Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
7 ദിവസത്തിനുള്ളില്‍ നവപഞ്ചമ രാജയോഗം: ഒട്ടും പ്രതീക്ഷിക്കാതെ പടികയറും ഭാഗ്യം 3 രാശിക്കാര്‍ക്ക്
വേദജ്യോതിഷ പ്രകാരം ഓരോ മാറ്റങ്ങളും ഓരോ തരത്തിലുള്ള പ്രതീക്ഷകള്‍ക്കാണ് വഴി തുറക്കുന്നത്. മാര്‍ച്ച് 5-ന് അത്തരത്തില്‍ ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്ന നവപഞ്ചമ രാജയോഗം രൂപീകരിക്കാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗ്യത്തിനുള്ള തുടക്കം കൂടിയാണ്. പലപ്പോഴും ഓരോ രാജയോഗവും നല്‍കുന്നത് ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ കൂടിയാണ്. വേദജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങള്‍ ഒരുമിച്ച് കോണീയ ബന്ധത്തില്‍ വരുമ്പോള്‍ അതിന്റെ സ്വാധീനം 12 രാശിക്കാരിലും ഉണ്ടാവുന്നു. പലപ്പോഴും ഓരോ രാശിക്കാരിലും ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. പലപ്പോഴും വ്യാഴവും ഗ്രഹരാജാവായ സൂര്യനും മാര്‍ച്ച് 5-ന് സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.
ഒരു ഗ്രഹം അവരുടെ അഞ്ചാം ഭാവത്തിലും മറ്റൊന്ന് ഒന്‍പതാം ഭാവത്തിലാണ് നവപഞ്ചമ രാജയോഗത്തില്‍ വരുന്നത്. അതിന്റെ ഫലമായി ചില രാശിക്കാരില്‍ ഭാഗ്യത്തേരോട്ടമാണ് നടക്കുന്നത്. പ്രശസ്തി, പുരോഗതി, അറിവ്, സ്ഥാനമാനങ്ങള്‍ എന്നിവയെല്ലാം നിങ്ങളെ തേടി എത്തുന്നു. ഈ യോഗം പലപ്പോഴും മിഥുനം, ചിങ്ങം, മീനം രാശിക്കാരില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ആണ് കൊണ്ട് വരുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളാണ് നല്‍കുന്നത്. ഇതില്‍ പുതിയ തൊഴില്‍ മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ അനുകൂലമായി വരുകയും ചെയ്യുന്നു. ബിസിനസ് രംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കമിടുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അതിഗംഭീര നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും അത് വഴി നേട്ടങ്ങളും തേടി എത്തും. പുതിയ നേട്ടങ്ങള്‍ പോലും നിങ്ങളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സമയമാണ്. എല്ലാം വിപുലീകരിക്കുന്നതിനും അതില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നതിനും യോഗം കാണുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ സാമ്പത്തിക സ്ഥിതി മാറുന്നു. ആര്‍ക്കും പണം കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ വരുത്തുന്ന അമിതാവേശം പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും തേടി എത്തുന്നു. വിദേശത്ത് നിന്ന് പണം പല വഴിക്ക് നിങ്ങളുടെ കൈകളില്‍ എത്തും. അത് കൂടാതെ പല ആരോഗ്യ പ്രശ്നങ്ങളേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ആത്മവിശ്വാസം ഇരട്ടിയാവുന്നു. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിക്ഷേപങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പല കാര്യത്തിലും ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധയോടെ എടുത്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പലപ്പോഴും പുതിയ സൗഹൃദങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നതും. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളും ഉയര്‍ച്ചയും തേടി എത്തും. അത് കൂടാതെ സ്ഥാനക്കയറ്റം ജോലിയില്‍ ഉണ്ടാവുന്നു. വ്യക്തിബന്ധങ്ങള്‍ മികച്ച സൗഹൃദങ്ങളിലേക്ക് എത്തും. ജോലി സ്ഥലത്ത് മികച്ച പ്രതിഫലം ലഭിക്കുകയും ഉയര്‍ന്ന സാമ്പത്തിക സ്ഥിതി കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും. രോഗാവസ്ഥകളില്‍ നിന്ന് മോചനം തേടി എത്തും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ യോഗം പല വിധത്തിലാണ് ഭാഗ്യം കൊണ്ട് വരുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ഈ സമയം തേടി എത്തും. ആത്മീയ കാര്യങ്ങളിലും നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയം തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും തേടി എത്തുന്ന സമയാണ്. സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ സമയമാണ് നിങ്ങളെ കാത്തിരിക്കുന്നതും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ്. അതെല്ലാം തന്നെ വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തികമായി എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങളാമ് ഈ സമയം നിങ്ങളെ കാത്തിരിക്കുന്നതും.



Click it and Unblock the Notifications
