For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (29-5-2018 - ചൊവ്വ)

  |

  മാറ്റങ്ങൾ അനിവാര്യതയാണ്. അവയിൽനിന്നും ഒളിച്ചോടുവാൻ പ്രപഞ്ചത്തിലെ ഒന്നിനും കഴിയുകയില്ല. ഓരോ സംഭവങ്ങളിലും അന്തർലീനമായിരിക്കുന്ന അവയുടെ സ്വാധീനം വൈിധ്യങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.

  അനുഗുണമായതും അല്ലാത്തതും അവയിൽനിന്ന് വേർതിരിച്ചെടുക്കുവാനും കുറുക്കുവഴികളിലൂടെ മെച്ചമായതിനൊപ്പം നിലകൊള്ളുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു. അങ്ങനെ കൂടുതൽ പുരോഗതി ആർജ്ജിക്കുന്നതിലൂടെ സന്തോഷവും സംതൃപ്തിയും നമ്മിൽ നിറയുന്നു.

   മേടം

  മേടം

  വിവാഹത്തെയും ജീവിതപങ്കാളിത്തത്തെയും സംബന്ധിക്കുന്ന താങ്കളുടെ മനോഭാവത്തെ വളരെയധികം സ്വാധീനിച്ച അപരിചിതരായ ചില ആളുകളെ കഴിഞ്ഞ കുറേ മാസങ്ങൾക്കിടയിൽ കണ്ടുമുട്ടിയിട്ടുണ്ടാകാം. ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകുവാൻ അവർ താങ്കളെ പ്രേരിപ്പിക്കുന്നുണ്ടാകാം.

  കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ, എന്തോ ഒരു പ്രാപഞ്ചിക സ്വാധീനത്തിൻകീഴിലാണ് അവർ എത്തിയിരിക്കുന്നതെന്ന് താങ്കൾക്ക് തോന്നാം. താങ്കൾ അംഗീകരിക്കുവാനുള്ള ഒരു കാരണം അതല്ല. സ്വാതന്ത്ര്യം എന്നതും സ്വാതന്ത്ര്യരാഹിത്യമെന്നതും മാനുഷികമാണ്.

   ഇടവം

  ഇടവം

  കഴിഞ്ഞമാസം വെല്ലുവിളികളുടേതായിരുന്നു. ഇപ്പോൾ വെല്ലുവിളികളെ അഭിമുഖീകരിക്കാതിരിക്കുവാനുള്ള നല്ലൊരു അവസരമുണ്ട്. ദൈനംദിന ജീവിതത്തിൽ എന്തിനെയെങ്കിലും പരിഷ്‌കരിക്കുവാനായി താങ്കൾ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനെ സ്വീകരിക്കുക. മൂർത്തമായ മാറ്റങ്ങളെ സൃഷ്ടിക്കുന്നതിനുള്ള സമയം ആഗതമായിക്കഴിഞ്ഞു.

  താങ്കൾ ആഗ്രഹിക്കുന്ന മാറ്റം തൊഴിലിലായാലും ഭവനത്തിലായാലും, ശാരീരികമായാലും വൈകാരികമായാലും, ഗൗരവമായ രീതിയിൽ താങ്കളുടെ ജീവിതത്തെ അട്ടിമറിക്കും എന്ന് ഒട്ടുംതന്നെ ആശങ്കപ്പെടേണ്ടതില്ല.

   മിഥുനം

  മിഥുനം

  താങ്കളുടെ സൗരയൂഥത്തിൽ ഒരു മാറ്റം സംഭവിച്ചിരിക്കുകയാണ്; അഗോചരമായ ഒരു മാറ്റം, എന്നാൽ ആഴത്തിലുള്ളതല്ല. ഈ മാറ്റം എങ്ങനെ താങ്കളെ സ്വാധീനിക്കും എന്ന് അറിയുവാൻ താങ്കൾക്ക് ഏഴ് മാസങ്ങളുണ്ട്. സ്വതന്ത്രമാകുന്നതിനുള്ള ശക്തമായ ഒരു ആവശ്യം അനുഭവപ്പെടുന്നതുപോലെ അത് താങ്കളിൽ ഉദയംചെയ്യും. ചിലപ്പോൾ ഏതെങ്കിലും വിഭാഗവുമായുള്ള ബന്ധനങ്ങളെ താങ്കൾ വിടുവിക്കേണ്ടിവരും. മാറ്റത്തിന്റെ അന്തരീക്ഷത്തിലാണിപ്പോൾ.

   കർക്കിടകം

  കർക്കിടകം

  വളരെ ബൃഹത്തായ മാറ്റങ്ങളൊന്നും ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും, മൂന്നോ നാലോ വർഷങ്ങൾക്കുമുമ്പ് തുടങ്ങിവച്ച പ്രക്രിയ നേരിയതോതിൽ ത്വരിക്കപ്പെടും. വ്യക്തിത്വത്തിന്റെ നങ്കൂരക്കെട്ടുകൾ താങ്കൾ മാറ്റുകയാണ്, അതായത് താങ്കൾ ആരാണെന്ന് തീർച്ചപ്പെടുത്തുന്ന ആശയങ്ങളുടേതായ താങ്കളുടെ വ്യക്തിത്വം. താങ്കളുടെ കുടുംബം, പശ്ചാത്തലം, വിദ്യാഭ്യാസം ഒന്നുംതന്നെ താങ്കളുടെ ആത്മീയാടിസ്ഥാനത്തിന്റെ അത്രത്തോളം ആകുന്നില്ല. ഈ മാറ്റത്തിൽ ഭയപ്പെടേണ്ടതില്ല. അതിനൊപ്പം നീങ്ങുക.

   ചിങ്ങം

  ചിങ്ങം

  ഈ ദിവസം തികച്ചും ക്രിയാത്മകമായിരിക്കും. മാത്രമല്ല വലിയൊരു മാറ്റത്തിന്റെ അവ്യക്തമായ സൂചനകൾ തുടങ്ങുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഈ നവീനഘട്ടം ഏഴ് മാസത്തോളം നിലനിൽക്കും. അത് ക്രമേണ പുരോഗമിക്കുമ്പോൾ, വലിയ പ്രകടനസ്വാതന്ത്ര്യം താങ്കൾക്ക് കാണുവാനാകും. വിട്ടുകളയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ഉയർന്ന വേഗത്തിൽ നീങ്ങുന്നതായും കാണുവാനാകും. അടുത്ത ഏതാനും മാസങ്ങളിൽ കൂടപ്പിറപ്പുകളുമായി ചെറിയ ഘർഷണം ഉണ്ടാകാം.

   കന്നി

  കന്നി

  സൗരയൂഥം വേഗത മാറ്റുകയാണ്. ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു പരിവർത്തനത്തെ ത്വരിപ്പിക്കുവാൻ അത് ബാദ്ധ്യതപ്പെട്ടിരിക്കുന്നു. തൊഴിൽജീവിതത്തിലും സ്‌നേഹജീവിതത്തിലും സ്വയം പൂർത്തികരിക്കപ്പെടുവാനായി താങ്കൾ ഉപയോഗിക്കുന്ന ഉപാധികളെ കേന്ദ്രീകരിച്ചാണ് ഈ മാറ്റം നിലകൊള്ളുന്നത്. പരിശീലനംകൊണ്ടോ ശിക്ഷണംകൊണ്ടോ വളയപ്പെട്ടിരിക്കുന്നതായി തോന്നുകയാണെങ്കിൽ, വാരാൻ പോകുന്ന മാസങ്ങളിലെ ഈ എതിർപ്പുകളിൽനിന്നും സ്വാതന്ത്ര്യം ആരായുന്നത് താങ്കൾക്ക് പ്രതീക്ഷിക്കാം.

   തുലാം

  തുലാം

  താങ്കൾക്കുവേണ്ടിയുള്ള വളരെ മെച്ചപ്പെട്ടൊരു പ്രവചനമാണിത്. പ്രത്യേകമായ സംഭവങ്ങളൊന്നും ഉണ്ടാകുകയില്ലെങ്കിലും, അടുത്ത ഏഴ് മാസങ്ങളോളം സ്വാതന്ത്ര്യത്തിന്റെ വിശാലമായ വാഗ്ദാനങ്ങളുണ്ട്. താങ്കളുടെ തൊഴിലിലും സ്‌നേഹജീവിതത്തിലും അടിസ്ഥാനപരമായ ഒരു മാറ്റം ഉണ്ടാകാൻ പോകുകയാണ്.

  മാസങ്ങൾ കടന്നുപോകുമ്പോൾ, കൂടുതൽ ദാർശനികതയും, കൂടുതൽ സർഗ്ഗാത്മകതയും, ഒരുപക്ഷേ കൂടുതൽ പ്രക്ഷോഭകരവും ആയിരിക്കുന്നതായി താങ്കൾക്ക് കാണുവാനാകും. കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങൾ ആയിരുന്നതിനേക്കാളും താങ്കളിപ്പോൾ കൂടുതൽ പ്രഭാവത്തിലായിരിക്കും.

   വൃശ്ചികം

  വൃശ്ചികം

  സംഭവിക്കുന്ന മുഖ്യമായ മാറ്റത്തെ മനസ്സിലാക്കുവാൻ ഔന്നദ്ധ്യമാർന്ന വീക്ഷണത്തിൽ സംഭവങ്ങളെ കാണണം. സാവധാനം പ്രവർത്തിക്കുന്ന വിമോചനം ആക്കം സംഭരിക്കുകയാണ്.

  താങ്കളുടെ കഴിഞ്ഞകാലത്തിലെ അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗങ്ങളെ സ്വയം ഓടിച്ചുകളയുന്നതിനുള്ള അവസരത്തെ പ്രതിരോധിക്കുവാൻ അടുത്ത ഏഴ് മാസങ്ങൾ താങ്കൾക്ക് കഴിയുകയില്ല. പഴയ അപകർഷതകൾ പൊഴിഞ്ഞുപോയി താങ്കൾ പുതുതായി അവതരിക്കപ്പെടും. അതിന്റെ ഫലമായി ഏതെങ്കിലും കുടുംബബന്ധത്തിൽ പ്രശ്‌നമുണ്ടാകുകയാണെങ്കിൽ ആശങ്കപ്പെടരുത്. ഇപ്പോഴുള്ള ക്ലേശം വെറും താൽക്കാലികം മാത്രമാണ്.

   ധനു

  ധനു

  മാറ്റത്തിന്റെ മന്ദമാരുതൻ താങ്കളുടെ ജീവിതത്തിലൂടെ ഇപ്പോൾ വീശുകയാണ്. നവീനതയുടെ ഒരു അനുഭവവും ലോകത്തോടുള്ള ഒരു തുറന്ന മനോഭാവവും ഇപ്പോൾ താങ്കൾക്കുണ്ട്.

  ഒരു പുതിയ ജീവിതത്തിലേക്ക് മൂർത്തമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നുള്ള മതിപ്പ് താങ്കളിൽ ഉടലെടുപ്പിക്കുവാൻ ചില ബാഹ്യ സംഭവങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുകയാണ്. സന്തോഷകരമായ ചില വിസ്മയങ്ങൾ ഉണ്ടാകുമെന്ന് താങ്കൾക്ക് പ്രതീക്ഷിക്കാം.

   മകരം

  മകരം

  ഒരാളിന്റെ വിധിയിന്‌മേലുള്ള വഴിത്തിരിവിന്റെ ആശയം ദോഷൈകദൃക്കുകളായ ആളുകളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരും. പക്ഷേ താങ്കളുടെ കാര്യത്തിൽ, തീർച്ചയായും അതിന് ചില അർത്ഥങ്ങളുണ്ട്.

  താങ്കളുടെ ജീവിതത്തിൽ ഈ വഴിത്തിരിവ് ഒരു പുതിയ വ്യക്തിയുടെ രൂപം കൈക്കൊള്ളാം, അതുമല്ലെങ്കിൽ കാര്യങ്ങളെ എന്നെന്നേയ്ക്കുമായി മാറ്റുന്ന ഒരു മുഖ്യ സംഭവമാകാം. ചിലപ്പോൾ നമ്മൾ കേൾക്കുകമാത്രം ചെയ്യുന്ന കാര്യങ്ങൾ സംഭവിക്കാം. വരുന്ന മാസങ്ങളിൽ ഇതുപോലെ ചിലത് താങ്കൾക്ക് ഉണ്ടാകാം.

   കുംഭം

  കുംഭം

  ചിലപ്പോൾ വളരെ ദൈർഘ്യമേറിയ ഒരു പര്യടനംകഴിഞ്ഞ് വളരെ ആഴത്തിൽ മാറ്റമുൾക്കൊണ്ട് താങ്കൾ തിരികെ വന്നതുപോലെയായിരിക്കാം. തീർച്ചയായും, നാമെല്ലാവരും യാത്രകളാൽ ഒരു പരിധിവരെ മാറ്റത്തിന് വിധേയരാകുന്നു. എന്നാൽ താങ്കളുടെ കാര്യത്തിൽ, ഈ മാറ്റം തികച്ചും അഗാധമാണ്.

  വിട്ടുപോകുന്നതിനുമുമ്പ് താങ്കൾക്കുണ്ടായിരുന്ന ജീവിതത്തിലേക്ക് തിരികെവരുന്നതിന് ചില പ്രശ്‌നങ്ങൾ ഉണ്ടാകാൻ പോകുന്നു. പഴയ ജീവിതം വളരെയധികം പരിമിതപ്പെടുത്തുന്ന ഒന്നായിരുന്നു. പിന്നെ എന്തിന് താമസിക്കണം? അതിനെ മാറ്റുവാൻ ശ്രമിക്കുക.

   മീനം

  മീനം

  സ്‌നേഹബന്ധങ്ങൾ കാരണമായി ശ്വാസംമുട്ടുന്നപോലെ തോന്നുകയാണെങ്കിൽ, അതുമല്ലെങ്കിൽ അവയിൽ എരിവും പുളിയും ഇല്ലായെന്നോ, വളരെ പരമ്പരാഗതമായിപ്പോയി എന്നോ തോന്നുകയാണെങ്കിൽ, എന്തുകൊണ്ട് സ്വതന്ത്രമാകാൻ ചിന്തിക്കുന്നില്ല? അനുകൂലമായ ഒരു ദിശയിലേക്ക് ജീവിതം മാറിപ്പോകുന്നതിന്റെ ഒരു സൂചന കാണുന്നുണ്ട്.

  താങ്കളുടെ ഏറ്റവും വിചിത്രമായ ആശയങ്ങളെപ്പോലും യാഥാർത്ഥ്യത്തിലേയ്ക്ക്‌ മാറ്റുവാൻ ഇത് സഹായിക്കും. ഇന്നുതന്നെ തുടങ്ങുക. കൂടുതൽ മൂർത്തഭാവത്തിലാകുവാൻവേണ്ടി താങ്കൾ നിർബന്ധിക്കപ്പെടാൻ പോകുകയാണ്.

  English summary

  daily-horoscope-29-5-2018

  Read out the zodiac prediction of the day, Daily horoscope reveals how your day is? Know your fortunes and flaws of the day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more