For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം 6-9-2018

By Seethu
|

നിങ്ങളുടെ ജീവിതത്തിന്റെ ഭൂതകാലവും വർത്തമാനവും ഭാവിയിലേക്കുള്ള കണ്ണാടിയുമാണ് നിങ്ങളുടെ രാശി . വിജയം, സമാധാനം എന്നിവയിലേക്കുള്ള വഴികൾ മറികടക്കാനുള്ള അവസരങ്ങളും വഴികളും കണ്ടുപിടിക്കാൻ ഇത് സഹായിക്കുന്നു.

f

ഈ രാശിഫലം ദൈനംദിന, അടിസ്ഥാനത്തിൽ നിങ്ങളുടെ ദിവസഫലം പറഞ്ഞുതരുന്നു .06-09-2018 ലെ ദിവസഫലം

മേടം

മേടം

ജീവിതത്തെ കുറിച്ച് ചിന്തിച്ചു നിങ്ങൾ ഇന്ന് ഏറെ സങ്കടപെടാൻ ഇടയാകും.നിങ്ങളുടെ മനസ്സിലെ ആശങ്കകളും ,വിഷമവും മറ്റൊരാളോട് പങ്കു വെക്കുന്നതാണ് നല്ലത്.

അത് നിങ്ങൾക്കു ആശ്വാസമേകും.രാശി പ്രകാരം നിങ്ങൾ വലിയ മനസ്സുള്ള ആളാണ് .

മുത്തശ്ശിയുമായി പുറത്തുപോകാനോ അവർക്കു എന്തെങ്കിലും സമ്മാനിക്കാനോ ശ്രമിക്കുക. അവരുടെ അനുഗ്രഹം നിങ്ങളെ സഹായിക്കും.ജോലിയിൽ വലിയൊരു മാറ്റം സംഭവിക്കാനും ഈ രാശിക്കാർക്ക് സാധ്യത കാണുന്നുണ്ട് .

ഇടവം

ഇടവം

ഈ രാശിക്കാർക്ക് ഇന്ന് പണം ആവശ്യമില്ലാതെ ചിലവായി പോകുന്ന അവസ്ഥ ഉണ്ടായേക്കാം . അത്തരത്തിലുള്ള പല സാഹചര്യങ്ങളും ഇന്ന് നേരിടേണ്ടി വരും .

നിങ്ങളുടെ കയ്യിലെ മുഴുവൻ പണവും വെറുതെ ചിലവായി പോകാൻ സാധ്യത ഉള്ളതിനാൽ ഈ ദിവസം നന്നായി ശ്രദ്ധിക്കണം . ദിവസം കഴിയുമ്പോഴേക്കും ബാങ്ക് ബാലൻസ് പൂജ്യം ആകാതിരിക്കാൻ ശ്രദ്ധിക്കുക. ഉച്ചത്തിരിഞ്ഞു ​​നിങ്ങളുടെ പഴയ ബന്ധങ്ങളിൽ ചില പുതിയ വഴിത്തിരിവുകൾ ഉണ്ടാകാൻ സാധ്യത കാണുന്നു

മിഥുനം

മിഥുനം

ഊർജവും ഉത്സാഹവും നിറഞ്ഞതാണ് ഈ രാശിക്കാർക്ക് ഇന്ന്. നിങ്ങളുടെ ഊർജ്ജം ജീവിതത്തിലെ പല കാര്യങ്ങൾക്കു വേണ്ടിയും നിങ്ങളെ സഹായിക്കും .

നിങ്ങളുടെ ഹൃദയത്തിന് ഉന്മേഷവും ഉണർവും ഇന്ന് തീർച്ചയായും ഉണ്ടാകും . നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഈ വൈകുന്നേരം നിങ്ങൾ ആസ്വദിക്കും. വിശ്രമിക്കാനും , മനസിന് സന്തോഷം ലഭിക്കുവാനും ദിവസഫലം സാധ്യത കാണുന്നു

കർക്കിടകം

കർക്കിടകം

ഒരു കപ്പ് കാപ്പിക്ക് ഒരു ദിവസത്തെ തന്നെ മാറ്റി മറയ്ക്കാൻ കഴിഞ്ഞേക്കാം എന്ന് നമ്മൾ കേട്ടിട്ടുണ്ട് . ,ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നേക്കാം

ജോലി സ്ഥലത്തു പ്രതീക്ഷിക്കാതെ നിങ്ങൾ അഭിനന്ദനത്തിനു പാത്രമായേക്കാം ,പക്ഷെ നിങ്ങൾക്കത് വേണ്ട രീതിയിൽ ആസ്വദിക്കാൻ സാധിച്ചില്ലെന്ന് വരാം. കാരണം നിങ്ങളുടെ മനസ്സു കുടുംബവുമായി ചിലവഴിക്കാൻ ഇഷ്ടപെടുന്നു . നിങ്ങൾക്കു വലുത് കുടുംബമാണ് . മറ്റാളുകളുടെ കൂടെ ചിലവഴിക്കുമ്പോഴും നിങ്ങളുടെ മനസ്സു വീട്ടിലായിരിക്കും

ചിങ്ങം

ചിങ്ങം

നിങ്ങൾ ഒരു കോർപറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ, ഇന്ന് നിങ്ങള്ക്ക് വളരെ നല്ല ദിവസമാണ് . നിങ്ങളുടെ പല ആശയങ്ങളും ഇന്ന് കമ്പനിയുടെ ഉയർച്ചയ്ക്ക് സഹായകമാകും നിങ്ങളുടെ ഓർഗനൈസേഷനിൽ പലരും അഭിനന്ദിച്ചേക്കാം .

ബിസിനസ്സ് മാഗ്നേറ്റ് ആയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കണമെന്നില്ല, നിങ്ങൾക്കു അതിനു പറ്റിയ നല്ല സമയമാണ് . പുതിയ സംരംഭം ആരംഭിക്കാൻ പറ്റിയ സമയമാണ് .

കന്നി

കന്നി

ഇന്നത്തെ ദിവസം നിങ്ങൾക്കു കുറച്ച ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം . കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കുക .

ജോലിയിൽ ഇന്ന് നിങ്ങൾക്കു ചില നേട്ടങ്ങൾ ഉണ്ടായേക്കാം , നിങ്ങളുടെ സഹപ്രവർത്തകർക്ക് അത് സഹായകമാകും. ഒരുമിച്ചു ഉല്ലസിച്ചും കുടുംബങ്ങളുമായി സന്തോഷം പങ്കു വെച്ചും ഈ ദിവസം അവസാനിക്കും

തുലാം

തുലാം

ഈ രാശിക്കാർ ഇന്ന് ആരോഗ്യ പരമായ പ്രശ്നങ്ങൾ നേരിടാൻ സാധ്യത കാണുന്നു ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കണം .

നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലോ ആകാം ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുക. ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ നന്നായി എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക,. ഓർക്കുക, ആരോഗ്യം സമ്പത്ത് ആണ്. ശ്രദ്ധപുലർത്തുക.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ജീവിതത്തിൽ ഇന്ന് പ്രധാനപ്പെട്ട ഒരു കാര്യം സംഭവിച്ചിരിക്കും . കാത്തിരിക്കുക, ഈ ദിവസം റൊമാൻസിനും പ്രണയത്തിനും സാധ്യതകൾ ഉള്ള ദിവസമാണ്

വിവാഹ കാര്യത്തിലോ , ഏറെ നാളായി കൊണ്ട് നടക്കുന്ന പ്രണയത്തിനോ ഇന്നൊരു തീരുമാനമായേക്കാം . ജീവിതത്തിലേക്ക് പുതിയൊരു ബന്ധം കടന്നു വരാനും സാധ്യത കാണുന്നു

ധനു

ധനു

ജീവിതത്തിലെ മോശം സമയം അധികനാൾ നീണ്ടു നിൽക്കില്ല, എന്നാൽ ജീവിതത്തിൽ നമ്മുടെ കൂടെ മോശം ആളുകൾ ഉണ്ടെങ്കിൽ മോശം സമയം ഒരിക്കലും അവസാനിക്കുകയുമില്ല. , ജീവിതത്തിൽ മുന്നോട്ടു നീങ്ങുക.

നിങ്ങളുടെ ശുഭാപ്തിപരമായ സമീപനത്തിലൂടെ സങ്കീർണ്ണമായ ജീവിതം ലളിതമാക്കാൻ ശ്രമിക്കുക. ആവശ്യമുള്ളപ്പോൾ സംസാരിക്കുക, അനാവശ്യ സമ്മർദ്ദം ഒഴിവാക്കുക. ജീവിതത്തെ മോശമായി ബാധിക്കുന്നു എന്ന് അറിഞ്ഞു കൊണ്ട് ചീത്ത ബന്ധങ്ങൾ തുടരാതിരിക്കുക

മകരം

മകരം

മനസ്സിൽ ഒരുപാട് നാളായി കരുതി വെച്ച എന്തോ ഒരു കാര്യം പറയേണ്ട വ്യക്തിയോട് ഇന്ന് പറയാൻ സാധിച്ചേക്കാം . . മനസിലുള്ളതെല്ലാം ഇന്ന് ആ വ്യക്തിയെ അറിയിക്കാൻ സാധിക്കും .

നിങ്ങളുടെ സാനിധ്യം കൊണ്ട് , നിങ്ങൾ നൽകുന്ന ഉപദേശം സ്വീകരിക്കുന്നത് കൊണ്ട് ഇന്ന് പലർക്കും ഗുണങ്ങൾ വന്നു ചേരും

കുംഭം

കുംഭം

ഇന്ന് ഈ രാശിക്കാർക്ക് രാവിലെ മുതൽ നേട്ടങ്ങൾ മാത്രമാകും കൂട്ടുണ്ടാകുക. വിജയങ്ങൾ നിങ്ങളെ തേടി വരും .ചെയ്യുന്നതെന്തിലും ഇന്ന് നിങ്ങൾക്കു സന്തോഷമാകും ഫലം .അതിനായി നിങ്ങൾ പ്രത്യേകിച്ച് ഒന്നും തന്നെ ചെയേണ്ടതില്ല

എന്നാൽ ഒന്നിനും ഒരു മുൻകൈ എടുക്കാതെ വിജയം പ്രതീക്ഷിക്കുന്നത് വെറുതെയാണ് . ചെയ്യണ്ട കാര്യങ്ങൾ അലസതയില്ലാതെ കൃത്യമായി ചെയ്യൂ നേട്ടങ്ങൾ തേടി വരും . ബന്ധങ്ങൾ കൊണ്ട് നടക്കുന്നതിലുള്ള നിങ്ങളുടെ കഴിവിനെ ഇന്ന് ചുറ്റുമുള്ള വേണ്ടപ്പെട്ടവർ ആരെങ്കിലും പ്രശംസിക്കും

മീനം

മീനം

എന്ത് കാര്യം ചെയ്യാൻ തീരുമാനിച്ചാലും രണ്ടു തവണ ആലോചിച്ചു മാത്രം അതിലേക്കു ഇറങ്ങിത്തിരിക്കുക ..നിങ്ങളുടെ അധ്വാനവും , പണവും ഇന്ന് ശ്രദ്ധിച്ചു വേണ്ട കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക .

ഇന്ന് ചെയുന്ന ജോലികൾ എല്ലാം കൃത്യതയോടെ ചെയ്യാൻ സാധിക്കുന്നതാണ് .നിങ്ങളുടെ ക്രിയാത്മകമായാ ഇടപെടൽ ചുറ്റുമുള്ളവർക്കു ഇന്ന് സഹായകമാകും

English summary

Daily Horoscope 6-9-2018

Horoscope predictions helps you to know and plan your day . Read on
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more