്‍പം പ്രാധാന്യം കൂടുതലാണ്. മുഖത്തെ മറുകുകള്‍ക്ക് പിന്നില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് നോക്കാം. മുഖത്തെ മറുക് വെളിപ്പെടുത്തും രഹസ്യങ്ങള്‍ എന്താണെന്ന് നോക്കാം. മുഖത്ത് 25 സ്ഥലത്തുണ്ടാകുന്ന മറുകുകളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

മുകളില്‍ പറഞ്ഞ സ്ഥാനത്ത്

മുകളില്‍ പറഞ്ഞ സ്ഥാനത്ത്

നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ മൂന്ന് സ്ഥാനങ്ങളില്‍ എവിടെയെങ്കിലും മറുകുണ്ടാകുന്നുവെങ്കില്‍ നിങ്ങള്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയായിരിക്കും.സ്വന്തം കാര്യങ്ങളില്‍ കൃത്യമായ തീരുമാനം എടുക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും ഇവര്‍.

കണ്ണിന് താഴെയെങ്കില്‍

കണ്ണിന് താഴെയെങ്കില്‍

ചിത്രത്തില്‍ കാണുത്ത തരത്തില്‍ വലത് കണ്ണിനു താഴെയായാണ് മറുകെങ്കില്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളായിരിക്കും നിങ്ങള്‍. മറ്റുള്ളവരുമായി വഴക്കിനോ വാഗ്വാദത്തിനോ പോവാതെ കാര്യങ്ങളെ തീരുമാനിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ ദേഷ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നക്കാര്‍ തന്നെയായിരിക്കും നിങ്ങള്‍. കാരണം പലപ്പോഴും അമിത ദേഷ്യം നിങ്ങളില്‍ ഉണ്ടാക്കുന്നത് നഷ്ടങ്ങള്‍ മാത്രമായിരിക്കും.

കണ്‍പോളക്കടുത്തെങ്കില്‍

കണ്‍പോളക്കടുത്തെങ്കില്‍

ചിത്രത്തില്‍ കാണുത്ത തരത്തിലുള്ള മറുകാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് നിങ്ങള്‍ ഒരു കഠിനാധ്വാനിയാണ് എന്നതിന്റെ സൂചനയാണ്. മാത്രമല്ല സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് വേണം ചെയ്യാന്‍ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ പറ്റിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂക്കിനു മുകളില്‍

മൂക്കിനു മുകളില്‍

ചിത്രത്തില്‍ കാണുന്നത് പോലെ മൂക്കിനു മുകളിലാണ് നിങ്ങള്‍ വളരെയധികം ബുദ്ധിശക്തിയുള്ളവരും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരും കലാകാരന്‍മാരും ആയിരിക്കും. മാത്രമല്ല സാമ്പത്തികമായി നല്ല രീതിയില്‍ നില്‍ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ മുന്നേറാനും വിജയം കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കുന്നു.

 മൂക്കിന്റെ വശത്ത്

മൂക്കിന്റെ വശത്ത്

മൂക്കിന്റെ വശത്തായി നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ നിര്‍ഭാഗ്യം കൊണ്ടു വരുന്നു അത് എന്നാണ് വിശ്വാസം. പല വിധത്തിലുള്ള വാഗ്വാദങ്ങളിലും നിങ്ങള്‍ ഏര്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സന്തോഷത്തേക്കാള്‍ സങ്കടം അനുഭവിക്കുന്നതിനാണ് ഇത്തരക്കാര്‍ക്ക് സാധ്യത കൂടുതല്‍. ഇത് നിങ്ങളുടെ ജീവിതത്തേയും ജോലിയേയും വരെ മോശമായി ബാധിക്കുന്നു.

 ഇടത് കണ്ണിന് വശത്തായി

ഇടത് കണ്ണിന് വശത്തായി

മുന്‍പ് പറഞ്ഞത് പോലെ തന്നെയാണ്. ഈ ഭാഗത്തുള്ള മറുക് നിങ്ങള്‍ക്ക് ഭാഗ്യത്തേക്കാള്‍ കൂടുതല്‍ നിര്‍ഭാഗ്യങ്ങളാണ് കൊണ്ട് വരുന്നത്. വരവില്‍ കവിഞ്ഞ് ചിലവാക്കുന്ന സാഹചര്യം നിങ്ങളില്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക അടിത്തറക്ക് കോട്ടം തട്ടിക്കുന്നു. മാത്രമല്ല സ്ത്രീകളോട് പലപ്പോഴും ഉള്ള നിങ്ങളുടെ പെരുമാറ്റം പല വിധത്തില്‍ അവരെ പ്രതിസന്ധിയില്‍ ആക്കുന്നു.

ഇടത് കണ്ണിന് മുകളില്‍

ഇടത് കണ്ണിന് മുകളില്‍

ലൈംഗിക ജീവിതത്തിന്റെ കാര്യത്തില്‍ വളരെ വിചിത്രമായ സമീപനമായിരിക്കും ഇത്തരക്കാരുടേത്. അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തിന്റെ താളം തെറ്റുന്നതിന് ഹേതുവുണ്ടാകുന്നു. പലപ്പോഴും പ്രശ്‌നങ്ങളുടെ ഘോഷയാത്ര തന്നെയായിരിക്കും ഇതിലൂടെ സൂചിപ്പിക്കുന്നത്. എങ്കിലും സാമ്പത്തിക മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

 ഇടത് കണ്‍പീലിക്ക് മുകളില്‍

ഇടത് കണ്‍പീലിക്ക് മുകളില്‍

ഇടത് കണ്‍പീലിക്ക് മുകളിലായി നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ ഭാഗ്യം നിങ്ങളോടൊപ്പം എന്നതാണ് സൂചിപ്പിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാവുന്നു. മാത്രമല്ല ആയുസ്സിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും നിങ്ങളില്‍ ഉണ്ടാവുന്നില്ല.

മൂക്കിനു താഴെയായി

മൂക്കിനു താഴെയായി

മൂക്കിനു താഴെയായി നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ എപ്പോഴും രോഗാതുരമായിരിക്കും നിങ്ങളുടെ ജീവിതം എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇത് നിര്‍ഭാഗ്യങ്ങളുടെ ഘോഷയാത്രക്ക് കാരണമാകുന്നു.

വലതേ കവിളിനു മുകളില്‍

വലതേ കവിളിനു മുകളില്‍

വലതേ കവിളിനു മുകളില്‍ നിങ്ങള്‍ക്ക് മറുകുണ്ടോ? എന്നാല്‍ ജീവിതത്തില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളിലും തോറ്റു പോവുന്നു എന്നാണ് സൂചിപ്പിക്കുന്നത്. എങ്കിലും പല കാര്യങ്ങളിലൂടെയും പ്രശസ്തരാവാനുള്ള സാധ്യതയും ഒട്ടും കുറവല്ല.

ചുണ്ടിനേ നേരെ

ചുണ്ടിനേ നേരെ

വലതേ കവിളില്‍ ചുണ്ടിന് നേരെയായി നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് നിങ്ങള്‍ക്കല്ല നിങ്ങളുടെ മക്കള്‍ക്കാണ് ദോഷകരമായി മാറുന്നത്. മാത്രമല്ല ജീവിതത്തില്‍ വളരെ വലിയ തോതില്‍ നിങ്ങള്‍ക്ക് ക്ഷമ അത്യാവശ്യമാണ് എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

 മൂക്കിനു താഴെ

മൂക്കിനു താഴെ

മൂക്കിനും ചുണ്ടിനും ഇടയിലുള്ള സ്ഥലത്ത് മറുകെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വളരെ വലിയ കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഭക്ഷണത്തോടുള്ള അലര്‍ജി പല വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ചുണ്ടിന് മുകളില്‍

ചുണ്ടിന് മുകളില്‍

ചുണ്ടിനു മുകളില്‍ മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ അറിയുന്നതിനും പഠിക്കുന്നതിനും ഉള്ള താല്‍പ്പര്യത്തെയാണ് കാണിക്കുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത വ്യക്തിത്വങ്ങളായിരിക്കും നിങ്ങള്‍.

ചുണ്ടിനു മുകളില്‍ ഇടത് ഭാഗത്ത്

ചുണ്ടിനു മുകളില്‍ ഇടത് ഭാഗത്ത്

ചുണ്ടിന് മുകളില്‍ ഇടത് ഭാഗത്തായി മറുകുണ്ടോ? എന്നാല്‍ നിങ്ങള്‍ നല്ലൊരു പ്രണയിതാവായിരിക്കും. നല്ലൊരു കാമുകനോ കാമുകിയോ ആവാനുള്ള എല്ലാ യോഗ്യതയും നിങ്ങളില്‍ ഉണ്ടായിരിക്കും. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വല്ലാതെ അലട്ടുന്നു. മാത്രമല്ല ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മൂക്കിന്റെ തുമ്പത്ത്

മൂക്കിന്റെ തുമ്പത്ത്

മൂക്കിന്റെ ഇടത് വശത്തായി തുമ്പത്ത് മറുകുണ്ടോ, സാമൂഹിക പ്രതിബന്ധത വളരെ കൂടുതലുള്ള ആളുകളായിരിക്കും നിങ്ങള്‍. വിജയങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതിനും ചെയ്ത് തീര്‍ക്കുന്നതിനും കഴിയുന്നു. എന്നാല്‍ വളരെ ചെറിയ കാര്യങ്ങളിലൂടെ പെട്ടെന്ന് താഴ്ന്നു പോവുന്നതിനും കാരണമാകുന്നു.

ചുണ്ടിന് തൊട്ടുമുകളില്‍വലത് വശത്ത്

ചുണ്ടിന് തൊട്ടുമുകളില്‍വലത് വശത്ത്

ചുണ്ടിന് തൊട്ടു മുകളില്‍ വലത് വശത്തായി നിങ്ങള്‍ക്ക് മറുകുണ്ടോ, ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ഭാഗ്യം നിങ്ങളില്‍ വളരെ കൂടുതലാണ് എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും വളരെ വലിയ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

 കീഴ് ചുണ്ടിന് താഴെ വലത് വശത്ത്

കീഴ് ചുണ്ടിന് താഴെ വലത് വശത്ത്

കീഴ് ചുണ്ടിന് താഴെ വലതു വശത്തായിട്ടാണ് മറുകെങ്കില്‍ പണവും നല്ല സൗഹൃദങ്ങളും ധാരാളം ലഭിക്കുന്നു എന്ന് തന്നെയാണ് കാണിക്കുന്നത്. എന്നാല്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഇടത് കവിളില്‍ ചെവിക്കടുത്തായി

ഇടത് കവിളില്‍ ചെവിക്കടുത്തായി

ഇടത് കവിളില്‍ ചെവിയോട് ചേര്‍ന്ന് നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് നിങ്ങളില്‍ നിര്‍ഭാഗ്യം കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രതിഭ നിങ്ങളില്‍ ധാരാളം ഉണ്ടാകും. അതുകൊണ്ട് തന്നെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നത് പലര്‍ക്കും തീരുമാനിക്കാവുന്നതാണ്. നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അത് നിങ്ങളില്‍ ഭാഗ്യം നിറക്കുന്നു.

 ഇടതേ കവിളില്‍

ഇടതേ കവിളില്‍

ഇടതേ കവിളില്‍ മറുകുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യവും ഭാഗ്യവും ഒരു പോലെ ലഭിക്കുന്നു എന്നാണ് കാണിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്ക് പ്രശസ്തിയും ഭാഗ്യവും എല്ലാം കൊണ്ടു വരുന്ന ഒരു മറുകാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇടതേ ചുണ്ടിന് താഴെ

ഇടതേ ചുണ്ടിന് താഴെ

കീഴ്ചുണ്ടില്‍ ഇടതേചുണ്ടിന് താഴെയായി നിങ്ങള്‍ക്ക് മറുകുണ്ടോ, നിങ്ങള്‍ക്ക് പല കാര്യങ്ങലും കൃത്യമായി നിയന്ത്രിച്ച് കൊണ്ടു വരുന്നതിനും നേതൃത്വം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല ജീവിതം വളരെയധികം സന്തോഷത്തോടെ കൊണ്ടു പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

 ഇടത് താടിയില്‍

ഇടത് താടിയില്‍

ഇടത് താടിയില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയത്തിനു വേണ്ടി നില കൊള്ളുന്നവരാണ് നിങ്ങള്‍ എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല എത്രയൊക്കെ പരാജയപ്പെട്ടാലും മുന്നേറണം എന്ന വാശി നിങ്ങളില്‍ ഉണ്ടാവുന്നു. പ്രായമായാല്‍ പോലുംപല കാര്യങ്ങളിലും മേഖലകളിലും ആക്ടീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

കീഴ്ത്താടിക്ക് നടുവില്‍

കീഴ്ത്താടിക്ക് നടുവില്‍

ഭാഗ്യവും പ്രശസ്തിയും നിങ്ങളെ തേടി വരും. എത്രയൊക്കെ ഒളിച്ചിരുന്നാലും ഇതെല്ലാം നിങ്ങളില്‍ പല വിധത്തിലുള്ള പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ കഠിനാധ്വാനം ചെയ്ത് മുന്നിലേക്കെത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

കീഴ്ത്താടിക്ക് ഏറ്റവും താഴെ

കീഴ്ത്താടിക്ക് ഏറ്റവും താഴെ

കീഴ്ത്താടിക്ക് ഏറ്റവും താഴെയായി നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ ജീവിതം വളരെ ആസ്വദിച്ച് കൈകാര്യം ചെയ്യുന്നവരായിരിക്കും നിങ്ങള്‍. ഏത് പ്രതിസന്ധിഘട്ടം വന്നാലും അതിലൊന്നും തളരാതെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

English summary

Your Face Moles Reveal About Your Personality

Moles on these 25 different parts of your face can reveal a lot about your personality. These moles reveal about your luck factor and a lot more
Story first published: Tuesday, March 6, 2018, 11:30 [IST]