For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (5-6-2018 - ചൊവ്വ)

  |

  മനസ്സിന്റെയും ശരീരത്തിന്റെയും സുഖം എന്നും ഒരുപോലെയല്ല നിലകൊള്ളുന്നത്. മാറ്റങ്ങൾ അനിവാര്യമാണ് എന്നതുകൊണ്ട് അവയും മാറ്റത്തിന്റെ പിടിയിൽ അമരുന്നു. ജീവിതത്തിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും അടിസ്ഥാനമാക്കി സുഖവും സംതൃപ്തിയും ആടിയുലഞ്ഞ് നിലകൊള്ളുന്നു.

  എങ്കിലും മാറ്റത്തെക്കുറിച്ചുള്ള മുന്നറിവ് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കുവാനും സന്തോഷവും ആശ്വാസവും എല്ലാ കാര്യങ്ങളിലും നിലനിറുത്തുവാനും സഹായിക്കുന്നു. ജ്യോതിഷപ്രവചനങ്ങൾ അതിനുള്ള പാതയൊരുക്കുന്നു.

   മേടം

  മേടം

  ഒരു പദ്ധതി താങ്കൾ വിചാരിച്ചതുപോലെ വെളിവാക്കപ്പെടുന്നതായി തോന്നുന്നില്ല. അതുമല്ലെങ്കിൽ താങ്കൾ പ്രതീക്ഷിച്ചതിന്റെ അത്രയും നന്നായി വരുന്നില്ല. എല്ലാം ഉചിതമായി നടക്കുവാൻവേണ്ടും ശരിയായി കാര്യങ്ങൾ സജ്ജീകരിക്കപ്പെട്ടിരുന്നതായി വിചാരിച്ചിരുന്നു. കാരണം താങ്കളുടെ രൂപരേഖകളിൽ പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടെന്ന ആശങ്കകളൊന്നുംതന്നെ ഇല്ലായിരുന്നു.

  ആഗ്രഹിക്കുന്ന ഏതൊരു മാറ്റത്തിനും അനുകൂലമായിത്തന്നെയാണ് നക്ഷത്രങ്ങൾ ഇപ്പോൾ കാണപ്പെടുന്നത്. അതിനാൽ കാര്യങ്ങൾ ശരിയായ പാതയിൽ നീങ്ങുവാൻ നേരിയൊരു ഭേദഗതിയുടെ ആവശ്യമേയുള്ളൂ. ചെറിയൊരു നീക്കത്തിന് വലിയൊരു മാറ്റത്തെ നൽകുവാനാകും.

   ഇടവം

  ഇടവം

  ഒരു വൈരുദ്ധ്യത്തിന്റെ മദ്ധ്യത്തിൽ ആകെ സ്തംഭിക്കപ്പെട്ടതുപോലെ താങ്കളിന്ന് കാണപ്പെടാം. എന്തെങ്കിലും സഹായം ഉണ്ടാകുവാൻവേണ്ടി താങ്കൾ ആഗ്രഹിക്കുകയാണ്. എന്നാൽ ബാഹ്യസഹായങ്ങൾ ഇല്ലാതെ താങ്കൾ വിഷമസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.

  പുറത്തേക്ക് ഒരു മാർഗ്ഗവും കാണുന്നില്ല. താങ്കളുടെ പ്രശ്‌നങ്ങളെ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവരുമായി പങ്കുവയ്ക്കുക. കാര്യങ്ങൾ താങ്കളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവർക്ക് മനസ്സിലാക്കുവാനാകും. അങ്ങനെ ഉരുത്തിരിയുന്ന അനുകമ്പയിൽക്കൂടി താങ്കൾക്ക് പുറത്തുകടക്കുവാൻ കഴിയും.

   മിഥുനം

  മിഥുനം

  കൂടുതൽ മെച്ചമായി അനുഭവപ്പെടുവാൻ സാദ്ധ്യതയുള്ള, അതുപോലെതന്നെ ജീവിതത്തിൽ കൂടുതൽ നിറയ്ക്കുവാൻ കഴിയുന്ന സ്വന്തമായുള്ള സഹായ വിഭവങ്ങളെ ആശ്രയിക്കുവാൻ പലരും ശ്രമിക്കുന്നു. ക്രിയാത്മകമായി ചിന്തിക്കുവാൻ സ്വയം വികസിപ്പിച്ചെടുക്കുന്ന വിവിധങ്ങളായ ധാരാളം സങ്കേതിക വശങ്ങളെക്കുറിച്ച് പലരും ചിന്തിക്കാം. അങ്ങനെ നല്ല സമ്പത്ത് ജീവിതത്തിലേക്ക് കൊണ്ടുവരാം.

  ബാഹ്യമായുള്ള ഇടപെടലൊന്നും ഇല്ലാത്ത അത്തരത്തിലുള്ള വിഭവങ്ങൾ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. താങ്കളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുവാനുള്ള സ്വന്തം ശക്തിയിൽ പ്രവർത്തിക്കുവാൻ തുടങ്ങുക. സ്വന്തം പദ്ധതികളെ സൃഷ്ടിച്ച് സ്വന്തം മാർഗ്ഗത്തെ കണ്ടെത്തുക. അങ്ങനെ പരിശീലിക്കാൻ തുടങ്ങുകയാണെങ്കിൽ, താങ്കൾക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ കണ്ട് സ്വയം അത്ഭുതപ്പെടാം.

  കർക്കിടകം

  കർക്കിടകം

  മറ്റുള്ളവർക്ക് അത്ര എളുപ്പത്തിന് ലഭിക്കാൻ സാദ്ധ്യതയില്ലാത്ത പ്രത്യേക തരത്തിലുള്ള ഒരു മായികത താങ്കൾക്കുണ്ട്. പലപ്പോഴും അതിനെക്കുറിച്ചും സ്വന്തം ശക്തിയെക്കുറിച്ചും സ്വയം സന്ദേഹപ്പെടാറുണ്ടെങ്കിലും, ഇപ്പോൾ താങ്കൾ അത് തിരിച്ചറിയുന്നു. ജീവിതത്തിലെ പല പ്രതിരൂപങ്ങളെയും താങ്കളുടെ ലക്ഷ്യത്തെയും കുറിച്ച് പ്രത്യാശയില്ലായെന്നും നിസ്സഹായമാണെന്നും ചിലപ്പോൾ കരുതുന്നുണ്ടായിരിക്കാം. അതിനാൽ അത്ര സുഖമുള്ള ഒരു അനുഭവം ഉണ്ടാകണമെന്നില്ല.

  കഴിഞ്ഞകാല പിശകുകളെക്കുറിച്ച് ആഴത്തിലുള്ള പശ്ചാത്താപം ഉണ്ടാകാം. സ്വന്തം ക്ഷമതയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നില്ല എന്നും തോന്നാം. പക്ഷേ താങ്കളുടെ കാഴ്ചപ്പാടുകൾ വളരെവേഗം പുരോഗമിക്കുകയാണ്. സ്വന്തം പ്രയത്‌നത്തിലൂടെതന്നെ ഭാഗ്യം എന്ന് വിളിക്കാവുന്ന നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നു.

   ചിങ്ങം

  ചിങ്ങം

  താങ്കൾ തിരഞ്ഞെടുത്ത ഒന്നല്ലാതെ വേറെ മധുരമുള്ള ഫലമൊന്നുമില്ല എന്ന് തക്കാളി വളർത്തുന്ന ആളുകൾ താങ്കളോട് പറയാം. എന്തായാലും വിത്ത് വിതയ്ക്കുന്നതും, അതിനെ നനയ്ക്കുന്നതും, ഒടുവിൽ അതിൽനിന്നും വിളവെടുക്കുന്നതും കടയിൽനിന്നും വാങ്ങുന്ന തക്കാളിയിൽനിന്നും ലഭിക്കുന്നതിനേക്കൾ കൂടുതൽ സംതൃപ്തി നൽകും.

  താങ്കൾ അനുധാവനംചെയ്യുന്ന അവസരത്തിന്‌മേൽ ഒരു എളുപ്പവഴിയുണ്ട്. നേടിയെടുക്കുവാൻ വളരെ എളുപ്പമാണെങ്കിലും, വിചാരിക്കുന്നതുപോലെ അത്രത്തോളം സംതൃപ്തമായിരിക്കുകയില്ല. പക്ഷേ ആ സംതൃപ്തിയാണ് ഇപ്പോൾ ആവശ്യമായിട്ടുള്ളത്.

   കന്നി

  കന്നി

  ആകസ്മികമായി സംസാരിക്കുന്ന വ്യക്തിയോട് ചെറിയ സംവാദം നടത്തുന്നതിൽനിന്നും കൂടുതൽ ഉയർന്ന നിലപാടെടുക്കാൻ താങ്കൾ ആഗ്രഹിക്കാം. ആ വ്യക്തി വളരെ സങ്കീർണ്ണമായിരിക്കുന്നതായി തോന്നാം. അതുമല്ലെങ്കിൽ ആശങ്ക ജനിപ്പിക്കുന്ന വ്യക്തിയായി തോന്നാം. പക്ഷേ ആ വ്യക്തിയെക്കുറിച്ച് കൂടുതൽ വ്യക്തമായി അറിയുവാൻ താങ്കൾ ആഗ്രഹിക്കുകയാണെങ്കിൽ, കൂടുതൽ അടുക്കേണ്ടിയിരിക്കുന്നു.

  അടുത്തതായി ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങളെക്കുറിച്ച് കൂടുതൽ ആരായാം. പലരും സ്വന്തം വികാരവിചാരങ്ങളെക്കുറിച്ച് സംസാരിക്കാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. അത് ആഴത്തിലുള്ള സംഭാഷണത്തിലേക്ക് നയിക്കും. അങ്ങനെയൊന്ന് ശ്രമിച്ചുനോക്കുക.

   തുലാം

  തുലാം

  വളരെ ധീരരായി കാണപ്പെടുകയും തുറന്നുപറയുകയും ചെയ്യുന്ന ആളുകൾ ചിലപ്പോൾ ഉള്ളിന്റെയുള്ളിൽ ഭയാശങ്കകളുള്ളവരും ആത്മവിശ്വാസമില്ലാത്തവരും ആയിരിക്കും. ധൈര്യവും ശക്തിയുള്ളതുമായി കാണപ്പെടുമ്പോൾ, ഏതൊരു കാര്യവും കൈകാര്യം ചെയ്യാൻ കഴിയും എന്ന് സ്വയം എന്നതിന് പുറമെ മറ്റുള്ളവരെക്കൂടി ബോധ്യപ്പെടുത്താൻ ശ്രമിക്കും.

  താങ്കൾ ഇപ്പോൾ ഇടപെടാൻ ആഗ്രഹിക്കുന്ന വ്യക്തി അത്തരത്തിൽ വളരെ ദൃഢനിശ്ചയമുള്ളതും വിഷമംപിടിച്ചതായും തോന്നുമെങ്കിലും ഉള്ളിന്റെയുള്ളിൽ ധാരാളം ആശങ്കകൾ ഉള്ള വ്യക്തിയായിരിക്കും. പിന്നിലേക്ക് വലിയുന്നതിനേക്കാൾ, ആ വ്യക്തിയുടെ പ്രയത്‌നങ്ങൾക്ക് പിന്തുണ നൽകുകയാണെങ്കിൽ, ആ വ്യക്തിയ്ക്ക് ആത്മവിശ്വസമുണ്ടാകുവാനും, അങ്ങനെ അനുകൂലമായ പരിതഃസ്ഥിതിയെ വാർത്തെടുക്കുവാനും കഴിയും. ആ വ്യക്തിയ്ക്കുവേണ്ടി മാത്രമല്ല, താങ്കൾക്കുവേണ്ടിയും.

   വൃശ്ചികം

  വൃശ്ചികം

  നാടകം അവസാനിക്കാൻ പോകുകയാണ്. ബാധിച്ചിരിക്കുന്ന ഉത്കണ്ഠകളും അങ്ങനെ കുറയുവാൻ തുടങ്ങുന്നു. കൂടുതൽ ശാന്തവും സ്ഥായിത്വമുള്ളതുമായ വീക്ഷണത്തിലൂടെ താങ്കളിപ്പോൾ കാണുവാൻ തുടങ്ങുന്നു. പരുഷമായ ആ പരിതഃസ്ഥിയുമായി വീണ്ടും താങ്കൾക്ക് ഇടപെടേണ്ടതുണ്ട്. പക്ഷേ അതിനെക്കുറിച്ചുള്ള താങ്കളുടെ ഇപ്പോഴത്തെ കാഴ്ചപ്പാട് കുറച്ചുകൂടി യാഥാർത്ഥ്യമാണ്.

  ഈ കാഴ്ചപ്പാടിനെ അങ്ങനെതന്നെ നിലനിറുത്തുന്നിടത്തോളം, മാത്രമല്ല ആശങ്കകൾ താങ്കളെ ഭരിക്കുവാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം, എന്ത് ചെയ്യണമെന്ന് താങ്കൾക്ക് വ്യക്തതയുണ്ടാകും. ആദ്യം കാണപ്പെട്ടതുപോലെ അത് അത്ര മോശമായിരിക്കുകയില്ല. മാത്രമല്ല അതിനെ പരിഹരിക്കുവാൻ വേണ്ടുന്ന ശക്തി ഇപ്പോൾ താങ്കൾക്കുണ്ട്.

   ധനു

  ധനു

  വളരെയധികം സംഘടിതവും ഘടനാപരവുമാകുവാനുള്ള കഴിവുകൾ താങ്കൾക്കുണ്ട്. ഈ രാശിയിലുള്ള പലരും അവരുടെ ജീവിതത്തിലെ എല്ലാറ്റിനെയും വളരെ വെടിപ്പും ചിട്ടയുമുള്ളതാക്കി മാറ്റുവാൻവേണ്ടും കഴിവുള്ളവരാണ്. എന്നാൽ ഇപ്പോൾ, ഏതോ ഒരു വിഷയത്തിലെ ക്രമക്കേടുകളെ പരിഹരിക്കുന്നതിൽനിന്നും മാറിനിൽക്കുവാൻ നക്ഷത്രങ്ങൾ സംസാരിക്കുന്നു. അത് ആകെ അസ്വസ്ഥമാക്കുന്നുണ്ടായിരിക്കാം.

  പക്ഷേ അതിന് ഒരു ലക്ഷ്യമുണ്ടായിരിക്കും. ചുഴലിക്കാറ്റിലെ കുഴപ്പങ്ങളിൽ അകപ്പെടുമ്പോഴും, അത്ഭുതകരമായ ചിലത് കണ്ടെത്തുവാൻ കഴിഞ്ഞെന്നിരിക്കും.

  മകരം

  മകരം

  ഒരു പ്രത്യേക സ്വപ്നം എങ്ങനെ വെളിവാകും എന്നുള്ള ഒരു ദർശനം താങ്കൾക്ക് ഉണ്ടാകാം. പക്ഷേ താങ്കളുടെ ദർശനം ലക്ഷ്യത്തിന്റെ യഥാർത്ഥമായ ദൃശ്യവൽക്കരണത്തെ അപേക്ഷിച്ച് അമൂർത്തമായ ഒരു ചിത്രീകരണം മാത്രമാണ്. വികാരങ്ങൾ നിലകൊള്ളുന്നു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ താങ്കൾ പ്രതീക്ഷിച്ചതുപോലെ കൃത്യമായിരിക്കുകയില്ല. താങ്കൾക്ക് ചിത്രീകരിച്ച് കാണുവാനാകുന്നതിൽ അധികമായി മുറുകെപ്പിടിച്ച് നിലകൊള്ളരുത്.

  പകരം താങ്കളുടെ സ്വപ്നങ്ങൾ താങ്കളെ മുന്നോട്ട് നയിക്കുവാനും, താങ്കൾ ആസൂത്രണം ചെയ്യുന്ന കാര്യങ്ങളിൽ താങ്കൾക്ക് അറിയാത്ത പലതും മെച്ചപ്പെടുത്തുവാനായി നിലകൊള്ളുന്നു എന്ന് താങ്കൾക്ക് അറിവ് നൽകുവാൻവേണ്ടിയും ആയിരിക്കട്ടെ. അങ്ങനെയെങ്കിൽ, താങ്കളുടെ പദ്ധതി ഒരു മെച്ചപ്പെട്ട കാര്യമായിരിക്കും.

   കുംഭം

  കുംഭം

  ആരുടെയോ സഹായം ആരായുവാൻ താങ്കൾ ശ്രമിക്കുകയാണ്. കാരണം താങ്കൾക്ക് ആവശ്യമായ മണ്ഡലത്തിൽ വൈദഗ്ദ്യം പോര എന്ന തോന്നലാണ് ഇപ്പോഴുള്ളത്. സഹായം തേടുവാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് എങ്ങനെ ഇടപെടും എന്നതാണ് ഇപ്പോഴുള്ള വലിയ വിഷയം. ചിലപ്പോൾ ആ വ്യക്തിയുമായി സ്വകാര്യമായ അടുപ്പം ഉണ്ടാകുകയില്ല.

  അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം താങ്കളെ പിന്നിലേക്ക് വലിക്കുന്നു. ആ വ്യക്തി താങ്കളോടൊപ്പം ജോലി ചെയ്യുന്നതോ, അതുമല്ലെങ്കിൽ കൂടുതൽ അധികാരസ്ഥാനത്ത് നിലകൊള്ളുന്നതോ, എന്തുവേണമോ ആകട്ടെ. ആകസ്മികമായ ഒരു സംഭാഷണത്തിൽ ഏർപ്പെടുവാൻ ശ്രമിക്കുക. അവിടെനിന്നും തുടങ്ങുക. കാര്യങ്ങൾ മംഗളകരമായി മാറുമെന്നതിന് സന്ദേഹമില്ല.

   മീനം

  മീനം

  മനഃക്ലേശത്തെയും ഉത്കണ്ഠകളെയും ഒഴിഞ്ഞുപോകുവാൻ അനുവദിക്കുകയാണെങ്കിൽ, ജീവതം എന്തെല്ലാം വാഗ്ദാനങ്ങൾകൊണ്ട് നിറയപ്പെട്ടിരിക്കുന്നതായി കാണുവാനാകും. താങ്കൾ വിഭാവന ചെയ്തതിൽ സന്തോഷകരമായ ഭാവിയ്ക്കുവേണ്ടിയുള്ള വലിയ പ്രത്യാശയാണുള്ളത്. ഇപ്പോൾ അവസരങ്ങൾ താങ്കളുടെ മുന്നിലേക്ക് വന്നെത്തുകയാണ്.

  പക്ഷേ കൃത്യമായി കാര്യങ്ങളെ കാണണമെങ്കിൽ, ഇപ്പോൾ പിടികൂടിയിരിക്കുന്ന ഉത്കണ്ഠകളെയും മനഃകേശത്തെയും പാടെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. വളരെ മെച്ചപ്പെട്ട അവസരമാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. അതിനാൽ നഷ്ടപ്പെടാതെ നോക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. വേണ്ടത് എന്താണോ അതിൽ മനസ്സുറപ്പിക്കുക. അല്ലാതെ ക്ലേശങ്ങളിലും അസ്വസ്ഥതകളിലുമല്ല. താങ്കളുടെ ഇഷ്ടസമയം ആഗതമാകുകയാണ്.

  English summary

  daily-horoscope-5-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more