For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (30-7-2018 - തിങ്കൾ)

|

മനസ്സിനും ശരീരത്തിനും ദിവസഫലങ്ങൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്. ആശങ്കകളുടേതായ മാറ്റങ്ങളാണ് വരാനിരിക്കുന്നതെങ്കിലും ജ്യോതിഷപ്രവചനങ്ങളിലൂടെ നാം നേടിയെടുക്കുന്ന മുന്നറിവ് പ്രതിവിധികൾ കൈക്കൊള്ളുവാനും കാര്യങ്ങളെ അനുകൂലമാക്കിത്തീർക്കുവാനും സഹായിക്കുന്നു.30-7-2018 ലെ ദിവസഫലം വായിക്കൂ.

അങ്ങനെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പ്രയാണം ചെയ്യുവാൻ നമുക്കാകുന്നു. ഗ്രഹാധിപന്മാർ ഇന്നത്തെ ദിവസം ഓരോ രാശികളിലും സംഭരിച്ചിരിക്കുന്ന ഫലങ്ങൾ എന്താണെന്ന് നോക്കാം.

മേടം

മേടം

ഊർജ്ജമൊന്നും പൂർണ്ണമായും അവശേഷിക്കുന്നില്ല എന്ന് താങ്കൾ ചിന്തിക്കുകയാണെങ്കിൽ, ഉയർന്ന പ്രവർത്തനക്ഷമതയിൽ എത്തിച്ചേരുവാൻ കഴിയും. പരിമിതികൾക്ക് അപ്പുറത്തേക്ക് നീങ്ങുവാൻ ശ്രമിച്ചാലും. വിചാരിക്കുന്നതിനേക്കൾ കൂടുതൽ നേടുവാനാകുമെന്ന് താങ്കൾക്ക് കാണുവാനാകും.

ആത്മവിശ്വസത്തോടുകൂടി പരിശ്രമിക്കുക എന്നതാണ് ആകെ വേണ്ടുന്നതായ കാര്യം. താങ്കളുടെ വശത്ത് ധാരാളം ഊർജ്ജദായക ശക്തികൾ നിലകൊള്ളുന്നു. താങ്കളുടെ ശക്തി എന്നെത്തെയുംകാൾ കൂടുതലാണെന്ന് കാണുവാൻ കഴിയും.

 ഇടവം

ഇടവം

എങ്ങനെ ഇന്ന് അനുഭവപ്പെടുന്നു എന്ന് ചിന്തിക്കാതെ താങ്കളുടെ പിശകുകളെ സംബന്ധിച്ച് തെറ്റ് സമ്മതിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വന്തം പ്രവർത്തികൾക്ക് താങ്കൾ തന്നെയാണ് ഉത്തരവാദി എന്ന കാര്യം മനസ്സിൽ വച്ചുകൊള്ളുക. ഒഴിഞ്ഞുമാറുവാൻ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിൽ കാര്യമില്ല.

സ്വന്തം ദൗർബല്യങ്ങളെ അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. പരിതഃസ്ഥിതിയെ നിയന്ത്രിക്കുകയും അനന്തരഫലങ്ങളുടെ ഉത്തരവാദിത്വം കൈക്കൊള്ളുകയും ചെയ്യുന്ന തരത്തിൽ ധൈര്യസമേതം പ്രവർത്തനങ്ങൾ ഏറ്റെടുത്താലും.

 മിഥുനം

മിഥുനം

പഠിക്കുവാനായി വളരെ പ്രധാനപ്പെട്ട ഒരു പാഠം ഇന്നുണ്ട്. അതിനാൽ പഠനമുറിയിൽനിന്നും പിൻവാങ്ങരുത്. താങ്കളുടെ മനോഭാവത്തെ നിയന്ത്രിക്കേണ്ടത് ഇപ്പോൾ വളരെ അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ മിക്കവാറും അത് താങ്കളെ നിയന്ത്രിക്കും.

ഞാനെന്ന ഭാവം അല്പം ത്രസിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. താങ്കളുടെ പ്രവർത്തികൾ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന കാര്യത്തിൽ ബോധമുണ്ടാകുന്നില്ലെങ്കിൽ അവരെല്ലാം ഒഴിഞ്ഞുപോയി താങ്കൾ ഒറ്റപ്പെടാം. ചിലപ്പോൾ താങ്കളുടെ സമീപനം മാറുന്നതിനുവേണ്ടിയായിരിക്കാം അത്.

 കർക്കിടകം

കർക്കിടകം

താങ്കളുടെ ജീവിതത്തിലെ കാല്പനിക ബന്ധങ്ങളെ ഇപ്പോൾ പരിഗണിച്ചാലും. ആദ്യം ഒരു ബന്ധം എത്രത്തോളം ചൂടേറിയതും ആവിപറക്കുന്നതുമായി തോന്നുന്നു എന്ന് കണക്കാക്കാതെ, പ്രാരംഭത്തിലെ ആ ആകർഷണീയത പോയ്മറയുന്നതിനുമുമ്പ് മറ്റെന്തെങ്കിലും അവിടെ പകരത്തിന് വയ്‌ക്കേണ്ടത് ആവശ്യമാണെന്ന കാര്യം ഓർമ്മിക്കുക പ്രധാനമാണ്.

ബന്ധങ്ങളെ ചുവട്ടിൽനിന്നേ പടുത്തുയർത്തുക. താങ്കളുടെ പ്രണയബന്ധത്തിലെ പങ്കാളി ഏറ്റവും നല്ല സുഹൃത്തുകൂടിയാണെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കണം.

 ചിങ്ങം

ചിങ്ങം

നേതൃസ്ഥാനത്ത് താങ്കൾ എത്തിച്ചേരേണ്ട ഒരു ദിവസമാണിന്ന്. ആരുടെയോ ജീവിതത്തിൽ പ്രധാനപ്പെട്ട വ്യത്യാസം സൃഷ്ടിക്കുവാൻ കൗതുകകരമായ ഇറുകിയ കാൽച്ചട്ടകളോ വർണ്ണാഭമായ മേൽക്കുപ്പായമോ അണിയേണ്ട ആവശ്യമില്ല.

താങ്കളുടെ അവസരം അല്ലെങ്കിൽപ്പോലും, കാണുന്ന അവസരത്തിനൊത്തവണ്ണം പ്രതികരിക്കുക. സാഹചര്യങ്ങളെ കണക്കിലെടുക്കാതെ ആവശ്യംവരുമ്പോൾ ചെയ്യേണ്ടത് ചെയ്യാൻ കഴിയുന്നവരാണ് യഥാർത്ഥത്തിൽ തിളങ്ങുന്നത്.

 കന്നി

കന്നി

ഇന്ന് നടത്തുവാനായി ധാരാളം രസകരമായ വിഷയങ്ങളുണ്ട്. അത് സംഭവിപ്പിക്കാൻ പണം എപ്പോഴും ഒരു അവശ്യഘടകമല്ല. വാസ്തവത്തിൽ, നേട്ടങ്ങളുണ്ടാക്കുവാൻ പണം മഹത്തായ ഒരു മാർഗ്ഗമല്ല. കൂടുതൽ പണം നേടുവാൻ ശ്രമിക്കുന്ന ഓരോ സമയവും താങ്കൾ നടത്താറുള്ള ത്യാഗത്തെ പരിഗണിക്കുക.

തമാശകൾ നടത്തുവാൻ മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ അവലംബിക്കുവാനായി മനസ്സിനെ വിപുലമാക്കുവാൻ ആവശ്യപ്പെടുന്ന തരത്തിലുള്ള ഊർജ്ജസ്വലമായ ഒരു വികാരം പരിതഃസ്ഥിതിയിൽ നിലകൊള്ളുന്നതായി കാണുവാനാകും.

 തുലാം

തുലാം

താങ്കൾ ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യം ആയിരിക്കണമെന്നില്ല, എന്നാൽ താങ്കൾ ആരോടൊപ്പമാണോ ആയിരിക്കുന്നത്, ആ ആളുകളാകാം പ്രധാനം എന്ന കാര്യം ഓർമ്മിച്ചുകൊൾക. പറ്റിച്ചേർന്നുനിന്ന് ഉപയോഗപ്പെടുത്തേണ്ട വലിയാരളവ് അഭിനിവേശം ചുറ്റുപാടിൽ ഇന്ന് കാണുവാനാകും. ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുക.

പ്രചോദനം ഉണ്ടായിരിക്കുന്നിടത്തോളം ലക്ഷ്യങ്ങളുടെനേർക്ക് ധാരാളം പുരോഗതി താങ്കൾക്ക് നേടുവാനാകും. മറ്റുള്ളവരുമായി ബന്ധപ്പെടുകയും വിഭവങ്ങൾ പങ്കിടുന്നതിലെ ശക്തിയെ അനുഭവിച്ചറിയുകയും ചെയ്യുക.

 വൃശ്ചികം

വൃശ്ചികം

വളരെ പരുഷമായ ഒരു അദ്ധ്യായം താങ്കൾ പഠിച്ചുകഴിഞ്ഞിരിക്കുന്നു. എത്രത്തോളം കഠിനമായി സന്ദേശങ്ങൾ താങ്കളിൽ വന്നുചേരുന്നുവോ, അത്രത്തോളംതന്നെ കേൾക്കുവാൻ താങ്കൾക്ക് അത് പ്രധാനവുമായിരിക്കും. പരാജയത്തെ വളരെ മനോഹരമായി സ്വീകരിക്കുന്നുണ്ടോ എന്നത് വളരെ പ്രധാനമാണ്.

വിഷമഘട്ടത്തിൽ താങ്കളെ ചവിട്ടിത്താഴ്ത്തുന്ന വ്യക്തി തന്നെയായിരിക്കും എഴുന്നേൽക്കുവാനും സഹായിക്കുന്നത്. പ്രതീക്ഷിക്കുകപോലും ചെയ്യാത്ത വിചിത്രമായ ധാരാളം തിരിവുകൾ ഇന്ന് കാണുവാനാകും. കാര്യങ്ങളെ അതിന്റേതായ രീതിയിൽത്തന്നെ കൈക്കൊള്ളുക.

 ധനു

ധനു

താങ്കളിലെ അഗ്നിയെ ആളിക്കത്തിക്കാൻ വേണ്ടുന്ന നല്ലൊരളവ് ഇന്ധനം നിലകൊള്ളുന്നു. നിർണ്ണായകമായ നടപടികൾ കൈക്കൊള്ളുവാൻ ആവശ്യപ്പെടുന്ന ശക്തമായ പരിതഃസ്ഥിതികൾ താങ്കളുടെ മാർഗ്ഗത്തിൽ വന്നുകൊണ്ടിരിക്കുകയാണ്.

ബന്ധപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങളിൽനിന്ന് പിന്മാറരുത്. താങ്കളിലെ ഞാനെന്ന ഭാവം വളരെ ശക്തമാണ്. ഏതൊരു പരിതഃസ്ഥതിയുടെയും ഉത്തരവാദിത്വം കൈക്കൊള്ളുവാൻ അത് താങ്കളെ സഹായിക്കുന്നു. സ്വന്തം പ്രവർത്തനങ്ങൾക്കിടയിൽ ആർക്കും അത് അസ്വസ്ഥതയാകരുത്‌.

മകരം

മകരം

ഇന്നുണ്ടാകാവുന്ന തെറ്റായ ഒരു നീക്കത്തിന് വളരെ കാലത്തോളം തലവേദനയാകാൻ കഴിയും എന്ന കാര്യം ഓർമ്മിച്ചുകൊൾക. കണക്കുകൾപ്രകാരം അല്ലാത്ത സംഭരംഭങ്ങളൊന്നും കൈക്കൊള്ളരുത്. ചുറ്റുപാടിൽ ഊർജ്ജസ്വലതയും ആത്മവിശ്വാസവും നിലകൊള്ളുന്നു. അതിർത്തിക്കപ്പുറം കടന്നുപോകുവാനുള്ള പ്രേരണ ഉണ്ടാകുമെങ്കിൽപ്പോലും, അങ്ങനെ ചെയ്യുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം ചിന്തിക്കുക.

പാരച്ച്യൂട്ടുകൾ എപ്പോഴും കൈയിൽ കരുതിയിരിക്കുക. സാഹസികതകൾ പ്രകടിപ്പിക്കുവാനുള്ള ആവശ്യത്തിനുപകരം അദ്വിതീയമായ സ്വന്തം കഴിവുകളെ ആഘോഷമാക്കുന്നതിലൂടെ ആന്തരികശക്തിയെ പരിപാലിക്കുക.

 കുംഭം

കുംഭം

താങ്കൾ ആയിത്തീരണമെന്ന് വിചാരിക്കുന്നതിന് ഇനിയും ദിർഘദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ താങ്കൾ ആയിരിക്കുന്നതിനെ മാറ്റുവാൻ കഴിയുകയില്ല. താങ്കൾക്ക് അറിയാവുന്ന ആളുകളിൽനിന്നുള്ള വിവരങ്ങളും മാർഗ്ഗത്തിലെ എല്ലാ തടസ്സങ്ങളിൽനിന്നുള്ള പാഠങ്ങളും താങ്കൾ ഒരു വ്യക്തിയെന്ന നിലയിൽ ആരാണെന്നതിനെ കണക്കാക്കുന്നു.

സ്വയം അഭിമാനംകൊള്ളുക. എങ്കിലും, കൂടുതലായി ധാരാളം ആന്തരിക പുരോഗതികളെ നടത്തുവനായി നിലകൊള്ളുന്നു എന്ന കാര്യം മനസ്സിലാക്കുകയും ചെയ്യുക. കുറച്ചുനേരത്തേക്ക് ധ്യാനിക്കുകയോ ഒറ്റയ്ക്കാകുവാൻ ശ്രമിക്കുകയോ ചെയ്യുക.

 മീനം

മീനം

സ്‌നേഹിക്കുന്ന വ്യക്തികളെ വിട്ടുപോകുമ്പോൾ എപ്പോഴും നല്ല വാക്കുകൾ പറഞ്ഞുകൊണ്ടായിരിക്കണം. ഒരു മുറി വിട്ടുപോകുന്ന ഓരോ സമയവും, വീണ്ടും ആ മുറിയിൽ പ്രവേശിക്കുകയില്ലായിരിക്കാം എന്ന കാര്യം പരിഗണിക്കുക. ഒരുപക്ഷേ ആ ആളുകളെ പിന്നെ ഒരിക്കലും താങ്കൾ കണ്ടെന്നുവരില്ല.

ഇഷ്ടപ്പെടുന്ന ആളുകൾക്കുവേണ്ടി കരുതൽകൊള്ളുന്നു എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കണം. പ്രശംസിക്കപ്പെട്ടതായി തോന്നുവാനും താങ്കൾക്ക് പ്രധാനപ്പെട്ടതാകാനും കൂടുതൽ ശ്രദ്ധ ഇന്ന് ആളുകൾക്ക് ആവശ്യമാണ്. താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്ന ആളുകളെ പരിലാളിച്ചാലും.

English summary

daily-horoscope-30-7-2018

Read out the daily prediction of the day,this daily horoscope will help you to plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more