For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം 8-9-2018

By Seethu
|

ഈ ശനിയാഴ്ച നിങ്ങൾ ആകെ വിഷമിച്ചിരിക്കുകയാണോ . ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണോ നിങ്ങൾ . നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും നിങ്ങൾ ജനിച്ച സമയവുമായി ഏറെ ബന്ധമുണ്ട് .08-09-2018 ലെ ദിവസഫലം വായിക്കൂ .

ജനിച്ച സമയം പറയും നിങ്ങളുടെ ഭാവി . ജനന സമയം അനുസരിച്ചു ഏതു രാശി ആണെന്നും.ആ രാശിക്കാർക്ക് ഇന്നത്തെ ദിവസം എങ്ങനെയെന്നും വായിക്കൂ .

 മേടം

മേടം

കാര്യങ്ങൾ നോക്കി നടത്താനുള്ള നിങ്ങളുടെ കഴിവ് ഈ ദിവസം നിങ്ങൾക്കു ഉപകാരമാകും.ഈ ദിവസം നിങ്ങൾക്കു ഏറെ പ്രധാനപെട്ടതാണ്.സ്വന്തം കഴിവുകൾ മറന്നു പോകാതിരിക്കുക.യുക്തിയോടെ പ്രവർത്തിച്ചു മുന്നോട്ടു പോവുക .

 ഇടവം

ഇടവം

മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്തു മനസിലാകുന്നു എന്ന കാര്യത്തിൽ നിങ്ങൾ എപ്പോഴും ചിന്തിതനാണ് . മറ്റുള്ളവർ നിങ്ങളെ കുറിച്ച് മോശം പറയാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തും .

ഇന്ന് ഒരുപാട് പേരുമായി ഇടപഴകാൻ സാധ്യത കാണുന്നു . ഈ അവസരത്തിൽ നിങ്ങളുടെ വ്യക്തിത്വം മോശമാകാതിരിക്കാൻ നിങ്ങൾ എല്ലാവരോടും വളരെ മാന്യമായി പെരുമാറും . മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി സ്വയം ചെറുതാകാതിരിക്കാൻ ശ്രദ്ധിക്കണം .

മിഥുനം

മിഥുനം

ദിവസം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും നിങ്ങൾ ഒരു ഇടവേള ആഗ്രഹിക്കുന്നു .

ചെയ്യാനുള്ള കാര്യങ്ങൾ തന്ന സമയത്തിന് മുൻപ് ചെയ്തു തീർക്കാൻ ശ്രമിച്ചാൽ അത് കൂടുതൽ വിഷമം ആകുകയേ ഉള്ളു. സമ്മർദ്ദം കുറയ്ക്കാൻ മുതിർന്നവരുമായി സംസാരിക്കുക. ഇത് നിങ്ങൾക്കു ആശ്വാസം ഏകും.

 കർക്കിടകം

കർക്കിടകം

ഇന്ന് നിങ്ങൾ ചുറ്റുമുള്ള സമൂഹത്തിൽ അംഗീകരിക്കപ്പെടും . നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ച് പലരും പ്രശംസിക്കും . ഇന്ന് നിങ്ങൾക്കു വളരെ നല്ല ദിവസമാണ്

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങൾക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ് . ഓഫീസിൽ ഉള്ള ജോലിയിൽ ഇന്ന് നിങ്ങൾക്കു പ്രശംസകൾ ലഭിക്കും , ഉല്ലാസത്തിനും ആഡംബരത്തിനുമായി ഇന്ന് നിങ്ങൾ പണം ചിലവാക്കാൻ ഇടയാകും . ഈ ദിവസം സന്തോഷത്തോടു കൂടി അവസാനിക്കും .

കന്നി

കന്നി

ഇന്ന് ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങളും , പെട്ടന്നുള്ള സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടാകും . ഇന്നത്തെ യാത്രയിൽ നിങ്ങൾ സ്നേഹിക്കുന്ന പലരെയും കണ്ടേക്കാം . അത്യധികം സന്തോഷത്തോടു കൂടി ഈ ദിവസം അവസാനിക്കും .

തുലാം

തുലാം

പുറം രാജ്യത്തു നിന്നും നിങ്ങൾക്കു ഇന്നൊരു സന്തോഷ വാർത്ത കേൾക്കാം .

കുറെ നാളായി ജോലി തേടുന്നവർക്ക് നിങ്ങൾ ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു . നിങ്ങൾ വലിയ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ട് നടന്നാൽ കിട്ടുന്നതിൽ നിരാശപ്പെടേണ്ടി വരും .

 വൃശ്ചികം

വൃശ്ചികം

ചെറിയ സങ്കടങ്ങൾ നിങ്ങളെ രാവിലെ തൊട്ടു അലട്ടി കൊണ്ടിരിക്കും .

ഇത്തരം വിഷമങ്ങൾ ജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കണം . ദിവസം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മാറുന്നതാണ് . മനസ്സിനെ സമ്മർദ്ദത്തിലാക്കാതെ ശ്രദ്ധിക്കേണ്ടതാണ് .

 ധനു

ധനു

നിങ്ങൾ വളരെ സമർപ്പണ ബോധം ഉള്ളവനും , കഠിനാധ്വാനിയുമാണ് .

അതുകൊണ്ടു തന്നെ നിങ്ങൾക്കു ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കുന്നതാണ് . അതുകൊണ്ടു തന്നെ നിങ്ങൾ ഇപ്പോഴും ജോലിയിൽ മുഴുകുന്നത് കൊണ്ട് അത്ഭുതം അല്ല .

 മകരം

മകരം

നിങ്ങളുടെ എല്ലാ ഇഷ്ടങ്ങളും സർവശക്തൻ കാണുന്നുണ്ട്. നിങ്ങൾ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ആൾ മാത്രം അല്ല . നിങ്ങളെ തേടി വന്നതിൽ നിങ്ങൾ സന്തുഷ്ടനും , സംപ്രീതനുമാണ്.

നിങ്ങൾക്കു നേടേണ്ട കാര്യങ്ങളെ കുറിച്ച് നിങ്ങൾക്കു കൃത്യമായ ധാരണ ഉണ്ട് . അത് നേടാൻ വ്യക്തമായ പ്ലാനിങ്ങും ജീവിതത്തിനെ നിങ്ങൾ ലളിതമായാണ് കാണുന്നത് . നിങ്ങൾ ജീവിതത്തെ അഭിമുഖീകരിക്കുന്ന രീതി ചുറ്റുമുള്ളർ പ്രശംസിക്കും .

 കുംഭം

കുംഭം

ഇന്ന് നിങ്ങൾക്കു ജോലിയിൽ സമയം തികയാതെ വന്നേക്കാം , ചെയ്തു തീർക്കാനുള്ള ജോലി ചെയ്യാൻ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും . പ്രണയിനിക്കായി ഇന്ന് നിങ്ങൾക്കു പലതും മാറ്റി വെക്കേണ്ടി വന്നേക്കാം .

 മീനം

മീനം

ഇന്ന് നിങ്ങൾ എന്തു ചെയ്യാൻ തീരുമാനിച്ചാലും അതിനു അനുകൂല ഫലമാണ് ഉണ്ടാകാൻ പോകുന്നത്.പ്ലാനിംഗ് നടപ്പിലാക്കാൻ പറ്റിയ നല്ല സമയമാണ്.

ചെറിയ കാലത്തേക്കുള്ള നേട്ടങ്ങൾ മാത്രമല്ല.ഒരു കാര്യം ചെയ്യുന്നതിലൂടെ സൽപ്പേര് നിലനിർത്താൻ തന്നെ സാധിച്ചേക്കാം

Read more about: insync life ജീവിതം
English summary

Daily horoscope 8-9-2018

Daily predictions helps you out to plan your day
Story first published: Saturday, September 8, 2018, 8:24 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more