For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (8-8-2018 - ബുധൻ)

|

അനന്തമായ സമയ ഇടവേളകളിൽ ബ്രഹ്മാണ്ഡത്തിലെ ഒരോ അംശവും അതിവേഗം ഭാവിയിലേക്ക് ഗമിച്ചുകൊണ്ടിരിക്കുന്നു, അതോടൊപ്പം നിരന്തര മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു.8-8-2018 ലെ ദിവസഫലം വായിക്കൂ.

സർവ്വ ചരാചരങ്ങൾക്കും ബാധകമായ ഈ മാറ്റങ്ങളെ ജ്യോതിഷപ്രവചനങ്ങൾ സമയത്തിന്റെ ഓരോ പടവുകളിലും കണ്ടെത്തുകയും, മനസ്സിനും ശരീരത്തിനും ആശ്വാസവും ആനന്ദവും പകർന്നുനൽകുകയും ചെയ്യുന്നു. ഗ്രഹാധിപന്മാർ ഇന്ന് ഓരോ രാശിയിലും എന്താണ് സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

 മേടം

മേടം

മറ്റേതൊരു ദിവസത്തെയും അപേക്ഷിച്ച് വളരെ അഭിലഷണീയമായ ഒരു ദിവസമാണെന്ന് ഗ്രഹാധിപന്മാർ പറയുന്നു. ഉള്ളതുകൊണ്ട് വളരെ സന്തോഷത്തിലും സംതൃപ്തിയിലും താങ്കൾ നിലകൊള്ളുന്നു. മാത്രമല്ല നല്ലവണ്ണം ആസൂത്രണങ്ങൾ നടത്തി അതിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.

കാല്പനികഭാവം ഉൾക്കൊള്ളുന്ന തീരുമാനങ്ങൾ വളരെ ഫലഭൂയിഷ്ടമായിരിക്കും. അത്തരം വിഷയങ്ങളിൽ നിലനിൽക്കുന്ന വാദപ്രതിവാദങ്ങൾക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരിക്കുകയില്ല. കാര്യങ്ങളെ ഇച്ഛയ്‌ക്കൊത്തവണ്ണം നയിക്കുവാൻ വേണ്ടുന്ന തീരുമാനങ്ങൾ കൈക്കൊണ്ടാലും.

 ഇടവം

ഇടവം

ജാഗരൂകമായിരിക്കുവാൻ ഗ്രഹാധിപന്മാർ നിർദ്ദേശിക്കുന്നു. കണക്കുകൂട്ടലുകളും, പദ്ധതികളും, നീക്കങ്ങളുമെല്ലാം ഉചിതമായ രീതിയിലായിരിക്കില്ല നീങ്ങുന്നത്. ആവർത്തിച്ചുള്ള ചില പരാജയങ്ങൾ ഉണ്ടാകാം. അവ നിരാശയ്ക്ക് കാരണമാകാം.

ലളിതമായി തോന്നുന്ന കാര്യങ്ങൾ പോലും വളരെയധികം പ്രയത്‌നം ആവശ്യപ്പെടാം. അടിസ്ഥാനപരമായും വളരെ കോമളത്വവും, സൗമ്യതയും, വിശാലമനസ്‌കതയും ഉള്ള വ്യക്തിയാണെന്ന് അറിയുന്നത് കാരണമായി, സുഹൃത്തുക്കളും ചുറ്റുമുള്ള മുതിർന്നവരുമൊക്കെ സഹായവും ഉപദേശവും പകർന്നുനൽകാം. സായാഹ്നത്തേടെ കാര്യങ്ങൾ നെല്ലും പതിരും വേർതിരിഞ്ഞ് കാണപ്പെടും.

 മിഥുനം

മിഥുനം

അതിരില്ലാത്ത ഊർജ്ജപ്രവാഹത്താൽ സ്വയം വീര്യമുൾക്കൊള്ളുവാനുള്ള അവസരമാണ് ഉണ്ടാകുന്നത്. അതിനുള്ള മാർഗ്ഗം താങ്കൾ കണ്ടെത്തുമെന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്. അതുമല്ലെങ്കിൽ, അങ്ങനെ കണ്ടെത്തിയിരിക്കുന്നു എന്ന് താങ്കൾ വിശ്വസിയ്ക്കുകയെങ്കിലും ചെയ്യും.

അതായത് താങ്കളുടെ ജീവിതലക്ഷ്യം! ദിവസം മുഴുവനും താങ്കളെ അത് ആവേശത്തിൽ നിലനിറുത്തും. ചിലപ്പോൾ ഇനി വരാൻപോകുന്ന ദിവസങ്ങളിലും അതിന്റെ മാസ്മരികത നിലകൊള്ളും. ബാഹ്യരൂപത്തെ മോടിപിടിപ്പിക്കുവാൻ കുറച്ച് ധൂർത്ത് ചിലപ്പോൾ ഉണ്ടാകാം. അത്തരം ചിലവുകൾ കേവലം നിക്ഷേപങ്ങൾ മാത്രമായിരിക്കും എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

 കർക്കിടകം

കർക്കിടകം

ദൈവീകമായ ഇടപെടൽ എന്നവണ്ണം താങ്കളുടെ തൊഴിൽമേഖലയിലെ പരിചയക്കാർ മുന്നിലേക്ക് വരാം. ആലങ്കാരികമായും, അവർ താങ്കളുടെ ഗളത്തെ ശിരച്ഛേദിനിയിൽനിന്നും സംരക്ഷിക്കാനെന്നവണ്ണം എത്തുകയാണ് എന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്.

എന്ത് വാങ്ങണമെന്നും എന്ത് വാങ്ങേണ്ട എന്നും തിരിച്ചറിയാൻ കഴിയുന്നതിലൂടെ ചിലവഴിക്കുന്ന രീതികളിൽ താങ്കൾ ബൗദ്ധികമാകും. കാര്യക്ഷമതയും നൈപുണ്യങ്ങളുംകൊണ്ട് പ്രവർത്തനമേഖലയിൽ എല്ലാവരെയും താങ്കൾ അമ്പരപ്പിക്കും.

 ചിങ്ങം

ചിങ്ങം

ഒരു ദാർശനികന്റെ സർഗ്ഗാത്മക വർണ്ണരേഖയാൽ അനുഗ്രഹീതമാക്കപ്പെട്ടതുപോലെ താങ്കൾ കാണപ്പെടാം. അതുകൊണ്ടായിരിക്കാം മറ്റുള്ളവർ കാണുന്നതിൽനിന്നും വ്യത്യസ്തമായി താങ്കൾ കാര്യങ്ങളെ കാണുന്നത്. നഭോമണ്ഡലത്തിന്റെ പ്രഭാവത്താൽ താങ്കളുടെ സർഗ്ഗാത്മക വശം നവീകരിക്കപ്പെട്ട ഓജസ്സോടുകൂടി മുന്നിലേക്ക് അലയടിക്കാം.

സർഗ്ഗാത്മക ഭാവനയുടെ പരമകോടിയിലെത്തുമ്പോൾ ക്ലേശരഹിതമായും തുടർച്ചയിലും ആശയങ്ങൾ സംജാതമാകാം. കഴിഞ്ഞകാലത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും കൂടുതൽ മെച്ചമാർന്ന ഒരു ഭാവിയെ ദൃശ്യവൽക്കരിക്കുകയും ചെയ്യുന്നു എന്നാൽ ഭാവനാസമ്പുഷ്ടമായ മനസ്സുണ്ടായിരിക്കുന്നു എന്നാണർത്ഥം. അതിനാൽ കർത്തവ്യബോധത്തോടെ ആശയസൃഷ്ടി നടത്തുവാൻ ഗ്രഹാധിപന്മാർ പറയുന്നു.

 കന്നി

കന്നി

കുന്നിൻമുകളിൽ കല്ലുരുട്ടിക്കയറ്റുകയും, മുകളിലെത്താറാകുമ്പോൾ അത് താഴേക്ക് സ്ഥിരമായി വീണുപോകുകയും ചെയ്യുന്ന സിസിഫസിന്റെ ശിക്ഷവിധിയ്ക്കപ്പെട്ട അവസ്ഥയിലാണ് ഇന്ന് താങ്കൾ കാണപ്പെടുന്നത്.

വിജയം നേടുന്ന കാര്യത്തിൽ പ്രയത്‌നങ്ങളുടെ നിഷ്ഫലതയേയും നിരന്തരമായ പരാജയങ്ങളെയും താങ്കൾ തിരിച്ചറിയുകയായിരിക്കാം. ഭാവന, അഭിവാഞ്ഛ, ബൗദ്ധികത എന്നിവയെ വീണ്ടും ത്വരിപ്പിക്കുകയും, ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന് ഗ്രഹാധിപന്മാർ ഉപദേശിക്കുന്നു.

 തുലാം

തുലാം

ഇഷ്ടവിഷയത്തിൽ നിപുണത നേടിയെടുക്കാൻ താങ്കളിന്ന് ശ്രമിക്കാം എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്. പൗരാണിക കലാരൂപങ്ങളെ വാങ്ങുവാനും ശ്രമിക്കാം. എന്തെങ്കിലും നിയമനടപടികൾ നിലകൊള്ളുകയാണെങ്കിൽ, അവയെല്ലാം താങ്കൾക്ക് അനുഗുണമായിത്തീരും എന്ന് കാണുന്നു.

എന്തിൽ ഇന്ന് തൊടുന്നുവോ, അതെല്ലാം പൊന്നായിമാറാം. താങ്കളുടെ കലാചാതുര്യം ഇന്ന് മുൻപന്തിയിൽത്തന്നെ നിലകൊള്ളും. അങ്ങനെ സുകുമാരകലകളിൽ ആസ്വാദ്യകരമായ താല്പര്യം താങ്കൾ വികസിപ്പിച്ചെടുക്കാം.

 വൃശ്ചികം

വൃശ്ചികം

ക്ലേശകരവും അതീവശ്രദ്ധ ആവശ്യവുമായ ഒരു ദിനമായിരിക്കാം താങ്കളുടെ മുന്നിൽ എത്തിച്ചേരുന്നത്. കാര്യങ്ങൾ അത്യധികം ചിന്താക്കുഴപ്പം സൃഷ്ടിക്കാം എന്നതുകൊണ്ട് വ്യക്തമായി ചിന്തിക്കുവാനുള്ള താങ്കളുടെ കഴിവ് നഷ്ടമാകാം.

യുദ്ധം ഇനിയും തോറ്റുപോയിട്ടില്ല. കാരണം വീണ്ടെടുക്കപ്പെടുവാനുള്ള താങ്കളുടെ സാമർത്ഥ്യം രജതരേഖപോൽ നിലകൊള്ളുന്നു. ഒരു പ്രാവശ്യം ഒരു കാര്യം എന്ന രീതിയിൽ കൈക്കൊള്ളുക. തുടർന്ന് പയ്യെത്തിന്നാൽ പനയും തിന്നാം എന്ന രീതി അവലംബിക്കുക. അങ്ങനെ നേടുവാനാകുമെന്ന് ഗ്രഹാധിപന്മാർ ഉപദേശിക്കുന്നു.

 ധനു

ധനു

സ്വന്തം ഹൃദയത്തിന്റെ ഭാഷയെ താങ്കൾക്ക് നിയന്ത്രിക്കാനാകും. ആളുകളുടെ മനസ്സ് വായിച്ചെടുക്കുവാനുള്ള താങ്കളുടെ കഴിവ് വളരെ സവിശേഷമാണ്.

എന്താണോ താങ്കൾ വിശ്വസിക്കുന്നത്, അതിൽ നീതിയും ന്യായവും നോക്കേണ്ടതില്ല. പ്രേമഭാജനത്തിന്റെ ഹൃദയം നേടാൻ ശ്രമിച്ചുകൊൾക. ഉല്ലാസയാത്രകൾ പോകുവാനുള്ള തീരുമാനങ്ങളെ വേണ്ടെന്ന് വയ്‌ക്കേണ്ടതില്ല.

 മകരം

മകരം

ഒരു മുൻപന്തിയിലും എടുത്തുപറയത്തക്ക സംഭവങ്ങളൊന്നുമില്ലാത്ത കേവലം വിരസമായ ഒരു ദിവസം പോലെയായിരിക്കാം ഈ ദിനം താങ്കൾക്ക് അനുഭവപ്പെടുന്നത്. എന്നാൽ നിരാശയുടെ ആവശ്യമില്ലെന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്.

ഒരു മാറ്റം ഉടനെ ഉണ്ടാകുമെന്നാണ് ഗ്രഹനീക്കങ്ങൾ വ്യക്തമാക്കുന്നത്. മിക്കവാറും ശുഭകരമായ ഒന്നായിരിക്കാം അത്. ആത്മവിശ്വാസം വീണ്ടെടുത്ത് ഭാവിയിലേക്ക് ഉറ്റുനോക്കിയാലും.

 കുംഭം

കുംഭം

താങ്കളുടെ ആശയങ്ങൾ ലക്ഷ്യസ്ഥാനത്തുതന്നെ കൊള്ളുന്നു. തൊടുന്നതെല്ലാം പൊന്നായി മാറുകയും ചെയ്യുന്നു. അതിനെ കൂടുതൽ പൊലിപ്പിച്ചാലും.

ഇതാണ് അതിനുവേണ്ടിയുള്ള ശരിയായ സമയം. കാര്യങ്ങളൊക്കെ ക്ലേശകരമായി മാറുകയാണെങ്കിലും, പ്രബലരായ വ്യക്തികൾ മുന്നോട്ടുതന്നെ പോകും എന്ന പ്രയോഗം താങ്കൾ ഒരുപക്ഷേ മുൻപ് കേട്ടിരിക്കാം. അതുപോലെ ഊറ്റമാർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ഗ്രഹാധിപന്മാർ ഓർമ്മിപ്പിക്കുന്നു.

 മീനം

മീനം

നാളെകൾ ഇല്ല എന്നതുപോലെയാണ് താങ്കളുടെ സ്രോതസ്സുകളിൽനിന്നും സർഗ്ഗാത്മകത നിർഗ്ഗളിക്കുന്നത്. കേവലം സാധാരണ മനുഷ്യരെ സംബന്ധിച്ച് സർഗ്ഗാത്മകമായ എന്തിന്റെയെങ്കിലുമൊപ്പം പ്രചോദനവും, അദ്ധ്വാനവും, നിരാശയും അത് കൊണ്ടുവരുന്നു.

എന്നാൽ താങ്കളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞകാല പ്രയത്‌നങ്ങളിൽനിന്നുള്ള പാഠങ്ങളെ ബൗദ്ധികമായി ഓർമ്മിക്കുകയും, പുതിയ ഉന്നത തലങ്ങൾ എത്തിപ്പിടിക്കുന്നതിനുവേണ്ടി അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

English summary

daily-horoscope-8-8-2018

Read out the fortune of the day according to your zodiac sign .
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more