ഈ രാശിക്കാരായ സ്ത്രീകളെ സൂക്ഷിക്കാം, കലഹപ്രിയര്‍

Written By:
Subscribe to Boldsky

വീട്ടില്‍ വഴക്കിനു കാരണം ഒരു സ്ത്രീ ആണെങ്കില്‍ ആ വഴക്ക് കാലങ്ങളോളം നിലനില്‍ക്കുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. കടുക് നിലത്ത് വീണാല്‍ പോലും കലഹം എന്ന് പറയുന്നവരാണ് സ്ത്രീകള്‍. സ്ത്രീകളെ പൊതുവേ പലരും കലഹ പ്രിയര്‍ എന്നാണ് പറയുന്നത്. എന്നാല്‍ അറിഞ്ഞും അറിയാതെയും കലഹങ്ങള്‍ ഉണ്ടാക്കുന്നവരാണ് ഇവര്‍ എന്നാണ് പൊതുവേ ഉള്ള ധാരണ. പലപ്പോഴും ഒരു കുടുംബത്തിന്റെ താളം തെറ്റാന്‍ ഒരു പെണ്ണിന്റെ വഴക്കിലൂടെ സാധിക്കുന്നു. കുടുംബം നല്ലതു പോലെ സമാധാനത്തില്‍ കൊണ്ട് പോവുന്നതിനും അതിനെ നശിപ്പിക്കുന്നതിനും പെണ്ണിന് കഴിയുന്നു.

ഫെബ്രുവരിയില്‍ കിട്ടാക്കടം വരെ കിട്ടും രാശിക്കാര്‍

പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും അറിഞ്ഞ് ചെയ്യുന്നതല്ലെങ്കിലും അത് ഓരോ സ്ത്രീയുടേയും ജന്മരാശി ഫലമാണ്. ചിലര്‍ക്ക് പൊതുവേ വഴക്കും പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ അല്‍പം സാമര്‍ത്ഥ്യം കൂടുതലായിരിക്കും. വിവാഹം കഴിക്കാന്‍ പോവുമ്പോള്‍ ആര്‍ക്കും ഒരു പെണ്ണിന്റെ സ്വഭാവത്തെക്കുറിച്ച് പൂര്‍ണമായും പിടികിട്ടില്ല. എന്നാല്‍ രാശി പ്രകാരം ആ പെണ്ണ് കലഹപ്രിയയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ജന്മ രാശിപ്രകാരം പെണ്ണ് കലഹപ്രിയയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരായ സ്ത്രീകള്‍ ജീവിതത്തെ വളരെ ഗൗരവമായി കൈകാര്യം ചെയ്യുന്നവരായിരിക്കും. എന്നാല്‍ ജീവിത പങ്കാളിയുമായി എപ്പോഴും വഴക്കിടാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഇത്തരത്തിലുള്ള വഴക്കുകള്‍ ഇവര്‍ക്കിടയില്‍ സ്വാഭാവികമായിരിക്കും. അതുകൊണ്ട് തന്നെ ബന്ധുക്കളോടും പങ്കാളിയോടും എല്ലാം നല്ല നയപരമായ രീതിയില്‍ ഇടപെടാന്‍ ശ്രദ്ധിക്കണം.

ചിങ്ങം രാശി

ചിങ്ങം രാശി

പ്രതിസന്ധികളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ പല കലഹങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് ഈ രാശിക്കാരായ സ്ത്രീകളായിരിക്കും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ ആയിരിക്കും ഇവരുണ്ടാക്കുന്നത്. പങ്കാളിയുടെ ആഗ്രഹങ്ങള്‍ അറിയാതെ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തിലും ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരായ സ്ത്രീകളും ഇത്തരം കാര്യങ്ങളില്‍ അല്‍പം മുന്നിലാണ്. ഇവര്‍ കലഹ പ്രിയരായതു കൊണ്ട് തന്നെ ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ ആവശ്യമില്ലാതെ വഴക്കുണ്ടാക്കുന്നവരായിരിക്കും.

ധനു രാശി

ധനു രാശി

ധനു രാശിക്കാരായ സ്ത്രീകള്‍ പലപ്പോഴും വഴക്ക് കൂടാന്‍ താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും. ഇത് പലപ്പോഴും ബന്ധങ്ങളില്‍ വരെ വിള്ളല്‍ വീഴ്ത്താന്‍ കാരണമാകുന്നു. വിവാഹമമോചനം പോലുള്ള പ്രശ്‌നങ്ങളിലേക്ക് കടക്കാന്‍ സ്ത്രീകളുടെ വഴക്ക് കാരണമാകുന്നു.

 കുംഭം രാശി

കുംഭം രാശി

ഏത് കാര്യത്തിനാണ് വഴക്ക് കൂടണ്ടത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. കുംഭം രാശിക്കാരായ സ്ത്രീകള്‍ പൊതുവേ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരാണെങ്കിലും പങ്കാളിയോട് പൊതുവേ ഇഷ്ടക്കേട് കാണിക്കുന്നവരായിരിക്കും.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരായ സ്ത്രീകളും പൊതുവേ കലഹപ്രിയരായിരിക്കും. പഹ്രായമാകുന്തോറും ഇവരില്‍ വാശിയും വൈരാഗ്യവും വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു. ഇതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതും.

 കര്‍ക്കിടം രാശി

കര്‍ക്കിടം രാശി

കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ പൊതുവേ ഭാഗ്യവാന്‍മാരായിരിക്കും. എന്നാല്‍ ഭാഗ്യത്തെ ഇല്ലാതാക്കാന്‍ പലപ്പോഴും ഇവരുടെ കലഹം നിമിത്തം സാധിക്കുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് ജീവിതത്തില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

How you express your anger based on your zodiac sign

How you express your anger based on your zodiac sign read on to know more..
Story first published: Friday, February 9, 2018, 12:27 [IST]