രാശിപ്രകാരം പണക്കാരാവാന്‍ യോഗമുള്ളവര്‍ ഇവരാണ്‌

Posted By:
Subscribe to Boldsky

ഓരോരുത്തര്‍ക്കും രാശിപ്രകാരമുള്ള അനുഭവങ്ങള്‍ നിരവധിയാണ്. പലര്‍ക്കും നല്ല അനുഭവങ്ങള്‍ ആണെങ്കില്‍ ചിലര്‍ക്കത് മോശമായിരിക്കും. ചിലര്‍ക്കാകട്ടെ കുറച്ച് കാലം നല്ല അനുഭവമാണെങ്കില്‍ പിന്നീടത് മോശമായി മാറിക്കൊണ്ടിരിക്കും. എന്നാല്‍ നല്ലതും ചീത്തയും ഭാഗ്യവും നിര്‍ഭാഗ്യവും പരസ്പര പൂരകങ്ങളാണ്. ഇത് എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്നത്തെ കാലത്ത് എന്തിനും ഏതിനും പണം വേണം. പണമില്ലാതെ ഒരു കാര്യവും നടക്കുകയില്ല. പണത്തിന്റെ മൂല്യവും ആവശ്യങ്ങളും വര്‍ദ്ധിച്ച് വരുകയാണ് എന്നതാണ് സത്യം. ഇത് ഒരു രൂപയുണ്ടാക്കുന്നതിനു പോലും അതിന്റേതായ കഷ്ടപ്പാടുകള്‍ ഉണ്ട്. എന്നാല്‍ ചിലര്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും പണം സമ്പാദിക്കുന്നതില്‍ പിന്നോക്കമായിരിക്കും.

വലതു കൈയ്യില്‍ ഈ രേഖയുണ്ടോ,പണവും പ്രശസ്തിയും പുറകേ

എന്നാല്‍ ചിലരാകട്ടെ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പണം സമ്പാദിച്ച് പണക്കാരാവുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പണക്കാരാവാനുള്ള സാധ്യത കൂടുതലെന്ന് നോക്കാം. ഈ രാശിക്കാര്‍ എത്രയൊക്കെ വെറുതേ ഇരുന്നാലും പണം ഇവരെ തേടി വരും എന്നതാണ് സത്യം.

കന്നി രാശി

കന്നി രാശി

കഷ്ടപ്പെടാന്‍ മനസ്സുള്ളവരാണ് കന്നി രാശിക്കാര്‍. ഇവര്‍ക്കു മുന്നില്‍ ഒരിക്കലും യാതൊന്നും തടസ്സമായി നില്‍ക്കുകയില്ല. കൃത്യമായ സമയത്ത് അധ്വാനിക്കാനും അതിന് ഫലം കണ്ടെത്താനും ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവര്‍ക്ക് പല തരത്തില്‍ മോശമെന്ന് തോന്നുന്ന ജോലി പോലും ഇവര്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ജോലിയില്‍ മടുപ്പ് അല്ലെങ്കില്‍ മുഷിപ്പ് എന്നൊരു വാക്ക് ഇവര്‍ക്കിടയില്‍ ഉണ്ടാവുകയില്ല. പണം സമ്പാദിക്കുന്നതില്‍ നിന്നും പണക്കാരനാവുന്നതില്‍ നിന്നും ഒരിക്കലും ഇവരെ പിന്തിരിപ്പിക്കാന്‍ കഴിയുകയില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

ആഗ്രഹിക്കുന്ന രീതിയില്‍ ജോലി പൂര്‍ത്തിയാക്കുന്നതിനും അതിന് വേണ്ടി കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവും. മറ്റുള്ളവരെ ഭരിക്കുന്ന സ്വഭാവക്കാരായിരിക്കും. മനസ്സ് പറയുന്നതിന് പുറകേ പോവാന്‍ ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ബുദ്ധിയേക്കാള്‍ പ്രാധാന്യം പലപ്പോഴും മനസ്സ് പറയുന്ന കാര്യങ്ങള്‍ക്കായിരിക്കും ഇവര്‍ നല്‍കുക. വിജയങ്ങള്‍ ഇവരെ പല വഴിയില്‍ കൂടിയാണ് മുന്നോട്ട് നയിക്കുക. മാത്രമല്ല വൃശ്ചികം രാശിക്കാരുടെ സ്വഭാവം തന്നെ ഏത് കാര്യവും വിജയത്തിലെത്തിക്കുക എന്നതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

തന്റെ ആഗ്രഹങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം നല്‍കുകയില്ല. പണം സമ്പാദിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാശിക്കാരില്‍ ചിങ്ങം രാശിക്കാര്‍ തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. ചെറിയ സമ്പാദ്യത്തില്‍ നിന്ന് തുടങ്ങി വലിയ സമ്പാദ്യത്തിലേക്ക് എത്തിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

ഇടവം രാശി

ഇടവം രാശി

കഠിനാധ്വാനം ചെയ്താല്‍ നല്ലതു പോലെ ചിലവാക്കി ആഘോഷമായി ജീവിക്കാം എന്ന വാക്യം ഏറ്റവും കൂടുതല്‍ ചേരുന്നത് ഇടവം രാശിക്കാര്‍ക്കാണ്. കഠിനാധ്വാനത്തിന്റെ വില എന്താണെന്ന് കൃത്യമായി മനസ്സിലാവാനും മനസ്സിലാക്കാനും ഇവര്‍ക്ക് കഴിയുന്നു. ഭാഗ്യം എപ്പോഴും ഇവരുടെ തുണക്കെത്തുന്നു. ഏത് കാര്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനെ ലാഭത്തിലേക്ക് മാറ്റുന്നതിനും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ വിജയം നേടിയെടുക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലാണ്.

 മകരം രാശി

മകരം രാശി

തന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. തെറ്റുകളിലൂടെയായിരിക്കും എപ്പോഴും വിജയത്തിലേക്കെത്താന്‍ ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അതെല്ലാം പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ബുദ്ധികൊണ്ട് ചിന്തിക്കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും ഹൃദയം കൊണ്ട് ചിന്തിച്ചാല്‍ തനിക്ക് ഉയരങ്ങളിലേക്ക് എത്താന്‍ കഴിയില്ലെന്ന ബോധം ഇവര്‍ക്കുണ്ടാവുന്നു. താന്‍ ചെയ്യുന്ന കാര്യത്തില്‍ വളരെയധികം കംഫര്‍ട്ടബിള്‍ ആയിരിക്കും ഇവര്‍.

മേടം രാശി

മേടം രാശി

മേടം രാശിക്കാരും ആഗ്രഹങ്ങള്‍ക്ക് പുറകേ പായുന്നവരായിരിക്കും. ഇത് ബിസിനസ് മേഖലയില്‍ ആയിരുന്നെങ്കില്‍ പോലും ഇവരെ മുന്നിലേക്ക് എത്തിക്കുന്നു. ആഗ്രഹത്തിനനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ പോലും മുതിര്‍ന്നവരോട് ചോദിച്ച് അഭിപ്രായം തേടുന്നത് ഇവരുടെ സാമ്പത്തിക നേട്ടത്തിനും സഹായിക്കുന്നു. ഒരാളും മേടം രാശിക്കാരേക്കാള്‍ നന്നായി ജോലി ചെയ്യാന്‍ കഴിയില്ല എന്ന കാര്യം മനസ്സിലാക്കുക. സമ്പത്തിലേക്കും ഐശ്വര്യത്തിലേക്കും വളരെയധികം സഹായിക്കുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍.

കുംഭം രാശി

കുംഭം രാശി

ജീവിതത്തിന്റെ മധ്യത്തില്‍ വെച്ചാണ് വിജയത്തിലേക്ക് ഇവര്‍ എത്തുന്നത്. ആഗ്രഹിക്കുന്ന രീതിയില്‍ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയുന്നു. വിജയത്തിനു പിന്നില്‍ പുതിയ കാര്യങ്ങള്‍ അറിയുന്നതിനുള്ള ആഗ്രഹവും വിജയം കൈപ്പിടിയില്‍ ഒതുക്കണമെന്ന് ആഗ്രഹവും ആയിരിക്കും കൂടുതല്‍ ഉണ്ടാവുന്നത്. എന്നാല്‍ എല്ലാറ്റിനും ക്ഷമ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ധനു രാശി

ധനു രാശി

മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസാക്ഷി ഇവര്‍ക്കുണ്ടാവും. ഒരിക്കലും പണക്കാരനാവാന്‍ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായി ഇല്ല. കാരണം ഇത് നിങ്ങളുടെ ജീവിത വഴിയില്‍ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നതാണ്. ജീവിതത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കുമ്പോള്‍ അത് മുന്നോട്ട് കൊണ്ട് പോവുന്നതിനും ജീവിതത്തില്‍ വിജയം കാണുന്നതിനും സഹായിക്കുന്ന തരത്തില്‍ ഉള്ളതായിരിക്കും,

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

തന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് വളരെയധികം ആലോചിക്കേണ്ടി വരുന്നവരാണ് ഇവര്‍. എന്താണ് തനിക്ക് വിജയം നല്‍കുന്നത് ജീവിതത്തില്‍ മുന്നോട്ട് കുതിക്കാന്‍ സഹായിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. ഇത് തന്നെയാണ് ഇവരുടെ ജീവിതത്തിന് വിജയത്തിലെത്തുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും സഹായിക്കുന്നത്.

മീനം രാശി

മീനം രാശി

ജോലിയെടുക്കാന്‍ സാധിക്കുന്ന കാലത്തോളം ജോലി ചെയ്ത് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് അവര്‍. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നത് ഇവരെ സന്തോഷഭരിതരാക്കുന്നു. കലാകാരന്‍മാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പണത്തിന്റെ മാനദണ്ഡം വെച്ച് ഇവര്‍ ഒരിക്കലും ജീവിക്കുകയില്ല. കലയിലൂടെ തന്നെ ഇവര്‍ക്ക് സാമ്പത്തിക നില ഭദ്രമാക്കാന്‍ കഴിയുന്നു. സ്വപ്‌നങ്ങള്‍ക്ക് പുറകേ പായുന്നവരായിരിക്കും ഇവര്‍. ഒരിക്കലും പണത്തിന് പുറകേ ആയിരിക്കില്ല ഇവരുടെ സഞ്ചാരം.

തുലാം രാശി

തുലാം രാശി

ബിസിനസ് കാര്യങ്ങളില്‍ തങ്ങളെ പൂര്‍ണമായും വിശ്വസിക്കുന്നവരെയായിരിക്കും പങ്കാളികളായി ഇവര്‍ക്ക് ലഭിക്കുക. മാത്രമല്ല പ്രശസ്തരാവാനും പണക്കാരാവാനും വളരെയധികം ഇവര്‍ക്ക് കഴിയുന്നു. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍.. പണത്തിനു പുറകേ ഓടുമെങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതിന് ഇവര്‍ മുന്നിലായിരിക്കും.

 മിഥുനം രാശി

മിഥുനം രാശി

ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ പലപ്പോഴും തെറ്റിപ്പോവുന്നവരായിരിക്കും മിഥുനം രാശിക്കാര്‍. പലപ്പോഴും ഇത് തന്നെയായിരിക്കും ഇവരുടെ ജീവിതം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള പ്രധാന കാരണം. പക്ഷേ കൃത്യ സമയത്ത് കൃത്യമായ തീരുമാനം എടുക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളെല്ലാം ഇവര്‍ പരിഹരിക്കുന്നു.

English summary

zodiac signs that can get rich

Can you imagine on how lucky you would get based on your zodiac sign? Find out more on this in this article
Story first published: Friday, March 16, 2018, 11:04 [IST]