For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (5-8-2018 - ഞായർ)

|

ഓരോ ദിവസത്തിലും വന്നുചേരുന്ന മാറ്റങ്ങൾക്ക് സർവ്വചരാചരങ്ങളും വിധേയമാകുകയും സാക്ഷിയാകുകയും ചെയ്യുന്നു.5-8-2018 ലെ ദിവസഫലം വായിക്കൂ .

അവയിൽ അടങ്ങിയിരിക്കുന്ന നന്മകളും തിന്മകളും ജ്യോതിഷപ്രവചനങ്ങളിലൂടെ തിരിച്ചറിയുന്ന നാം അനുഗുണമായ മാറ്റങ്ങളെ സ്വീകരിക്കുകയും മനസ്സിന് സന്തോഷവും സമാധാനവും കൈവരിക്കുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ കർമ്മനിരതയും പ്രോത്സാഹനവും വന്നുചേരുന്നു. ഗ്രഹാധിപന്മാർ ഓരോ രാശിയിലും ഇന്ന് എന്താണ് പകർന്നുനൽകുന്നതെന്ന് നോക്കാം.

 മേടം

മേടം

ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി കാണുന്നു. അതിനാൽ തീരുമാനങ്ങളെ കൈക്കൊള്ളുന്നതിൽ ആശങ്കപ്പെടുന്നുണ്ടായിരിക്കാം.

എങ്കിലും സുദൃഢമായ ഒരു തീരുമാനം കൈക്കൊള്ളുകയാണെങ്കിൽ, പ്രതിബദ്ധതയോടെ നിലകൊള്ളുവാൻ കഴിയും. വികാരാധീനത ചിലപ്പോൾ താങ്കളുടെ ലക്ഷ്യത്തെ പിടിച്ചുലയ്ക്കാം. എങ്കിലും ഒരിക്കൽ തീരുമാനിച്ചുകഴിഞ്ഞാൽ, അതിൽത്തന്നെ പിടിച്ചുനിൽക്കാൻ ശ്രമിക്കുക. മുന്നോട്ടുള്ള പ്രയാണത്തിൽ വിഷമതകളെ പരിഹരിക്കാൻ ശ്രമിച്ചാലും.

 ഇടവം

ഇടവം

വ്യക്തിപരമായ കാര്യങ്ങളിൽ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല അക്രമാസക്തമായ ഒരു മാനോനിലയിലേക്ക് ചിന്താഗതികൾ നീങ്ങുകയും ചെയ്യാം.

പ്രിയപ്പെട്ടവരാൽ ഏല്പിക്കപ്പെട്ട വിഷമതകളിലൂടെ ഉരുത്തിരിയുന്ന ഒരു മാനസ്സികാവസ്ഥയായിരിക്കാം അത്. ബന്ധുക്കളുമായും കൂടപ്പിറപ്പുകളുമായും ഉണ്ടായേക്കാവുന്ന വാദപ്രതിവാദങ്ങളിൽ നിയന്ത്രണം കൈക്കൊണ്ട് നിലകൊണ്ടാലും.

 മിഥുനം

മിഥുനം

യൗക്തികമായ മാനസ്സികാവസ്ഥയ്ക്കും വികാരവിചാരങ്ങൾക്കും ഇടയിൽ സന്തുലനം സൃഷ്ടിക്കുവാൻ താങ്കൾ വളരെ ക്ലേശിക്കാം. അങ്ങനെ ചെയ്യുന്നതിൽ ഈ ലോകത്തിനുമുന്നിൽ താങ്കൾ വിജയിക്കുമെ

ങ്കിലും, സുഹൃത്തുക്കളുടെ കാര്യത്തിൽ താങ്കൾ അത്രത്തോളം വിവേകത്തോടെ ആയിരിക്കണമെന്നില്ല. പ്രേമഭാജനവുമായി മെച്ചപ്പെട്ട ഒരു അവസ്ഥയിലായിരിക്കും. എങ്കിലും താങ്കളുടെ ബാഹ്യരൂപം മനസ്സിൽ ഒരു ആശങ്ക ഉളവാക്കി നിലകൊള്ളാം.

 കർക്കിടകം

കർക്കിടകം

കാര്യങ്ങളെ വിജയകരമായി നടത്തിക്കൊണ്ട് പോകുന്ന കാര്യത്തിൽ താങ്കൾക്ക് തികഞ്ഞ വൈദഗ്ദ്യമാണുള്ളത്. എന്തെങ്കിലും ചെയ്യുവാനായി താങ്കൾ മനസ്സിനെ ക്രമീകരിച്ചുകഴിഞ്ഞാൽ, അത് ഏറെക്കുറെ ചെയ്ത് കഴിഞ്ഞതുപോലെ ആണെന്ന് താങ്കളുടെ സുഹൃത്തുക്കൾക്കെല്ലാം അറിയാവുന്ന കാര്യമാണ്.

സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് ചില നേട്ടങ്ങളെ താങ്കൾ ലക്ഷ്യം വയ്ക്കുകയാണ്. ദിവസത്തിന്റെ ഒട്ടുമുക്കാലും അത്തരം സാമ്പത്തിക വ്യവഹാരങ്ങളുമായോ, കയറ്റുമതി ഇറക്കുമതി എന്നിങ്ങനെയുള്ള ബിസ്സിനസുകളുമായോ ബന്ധപ്പെട്ട് നിലകൊള്ളാം.

 ചിങ്ങം

ചിങ്ങം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ചിലപ്പോൾ നേരിയ ആശങ്കയുണ്ടായിരിക്കുന്നതായി ശ്രദ്ധിക്കാം. ഉത്കണ്ഠയ്ക്ക് ശമനമുണ്ടാക്കുവാൻ കഴിയുന്ന കാര്യം ചിലപ്പോൾ ആതുരാലയത്തിൽ പോകുക എന്നതായിരിക്കാം.

എല്ലായ്‌പ്പോഴും എന്നപോലെ കുഞ്ഞുങ്ങൾ ആഹ്ലാദത്തിലാണ്. അവരുടെ സന്തോഷം താങ്കളുടെ ആനന്ദത്തെ ഇരട്ടിയാക്കും. സായാഹ്നത്തിൽ സന്തോഷത്തോടൊപ്പം എന്നത്തെയുംകാൾ മെച്ചമായി മൃഷ്ടാന്ന ഭോജനവും ഉണ്ടാകാം.

 കന്നി

കന്നി

കഴിഞ്ഞ കാലത്ത് ധാരാളം പദ്ധതികൾ ആവിഷ്‌കരിച്ച് അവയൊക്കെ നടപ്പിലാക്കാൻ താങ്കൾ ശ്രമിച്ചിരുന്നു. അപ്പോൾ ചെയ്ത എല്ലാ കാര്യങ്ങളുടെയും പാരിതോഷികം ഇപ്പോൾ ലഭിക്കാൻ പോകുകയാണ്.

സ്വന്തം നിലയിലായിരിക്കും കാര്യങ്ങളെ താങ്കൾ മുന്നോട്ട് നയിക്കുന്നത്. അവിടെ ആരുടെയും ആജ്ഞകൾക്ക് പ്രാധാന്യമില്ല. എങ്കിലും അമിതമായ ആത്മവിശ്വാസം പാടില്ല. ശാന്തമായ മനോഭാവത്തോടുകൂടി നിലകൊണ്ടാലും. വിജയമാണ് മുന്നിൽ നിലകൊള്ളുന്നത്.

 തുലാം

തുലാം

ചിലപ്പോൾ താങ്കൾ സഹായഹസ്തം നീട്ടാറുണ്ട്. ആളുകൾക്ക് അതിൽ നിന്നും വളരെയധികം കാര്യങ്ങൾ ലഭിക്കുകയും ചെയ്യുന്നു. അധികം പ്രായമില്ലാത്തവർക്ക്‌ വേണ്ടിയായിരിക്കാം താങ്കൾ പലതും ചെയ്യുന്നത്.

പക്ഷേ താങ്കളുടെ ദയാവായ്പിന്റെ പ്രകൃതത്തെ അനുചിതമായ രീതിയിൽ നേട്ടമാക്കിമാറ്റാൻ അവർ ശ്രമിക്കാം. അക്കാര്യത്തിൽ ബോധമുണ്ടായിരിക്കുന്നത് നല്ലതാണ്. ഇന്ന് താങ്കൾക്ക് ലഭിക്കുന്ന ഉന്നതമായ ആവേശം നിസ്സാരമായ പ്രശ്‌നങ്ങളിലൂടെ ഇല്ലായ്മ ചെയ്യപ്പെടാം. അതിലൊന്നും ആശങ്കപ്പെടരുത്. ശാന്തമായി നിലകൊള്ളുകയും താങ്കളുടെ ഊർജ്ജിതമായ സ്വാത്മ പ്രഭാവത്തിലേക്ക് തിരിച്ചുവരുകയും ചെയ്യുക. സാമ്പത്തിക കാര്യങ്ങളിൽ താങ്കൾക്ക് ചില നേട്ടങ്ങൾ ഉണ്ടാകുമെന്ന് കാണന്നു.

 വൃശ്ചികം

വൃശ്ചികം

മറ്റെന്തിനേക്കാളും ഉപരിയായി നല്ല ആവേശത്തിലായിരിക്കും എന്ന് കാണാം. എങ്കിലും താങ്കളുടെ മുഴുവൻ ഊർജ്ജപ്രഭാവവും സമൃദ്ധിയും പ്രതീക്ഷിക്കുന്ന ഫലം നൽകുമെന്ന് കാണുന്നില്ല.

നിരാശപ്പെടുവാൻ ഇക്കാര്യത്തിൽ ഒന്നുംതന്നെയില്ല. സ്വന്തം ഭാഗത്തുനിന്നുള്ള പ്രയത്‌നങ്ങളെല്ലാം ഭംഗിയായി നിർവ്വഹിച്ചാലും. ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ലെങ്കിലും, അതിന്റെ വിജകരമായ ഫലങ്ങൾ ഉടൻതന്നെ താങ്കൾക്ക് കാണുവാനാകും.

 ധനു

ധനു

കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലം എപ്പോഴും വളരെ മനോഹരമായിരിക്കും. താങ്കൾ കഠിനമായി അദ്ധ്വാനിക്കുകയും, അതിന്റേതായ ഫലം ഉണ്ടാകുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം ആനന്ദിക്കുവാനുള്ളതാണ്.

കുറച്ച് വിനോദമൊക്കെ ആകാം. സുഹൃത്തുക്കളുമായും കുടുംബവുമായും നല്ല ചില മുഹൂർത്തങ്ങളാണ് കാണുന്നത്. എല്ലാറ്റിനും ഉപരിയായി, ഇത് താങ്കളുടെ ആനന്ദത്തിന്റെ ദിവസമാണ്. ആഘോഷിച്ചാലും.

 മകരം

മകരം

ധാരാളം ജോലികളും സമ്മർദ്ദങ്ങളും താങ്കളെ ഇപ്പോൾ തിരക്കുള്ള ഒരു വ്യക്തിയാക്കാം. എങ്കിലും ഇപ്പോൾ കൈയിലുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയാലും. വിനോദത്തിനുവേണ്ടിയുള്ള ധാരാളം അവസരങ്ങൾ കാണുന്നുണ്ട്.

വളരെ അധികം ആളുകളെ കാണുന്നതിനും, അവരിൽനിന്ന് ധാരാളം കാര്യങ്ങൾ അറിയുന്നതിനും വേണ്ടിയുള്ള ദിവസമാണ്. എല്ലാറ്റിനും ഉപരിയായി സമ്പൂർണ്ണമായ വ്യക്തിസ്വാതന്ത്ര്യം താങ്കൾക്ക് അനുഭവിക്കാൻ കഴിയും. അതിനാൽ ചുറ്റുമുള്ള എല്ലാവരോടും വളരെ സ്വാതന്ത്ര്യത്തോടുകൂടി ആയിരിക്കും താങ്കളുടെ എല്ലാ ഇടപെടലുകളും.

 കുംഭം

കുംഭം

താങ്കളുടെ കരുത്തിലും തീരുമാനങ്ങളിലും താങ്കൾക്കുതന്നെ ഒരു ഉറപ്പുണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ഇന്ന് വിജയമായിരിക്കും താങ്കൾക്ക് ഉണ്ടാകുക. മറ്റുള്ളവർ എന്ത് കരുതുന്നു എന്ന് താങ്കൾ ചിന്തിക്കാറേയില്ല.

അവരുടെ അവസരങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ, ആശ്വാസം തുടങ്ങിയ കാര്യങ്ങളെ പൂർണ്ണമായും അവഗണിക്കുവാൻ വേണ്ടും ഉദാസീനമാകരുത്. എല്ലാവരുടെയും കാര്യത്തിൽ മതിയായ ശ്രദ്ധ താങ്കളും കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഇന്നത്തെ ദിവസം താങ്കളുടെ പ്രയത്‌നങ്ങൾ മറ്റുള്ളവർക്കും ഉപയോഗപ്പെടട്ടെ.

 മീനം

മീനം

സ്വയം പുരോഗമിക്കുന്ന കാര്യത്തിലായിരിക്കും താങ്കളുടെ ഇന്നത്തെ എല്ലാ ശ്രദ്ധയും. വളരെ മെച്ചപ്പെട്ട ഒരു കാര്യമാണത്. ചിലപ്പോൾ ഏതെങ്കിലും സെമിനാറുകളിൽ പങ്കെടുക്കുകയോ, മറ്റേതെങ്കിലും പ്രവർത്തന മേഖലകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

സ്വയം തൊഴിൽ ചെയ്യുന്ന ആളുകൾ മദ്ധ്യാഹ്നമാകുന്നതോടെ ആദായകരമായ വ്യവഹാരങ്ങൾ നേടിയെടുക്കാം. സായാഹ്നത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാം. അത് വളരെ ആനന്ദവും ആവേശകരവുമായിരിക്കും.

English summary

daily-horoscope-5-8-2018

know the fortune of the day, plan according to that
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more