For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (3-7-2018 - ചൊവ്വ)

  |

  നഭോമണ്ഡലത്തിൽ വിളങ്ങുന്ന ജ്യോതിർഗോളങ്ങളുടെ പ്രഭാവം സർവ്വ ചരാചരങ്ങളെയും മാറ്റത്തിന്റെ പാതകളിലൂടെ അനുനിമിഷം മുന്നിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഈ പാലായനത്തിൽ മാർഗ്ഗമദ്ധ്യേ അനുകൂലവും പ്രതികൂലവുമായ ധാരാളം മാറ്റങ്ങൾ നിലകൊള്ളുന്നു.

  അവയിലെ വിഘാതങ്ങളെ തിരിച്ചറിഞ്ഞും തരണംചെയ്തും മുന്നിലേക്ക് പ്രയാണം ചെയ്യാൻ ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു. അങ്ങനെ ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ അവ കാരണമാകുന്നു.

   മേടം

  മേടം

  സ്വയം വിധേയമായ അനുചിതമായ പെരുമാറ്റത്തിന്റെയോ, അതുമല്ലെങ്കിൽ സമീപത്തെവിടെയെങ്കിലും എന്തെങ്കിലും അനീതിപരമായി സംഭവിച്ചതിന്റെയോ മോശപ്പെട്ട അനുഭവം താങ്കൾക്ക് ഉണ്ടായിരിക്കാം. മോശമായതിനെ ശരിയാക്കുവാനുള്ള ശക്തമായ ഒരു അഭിലാഷം ഇപ്പോൾ താങ്കളിൽ കാണുവാനാകും.

  എങ്കിലും പകവീട്ടുന്നതിനുവേണ്ടി കർമ്മത്തെ ആശ്രയിക്കേണ്ടതില്ല. പക്ഷേ സ്വന്തം കരങ്ങളിൽ അനീതിയെ കൈക്കൊള്ളുവാൻ ശ്രമിക്കരുത്. അത് കാര്യങ്ങളെ പ്രതികൂലമാക്കുകയും, തെറ്റിന്റെ മാർഗ്ഗത്തിൽ താങ്കളെ നിലനിറുത്തുകയും ചെയ്യും. രണ്ട് തെറ്റുകൾ ചേർന്നാൽ ഒരു ശരിയാകുകയില്ല. നല്ല ഊർജ്ജത്തോടെ പ്രതികരിക്കുക, പിശകുകൾ സ്വയം ശരിയായിമാറും.

   ഇടവം

  ഇടവം

  വന്യജീവികളെ സംബന്ധിക്കുന്ന ചിത്രണവിദ്യയിൽ നിലകൊള്ളുന്ന ഒരു വ്യക്തിയാണ് താങ്കളെന്ന് സങ്കല്പിക്കുക. വെളുത്ത വാലോടുകൂടിയ ഒരു മാനിന്റെ നിഷ്‌കപടമായ ചിത്രം അതിന്റെ വാസസ്ഥലത്തുനിന്നും പകർത്തണമെങ്കിൽ, മാൻ സമീപിക്കുന്നതുവരെ ഏതെങ്കിലും വൃക്ഷക്കൊമ്പിൽ നിശബ്ദമായി ചലിക്കാതെ ഏറെനേരം താങ്കൾക്ക് ഇരിക്കേണ്ടിവരും.

  ചില്ലകളെയും ഇലകളെയും ചവിട്ടിഞെരിച്ചുകൊണ്ട് കാട്ടിലൂടെ താങ്കൾ നടക്കുകയില്ല, കാരണം അത് മാനിനെയും മറ്റ് ജീവികളെയും അവിടെനിന്നും തുരത്തുവാൻ ഇടയാക്കും. എന്തെങ്കിലും താങ്കൾക്ക് ആവശ്യമാണെങ്കിൽ, അത് അടുത്തേക്ക് എത്തുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം. അടുത്ത് എത്തുന്നതുവരെ ചിന്തയിൽ മുഴുകുക. അനുഭവം ഒരു സദ്ഗുണമാണ്.

   മിഥുനം

  മിഥുനം

  താങ്കളുമായി ചേർന്ന് പരിഹരിക്കേണ്ടതായ ഒരു പ്രശ്‌നം ആർക്കോ ഉണ്ട്. ഈ വിഷയത്തിൽ ആ വ്യക്തി വളരെ അസ്വസ്ഥമാക്കപ്പെട്ടിരിക്കുകയാകാം. പക്ഷേ ആ പ്രശ്‌നത്തെ ഉയർത്തിക്കാട്ടുവാൻ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കാം.

  പകരം ആ വ്യക്തിക്ക് ചെയ്യുവാൻ കഴിയുന്നത് അതുമായി യാതൊരു ബന്ധവുമില്ലാത്ത എന്തിലെങ്കിലും പൂർണ്ണമായും ഇടപെടുക എന്നതായിരിക്കാം. താങ്കളെ ആ വ്യക്തി ശുണ്ഠിപിടിപ്പിക്കാം, അസ്വസ്ഥമാക്കാം, താങ്കൾക്കെതിരെ ദേഷ്യപ്പെടാം. ഇരുവരിലും മതിയായ ദേഷ്യമുണ്ടാകുകയാണെങ്കിൽ, ആ വ്യക്തിയിൽനിന്നും വിഷയം ഉയർന്നുവരുവാൻ ഇടയാകും. താങ്കളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലും പരിഭവം ഉണ്ടെങ്കിൽ, അത് നേരിട്ട് ആകട്ടെ. അതിനെപ്പറ്റി യൗക്തികമായി സംസാരിക്കുന്നതാണ് ഉചിതമായ രീതി.

   കർക്കിടകം

  കർക്കിടകം

  താങ്കളിപ്പോൾ എന്തിനെയോ കുറ്റപ്പെടുത്തുകയാണ്, മാത്രമല്ല അതിനെ സംബന്ധിച്ച് ധാരാളം പശ്ചാത്താപവും കുറ്റബോധവും തോന്നുകയും ചെയ്യുന്നുണ്ടായിരിക്കാം. വാസ്തവത്തിൽ, മനസ്സിൽ നിലകൊള്ളുന്നതിനെ വിട്ടുകളയാൻ ശ്രമിക്കുമ്പോൾ, അത് വർദ്ധിക്കുകയാണ്. സംഭവിച്ചതിൽ താങ്കൾക്കും നല്ലൊരു പങ്ക് ഉണ്ടായിരുന്നെങ്കിലും, അതിൽ താങ്കൾ മാത്രമല്ല ഉൾപ്പെട്ടിരുന്നത്, അതുകൊണ്ട് അപവാദമെല്ലാം താങ്ങേണ്ടതും താങ്കൾ ഒറ്റയ്ക്കല്ല.

  മറ്റേ വ്യക്തിയും ഇക്കാര്യത്തിൽ നല്ലൊരു പങ്ക് വഹിച്ചിരിക്കുന്നു. വ്യത്യസ്തമായ എന്തെങ്കിലുമായിരുന്നു താങ്കളോ മറ്റേ വ്യക്തിയോ ചെയ്തതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് അറിയുക ക്ലേശകരമാണ്. അക്കാര്യം തിരിച്ചറിഞ്ഞ് മനസ്സിന് ആശ്വാസം നൽകി നിലകൊള്ളുക.

   ചിങ്ങം

  ചിങ്ങം

  പുതിയ ഭവനം വാങ്ങുവാൻ ആഗ്രഹിക്കുകയാണെങ്കിൽ, ഓൺലൈനിൽ അതിന്റെ ചിത്രങ്ങൾ കാണുവാനാകും, മാത്രമല്ല അതിലെ ഒരോ മുറികളിലും കൃത്രിമയാഥാർത്ഥ്യത്തിലൂടെ കടന്നുപോകുവാനും കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ സ്ഥലവിസ്തൃതിയെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയുമുള്ള ശരിയായ ഒരു അവബോധം ഉണ്ടാക്കിയെടുക്കുവാനാകും.

  എന്നാൽ ആ ഭവനത്തിനുള്ളിൽ നടന്നാലേ യാഥാർത്ഥ്യത്തിലുള്ള അനുഭവം ഉണ്ടാകുകയുള്ളൂ. എന്തിനെപ്പറ്റിയോ താങ്കളിപ്പോൾ തീരുമാനിക്കുകയായിരിക്കാം. വിഷയം എന്തുതന്നെയായാലും അതിനെപ്പറ്റി ആരിൽനിന്നെങ്കിലും കേൾക്കുവാനോ, അതിന്റെ ചിത്രങ്ങൾ കാണുവാനോ, അതിനെ സംബന്ധിക്കുന്ന യഥാർത്ഥമായ അവബോധം ഉണ്ടാകുവാനോ പോകുന്നില്ല. അതുകൊണ്ട്, എന്തെങ്കിലും തീരുമാനം എടുക്കുന്നതിനുമുമ്പ്, അതിനെപ്പറ്റിയുള്ള യഥാർത്ഥമായ അനുഭവം നേടിയെടുക്കുക.

  കന്നി

  കന്നി

  യജമാന സമാനമായ ഏതെങ്കിലും വ്യക്തിയോ അധികാരിയോ എന്തെങ്കിലും സമ്മർദ്ദം താങ്കളിൽ ചെലുത്തുന്നുണ്ടായിരിക്കാം. ആ വ്യക്തി കരുതലില്ലാത്തതും ധിക്കാരിയുമായി താങ്കൾക്ക് തോന്നാം. അക്കാര്യം തുറന്നടിച്ചാലോ എന്ന് തോന്നാം. എന്നാൽ അങ്ങനെ ചെയ്യുന്നത് ഉരസലുകൾക്ക് കാരണമാകും എന്ന് താങ്കൾക്കറിയാം.

  ചിലപ്പോൾ അത് വലിയൊരു പ്രശ്‌നമാകാം. കഴിയുന്നിടത്തോളം മെച്ചമായ രീതിയിൽ താങ്കൾക്ക് കഴിയുന്നത് ചെയ്തുകൊള്ളുക. മാത്രമല്ല കാര്യങ്ങൾ തൃപ്തികരമായ രീതിയിൽ അവസാനിക്കും എന്ന് വിശ്വസിക്കുകയും ചെയ്യുക. അതേസമയം പുറത്തേക്കിറങ്ങുവാനുള്ള ഒരു മാർഗ്ഗംകൂടി കണ്ടെത്തുക. താങ്കളുടെ ലാവണ്യമാർന്ന പ്രകൃതം ആരെങ്കിലും ശ്രദ്ധിക്കുകയും കാര്യങ്ങളെ ശരിയാക്കാൻ സഹായിക്കുകയും ചെയ്യാം.

   തുലാം

  തുലാം

  ഒരു അവസരം തിരഞ്ഞെടുക്കുന്ന കാര്യം താങ്കളിപ്പോൾ അഭിമുഖീകരിക്കുകയാണ്. മാത്രമല്ല എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് അതിൽ അധികമായ ചിന്ത നൽകുകയും ചെയ്യുന്നു. അവയിൽ ഏറ്റവും ആകർഷണീയമായതിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി താങ്കളിലെ ബൗദ്ധികത വാദപ്രതിവാദം നടത്തുകയും ചെയ്യുന്നുണ്ടായിരിക്കാം.

  പക്ഷേ താങ്കളുടെ ഹൃദയം മറ്റൊന്നിനുവേണ്ടി വാദിക്കുകയാണ്. വിജയിക്കാനാകാത്ത ഒരു യുദ്ധംപോലെ ഇത് കാണപ്പെടാം. എങ്കിലും വിട്ടുവീഴ്ചയ്ക്കായി ഇടമുണ്ട്, അത് കാര്യങ്ങളെ മാറ്റാം. രണ്ട് ഐച്ഛികതകളെ സമന്വയിപ്പിക്കുവാനുള്ള സർഗ്ഗാത്മകമായ മാർഗ്ഗത്തിനുവേണ്ടി അന്വേഷിക്കുക. അങ്ങനെയെങ്കിൽ മനസ്സിനെയും ഹൃദയത്തെയും തൃപ്തിപ്പെടുത്തുവാൻ താങ്കൾക്കാകും.

   വൃശ്ചികം

  വൃശ്ചികം

  ചുറ്റുപാടിലുള്ള മറ്റുള്ളവർ പതിവായി ലംഘിച്ചുകൊണ്ടിരിക്കുന്ന ചില നിയമങ്ങളെ താങ്കൾ പരിപാലിച്ചുപോരുകയാണ്. ചില നിയമങ്ങൾ നിർബന്ധിതവും അന്യായവുമായതുകൊണ്ട് അവർക്ക് അവരുടേതായ ഒഴിവുകഴിവുകളുണ്ട്. അതിനാൽ അങ്ങനെതന്നെ ചെയ്താലോ എന്ന് താങ്കളും ചിന്തിക്കുന്നുണ്ടായിരിക്കാം.

  മറ്റൊരു രീതിയിൽ ആ നിയമങ്ങളെ അനുധാവനം ചെയ്തിരുന്നെങ്കിൽ, താങ്കളുടെ പരിതഃസ്ഥിതികൾ എത്രത്തോളം എളുപ്പമായിരുന്നേനെ എന്ന് ചിന്തിക്കാം. കൂടുതൽ മെച്ചപ്പെട്ട ഒരു മാർഗ്ഗം നിലകൊള്ളുന്നു എന്ന് ചിന്തിക്കുകയാണെങ്കിൽ, അക്കാര്യം തുറന്നുപറയുക. അധികാരങ്ങൾക്കെതിരായി നീങ്ങുവാൻ ശ്രമിക്കുന്നത് കാര്യങ്ങളെ എളുപ്പമാക്കുകയില്ല, എന്നാൽ വളരെ ക്ലേശകരമാക്കാം.

   ധനു

  ധനു

  പെട്ടെന്ന് അനിഷ്ടം അനുഭവപ്പെടുന്ന തരത്തിലുള്ള ആരെയെങ്കിലും കണ്ടുമുട്ടുകയും, എന്നാൽ പിന്നീട് സംഭാഷണത്തിൽ ഇടപെടുകയും, തുടർന്ന് താങ്കൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആ വ്യക്തിയിൽ കാണുകയും ചെയ്തിട്ടുണ്ടോ? ആ സാധർമ്യം ഇപ്പോൾ താങ്കളിൽ പൊരുത്തപ്പെടുന്നു.

  ഒരു വ്യക്തിയെ സംബന്ധിക്കുന്ന താങ്കളുടെ ധാരണയോ, അതുമല്ലെങ്കിൽ കഴിഞ്ഞകാലത്ത് താങ്കൾ ഇഷ്ടപ്പെടാത്ത എന്തിനെയോ പുനർ പരിഗണിക്കുന്നതിനുവേണ്ടി ആരോ ശ്രമിക്കുകയാണ്. എന്നാൽ പുറംതിരിയുവാനാണ് താങ്കൾ തല്പരനായിരിക്കുന്നത്. മുൻപ് എപ്പോഴോ ഉണ്ടായ ഒരു അനുഭവം കാരണമായിരിക്കാം താങ്കൾ അങ്ങനെ ആയിരിക്കുന്നത്. എന്നാൽ അതിനെപ്പറ്റി ആരെങ്കിലും പരിചയപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ, എന്തുകൊണ്ട് ചെവികൊടുക്കാൻ പാടില്ല? അതൊരു വ്യക്തിയോ, ഭക്ഷണമോ, വിനോദാനുഭവമോ എന്തുവേണമോ ആകട്ടെ, ഇതുവരെയും അത്ഭുതാവഹമായ എന്തോ താങ്കൾക്ക് നഷ്ടപ്പെട്ടുപോയി എന്ന് കാണുവാനാകും.

   മകരം

  മകരം

  സങ്കീർണ്ണമായ ഏതോ പ്രശ്‌നത്തെ സംബന്ധിക്കുന്ന ഉത്തരം തിരഞ്ഞ് താങ്കൾ ആകെ വട്ടായിപ്പോകുന്ന അവസ്ഥയിലായിരിക്കാം. പല തരത്തിലുള്ള പ്രതിവിധികളും താങ്കൾ കൈക്കൊണ്ടിരിക്കാം. എന്നാൽ അവയെല്ലാം നിഷ്ഫലമായിരിക്കാം.

  സഹായത്തിനുവേണ്ടിയും താങ്കൾ ആരാഞ്ഞിരിക്കാം, പക്ഷേ ഈ പ്രശ്‌നവുമായി മറ്റാരും ഇതിനുമുമ്പ് ബന്ധപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. ഇതുപോലെയുള്ള എന്തെങ്കിലും മുമ്പ് അനുഭവിക്കേണ്ടിവന്ന സാഹചര്യത്തെ ഓർത്തുനോക്കുക. അപ്പോൾ അതിനെ വിജയകരമായി കൈകാര്യം ചെയ്യുവാൻ താങ്കൾക്ക് കഴിഞ്ഞു. സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നുവെങ്കിലും, അന്ന് താങ്കൾക്കുവേണ്ടി പ്രവർത്തിച്ച പ്രതിവിധി ഇപ്പോഴും പ്രവർത്തിക്കും എന്ന കാര്യത്തിൽ സന്ദേഹപ്പെടേണ്ടതില്ല.

   കുംഭം

  കുംഭം

  താങ്കളുമായി എന്തിലോ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയെ വിശ്വസിക്കുക ബുദ്ധിമുട്ടായിരിക്കാം. ആ വ്യക്തിയെ അവിശ്വസിക്കുവാൻ താങ്കൾക്ക് കാരണമുണ്ടായിട്ടല്ല.

  ചെയ്യുവാനാകും എന്ന് ആരോ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ ചെയ്യും എന്ന വിശ്വാസം ആശങ്കയുളവാക്കുന്ന ഒന്നായി അനുഭവപ്പെടുന്നതുകൊണ്ടായിരിക്കാം. ഇക്കാര്യത്തിൽ താങ്കൾ എത്തിച്ചേരുകയാണെങ്കിൽ, മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല, എന്നാൽ വിശ്വസിക്കുക മാത്രമേ വഴിയുള്ളൂ. പൂർണ്ണമായും വിശ്വസിക്കുവാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ താങ്കളുടെ വിശ്വാസത്തിന് അനുയോജ്യമായ പ്രതിഫലം ഉണ്ടാകും എന്ന കാര്യം തീർച്ചയാണ്.

  മീനം

  മീനം

  എന്തെങ്കിലും സർഗ്ഗാത്മകമായി ചെയ്യുന്ന കാര്യത്തിൽ മറ്റുള്ളവർ വിഷമിക്കുമ്പോൾ, അത് വളരെ പ്രചോദകവും തമാശയുമായി താങ്കൾക്ക് അനുഭവപ്പെടുന്നു. കൂടുതൽ ലൗകീകവും മൂർത്തവുമായ തരത്തിലുള്ള എന്തെങ്കിലും പ്രവർത്തിയോ ഉത്തരവാദിത്തമോ ചെയ്യുമ്പോൾ, പലപ്പോഴും ക്ലേശിക്കാറുള്ള വ്യക്തിയാണ് താങ്കൾ.

  എന്നാൽ വെല്ലുവിളിയായി അനുഭവപ്പെടുന്ന എന്തിനെയെങ്കിലും നിർബന്ധപൂർവ്വം ചെയ്യുവാൻ സ്വയം പ്രേരിപ്പിക്കുന്നത് വ്യക്തിത്വവികാസത്തിന് വളരെ നല്ലതാണ്. വരാൻപോകുന്ന ഒരു കടപ്പാടിനെ സംബന്ധിച്ച് താങ്കൾ ആശങ്കപ്പെടുന്നുണ്ടായിരിക്കാം, കാരണം താങ്കളിൽ ശരിയാംവണ്ണം ഉപയോഗിക്കപ്പെടാതെ നിലകൊള്ളുന്ന നൈപുണ്യങ്ങൾ അതിന് ആവശ്യമാണ്. അതിനുവേണ്ടി പ്രവർത്തിക്കുക. അങ്ങനെ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ താങ്കൾക്ക് കഴിയും. മാത്രമല്ല ആ പ്രവർത്തനത്തിൽ ആസ്വദിക്കുവാനുള്ള മാർഗ്ഗവും കണ്ടെത്താം.

  English summary

  daily-horoscope-3-july-2018-tuesday

  Know your fortune according to your zodiac sign, plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more