ഏപ്രില്‍ 20 വെള്ളിയാഴ്ചയിലെ നക്ഷത്ര ഫലം

Posted By: anjaly TS
Subscribe to Boldsky

ഇന്ന് എന്തായിരിക്കും സംഭവിക്കുക. നല്ലതോ ചീത്തയോ? ആശങ്കയുണ്ടാക്കുന്ന ഈ ചോദ്യം ദിവസം തുടങ്ങുമ്പോള്‍ അഭിമുഖീകരിക്കാത്തവര്‍ ചുരുക്കമായിരിക്കും.

ഒരു ദിവസത്തെ നമ്മുടെ മനസിനെ തളര്‍ത്താനും, ഉത്തേജിപ്പിക്കാനുമുള്ള ശേഷിയും ഈ ചോദ്യത്തിനുണ്ട്. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നവയാണ് രാശി ഫലങ്ങള്‍. ഏപ്രില്‍ 20 വെള്ളിയാഴ്ചയിലെ നക്ഷത്ര ഫലം

 മേടം

മേടം

ജീവിതത്തില്‍ നിങ്ങളോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളാരെങ്കിലും നിങ്ങള്‍ക്ക് മേല്‍ ചെറിയ തോതിലെങ്കിലും നിഴല്‍ വീഴ്ത്താന്‍ സാധ്യതയുണ്ട്. സൂക്ഷ്മമായ ഏതെങ്കിലും വഴികളിലൂടെ നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുക ലക്ഷ്യം വെച്ച് ഇവര്‍ പ്രവര്‍ത്തിക്കില്ല എങ്കില്‍ പോലും, ഇവരുടെ സാന്നിധ്യത്തില്‍ നില്‍ക്കുമ്പോള്‍ സന്തോഷങ്ങള്‍ അകലുന്നത് പോലെ നിങ്ങള്‍ക്ക് തോന്നപ്പെടും. എന്നാല്‍ നിങ്ങള്‍ വളരെ മര്യാദാപൂര്‍വവും, അതിനെ അതിജീവിക്കുക ലക്ഷ്യം വെച്ചുമായിരിക്കും പെരുമാറുക. ആ വ്യക്തി നിങ്ങളില്‍ സൃഷ്ടിക്കുന്ന ഇരുട്ട് ഒരു തരത്തിലും നിങ്ങളെ ബാധിക്കുന്നതല്ലെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ സ്വയം കരുത്താര്‍ജിച്ച് ആ ഇരുട്ടിന് എന്നെ ഉലയ്ക്കാന്‍ ശേഷിയില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ധൈര്യത്തോടെ മുന്നോട്ടു പോവുക.

 ഇടവം

ഇടവം

മനപ്രയാസം നിറഞ്ഞ ആഴ്ചകളായിരിക്കും കഴിഞ്ഞു പോയിട്ടുണ്ടാവുക. എന്നാല്‍ നിങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വരുന്ന സമയമാണ് ഇത്. അതൊരു വലിയ കാര്യമായിട്ടായിരിക്കില്ല സംഭവിക്കുക. നിങ്ങള്‍ക്ക് അനുകൂലമായി വരുന്ന ആ സാഹചര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് അതില്‍ സംതൃപ്തരാവുക. ചെറിയ ചെറിയ സൂചനകള്‍ നിങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ആ സാഹചര്യങ്ങളിലെ നേട്ടങ്ങള്‍ കണ്ടെത്താനാവും. അങ്ങിനെ ചെയ്യുന്നത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങള്‍ നേടിത്തരും. ഈ മാറ്റം പൂര്‍ണമായും പ്രാവര്‍ത്തികമാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക. ഉത്തമ ബോധ്യത്തോടെ എന്നിട്ട് ആ നിമിഷങ്ങള്‍ ആസ്വദിക്കുക. നിങ്ങളുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും നന്നായിരിക്കും.

മിഥുനം

മിഥുനം

ബന്ധങ്ങളിലേക്ക് നിങ്ങള്‍ ഈ ദിവസം ഒരു പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടാകും, പ്രത്യേകിച്ച് ഒരു റിലേഷന്‍ഷിപ്പിനുമേല്‍. സങ്കീര്‍ണമായ ഒരു ബന്ധം മെച്ചപ്പെടുന്നതിന് ഇപ്പോള്‍ അനുകൂലമായ സമയമാണ്. നിങ്ങളുടെ പങ്കാളിത്തം ഇല്ലാതെ ആ ബന്ധം മെച്ചപ്പെടില്ലെന്ന് ഓര്‍ക്കുക. നിങ്ങളിലേക്കെത്താന്‍ ഒരാള്‍ ശ്രമിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുകയും, നിങ്ങള്‍ തിരിച്ച് അനുകൂലമായി പ്രതികരിക്കുകയും ചെയ്താല്‍ ആ ബന്ധം യാഥാര്‍ഥ്യമാക്കാം. പെട്ടെന്നൊരു മാറ്റം നിങ്ങള്‍ പ്രതീക്ഷിക്കരുത്. ആ വ്യക്തി വളരെ പെട്ടെന്ന് നിങ്ങളിലേക്ക് എത്തണമെന്നില്ല.

 കര്‍ക്കടകം

കര്‍ക്കടകം

ഒരു അവസരം നിങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുകയാണ്. ഈ അവസരം നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിത ബോധവും, സമാധാനവും നല്‍കും. എങ്കിലും അതെല്ലാം നിങ്ങളെ അധൈര്യപ്പെടുത്താന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഴിവ് മറ്റൊരു വ്യക്തിയെ ബോധ്യപ്പെടുത്തേണ്ടി വരികയോ, അല്ലെങ്കില്‍ നിങ്ങളെ തന്നെ ബോധ്യപ്പെടുത്തേണ്ടി വരികയോ ചെയ്യുന്ന ഒരു അവസരമായിരിക്കും അത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുമോ എന്ന ആശങ്ക നിങ്ങളെ തളര്‍ത്തും. ഇതൊരു പരീക്ഷണം അല്ല, അവസരമാണ് എന്ന് നിങ്ങള്‍ ഓര്‍ക്കുകയാണ് ഈ സമയം ചെയ്യേണ്ടത്. മുന്നില്‍ വരുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുക. നിങ്ങളിലെ ധൈര്യത്തേയും, ഭാവനയേയും കഴിവിനേയും വിലകുറച്ച് കാണാതിരിക്കുക. ഈ അവസരത്തിന് വേണ്ടിയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്. അത് നഷ്ടപ്പെടുത്തരുത്.

 ചിങ്ങം

ചിങ്ങം

പൂളിലോ, തടാകത്തിലോ, അല്ലെങ്കില്‍ കടലില്‍ തന്നെയോ ഈ വേനല്‍ക്കാലത്ത് ജീവിതത്തില്‍ ആദ്യമായി നീന്തുന്നത് ഉന്മേഷത്തിലേക്ക് നിങ്ങളെ തിരികെ കൊണ്ടുവരില്ലേ? നല്ല തണുത്ത വെള്ളമായിരിക്കും. കാല്‍വിരല്‍ മാത്രം ആദ്യം വെള്ളത്തിലേക്ക് മുക്കി നോക്കാനായിരിക്കും നിങ്ങള്‍ക്ക് തോന്നുക. അതിലൂടെ വെള്ളത്തിന്റെ താപനിലയുമായി ശരീരം പൊരുത്തപ്പെടും. ഒരു പുതിയ പദ്ധതി ഏറ്റെടുക്കുമ്പോഴും ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. എന്താണ് ആ പദ്ധതിക്ക് വേണ്ടി നിങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തത നിങ്ങള്‍ക്കുണ്ടാവില്ല. എന്നാല്‍ അതുമായി പതിയെ പതിയെ കൂടുതല്‍ അടുക്കുക. അതിനുള്ളില്‍ നിങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

 കന്നി

കന്നി

ദിവസേന കാണുന്നൊരു വ്യക്തി. അസാധാരണമായി ഒന്നും നിങ്ങള്‍ക്ക് ആ വ്യക്തിയില്‍ കാണുന്നുണ്ടാവില്ല. എന്നാല്‍ പതിയെ ആ വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് വരികയും അത് നിങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്യും. എന്തുകൊണ്ട് അത് ശ്രദ്ധിച്ചില്ല എന്നായിരിക്കും നിങ്ങള്‍ ആ സമയം ചിന്തിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തിയ ആ കാര്യം കുറച്ച് സങ്കീര്‍ണത നിറഞ്ഞതായിരിക്കും. ആ വ്യക്തി അദ്ദേഹത്തിന്റെ മറ്റൊരു വശം നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നതോടൊപ്പം നിങ്ങള്‍ക്കുള്ളിലുള്ള ഒരു പ്രത്യേകതയിലേക്കും ആ വ്യക്തി വിരല്‍ചൂണ്ടും. അതൊരു നല്ല ബന്ധമായി വളരേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ മറ്റൊരു അധ്യായം തുറക്കാന്‍ പ്രാപ്തനായ വ്യക്തിയാണ് ഇത്.

 തുലാം

തുലാം

ഈ ലോകം മുഴുവന്‍ നമുക്കെതിരായിട്ടാണ് നില്‍ക്കുന്നത് എന്ന് തോന്നിപ്പോകുന്ന ദിവസങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും ഉണ്ടാകാനിടയുണ്ട്. നിരാശ, പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന ചില വ്യക്തികള്‍, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാത്തിനും പുറമെ, സമ്മര്‍ദ്ദവും, ആധിയും സാഹചര്യത്തെ കൂടുതല്‍ പ്രതികൂലമാക്കുന്നു. എന്നാല്‍ ഈ പ്രപഞ്ചം നിങ്ങളെ കാണുന്നുണ്ടെന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് മുന്നിലേക്ക് നീളുന്ന സഹായ ഹസ്തങ്ങളെ സ്വീകരിക്കുക. അതിലൂടെ മോശമായ ഈ ദിവസത്തെ അതിജീവിക്കാന്‍ നിങ്ങള്‍ക്കാകും. നിങ്ങളെങ്ങിനെ നോക്കി കാണുന്നു, നിങ്ങളെങ്ങിനെ അതിനോട് പ്രതികരിക്കുന്നു എന്നതാണ് മോശം ദിവസവും നല്ല ദിവസും നിര്‍ണയിക്കുന്നത്. നിങ്ങളാണ് തീരുമാനിക്കേണ്ടത്!

 വൃശ്ചികം

വൃശ്ചികം

നിങ്ങളെ നിയന്ത്രിക്കുന്നത് മറ്റാരെങ്കിലുമാകാം ഈ ദിവസം. എന്നാല്‍ നിങ്ങളെ നിയന്ത്രിക്കുന്നതിനെതിരെ ആ വ്യക്തിയോട് പ്രതികരിക്കുവാനോ, സ്വന്തമായി നിലപാടെടുക്കുവാനോ ഉള്ള കരുത്ത് നിങ്ങള്‍ക്ക് ഉണ്ടാകണമെന്നില്ല. നിങ്ങള്‍ അതിനോട് ഇണങ്ങി ചേര്‍ന്ന് മൂന്നോട്ടു പോകുവാന്‍ ശ്രമിക്കും എങ്കിലും അത് പ്രശ്‌നം പരിഹരിക്കുന്നില്ല. എന്തുകൊണ്ട് ആ വ്യക്തി ഇങ്ങനെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നു എന്നും, അതിന്റ മൂലകാരണം എന്തെന്നും ചിന്തിക്കുക. നിങ്ങളെ അലോസരപ്പെടുത്തുന്നതിനോ, എന്തെങ്കിലും കാര്യത്തില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ ഇല്ലാതാക്കുന്നതിനോ വേണ്ടി ആയിരിക്കും ആ വ്യക്തി ഇങ്ങനെ ചെയ്യുക. ആ പ്രശ്‌നത്തെ കണ്ടെത്തി നേരിടുക. പതിയെ ആ പ്രശ്‌നം പരിഹരിക്കപ്പെടും.

 ധനു

ധനു

മണ്ണിനടിയില്‍ മൂടി കിടക്കുന്ന ഒരു മെറ്റലിനെ മെറ്റല്‍ ഡിറ്റെക്റ്ററിലൂടെ കണ്ടെത്താനാവും. ഒരു നാണയമോ, അല്ലെങ്കില്‍ മൂല്യമുള്ള മറ്റ് എന്തെങ്കിലും വസ്തുവോ ആകാം കണ്ടെത്തപ്പെടുന്നത്. സമാനമായ രീതിയില്‍ ഒരു നിധി കണ്ടെത്താനുള്ള ശേഷി നിങ്ങള്‍ ധനുക്കൂറുകാര്‍ക്കിടയില്‍ ഇപ്പോഴുണ്ട്. എന്തെങ്കിലും നിങ്ങള്‍ ഉദ്ദേശിച്ച വിധത്തില്‍ നടക്കാതിരുന്നാല്‍ നെഗറ്റീവ് ചിന്ത നിങ്ങളെ പിടികൂടുകയും, ആ നെഗറ്റീവ് ചിന്തകള്‍ ഭാവി ശോഭനമല്ലെന്ന ചിന്തയിലേക്ക് എത്തിക്കുകയും ചെയ്യും. ആ സാഹചര്യത്തെ തലകീഴായി മറിക്കുക. എങ്ങിനെയെന്നാണോ? നിങ്ങളുടെ നേട്ടങ്ങള്‍, കഴിവ്, അനുഭവ സമ്പത്ത് എന്നിവയെ മുന്നില്‍ വെച്ച് വേണം ഈ നെഗറ്റീവ് ചിന്തകളെ മറികടക്കാന്‍. ഇത് നിങ്ങളില്‍ പോസിറ്റീവ് ചിന്ത നിറയ്ക്കുകയും, ജയിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.

മകരം

മകരം

ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ ഇതുവരെയില്ലാത്ത ഒരു ആശ്വാസവും ഉന്മേഷവും, സുരക്ഷിതത്വ ബോധവും നിങ്ങള്‍ക്ക് അനുഭവപ്പെട്ടുവോ? വരാനിരിക്കുന്ന നല്ല നാളുകളുടെ സൂചനയാണ് ഇത്. മറ്റ് വ്യക്തികള്‍ നിങ്ങളെ കൂടുതല്‍ കരുതലോടെ പരിഗണിക്കുകയും, പ്രതിസന്ധി നിറഞ്ഞു നിന്നിരുന്ന സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യും. എങ്കിലും നിങ്ങള്‍ ജാഗ്രത കൈവിടരുത്. ഈ ദിവസങ്ങളെ കരുതലോടെ ആസ്വദിച്ച് മുന്നോട്ടു പോവുക. മുന്നോട്ടുള്ള ജീവിതത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ ഈ നാളുകളില്‍ സാക്ഷാത്കരിക്കുവാനും ശ്രമിക്കുക.

കുംഭം

കുംഭം

ഏതെങ്കിലും മേഖലയില്‍ മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് ആത്മസ്തുതി നടത്തേണ്ട കാര്യമില്ല. ലാളിത്യമുള്ളവരായി അവര്‍ പെരുമാറുന്നതാണ് പലപ്പോഴും നമുക്ക് കാണാനാവുന്നത്. അവര്‍ക്ക് വേണ്ടി അവരുടെ കഴിവുകള്‍ സംസാരിക്കും. നിങ്ങളുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ഒരു വ്യക്തി, ആ വ്യക്തിക്ക് പ്രാഗത്ഭ്യമുള്ള ഒരു കാര്യത്തെ വലുതാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടാകും. എന്നാല്‍ നിങ്ങളുടെ കഴിവുമായി ബന്ധപ്പെട്ട കാര്യമാണ് അവര്‍ പറയുന്നത് എങ്കില്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുക. നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമമായിരിക്കാം ഇത്. എന്താണ് അവര്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് വ്യക്തമായി മനസിലാക്കുക എന്നതാണ് നിങ്ങളിപ്പോള്‍ ചെയ്യേണ്ടത്.

മീനം

മീനം

തികച്ചും പുതിയതായ ഒരു പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിങ്ങളും പങ്കാളിയും ഏര്‍പ്പെടും. എന്നാല്‍ നിങ്ങളും പങ്കാളിക്കൊപ്പം നിന്ന് സമാനമായ സംഭാവന ഈ പദ്ധതിക്കായി തുടക്കം മുതല്‍ നല്‍കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വ്യക്തത ഇല്ലാതെ വന്നാല്‍ അത് നിങ്ങളെ അസ്വസ്ഥരാക്കുകയും, പങ്കാളിത്തം ഉപേക്ഷിച്ച് പോകുന്നതിലേക്ക് നയിക്കുകയും ചെയ്യും. എന്താണ് പ്രധാനപ്പെട്ടതായി ചെയ്യേണ്ടത് എന്നതില്‍ ആദ്യം ധാരണയിലെത്തുക. ശേഷം മുന്‍ഗണനാ പ്രകാരം ഇവ ക്രമീകരിക്കണം. ഒരുമിച്ചുള്ള പ്രയത്‌നം കൂടുതല്‍ ഫലം നല്‍കുമെന്ന് ഓര്‍ക്കുക.

English summary

Horoscope of the Day

everybody knows that half the fun to astrology is learning about all the different zodiac signs and meanings for each. There's something exciting and wonderful about reading the characteristics of our zodiac sign
Story first published: Friday, April 20, 2018, 7:00 [IST]