For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (28-5-2018 - തിങ്കൾ)

  |

  അറിഞ്ഞും അറിയാതെയും വിവിധ മാറ്റങ്ങൾക്ക് വിധേയരായി നാം ഓരോ ദിവസവും കടന്നുപോകുന്നു. ആ മാറ്റങ്ങൾ ജീവിതത്തിൽ നൽകുന്ന സ്വാധീനങ്ങൾ അനുകൂലതകളോ പ്രതികൂലതകളോ ആകാം.

  ബൗദ്ധികമായ കഴിവുകൾ ഉപയോഗിച്ച് പ്രതികൂലമാറ്റങ്ങളെ പ്രയോജനകരമാക്കിമാറ്റുവാൻ നമുക്ക് കഴിയുന്നു. സംഭവിച്ചതിനുശേഷം മാറ്റുന്നതിനേക്കാൾ നല്ലത് സംഭവിക്കുന്നതിനുമുമ്പെ അനുകൂലമാക്കിമാറ്റുക എന്നതാണ്. സന്തോഷവും സമാധാനവും അങ്ങനെ കൈവരിക്കപ്പെടുന്നു. അതിനുവേണ്ടുന്ന ശരിയായ പാതയൊരുക്കുകയാണ് ജ്യോതിഷപ്രവചനങ്ങൾ ചെയ്യുന്നത്.

   മേടം

  മേടം

  മറ്റുള്ളവരിൽനിന്ന് കൂടുതൽ ശ്രദ്ധ നേടുവാൻവേണ്ടി ഇന്ന് എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളംതന്നെ ആളുകൾ താങ്കളുടെ വിചിത്ര പ്രകടനങ്ങളെയും ആഡംബരാശയങ്ങളെയും അവഗണിക്കാൻ പോകുകയാണ്. കുറച്ചുകൂടി ബോധപൂർവ്വകമായ സമീപനം കൈക്കൊള്ളേണ്ടിയിരിക്കുന്നു. ആളുകളുടെ പുറകെ നടക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, കൂടുതൽ മെച്ചമായി അവരെ നയിക്കുവാൻ താങ്കൾക്ക് കഴിയും.

  മറ്റുള്ളവരുടെ വികാരങ്ങളിൽ ബന്ധപ്പെട്ടും മനസ്സിലാക്കിയും അവരുടെ ആദരവ് നേടിയെടുക്കുക. താങ്കളുടെ ഹൃദയം വളരെ വിശാലവും ധീരവുമാണ്, മാത്രമല്ല പങ്കുവയ്ക്കുവാനായി ധാരാളം സ്‌നേഹം അതിൽ നിലകൊള്ളുകയും ചെയ്യുന്നു.

   ഇടവം

  ഇടവം

  ചുറ്റമുള്ള ആളുകളെ വളരെയധികം സൂക്ഷിക്കുക. അനുകമ്പയും കരുതലും താങ്കളുടെ മനസ്സിന്റെ ഏറ്റവും മുന്നിൽ വിളങ്ങുന്നതുകൊണ്ട്, മറ്റുള്ളവർക്കുവേണ്ടി സേവനം അനുഷ്ഠിക്കുക എന്നത് ഈ ദിവസത്തിന്റെ ഒരു പ്രധാന ഭാഗമാണ്.

  പരിലാളിക്കുന്ന ഒരു ചുമലിനെ ആവശ്യമായ ഏതോ ഒരാൾക്കുവേണ്ടി ആശ്വസിപ്പിക്കുന്ന പരിചാരകനാകുവാനുള്ള അവസരം കൈക്കൊള്ളുക. വൈകാരികമായ താങ്കളുടെ പ്രകൃതത്തെ മറ്റുള്ളവരുമായി പങ്കിടുമ്പോൾ ആത്മാർത്ഥതയുള്ള ധാരാളം സ്‌നേഹിതരെ താങ്കൾക്ക് ലഭിക്കും.

   മിഥുനം

  മിഥുനം

  ഒരു വൈകാരികച്ചുഴിയിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുകയാണെന്ന് താങ്കൾക്ക് തോന്നാം. കാര്യങ്ങൾ താങ്കളുടേതല്ലാതിരിക്കുമ്പോൾ അവ താങ്കളുടേതാണെന്ന് ഉൾക്കൊള്ളുവാൻ ശ്രമിയ്ക്കരുത്. താങ്കളുടെ വാദമുഖത്തെ തിരിച്ചെടുക്കുവാനുള്ള വസ്തുതകളൊന്നും ഇല്ലാത്തതുകൊണ്ട് ആരെയെങ്കിലും കള്ളൻ എന്ന് കുറ്റപ്പെടുത്താതിരിക്കുന്നത് വളരെ പ്രധാനമാണ്. അന്തരീക്ഷത്തിൽ വലിയൊരളവ് വൈകാരികബോധം ഉണ്ടായിരിക്കുന്നതുകൊണ്ട് കാര്യങ്ങളെ സന്തുലനത്തിൽ നിലനിറുത്തുക എന്നത് ഇപ്പോൾ ബുദ്ധിമുട്ടായിരിക്കും.

  കർക്കിടകം

  കർക്കിടകം

  താങ്കളുടെ ചിന്ത തികച്ചും വ്യക്തമാണ്, മാത്രമല്ല താങ്കളുടെ വികാരവിചാരങ്ങൾ മാനസ്സിക പ്രക്രിയകളെ പിന്താങ്ങുന്നതായും താങ്കൾക്ക് കാണാം. താങ്കളുടെ മനോനില വളരെ പ്രബലമാണ്, അതുകൊണ്ട് താങ്കൾക്കുള്ള എന്ത് ഭൂതോദയത്തെയും വിശ്വസിക്കാം.

  താങ്കളുടെ അസ്തിത്വത്തിന്റെ സ്‌ത്രൈണ-പുരുഷ ഭാവങ്ങൾ താങ്കളുടെ ലോകത്തിലെ കൊടുക്കൽ വാങ്ങലുകളെ സമീഹൃതമാക്കുവാൻ സ്വരൈക്യത്തോടെ പ്രവർത്തിക്കുകയാണ്. മറ്റുള്ള ആളുകളുടെ പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നങ്ങളായി കൈക്കൊള്ളാതിരിക്കുക എന്നതാണ് ഇന്നത്തെ പ്രഥമ പ്രാധാന്യമുള്ള വിഷയം.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ ബാഹ്യാകാശക്കപ്പലിനെ അലസമായി നിറുത്തിയശേഷം അതിലെ പ്രവർത്തകസംഘത്തിനുവേണ്ടി ഒരു സുരക്ഷാപരിശോധന നടത്തുക. അകത്തുള്ള എല്ലാവർക്കും ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരമുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം എവിടെയാണ് പോയി ചേരുന്നതെന്ന് പറയാതെയാണ് തെരുവിൽനിന്നും അവരെയെല്ലാം താങ്കൾ സംഘടിപ്പിച്ചത്. ആരെയും താല്പര്യമില്ലാതെ താങ്കളുടെ ലോകത്തേക്ക് വലിച്ചിഴയ്ക്കരുത്. സ്വമേധയാ ആണ് അവർ നിയന്ത്രണങ്ങൾ താങ്കളെ ഏല്പിക്കുന്നതെങ്കിൽ, എന്തായാലും അത് വ്യത്യസ്തമായ ഒരു കഥയായിരിക്കും.

   കന്നി

  കന്നി

  ആദ്യം കാണപ്പെട്ടതുപോലെ കാര്യങ്ങൾ ഇന്ന് അത്രത്തോളം പ്രകടമായിരിക്കുകയില്ല. താങ്കൾ എന്തിലേക്കാണ് പോകുന്നതെന്നതിനെപ്പറ്റിയുള്ള പൂർണ്ണമായ അർത്ഥം മനസ്സിലാക്കാതെ ഒരു പദ്ധതിയിലും ആരംഭം കുറിക്കരുത്. അല്ലായെങ്കിൽ, രക്ഷപ്പെടുവാനുള്ള താക്കോൽപ്പഴുതുപോലും ഇല്ലാത്ത ഒരു വൈകാരിക നാടകത്തിന്റെ മദ്ധ്യത്തിൽ അകപ്പെട്ടിരിക്കുന്നതായി താങ്കൾക്ക് കാണുവാനാകും. താങ്കളുടെ പ്രചോദനം പെട്ടെന്ന് ചിതറിപ്പോകുകയും ജോലിയെ ചെയ്തുതീർക്കുവാൻ പ്രോത്സാഹനമൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നു എന്ന് അത്ഭുതപ്പെടുരുത്.

  തുലാം

  തുലാം

  താങ്കളുടെ ആശയങ്ങളെ ആരുടെമേലും അടിച്ചേല്പിക്കരുത്. നേരിട്ട് ഇടപെടേണ്ടതായിട്ടുള്ള ഒരു പ്രശ്‌നത്തെ ആരെങ്കിലും താങ്കളുടെ അടുത്തേക്ക് വലിച്ചിഴയ്ക്കുകയാണെങ്കിൽ, സ്ഥായിത്വമുള്ള ഒരു മനസ്സിൽനിന്ന് പ്രവർത്തിക്കുന്നതിനുവേണ്ടി നിഷ്പക്ഷത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പരിതഃസ്ഥിതിയിൽ പ്രതികരിക്കുന്നതിനേക്കാൾ നല്ലത് അതിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ്. എന്തിനെക്കുറിച്ചെങ്കിലും താങ്കൾക്ക് ശരി അറിയാമെങ്കിൽ, അതിനെ സ്വയം സൂക്ഷിക്കുക. ആരുടെയും മുഖത്ത് അതിനെ ഉരസിയിട്ട് അവർ തെറ്റാണെന്ന് പറയുന്നതിന്റെ ആവശ്യമില്ല.

   വൃശ്ചികം

  വൃശ്ചികം

  താങ്കളുടെ സ്വതഃസിദ്ധമായ പ്രകൃതം വളരെ ശക്തമാണ്. കാര്യങ്ങളെപ്പറ്റി താങ്കൾ ചിന്തിക്കേണ്ട ആവശ്യമില്ല, കാരണം ഉത്തരങ്ങളെ അറിയുവാൻവേണ്ടുന്ന കഴിവ് താങ്കൾക്കുണ്ട്. തുളച്ചുകയറുന്ന തരത്തിലുള്ള എന്തെങ്കിലും കുറ്റാന്വേഷണ ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ, അത് ചെയ്യുവാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്. താങ്കളുടെ കരുതലും, സംവേദനമുള്ള പ്രകൃതവും കടന്നുപോകുവാൻ ആഗ്രഹിക്കുന്ന ഏതൊരു വാതിലിലൂടെയും ഇന്ന് താങ്കളെ കടത്തിക്കൊണ്ടുപോകും. എപ്പോഴും ആ പുഞ്ചിരി മുഖത്ത് നിലനിറുത്തുക.

   ധനു

  ധനു

  താങ്കൾ ഇന്ന് ആരംഭിക്കുന്ന ഏതൊരു വാദവും വളരെ മൃഗീയമായ ഒരു വൈകാരിക യുദ്ധമായി പൊട്ടിത്തെറിക്കാം. അതുകൊണ്ട് ജാഗ്രതയുണ്ടായിരിക്കണം. ആരുടെയും പുൽത്തകിടിയിലേക്ക് ചുവടുവയ്ക്കരുത്, കാരണം അവൻ അല്ലെങ്കിൽ അവൾ ഉടമസ്ഥഗർവ്വുള്ള ആളും, ശരിക്കും അവരുടേതായ കാര്യങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിൽ വഴക്കാളിയോ ആയിരിക്കുവാനുള്ള സംഭാവ്യത കാണുന്നുണ്ട്.

  ഊർജ്ജത്തിന്റെ അഗ്നിപർവ്വതസ്‌ഫോടനങ്ങളെ ഒഴിവാക്കുക. മറ്റുള്ളവർക്ക് ഹാനിയൊന്നും ഉണ്ടാകാതെ മാന്യമായി കാര്യങ്ങളെ പരിഹരിക്കാൻ താങ്കൾക്ക് കഴിയും.

   മകരം

  മകരം

  താങ്കളുടെ മാനസ്സികപ്രവർത്തനങ്ങളെ ആളുകൾ വെല്ലുവിളിക്കുന്നതിനുള്ള സംഭാവ്യത താങ്കൾക്ക് കാണാനാകും. ഇടതുനിന്നും വലതുനിന്നും അവർ താങ്കളുടെ ആശയഗതികളുമായി വാദപ്രതിവാദങ്ങളിലേർപ്പെടുകയാണെങ്കിൽ അത്ഭുതപ്പെടരുത്. പ്രത്യേകിച്ചും താങ്കളുടെ ഹൃദയം വളരെ ലോലമാണ്, അതിനാൽ വഴക്കിന്റെ സ്വഭാവത്തിലുള്ള ഏതൊരു വാദപ്രതിവാദവും താങ്കളെ ആഴത്തിൽ സ്വാധീനിക്കും. നേരേമറിച്ച്, താങ്കൾക്ക് താങ്കളുടെ സംവേദനക്ഷമതയെ പരിഹരിക്കേണ്ടതായ ഒരു പരിതഃസ്ഥിതിയെ ശാന്തമാക്കുവാൻ ഉപയോഗപ്പെടുത്താം.

   കുംഭം

  കുംഭം

  തലയേക്കാൾ കൂടുതലായി ഹൃദയത്തെ വിനിയോഗിക്കുക എന്നതാണ് ഇന്നത്തെ മുഖ്യ കാര്യം. പ്രവർത്തനങ്ങളെയെല്ലാം വികാരങ്ങളിലും താങ്കളുടെ പരിതഃസ്ഥിതിയെക്കുറിച്ചുള്ള ആന്തരിക ജ്ഞാനത്തിലും അടിസ്ഥാനമിടുക. വസ്തുതകൾ താങ്കളെ വഞ്ചിക്കാം. ചിലപ്പോൾ നേരായ യൗക്തികരീതിയിലൂടെ ചിന്തിക്കുന്നതിനെ താങ്കൾ ആശ്രയിക്കുന്നതുകൊണ്ടാകാം മറ്റൊരു മാർഗ്ഗവുമില്ലെന്ന് താങ്കൾക്ക് തോന്നുന്നത്. താങ്കളുടെ ജീവിതത്തിലെ വ്യത്യസ്തമായ വിവിധ മണ്ഡലങ്ങളുടെ പരസ്പരബന്ധത്തെ സ്വയം കാണേണ്ടത് വളരെ പ്രധാനമാണ്.

   മീനം

  മീനം

  കാര്യങ്ങൾ വളരെ നന്നായി ഇന്ന് മുന്നോട്ടുപോകും. അതുകൊണ്ട് ഒരു കാര്യത്തെപ്പറ്റിയും ആശങ്കപ്പെടേണ്ടതില്ല. പ്രായം കൂടിവരുമ്പോൾ ജീവിതം അത്ര എളുപ്പമായി തോന്നുകയില്ല. കാര്യങ്ങളുമായി എങ്ങനെയാണ് ഇടപെടേണ്ടതെന്ന് മനസ്സിലാക്കുക. കൂടുതൽ വ്യക്തമായ ഒരു വീക്ഷണത്തെ നേടുന്നതിനുവേണ്ടി താങ്കളുടെ അവിശ്വസനീയമായ അവബോധവും ബൗദ്ധികതയും അതിനെ സാദ്ധ്യമാക്കുന്നു. അതുകൊണ്ട് അത് സത്യമാണെന്ന് താങ്കൾക്ക് മനസ്സിലാകും. കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ മെച്ചമാണെന്ന് താങ്കൾ അറിയുവാൻ പോകുന്നു.

  English summary

  daily-horoscope-28-5-2018

  Know your daily horoscope, Read out the prediction, plan your day wisely .
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more