For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മെയ് ഏഴ് തിങ്കളാഴ്ചയിലെ രാശി ഫലം

  By Anjaly Ts
  |

  ജ്യോതിശാസ്ത്രപ്രകാരം നിങ്ങളുടെ നേട്ടങ്ങള്‍ക്ക് പല തരത്തിലുള്ള സഹായങ്ങളും രാശി നല്‍കുന്നുണ്ട്. അതുപോലെ തന്നെയാണ് നിര്‍ഭാഗ്യങ്ങള്‍ വരുമ്പോഴും. ഇത് പല തരത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതും.

  നിങ്ങളുടെ ജനനത്തോടെ തന്നെ നിങ്ങള്‍ക്ക് രാശിപ്രകാരം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. ഓരോ രാശിക്കും ഓരോ തരത്തിലാണ്. ഇന്നത്തെ ദിവസം എങ്ങനെയാണ് നിങ്ങള്‍ക്കെന്ന് നോക്കാം.

  മേടം

  മേടം

  ഭാവി ഇരുട്ട് നിറഞ്ഞതും, അപ്രതീക്ഷിത വളവുകളും തിരിവുകളും ഉള്‍ക്കൊണ്ടതായിരിക്കും എന്ന തോന്നലായിരിക്കും മേടം രാശിക്കാര്‍ക്കിടയില്‍ ഉണ്ടാവുക. എന്താണ് വരാനിരിക്കുന്നത് എന്നത് പൂര്‍ണമായും മനസിലാക്കുക എന്നത് പ്രാവര്‍ത്തികമല്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഏറ്റവും മോശമായതായിരിക്കും കടന്നു വരിക എന്നായിരിക്കും നിങ്ങളുടെ തോന്നല്‍. ഭാവി തീരെ ശോഭനമല്ല എന്ന ചിന്ത രാവിലെ ബെഡില്‍ നിന്നും ഉറക്കമുണരുമ്പോള്‍ പോലും നിങ്ങളെ നിരാശപ്പെടുത്തും. എന്നാല്‍ നിങ്ങള്‍ക്ക് പേടിക്കേണ്ട കാര്യം ഒന്നും തന്നെയില്ല. അലോസരപ്പെടുത്തുന്ന സാഹചര്യം ആണ് ഇപ്പോള്‍ എങ്കില്‍ അത് മാറി വരികയാണ്. ഇരുട്ട് പ്രതീക്ഷിച്ച് നില്‍ക്കുന്ന നിങ്ങള്‍ക്ക് മുന്നിലേക്ക് നല്ല നാളുകളാണ് കടന്നു വരുന്നത്.

   ഇടവം

  ഇടവം

  നിങ്ങളുമായി ബന്ധപ്പെട്ട വ്യക്തി നിങ്ങളുടെ നിയന്ത്രമം പൂര്‍ണമായും കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാകും. ഒരു മാര്‍ഗ നിര്‍ദേശം നല്‍കിയോ അല്ലെങ്കില്‍ ഏതെങ്കിലും അവസരങ്ങള്‍ മുന്നില്‍ നിര്‍ത്തിയോ നിങ്ങള്‍ ഇന്ന വഴി തന്നി പോകണം എന്ന നിലപാടെടുക്കുകയായിരിക്കും അവര്‍. നിങ്ങളിലെ എന്തെങ്കിലും ഘടകങ്ങള്‍ മാറ്റണം എന്ന നിലപാടെടുക്കുകയുമാകാം അവര്‍. എന്നാല്‍ ആ വ്യക്തി എന്തുകൊണ്ട് നിങ്ങളെ ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തുന്ന എന്നതിന്റെ കാരണം തിരയുകയാണ് ചെയ്യേണ്ടത്. ആ വ്യക്തിയുടെ സ്വഭാവത്തിലെ പോരായ്മ കൊണ്ടാകാം ഇത്. അത് മനസിലാക്കി പെരുമാറാന്‍ നിങ്ങള്‍ ശ്രമിക്കണം.

   മിഥുനം

  മിഥുനം

  ഒരു പൂന്തോട്ടം നിര്‍മിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം എങ്കില്‍ അതിന് ആദ്യം അതിന് വേണ്ടി മണ്ണ് പാകപ്പെടുത്തണം. കാടുപടലങ്ങളെല്ലാം കളഞ്ഞ് സ്ഥലം വൃത്തിയാക്കി വേണ്ട വളം മണ്ണിലിടണം. അതോടെ നല്ലൊരു പൂന്തോട്ടത്തിന് വേണ്ട മണ്ണ തയ്യാറാകും. ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം കൊണ്ടുവരണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഈ ഘട്ടത്തില്‍ പിന്തുടരേണ്ട നിയമവും ഇതാണ്. നിങ്ങളില്‍ ഉണ്ടാവാന്‍ പാടില്ലാത്തതായി ഉള്ളതിനെ എടുത്ത് കളയുവാന്‍ തയ്യാറാവണം. നന്നായി ആലോചിച്ച് നിങ്ങളതിന് തയ്യാറവണം.

   കര്‍ക്കടകം

  കര്‍ക്കടകം

  നിങ്ങളുമായുള്ള ബന്ധത്തില്‍ ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്ന പുതിയ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാകും നിങ്ങള്‍. പല ഘടകങ്ങളും നിങ്ങള്‍ പരിശോധിക്കും. ഒടുവില്‍ ആ മാറ്റത്തിന് പ്രചോദനമായിരിക്കുന്ന കാരണം എന്തെന്ന് അറിയാം എന്ന തോന്നലിലേക്ക് നിങ്ങളെത്തും. എന്നാല്‍ നിങ്ങള്‍ക്ക് മുഴുവനായി അത് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസിലാക്കാന്‍ സാധിക്കുകയും ഇല്ല. ആ വ്യക്തിയില്‍ ഒരു വിശ്വാസ്യത അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ആ വ്യക്തിയെ അവഗണിക്കാതിരിക്കുക. നല്ലത് പ്രതീക്ഷിക്കുക. നിങ്ങള്‍ അറിയാത്തതായുള്ള സത്യങ്ങള്‍ സമയമാകുമ്പോള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തും.

   ചിങ്ങം

  ചിങ്ങം

  അടുത്തെങ്ങും സംഭവിച്ചിട്ടില്ലാത്ത ചില കാര്യങ്ങള്‍ ടെലിവിഷനില്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തും. പരിചയമുള്ള സാഹചര്യങ്ങളും സ്ഥലങ്ങളുമെല്ലാം ആയിരിക്കും അതില്‍ കാണിച്ചിട്ടുണ്ടാവുക. അതെല്ലാം നമ്മെ മരവിപ്പിക്കും. നിരന്തരം ഇങ്ങനെ എന്തെങ്കിലും കണ്‍മുന്നിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നാല്‍ അത് നിങ്ങളില്‍ തീവ്ര വികാരങ്ങള്‍ ഉണര്‍ത്താതെ കടന്നു പോകും. സമ്മര്‍ദ്ദവും ആകാംക്ഷയും നിറയ്ക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത് നിങ്ങളെ വൈകാരികമായി തളര്‍ത്തും. ഈ അനുഭവങ്ങളെ നിങ്ങള്‍ നിര്‍വീര്യമാക്കേണ്ടതുണ്ട്. നെഗറ്റീവ് ഘടകങ്ങളെ അതിജീവിക്കുക. കൂടുതല്‍ ആശ്വാസം നിങ്ങളിലേക്ക് എത്തും.

   കന്നി

  കന്നി

  അടുത്തിടെ കണ്ട സ്വപ്നം, അല്ലെങ്കില്‍ കടന്നു കൂടിയ ചിന്ത നിങ്ങളില്‍ വല്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഇതിലുള്ള എന്തോ ഘടകത്തിന്റെ പ്രത്യേകതയാല്‍ ഇവയെ വിട്ടുകളയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ആദ്യ കാഴ്ചയില്‍ അത് ചപലമായൊരു കാര്യമായി തോന്നിയാലും പിന്നീടത് നിങ്ങളുടെ ഉള്‍ക്കാഴചയും ദീര്‍ഘവീക്ഷണവും വ്യക്തമാക്കുന്നു. ഇത് വെറുമൊരു സ്വപ്‌നമോ, ചിന്തയോ, ആശയമോ മാത്രമല്ല. നിങ്ങള്‍ പിന്തുടരേണ്ട ലക്ഷ്യത്തിന്റെ സൂചനയാണ് ഇത്. നിങ്ങള്‍ അതിന് പിന്നാലെ പോകണം. എന്താണ് ഇതില്‍ നിന്നും ലഭിക്കുക എന്ന് കണ്ടെത്തുക. വളരെ പ്രത്യേകതയുള്ള ഒന്ന് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തും.

   തുലാം

  തുലാം

  അടുത്തിടെ മുന്നിലേക്ക് എത്തിയ ഒരു പ്രതിസന്ധിയെ അതിജീവിക്കുന്നതിനുള്ള ധൈര്യം ഇല്ലെന്ന തോന്നലായിരിക്കും നിങ്ങള്‍ക്ക്. എന്നാല്‍ അതിനെ നേരിടുന്നതിനുള്ള ധൈര്യം നിങ്ങള്‍ക്കുള്ളിലുണ്ട് എന്ന് മാത്രമല്ല, അതിനെ അതിജീവിക്കാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ശക്തിയെ ചോദ്യം ചെയ്യാതിരിക്കു. മുന്നിലുള്ള സാഹചര്യത്തെ മനസിലാക്കി അതിനെ നേരിടുന്നതിനുള്ള പദ്ധതി തയ്യാറാക്കുക. നിങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുന്ന സാഹചര്യമാണ് അത്. മുന്നോട്ട് നിങ്ങള്‍ പോകുമ്പോള്‍ ഒരു മാറ്റം കാണാനാകും. നിങ്ങള്‍ നിങ്ങളുടെ കഥ എഴുതുകയാണ്!

   വൃശ്ചികം

  വൃശ്ചികം

  ജീവിതത്തില്‍ അരക്ഷിതാവസ്ഥ എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഈ സമയം അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കാത്ത ഒരു ഘടകം നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാകും. എത്ര അതിന് വേണ്ടി പ്രയത്‌നിച്ചാലും ഇത് തനിക്ക് പറ്റിയ പണിയല്ല എന്ന തോന്നല്‍ തന്നെ ശക്തമായി വരും. എന്നാല്‍ അതല്ല സത്യം. നിങ്ങളുടെ ചിന്താരീതിയില്‍ ഒരു മാറ്റം കൊണ്ടുവരിക തന്നെ വേണം. ശ്രമിക്കാന്‍ നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ ഒരു അവസരം നല്‍കുക. ആത്മവിശ്വാസം നിറയ്ക്കാനുള്ള അവസരം നിങ്ങള്‍ സ്വയം നല്‍കുക. നിങ്ങളിലുള്ള അരക്ഷിതാവസ്ഥയെ കടപുഴക്കി എറിഞ്ഞ് സ്വയം പറയുക, എന്നെ പേടിപ്പെടുത്തുന്ന ഒന്ന് എനിക്ക് ചെയ്യാന്‍ സാധിക്കും എന്ന് മാത്രമല്ല, അത് മികവോടെ ചെയ്യാന്‍ എനിക്കാകും എന്ന്.

   ധനു

  ധനു

  നിങ്ങള്‍ സ്വയം ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുകയോ, വാക്കു നല്‍കുകയോ ചെയ്തിട്ടുണ്ടാകാം എന്തിന്റെ എങ്കിലും പേരില്‍. ഒരു ചോയ്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാല്‍ നിങ്ങള്‍ക്കത് നിറവേറ്റി മുന്നോട്ടു പോകാന്‍ സാധിക്കില്ല. കാരണം ആ ചോയിസ് ശരിയല്ല എന്ന തോന്നലിലേക്ക് നിങ്ങള്‍ എത്തും. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ആ ചോയിസ് എടുത്തത് എങ്കില്‍ അതിനെ വിജയിപ്പിക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കാകും. നിങ്ങള്‍ക്ക് വേണ്ടി അത് ചെയ്യുക. അത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള വഴി കണ്ടെത്തുക. ഒരു വഴി മുന്നിലുണ്ടെന്ന് വിശ്വസിച്ച് മുന്നോട്ടു പോകുന്നതിലൂടെ നിങ്ങള്‍ക്കത് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും.

   മകരം

  മകരം

  ഒരു ചെറിയ പ്രശ്‌നമായി തുടങ്ങിയത് ഒരു വലിയ തലവേദനയായി ഈ സമയം പരിണമിച്ചിട്ടുണ്ടാകും. മറ്റൊരു വ്യക്തിയില്‍ നിന്നും ഇതിന്റെ റിപ്പോര്‍ട്ട് അറിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണ് എന്ന്. ആ തോന്നല്‍ നിങ്ങളെ പേടിപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ആ റിപ്പോര്‍ട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് വേണ്ടത്. ആവശ്യമില്ലാത്ത കാര്യത്തിന്റെ പുറത്ത് ഒരു മായിക വലയം സൃഷ്ടിച്ച് പെരുപ്പിച്ച് കാണിക്കുകയാകും ആ വ്യക്തി ചിലപ്പോള്‍. ചിലര്‍ക്ക് അത്തരം നാടകങ്ങള്‍ കളിക്കാന്‍ താത്പര്യമാണല്ലോ. അതിനാല്‍ പേടിക്കുന്നതിന് മുന്‍പ് വിവരങ്ങളുടെ ഉറവിടം പരിശോധിക്കുക. ചെറിയൊരു പ്രശ്‌നമായിരിക്കും നിങ്ങളെ പേടിപ്പെടുത്തിയിരുന്നത് എന്ന് അപ്പോള്‍ മനസിലാകും.

   കുംഭം

  കുംഭം

  ഒരു റിലേഷന്‍ഷിപ്പ് വളരുമ്പോള്‍ ആ വ്യക്തിയെ പുതിയൊരു വീക്ഷണ കോണിലൂടെയായിരിക്കും നിങ്ങള്‍ നോക്കിക്കാണുക. ഇതിന് മുന്‍പ് നിങ്ങള്‍ ശ്രദ്ധിക്കാതെ വിട്ട പല ഘടകങ്ങളും നിങ്ങള്‍ അവരില്‍ ഇപ്പോള്‍ കണ്ടെത്തും. എന്നാല്‍ നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഘടകങ്ങളാണ് ഇതെല്ലാം എന്നത് തന്നെ കാര്യങ്ങളെ കുറച്ചൊന്ന് തകിടം മറിക്കും. എന്നാല്‍ നിങ്ങളെ കൂടുതല്‍ അറിയുന്നതിനും നിങ്ങളിലേക്ക് ആഴത്തില്‍ അടുക്കുന്നതിനുമുള്ള മനോഹര കാരണമാകും ഇത്. നിങ്ങളില്‍ തന്നെയുള്ള, ഇതുവരെ നിങ്ങള്‍ കണ്ടെത്താത്ത കാര്യങ്ങള്‍ നിങ്ങള്‍ തിരിച്ചറിയും എന്നതാണ് ഇവിടെ ലഭിക്കുന്ന മറ്റൊരു ബോണസ്.

   മീനം

  മീനം

  റിലേഷന്‍ഷിപ്പില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ നിങ്ങള്‍ മുന്നോട്ടു വെച്ചുവോ? നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സംസാരിക്കുകയും മനസ് തുറക്കുകയും ചെയ്തുവോ? അങ്ങിനെ ചെയ്തു എങ്കില്‍ പങ്കാളി നിങ്ങളുടെ ആവശ്യങ്ങളെ ബഹുമാനിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. എങ്കിനെ ആ വ്യക്തിക്ക് അതിന് കഴിഞ്ഞു എന്ന ചോദ്യമാകും അവിടെ ഉയരുക. എന്നാല്‍ കാര്യങ്ങള്‍ നമ്മള്‍ നോക്കി കാണുന്നത് പോലെ ആയിരിക്കില്ല. നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങളോട് അവര്‍ക്ക് അനുകൂല മനസ്ഥിതി ആയിരിക്കാം. എന്നാല്‍ നിങ്ങള്‍ ചോദിച്ച ശൈലിയായിരിക്കും അവരെ അലോസരപ്പെടുത്തുന്നത്. കല്‍പ്പിക്കുന്നതിന് പകരം നിങ്ങള്‍ അവരോട് ആവശ്യപ്പെടുക.

  English summary

  Daily Horoscope 7-5-2018

  Using the guidance of daily zodiac predictions it is possible to decode your every day happenings. You can use Daily Horoscope to plan your day ahead, instantly.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more