For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (30-5-2018 - ബുധൻ)

  |

  കാലപ്രവാഹത്തിൽ നാമെല്ലാവരും ആടിയുലഞ്ഞ് അനന്തതയിലേക്ക് ഒരിക്കലും നിലയ്ക്കാത്ത പ്രയാണം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇരുകരകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ നാം അന്വേഷിക്കുകയാണ്. അനുകുലതകളുടെയും പ്രതികൂലതകളുടെയും ഇടയിൽ ഏതിൽ ചെന്ന് കരകയറും എന്നതിനുവേണ്ടിയുള്ള ചിന്ത ഓരോരുത്തരെയും മഥിച്ചുകൊണ്ടിരിക്കുന്നു.

  ഒഴുക്കിന്റെ പ്രബലപ്രഭാവത്തെ തരണംചെയ്ത് കൃത്യമായ കരയെ ചൂണ്ടിക്കാണിക്കുവാൻ ജ്യോതിഷപ്രവചനങ്ങൾക്ക് കഴിയുന്നു. അങ്ങനെ അനുകൂലമായ കരയിലെത്തി ആശ്വാസവും ആത്മനിർവൃതിയും നാം കൈക്കൊള്ളുന്നു.

  മേടം

  മേടം

  താങ്കളുടെ വാക്കുകളിൽ ഇന്ന് ശക്തിയും വൈകാരികമായ നല്ലൊരളവ് ആത്മവിശ്വാസവും നിലകൊള്ളുന്നു. കാര്യങ്ങൾ വളരെവേഗം നിങ്ങുകയായിരിക്കാം. പക്ഷേ അതിനോടൊപ്പം നിലനിന്നുപോകുവാനുള്ള ശക്തിയും ഝടുതിയും തീർച്ചയായും താങ്കൾക്കുണ്ട്.

  പ്രത്യേകിച്ചും മറ്റുള്ളവരുമായി ചേർന്ന് സംഘടിക്കുകയാണെങ്കിൽ മഹത്തായ അവസരങ്ങൾ താങ്കളെ കാത്തിരിക്കുകയാണ്. ഏതെങ്കിലും സാമൂഹിക കൂട്ടായ്മയിലോ വിരുന്നിലോ പങ്കെടുക്കുക. താങ്കളുടെ രമണീയപരിവേഷം അവിടെ മറ്റുള്ളവരുടെമുന്നിൽ അഭിമാനത്തോടുകൂടി പ്രദർശിക്കുവാനാകും.

  ഇടവം

  ഇടവം

  ഒരു പ്രത്യേക പരിതഃസ്ഥിതിയിൽ നവീനവും പച്ചയായതുമായ വീക്ഷണത്തെ നേടുവാനായിട്ട് മാലിന്യങ്ങളിൽനിന്ന് പുറത്തുള്ള അന്തരീക്ഷത്തിലേക്ക് വരുവാൻ അനുയോജ്യമായ ദിനമാണിന്ന്. ചുവട്ടിലോ പിന്നിലോ ഉള്ള കാര്യങ്ങളിൽ തങ്ങിനിൽക്കാൻ ശ്രമിക്കരുത്. മുകളിലേക്ക് നോക്കി നിലകൊള്ളുക.

  കുറച്ചുകാലമായി സംസാരിച്ചിട്ടില്ലാത്ത അടുത്ത സുഹൃത്തിനെ വിളിക്കുവാനായി ഫോൺ കൈയിലെടുത്ത് വിളിക്കുക. അങ്ങനെ ചെയ്യുന്നതിൽനിന്ന് ധാരാളം കാര്യങ്ങൾ ലഭിക്കുവാനുണ്ടാകും. പഴയ ചങ്ങാത്തത്തിലുള്ളവരുമായി സമ്പർക്കം നിലനിറുത്തിപ്പോരുന്ന കാര്യത്തിന്റെ പ്രാധാന്യം ചിലപ്പോൾ നമ്മൾ മറന്നുപോകുന്നു.

   മിഥുനം

  മിഥുനം

  ആദ്യത്തെ നീക്കം നടത്തുന്നതിനുവേണ്ടി ആരെയോ ഇന്ന് കാത്തിരിക്കുന്ന സമയം മുഷിവുകൊണ്ട് പെരുവിരൽ ചുഴറ്റി ഇരിയ്ക്കരുത്. ഉത്കണ്ഠാകുലമായ കാര്യങ്ങളെ ചെയ്തുകിട്ടുന്നതിനുവേണ്ടി എരിപിരികൊള്ളുന്ന അസ്വസ്ഥത താങ്കളിൽ കാണുവാനാകും.

  സാഹസികതയ്ക്കുവേണ്ടിയുള്ള ദാഹത്തെ ഭേദമാക്കുവാൻ കൂടുതൽ കാത്തിരിക്കേണ്ടതില്ല. പ്രധാനപ്പെട്ട കാര്യങ്ങൾ നേടുവാനായി നിലകൊള്ളുന്നു. കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റ് മുന്നോട്ടുനീങ്ങിയാലും. ഈ പ്രക്രിയയെ ത്വരിതപ്പെടുത്താൻ ഉത്തരവാദിത്തങ്ങളെ പ്രതിനിധികളെ ഏല്പിച്ചുകൊള്ളൂ.

   കർക്കിടകം

  കർക്കിടകം

  ഈ ദിനം കൊണ്ടുവരുന്ന ഏതൊരു സാദ്ധ്യതയുടെ നേർക്കും സ്വയം ഉണർന്നിരിക്കുക. ആളുകളെയും അവരുടെ പ്രവർത്തനങ്ങളെയും വിധിനിർണ്ണയിക്കുന്നത് നിറുത്തുമ്പോൾ അത്ഭുതകരമായ ധാരാളം അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിൽ എത്തിച്ചേരുന്നത് കാണുവാനാകും. സാമൂഹികവും വിനോദാത്മകവുമായിരിക്കുവാനുള്ള സമയമാണിത്. കാര്യങ്ങളെ വളരെ ലാഘവത്തിൽ നിലനിറുത്തുക, എന്നിട്ട് ഏതൊരു പരിതഃസ്ഥിതിയിലും ആരോഗ്യകരമായ ഒരു വീക്ഷണം നിലനിറുത്തുവാൻ ഓർമ്മിക്കുകയും ചെയ്യുക. വാക്കുകൾ ഇന്ന് വളരെയേറെ കടന്നുപോകാം, അതിനാൽ അവയെ സൂക്ഷിച്ച് ഉപയോഗിക്കുകയാണെന്ന് ഉറപ്പുണ്ടായിരിക്കണം.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ ദിനത്തിൽ തുല്യമായ കൊടുക്കൽ വാങ്ങലുകളുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം. ആരെയെങ്കിലും ചിലപ്പോൾ സ്‌നേഹിക്കുകയാണെങ്കിൽ, സ്‌നേഹം പ്രകടിപ്പിക്കുന്നതിനുവേണ്ടി കൊടുത്തുകൊണ്ടേയിരിയ്ക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നു. ആവശ്യമായിട്ടുള്ള മൂല്യവത്തായ ഊർജ്ജത്തെ താങ്കൾ ഒഴുക്കിക്കളയുകയല്ല എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കണം. മാത്രമല്ല കൊടുക്കുന്ന ആളുകൾ അവരുടെ തുല്യമായ പങ്ക് തിരികെ തരുന്നുണ്ടോ എന്നും ഉറപ്പുണ്ടായിരിക്കണം.

   കന്നി

  കന്നി

  നിന്ന് വിശ്രമിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥാനത്ത് താങ്കൾ എത്തപ്പെട്ടിരിക്കാം. അങ്ങനെ ചെയ്യുവാനുള്ള സമയമാണിത്. ഒരു ഇടവേള താങ്കൾക്ക് അർഹതപ്പെട്ടിരിക്കുന്നു. അതിനുവേണ്ടി ഈ ദിനത്തെ കൈക്കൊണ്ട് ആസ്വദിക്കുക. വളരെയധികം ആളുകളുള്ള സംഘങ്ങളിൽ ഉൾപ്പെട്ട് സൗഹൃദത്തിലാകുകയും സ്വന്തം ആശയങ്ങളെ പങ്കിടുകയും ചെയ്യുക. ധാരാളം തമാശകൾ എണ്ണത്തിലുണ്ട്, അതിനാൽ അതനുസരിച്ച് കാര്യങ്ങളെ ആസൂത്രണം ചെയ്യുക. മറ്റുള്ളവരുമായി എത്രത്തോളം കൂടുതൽ സ്വയം പങ്കിടുന്നുവോ, അവരിൽനിന്നും അത്രത്തോളംതന്നെ ആദരവ് താങ്കൾക്ക് ലഭിക്കും.

   തുലാം

  തുലാം

  ശല്യപ്പെടുത്താൻ കാര്യങ്ങൾക്ക് വിട്ടുകൊടുക്കരുത്. ശരിയായ പാതയിലാണെന്ന ആത്മവിശ്വാസം നേടുക. കാര്യങ്ങൾ ഉരുണ്ടുമറിയുകയും അനിശ്ചിതത്വം അതിരുകവിയുകയും ചെയ്യുമ്പോൾ താങ്കളുടെ പ്രബലമായ ഇച്ഛാശക്തിയും അസ്ഥിരമായ ശീലങ്ങളും ഇന്നത്തെപ്പോലെയുള്ള ദിവസത്തിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെടും.

  മറ്റുള്ളവർ വിട്ടുകളഞ്ഞ കടിഞ്ഞാണുകളെ പിടിച്ചെടുക്കുവാനുള്ള അവസരത്തെ കൈക്കൊള്ളുക. വേദിയുടെ മദ്ധ്യഭാഗത്തായിരിക്കും താങ്കൾ നിലകൊള്ളുന്നത്. കാരണം എന്ത് പറയണമെന്ന് താങ്കൾക്കറിയാം.

   വൃശ്ചികം

  വൃശ്ചികം

  ആമോദിക്കുവാൻ വിശാലമായി തുറന്ന ഒരു തലം കണ്ടെത്തുക. കുറച്ച് കാട്ടുപൂക്കൾ നേടിയെടുത്ത് അടുക്കള മേശമേൽ വയ്ക്കുക. ചെറിയ കാര്യങ്ങൾക്ക് നിശ്ചലമായ ഒരു പരിതഃസ്ഥിതിയിൽ വലിയൊരളവ് പ്രകാശവും പ്രത്യാശയും കൊണ്ടുവരാൻ കഴിയും.

  അനാവശ്യമായ കോലാഹലത്തിൽനിന്നും മനസ്സിനെ വൃത്തിയാക്കുവാനായി കഴിയുന്നതിന്റെ അങ്ങേയറ്റം ചെയ്യുക, മാത്രമല്ല പുതിയ സാദ്ധ്യതകളിലേക്ക് മനസ്സിനെ തുറക്കുകയും ചെയ്യുക. പുറത്തേയ്ക്കിറങ്ങി തുറന്ന പ്രകൃതിയിൽ നടക്കുന്നത് നവീനമായ ഒരു കാഴ്ചപ്പാട് നേടിയെടുക്കുവാൻ സഹായിക്കും.

   ധനു

  ധനു

  സാമൂഹിക ഇടപെടലുകളെയും പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഈ ദിവസത്തിന്റെ അത്യാകർഷകമായ ഊർജ്ജത്തെ പകർന്നെടുക്കുക. താങ്കളുടെ ആന്തിരികാഗ്നിയെ ആളിക്കത്തിക്കുവാൻവേണ്ടും ഓക്‌സിജൻ ധാരാളമായി ഉണ്ടെന്ന് താങ്കൾക്ക് കാണുവാനാകും.

  നേതൃത്വം കൈക്കൊള്ളുക, മറ്റുള്ളവർ ഇച്ഛയോടുകൂടി അനുധാവനംചെയ്യും. താങ്കളുടെ ഉള്ളിൽ തന്ത്രികൾ ഇന്ന് സ്തംഭിക്കപ്പെടാം. പക്ഷേ താങ്കളുടെ മനസ്സിന്റെ പിന്നാമ്പുറത്ത് കുറേക്കാലംകൊണ്ട് രഹസ്യമായി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ബൃഹത്തായ പദ്ധതികളെ അവ പ്രതിധ്വനിപ്പിക്കും.

   മകരം

  മകരം

  പാതയോരത്തുനിന്ന് ആരെയോ വാഹനത്തിൽ കൂടെക്കൂട്ടുന്നത് ആദ്യം ആശങ്കയുണ്ടാക്കാം. പക്ഷേ പാരിതോഷികാത്മകവും സമ്പന്നവുമായ ഒരു അനുഭവമായി വാസ്തവത്തിൽ അത് മാറാം. അപകടംപിടിച്ച അപരിചിതൻ എന്നുള്ള മിഥ്യയെ വിട്ടുകളയുക. കാരണം അതിൽ എന്തിനെപ്പറ്റിയെങ്കിലും, അല്ലെങ്കിൽ അറിയപ്പെടാത്ത ആരെപ്പറ്റിയെങ്കിലുമുള്ള ഭയം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും.

  അറിയപ്പെടാത്ത വ്യക്തിയെപ്പറ്റിയുള്ള ആശങ്കയെ ഇന്ന് ഉൾക്കൊള്ളുക, അങ്ങനെ ആകർഷണീയമാംവണ്ണം വിസ്മയകരമായ ഒരു അനുഭവത്തെ നഷ്ടപ്പെടുത്തുവാൻ ഭയാശങ്കകളെ അനുവദിക്കാതിരിക്കുക.

   കുംഭം

  കുംഭം

  ഇന്നത്തെ നക്ഷത്രങ്ങളെ കൈക്കൊള്ളുക, എന്നിട്ട് താങ്കളിലും താങ്കൾ ചെയ്യുന്ന തൊഴിലിലും വിശ്വാസം ഉണ്ടാകുമ്പോൾ വാരാവുന്ന എല്ലാ സാദ്ധ്യതകൾക്കുംനേരേ മനസ്സിനെയും ഹൃദയത്തെയും തുറന്നുപിടിക്കുക.

  അടുത്ത തലത്തിലേക്ക് നീങ്ങുവാനുള്ള ധൈര്യം ഉണ്ടാകുമ്പോൾ ഒരു കഴിവിലെ അധീശത്വം ലഭിച്ചിരിക്കുന്നു. താങ്കളുടെ ജീവിതത്തിലെ കൂടുതലായി ആത്മവിശ്വാസം ആവശ്യമായിട്ടുള്ള വ്യത്യസ്തമായ മണ്ഡലങ്ങളെ ഈ സമയം പരിഗണിക്കുക. ഇനി ധീരമായ ഈ മനോഭാവത്തെ അവയിൽ പ്രയോഗിക്കുക.

  മീനം

  മീനം

  താങ്കളുടെ വ്യക്തിത്വത്തിലെ സ്‌ത്രൈണ പുരുഷ ഭാവങ്ങൾ ഇന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടായിരിക്കണം. ഒരു പ്രശ്‌നത്തിലും സ്ഥായിയായി നിലകൊള്ളുവാൻ ശ്രമിക്കരുത്. പരിലാളിക്കുവാനുള്ള കഴിവുകളും വാക്കുകളും മറ്റുള്ളവരുടെ ആവലാതികളെ ആശ്വസിപ്പിക്കുവാനായി ഉപയോഗിക്കുക. താങ്കൾ ഉള്ളിൽ ആർജ്ജിച്ചിരിക്കുന്ന തരളിതമായ സംവേദനശക്തിയോടൊപ്പം താങ്കളുടെ ഊർജ്ജത്തെ പുറത്തേക്ക് ചൂണ്ടുക. ഏറ്റവും മൂല്യവത്തായ വിഭവങ്ങളിലൊന്നാണ് താങ്കളുടെ ആന്തരികശക്തി.

  English summary

  daily-horoscope-30-5-2018

  Astrology has been around since ages as a medium to know about our future. Its prediction is accurate if you know your moon sign which is based on your exact date and place of birth.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more