For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (8-6-2018 - വെള്ളി)

  |

  കൃത്യമായി ഒരിടത്തും സ്ഥിരം പ്രതിഷ്ഠിയ്ക്കപ്പെടാതെ അനന്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഗതിയ്‌ക്കൊപ്പം മനുഷ്യൻ എന്നുമാത്രമല്ല, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും പ്രയാണം ചെയ്യുന്നു. ഈ അനന്തപ്രയാണം അതിനാനുപാതികമായ മാറ്റങ്ങളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

  ഓരോ നിമിഷാർദ്ധത്തിലും പൂർണ്ണമായും പുതിയ വ്യക്തിത്വങ്ങളായി നിലകൊള്ളുന്ന നാം അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു. ജ്യോതിഷപ്രവചനങ്ങൾ സമയത്തിന്റെ ഓരോ പടവുകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ നമുക്ക് വെളിവാക്കിത്തരുന്നു.

   മേടം

  മേടം

  പെട്ടെന്ന് പ്രവർത്തിക്കുവാനായില്ലെങ്കിൽ നിലനിൽക്കുകയില്ല എന്ന് ഭയക്കുന്ന ഒരു അവസരത്തെ സംബന്ധിച്ച് പിരിമുറുക്കമോ ഉത്കണ്ഠയോ അനുഭവപ്പെടുകയാണെങ്കിൽ അത് മനസ്സിലാക്കുവാനാകും. വളരെ പ്രബലമായ ഒരു വ്യക്തിത്വമാണ് താങ്കൾക്കുള്ളത്.

  എങ്കിലും ഈ രാശിയിലുള്ള പലരും തങ്ങളുടെ ദൃഢനിശ്ചയമുള്ള, ചിലപ്പോൾ നിർബന്ധിതമായ ശൈലിയെ പരിപാലിക്കുന്ന കാര്യത്തിൽ അത്ര മെച്ചമല്ല. എന്തെങ്കിലും ഒരു വിഷമം കടന്നുവരുവാൻ അനുവദിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഉന്നത ഊർജ്ജം ഇല്ലാത്ത ആരെയെങ്കിലും അത് വിഷാദത്തിലാക്കാം. താങ്കളുടെ ആന്തരിക സന്തുലനത്തെ കണ്ടെത്തുക. തുടർന്ന് ഈ അവസരത്തെ ശാന്തമായും ശ്രദ്ധകേന്ദ്രീകരിച്ചും സമീപിക്കുക. അത് വളരെ ആകർഷണീയമായിരിക്കും.

   ഇടവം

  ഇടവം

  താങ്കളുടെ ഭാവനാശക്തി ഇപ്പോൾ വർണ്ണോജ്ജ്വലമാണ്. വളരെയധികം അർത്ഥവത്തായ ഒരു പദ്ധതിയിലേക്കോ, അതുമല്ലെങ്കിൽ ലക്ഷ്യത്തിലേക്കോ സർഗ്ഗാത്മക കഴിവുകളെ വിനിയോഗിക്കാൻ താങ്കൾ ശ്രമിക്കുകയാണ്. മാർഗ്ഗത്തിലൂടെ, അത് ഏത് മാർഗ്ഗത്തിലൂടെയായാലും, മനസ്സിനെയും പ്രവർത്തികളെയും ചുറ്റിത്തിരിയുവാൻ വിടുന്നത് ഏറ്റവും ഗുണകരമായിരിക്കും എന്ന് താങ്കൾ ചിന്തിക്കാം.

  കൂടുതൽ മെച്ചമായ കാര്യം എന്ന് പറയുന്നത്, ഒരു പ്രത്യേക മാർഗ്ഗത്തെ തിരഞ്ഞെടുത്തിട്ട്, അതിലൂടെ ഒരു കാര്യത്തെമാത്രം മനസ്സിൽവച്ചുകൊണ്ട് പോകുക എന്നതാണ്. സ്വീകരിക്കാൻ മെച്ചമായ കാര്യം എപ്പോഴും ഇതാണ്. അതിനുമുമ്പ് പ്രമുഖമായ കാര്യം ഏതാണെന്നുള്ള തീർച്ചയുണ്ടായിരിക്കണം.

   മിഥുനം

  മിഥുനം

  താങ്കൾ എത്തിച്ചേർന്ന ഒരു പരിസമാപ്തിയെ പുനർമൂല്യനിർണ്ണയം നടത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടായിരിക്കും. കാരണം അതിന്റെ ഫലങ്ങളെ ആ വ്യക്തി ഇഷ്ടപ്പെടുന്നില്ല. പക്ഷേ അതിൽ വളരെ സമ്പൂർണ്ണമായ രീതിയിലാണ് താങ്കൾ കടന്നുപോയത്. അതുകൊണ്ട് വീണ്ടും അതിൽക്കൂടി സഞ്ചരിക്കുന്നത് സമയം പാഴാക്കുകയായിരിക്കും.

  ഇത് ആഴ്ചാന്ത്യമാണ്, മാത്രമല്ല കൂടുതലായുള്ള ജോലികൾ എന്നതിനെ അപേക്ഷിച്ച് രസകരമായ പ്രവർത്തനങ്ങൾ നടത്തുവാൻ താല്പര്യപ്പെട്ടിരിക്കുകയാണ്. പക്ഷേ സമയം പാഴാക്കലായിരിക്കുകയില്ല. ഇപ്പോൾ താങ്കളുടെ പരിസമാപ്തിയെ ചോദ്യം ചെയ്യുന്ന വ്യക്തിയുമായി ആ വിവരങ്ങളിൽ ഒരിക്കൽക്കൂടി കടന്നുപോകുക. അങ്ങനെ കാര്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കട്ടെ.

   കർക്കിടകം

  കർക്കിടകം

  പുതിയ ഒരു ലക്ഷ്യത്തെ താങ്കളിന്ന് വളരെയധികം ഇഷ്ടപ്പെടാം. എന്നാൽ താങ്കളുടെ ആവേശത്തെ മറ്റാരുമായെങ്കിലും പങ്കിടുന്ന കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരിക്കണം. താങ്കളുടെ താല്പര്യത്തെ എല്ലാവരും മനസ്സിലാക്കുകയില്ല. മാത്രമല്ല ഈ ഘട്ടത്തിൽ മറ്റുള്ളവരുടെ ശ്രദ്ധയെ ഇതിലേക്ക് ആകർഷിക്കുന്നത്, താങ്കളുടെ ആവേശത്തെ മന്ദമാക്കും എന്നതിനാൽ അത്ര ബൗദ്ധികവും ആയിരിക്കുകയില്ല.

  ഇത് നടക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക. എത്രത്തോളം കൂടുതൽ സമയം ചിലവഴിക്കുമോ, അത്രത്തോളം അത് മറ്റുള്ളവർക്ക് വിശ്വാസമായിത്തീരും. ഇത് യഥാർത്ഥമായ കാര്യമാണ്. മറ്റുള്ളവർ താങ്കളിൽ വിശ്വസിക്കുന്നത് പുരോഗതിക്ക് സഹായമാകുകയും ചെയ്യും.

   ചിങ്ങം

  ചിങ്ങം

  ഒരു ലക്ഷ്യത്തിനുനേർക്ക് താങ്കൾ നീങ്ങുകയാണ്. അതിന് താങ്കൾ തികച്ചും അനുയോജ്യവുമാണ്. എന്നാൽ ഏറ്റവും മെച്ചപ്പെട്ട പുരോഗതിയെ ഉണ്ടാക്കുന്നതിനും, താങ്കൾക്ക് ആവശ്യമായിട്ടുള്ള സഹായത്തെയും വിഭവങ്ങളെയും സ്വരുക്കൂട്ടുന്നതിനുംവേണ്ടി, ചില കാര്യങ്ങളിൽ മറ്റാർക്കെങ്കിലും നിയന്ത്രണം വിട്ടുകൊടുക്കേണ്ടതുണ്ട്. പ്രകൃതത്തിൽ താങ്കളൊരു നായകനാണ്, അതുകൊണ്ട് നിയന്ത്രണം താങ്കളുടെ കൈയിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

  എന്നാൽ മാർഗ്ഗനിർദ്ദേശത്തിനും സഹായത്തിനുമായി മറ്റാരെയെങ്കിലും താങ്കൾക്ക് വിശ്വസിക്കാനാകുമെങ്കിൽ, അതിലൂടെയുണ്ടാകുന്ന ഫലത്തിൽ അതിയായ സന്തോഷം ലഭിക്കും. ചിലപ്പോൾ കാര്യങ്ങളെല്ലാം മംഗളകരമായി നടക്കുവാൻ നല്ല വിശ്വാസം ഉണ്ടായിരിക്കുക ആവശ്യമാണ്.

   കന്നി

  കന്നി

  ഒരു പുതിയ അവസരം, അതുമല്ലെങ്കിൽ നിക്ഷേപം താങ്കളുടെ സമയത്തിനും ശ്രദ്ധയ്ക്കും അനുയോജ്യമായ മൂല്യമുള്ളതാണെന്ന് വിവേചിച്ചറിയുന്നതിന് വ്യക്തമായ ഒരു തെളിവും ഇല്ലായിരിക്കാം. എന്തെങ്കിലും മൂല്യനിർണ്ണയം നടത്തുവാൻ കഴിയുകയാണെങ്കിൽ, സുരക്ഷിതത്വബോധവും മെച്ചമായ മനോഭാവവും കൈക്കൊള്ളുന്ന വ്യക്തിയാണ് താങ്കൾ.

  എന്നാൽ ഇപ്പോൾ താങ്കൾക്ക് താങ്കളുടെ സ്വന്തം വിലയിരുത്തലുകളെയും മുന്നിലേക്ക് പോകുവാൻ താങ്കളെ പ്രേരിപ്പിക്കുന്ന ഉള്ളിലെ ആ നാദത്തെയും മാത്രമേ ആശ്രയിക്കുവാൻ കഴിയുകയുള്ളൂ. ഉള്ളിൽ എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അവയെ അവഗണിക്കുക. കാരണം അവയൊക്കെയും അടിസ്ഥാനരഹിതങ്ങളാണ്. മുന്നിലേക്ക് പോകാതിരിക്കുവാൻ പ്രത്യക്ഷമായ ഒരു കാരണവും കണ്ടെത്താനാകുന്നില്ലെങ്കിൽ, മുന്നിലേക്കുതന്നെ പോകുക.

   തുലാം

  തുലാം

  പരസ്പരം വിരുദ്ധങ്ങളായിരിക്കുന്ന രണ്ട് ബന്ധങ്ങളെ പരിരക്ഷിക്കുവാനായി അടുത്ത കാലത്തായി ചില ശ്രമങ്ങൾ നടത്തേണ്ടിയിരുന്നതുകൊണ്ട് വളരെ സന്തുലനാവസ്ഥയിലുള്ള ഒരു പ്രവർത്തനത്തെ നിർവ്വഹിച്ചാണ് താങ്കളിപ്പോൾ പോകുന്നത്. വളരെ ഞെരുങ്ങിയ ആ അന്തരീക്ഷത്തിലൂടെ നടന്ന് താങ്കളിപ്പോൾ ക്ഷിണിക്കുകയാകും. എന്നാൽ അങ്ങനെ ക്ഷീണിക്കാൻ പാടില്ല.

  സ്വന്തം സുഹൃത്തുക്കളെയോ മറ്റ് സഹകാരികളെയോ താങ്കളുടെ ആ അവസ്ഥയിൽ സഹായിക്കുവാനായി തിരഞ്ഞെടുക്കുവാനുള്ള അവകാശം താങ്കൾക്കുണ്ട്. താങ്കളുടെ ബന്ധങ്ങളിൽ ഏതെങ്കിലും ഒന്നിനെ അംഗീകരിക്കുന്നതിനുള്ള തടസ്സം ആരിൽനിന്നെങ്കിലും വീണ്ടും ഒരിക്കൽക്കൂടി ഉണ്ടാകുകയാണെങ്കിൽ, വ്യക്തമായ ഒരു അതിർത്തിരേഖ താങ്കൾ വരയ്‌ക്കേണ്ടത് ആവശ്യമാണ്.

   വൃശ്ചികം

  വൃശ്ചികം

  നല്ലവണ്ണം ഗൗനിക്കേണ്ടതായ ഒരു ശക്തിയാണ് താങ്കൾ. ഇന്ന് താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്ന ആരായാലും ഏറെക്കുറെ നിർദ്ദയമായ താങ്കളുടെ വികാരത്താൽ വെട്ടിമാറ്റപ്പെടും. മോശമായ രീതിയിൽ എന്തോ താങ്കളിന്ന് ആഗ്രഹിക്കുന്നു. മാത്രമല്ല ഇല്ല എന്നുള്ളൊരു ഉത്തരം താങ്കൾ ചെവിക്കൊള്ളുകയുമില്ല.

  താങ്കളുടെ പ്രബലമായ പ്രേരണ വളരെ മതിപ്പുളവാക്കുന്നതാണെങ്കിലും താങ്കളെക്കാൾ ദുർബലഹൃദയരായ മറ്റുള്ളവരുടെ മാനസ്സികാവസ്ഥയെ മോശപ്പെടുത്തുന്നതിനേക്കാൾ കുറച്ചുകൂടി തന്മയത്വമുള്ള ഒരു സമീപനം താങ്കൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. വളരെയധികം നിർബന്ധബുദ്ധിയുടെ ആവശ്യമില്ല. അല്ലാതെതന്നെ താങ്കൾ ശാന്തനും, വളരെയധികം സൗമ്യനുമാണെങ്കിൽ, ഉദ്ധേശിക്കുന്ന ലക്ഷ്യം വളരെ എളുപ്പത്തിൽ എത്തിച്ചേരും.

   ധനു

  ധനു

  കഴിഞ്ഞ കാലത്ത് എപ്പോഴെങ്കിലും വളരെ പ്രശോഭിതമായ സമയവും സന്ദർഭവും എന്തിനെങ്കിലുംവേണ്ടി താങ്കൾക്ക് ഉണ്ടായിരുന്നിരിക്കാം. അതിന്റെ മധുരതരമായ ഓർമ്മകളിൽ ഇപ്പോൾ നിലകൊള്ളുകയാണെന്നത് സ്പഷ്ടമാണ്. അതുപോലെയുള്ള സാഹചര്യങ്ങൾ ഇപ്പോൾ വീണ്ടും ഉരുത്തിരിഞ്ഞിരിക്കുന്നു എന്നതാണ് ആ ഓർമ്മകൾ വീണ്ടും നാമ്പിടുവാൻ തുടങ്ങിയതിന്റെ കാരണം.

  ലക്ഷ്യത്തിലെത്തിച്ചേരുവാനുള്ള പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ പറ്റിയ സന്ദർഭമാണിത്. എന്താണോ വളരെ പ്രധാനപ്പെട്ടതായി ഇപ്പോൾ കരുതുന്നത്, ആ പദ്ധതിയെ നടപ്പിലാക്കുവാൻ ശ്രമിക്കുക. അനുകൂലമായ സമയമാണ് എന്നതിനാൽ വിജയം താങ്കളുടെ പക്ഷത്ത് ഉണ്ടായിരിക്കും.

   മകരം

  മകരം

  എല്ലാ കാര്യങ്ങളിലും വളരെ ചിട്ടയുള്ള ഒരു വ്യക്തിയാണ് താങ്കൾ. അതിനാൽ ചെയ്യുന്ന കാര്യങ്ങളൊക്കെ എപ്പോഴും അംഗീകാരത്തിന് അർഹമാണ്. എന്നാൽ അത്തരം അംഗീകാരങ്ങൾക്ക് വലിയ വില കല്പിക്കാറില്ല. ജീവിതത്തിലുള്ള നേട്ടങ്ങൾക്കുവേണ്ടി മറ്റുള്ളവർ പുകഴ്ത്തുവാൻ ശ്രമിക്കുന്നു. എന്നാൽ അതിനുവേണ്ടുന്ന മഹത്വം ഇല്ലായെന്ന് താങ്കൾ സ്വയം ചിന്തിക്കുന്നു. അത്തരത്തിലുള്ള ചിന്ത ഉടലെടുക്കുന്നതിന്റെ ഏറ്റവും വലിയ കാരണം താങ്കളുടെ ലജ്ജയാണ്.

  നേട്ടങ്ങൾക്കുവേണ്ടി മറ്റുള്ളവർ താങ്കളെ അഭിനന്ദിക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി തോന്നുന്നു. എന്നാൽ നേട്ടങ്ങൾ ആസ്വദിക്കുവാനും ആനന്ദിക്കുവാനും ഉള്ളതാണെന്ന സത്യം വിസ്മരിക്കാതിരിക്കുക. ലജ്ജ തുടങ്ങിയ വികാരങ്ങളെ മാറ്റിനിറുത്തിയിട്ട് ഇപ്പോൾ വന്നുചേരുവാൻ പോകുന്ന അവസരത്തെ സ്വീകരിക്കുകയും, അതിലൂടെ ഉണ്ടാകുവാൻ സാദ്ധ്യതയുള്ള നേട്ടത്തെ ആസ്വദിക്കുകയും ചെയ്യുക.

   കുംഭം

  കുംഭം

  ഈ ആഴ്ചാന്ത്യം താങ്കളെ സംബന്ധിച്ച് വളരെയധികം ശുഭകരമായിരിക്കുന്ന ഒരു ദിനമാണ്. ആവേശവും ആനന്ദവും താങ്കളിൽ ദർശിക്കുവാനാകും. ഉണ്ടാകുവാൻ പോകുന്ന ഒരു അവസരത്തെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഉന്നതമായ ഈ ഊർജ്ജത്തെ ഉപയോഗിക്കുക. കാരണം താങ്കളിൽ നിലകൊള്ളുന്ന അദ്വിതീയമായ നൈപുണ്യം ഈ അവസരത്തിന് തികച്ചും അനുയോജ്യമാണ്.

  പക്ഷേ ഇവിടെ താങ്കളുടെ ചില സ്വാഭാവസവിശേഷതകൾ വിഘാതമായി നിലകൊള്ളുവാനുള്ള സാദ്ധ്യത കാണുന്നുണ്ട്. ലജ്ജാശീലം ഇപ്പോൾ താങ്കളെ പിടികൂടിയിരിക്കുന്നു. പല അവസരങ്ങളും അക്കാരണത്താൽ താങ്കൾക്ക് നഷ്ടമായിട്ടുണ്ട്. ഈ അവസരത്തെ നഷ്ടപ്പെടുത്തുവാൻ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം.

   മീനം

  മീനം

  താങ്കളിലെ ഭാവനാശക്തി വളരെ വിശാലവും, അതേസമയംതന്നെ വളരെ പ്രബലവുമാണ്. പല ലക്ഷ്യങ്ങളും താങ്കളുടെ മനസ്സിൽ യാഥാർത്ഥ്യത്തിനുവേണ്ടി രൂപംകൊള്ളുകയാണ്. ആ സ്വപ്നങ്ങളെ അതിന്റേതായ രൂപത്തിൽ ബാഹ്യലോകത്തിൽ അവതരിപ്പിക്കുന്നതിന് താങ്കളിലെ അദ്വിതീയമായ സർഗ്ഗാത്മകശക്തിയെ വിനിയോഗിക്കുക. എങ്കിലും താങ്കളിൽ ധാരാളം ആശങ്കകൾ നിലകൊള്ളുന്നു.

  നടത്തുവാൻ പോകുന്ന പുതിയ പദ്ധതികൾ യഥാർത്ഥമായും വിജയത്തിലെത്തിച്ചേരുമോ എന്ന് താങ്കൾ ഭയക്കുന്നു. അത് ഒരു വിഷാദത്തിന് കാരണമായി മനസ്സിൽ നിലകൊള്ളുകയാണ്. ഭയാശങ്കകളെ നേരിടുവാനുള്ള മനസ്സ് ഉണ്ടെങ്കിൽ മാത്രമേ ഏത് തൊഴിലിലും വിജയിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് മനസ്സിലുള്ള ആശങ്കകളെ ഒഴിവാക്കിയിട്ട് മുന്നോട്ടുനീങ്ങുക. താങ്കളുടെ സ്വപ്നങ്ങൾ സത്യമായിത്തീരും.

  English summary

  daily-horoscope-8-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more