For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (27-4-2018 - വെള്ളി)

  |

  ഗ്രഹാധിപന്മാരും ഭൂതാധിപന്മാരും ഏല്പിക്കുന്ന ബൃഹത്തായ സ്വാധീനം ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും അനുനിമിഷം മാറ്റത്തിന്റെ പാതകളലൂടെ മുന്നിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ത്വരിതഗതിയിലുള്ള ഈ പാലായനത്തിൽ, മാർഗ്ഗമദ്ധ്യേയുള്ള വിഘാതങ്ങളെ തരണംചെയ്ത് മുന്നിലേക്ക് കുതിച്ചുപായേണ്ടതുണ്ട്.

  ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ളശാസ്ത്രീയ ഭാവിഫല പ്രവചനങ്ങൾ വിഘ്‌നങ്ങളെ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി നമുക്ക് പകർന്നുനൽകുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ ഇവ നമ്മെ സഹായിക്കും.

   മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  വളരെ സുന്ദരമായി ചിട്ടപ്പെടുത്തിയതുപോലെയാണ് താങ്കൾ ഇന്ന് കാണപ്പെടുന്നത്. സാധാരണയായി കണ്ടില്ലെന്ന് നടിക്കുകയും അവഗണിക്കുകയും ചെയ്തിരുന്ന ചുറ്റുപാടിനെയും, അതിൽ നിലകൊള്ളുന്ന വ്യക്തികളെയും ഇന്ന് താങ്കൾ നിരീക്ഷിക്കുന്നു.

  താങ്കളുടെ ഭാഗത്തുള്ള അവിശ്വസനീയമായ ഒരു വളർച്ചയെയാണ് ഇത് വെളിവാക്കുന്നത്. തികച്ചും അശ്രദ്ധമായ രീതിയിലാണ് പലപ്പോഴും താങ്കൾ ചുറ്റുപാടുകളെയും താങ്കളുമായി ബന്ധമുള്ള ആളുകളെയും വിലയിരുത്തുന്നത്. പലതും താങ്കൾക്ക് നഷ്ടമാകുന്നു എന്നാണ് ഇതിനർത്ഥം. ഇപ്പോൾ അനുഭവപ്പെടുന്ന കാഴ്ചപ്പാടിനെ അങ്ങനെതന്നെ നിലനിറുത്താൻ ശ്രമിക്കുക. പുതിയ അവസരങ്ങളെ സൃഷ്ടിക്കുന്നതിനും, ജീവിതത്തിനുനേർക്ക് കൂടുതൽ പ്രശോഭിതവും ഉല്ലാസകരവുമായ സമീപനം ഉണ്ടാകുന്നതിനും അത് സഹായിക്കും.

   ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  സ്വന്തം ജോലിയിൽ എപ്പോഴും വ്യാപൃതനായിരിക്കുവാൻ ഇഷ്ടപ്പെടുന്നതുകൊണ്ടും, സമയം കടന്നുപോകുന്നത് സാധാരണയായി ശ്രദ്ധിക്കാറില്ല എന്നതുകൊണ്ടും ആഴ്ചാന്ത്യം അടുത്തുവരുന്നതിനെക്കുറിച്ച് താങ്കൾ ഉത്കണ്ഠപ്പെടാറില്ല. സന്തോഷകരമായി എന്തിലെങ്കിലും ഇടപെട്ടിരിക്കുമ്പോൾ താങ്കളുടെ അവസ്ഥ ഇങ്ങനെയാണ്. എങ്കിലും, ഈ ആഴ്ചയിൽ പ്രത്യേകമായ ചിലത് താങ്കൾക്ക് ചെയ്യുവാനുണ്ട്.

  താങ്കൾക്ക് അക്കാര്യത്തിൽ യാതൊരു ധാരണയും ഇപ്പോൾ ഉണ്ടായിരിക്കുകയില്ല, പക്ഷേ ഈ ആഴ്ചാന്ത്യം വിശേഷപ്പെട്ട ഒരു അത്ഭുതത്തെ ഉൾക്കൊണ്ടിരിക്കുന്നു. താങ്കൾക്ക് വേണ്ടപ്പെട്ടതും പ്രിയപ്പെട്ടതുമായ ഒരാളിനെ ഇത് ഉൾക്കൊള്ളുന്നു, മാത്രമല്ല ഏറ്റവും സ്വാഗതാർഹമായ ഒരു പുതിയ അദ്ധ്യായത്തെ തുറക്കുവാൻ ഇതിന് കഴിയുകയും ചെയ്യും. ഈ ആഴ്ചാന്ത്യം ആവേശകരമായ പുതിയൊരു തുടക്കത്തെ സമ്മാനിക്കും.

   മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  വേഗത്തിൽ നീങ്ങുക, ചിന്തിക്കുക, അതുപോലെ വേഗത്തിൽ സംസാരിക്കുകയും ചെയ്യുക എന്നത് താങ്കളിൽ അടങ്ങിയിരിക്കുന്ന ഒരു സ്വാഭാവിക പ്രകൃതമാണെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. പലർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു അസ്ഥിരാസ്ഥിത്വമാണ് താങ്കൾ. മിക്കപ്പോഴും താങ്കൾക്കത് വളരെ നന്നായി യോജിക്കുകയും ചെയ്യുന്നുണ്ട്.

  പക്ഷേ വളരെ മന്ദമായ വൈകാരിക പ്രവേഗത്തിന് താങ്കൾ ശീലിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇനിയും അങ്ങനെ ആയിട്ടില്ല എന്നാണെങ്കിൽ, താങ്കളുടെ വേഗതയിൽ മന്ദഗതി ഉണ്ടാകുന്നതിലും വർത്തമാന നിമിഷത്തിൽ ഉയരുന്നതിലും ധാരാളം നേട്ടങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാണുവാനാകും. ഇതിന്റെ മറ്റൊരു മേന്മ, താങ്കളുടെ ജീവിതത്തെ പൂർണ്ണമായും വിശേഷപ്പെട്ട ഒരാൾക്കുവേണ്ടി തുറന്നുകൊടുക്കുവാൻ ഇടയാകും എന്നതാണ്. വേഗത്തിൽ കാര്യങ്ങളെ നേടുവാൻ ഇപ്പോഴും താങ്കൾക്ക് കഴിയും, എങ്കിലും ഉള്ളിൽ ശാന്തതയും സന്തുലനവും ഉള്ളയാളായിരിക്കും. ഈ പുതിയ പ്രവേഗത്തിന് ഒരു അവസരം കൊടുക്കുക.

   കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  കൊടുങ്കാറ്റിന്റെ നയനങ്ങളിലേക്ക് വലിച്ചെറിയപ്പെടാൻ സാധ്യതയുള്ള ഒരാളാണ് താങ്കൾ, എങ്കിലും താങ്കളിലെ ബാഹ്യശാന്തത നിലനിറുത്തപ്പെടും. താങ്കൾ ഉള്ളിൽ ക്ലേശിക്കുന്നുണ്ടായിരിക്കാം, പക്ഷേ ശരിക്കും ശ്രമിക്കുകയാണെങ്കിൽ, താങ്കളുടെ ഹൃദയത്തിൽ സമാധാനപരമായ ഒരു അഭയസ്ഥാനം കണ്ടെത്തുവാൻ കഴിയും. ജനിക്കുമ്പോൾത്തന്നെ ലഭ്യമായിട്ടുള്ള ഒരു നൈപുണ്യമാണിത്, എന്നാൽ പരിപാലിക്കപ്പെടുന്നതിനുവേണ്ടി ഇതിനെ വളർത്തിയെടുക്കാം. താങ്കളുടെ തൊഴിൽമേഖലയുമായും ബന്ധങ്ങളുമായും ബന്ധപ്പെട്ട പെട്ടെന്നുണ്ടാകുന്ന കൂലങ്കുഷമായ അവസരങ്ങളിൽ മാത്രമല്ല ഈ സവിശേഷതയുടെ പ്രാധാന്യം നിലകൊള്ളുന്നത്, മറിച്ച് വഴിവിട്ടുപോകുന്ന സ്വപ്നങ്ങളിലും ഇതിനെ പരിപാലിക്കാം. ഏതോ ഒരു വലിയ അഭീഷ്ടം നേടാനാകാതെ പോകുന്നതായി താങ്കൾക്ക് വിഷമമുണ്ടായിരിക്കാം. വിഷമിക്കേണ്ടതില്ല. താങ്കളത് തീർച്ചയായും തിരിച്ചുപിടിക്കും.

   ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ആരുമായും ഇതുവരെ പങ്കിടാത്ത ഒരു വലിയ ആശയം താങ്കളിൽ ഉണ്ടാകാം. അഥവാ അങ്ങനെയെങ്കിൽത്തന്നെ അത് മറ്റാർക്കുമായി പങ്കുവച്ചില്ല എന്നതിൽ അതിയായ ആഹ്ലാദം താങ്കൾ കണ്ടെത്തുകയും ചെയ്യുന്നു. അത് നല്ലൊരു കാര്യമാണ്. താങ്കളുടെ ആശയത്തിൽ താങ്കൾ എത്രത്തോളം വികാരാധീനനാണെന്ന കാര്യം വെളിവാക്കുകയും താങ്കളുടെ ഉത്സാഹത്തെ ഉണർത്തുകയും ചെയ്യുകയാണെങ്കിൽ, മറ്റുള്ളവർ അതിനെനോക്കി പരിഹസിക്കാം.

  താങ്കൾക്ക് കാണുവാനാകുന്ന ആ വലിയ ചിത്രത്തെ അവർക്ക് കാണുവാൻ കഴിയുകയില്ല എന്നതുകൊണ്ടായിരിക്കാം ഗൗരമായെടുക്കേണ്ട വിഷയമായി അതിനെ അവർക്ക് തോന്നാത്തത്. പ്രകടമായ പുരോഗതി ഉണ്ടാകുന്നതുവരെ അതിനെ താങ്കൾ സ്വയം സൂക്ഷിക്കുക, അതിനുശേഷം താങ്കൾക്കതിനെ പങ്കിടാം. താങ്കളുടെ ദർശനത്തെ സ്വീകരിക്കുവാൻവേണ്ടും മറ്റുള്ളവർ ഇനിയും തയ്യാറായിട്ടില്ല.

   കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  താങ്കൾ ആശ്രയിച്ചിരിക്കുന്ന ഒരാൾ ഇപ്പോൾ വളരെ വിഷമംപിടിച്ച ഒരു പരിതഃസ്ഥിതിയിലൂടെ കടന്നുപോകുകയായിരിക്കാം. വളരെ അകന്നും അസ്വസ്ഥനായും ഈ വ്യക്തി കാണപ്പെടാം. ചിലപ്പോൾ മനസ്സിലുള്ളത് പങ്കിടുവാനുള്ള സാധ്യതയും ഇല്ലായിരിക്കാം. ഇയാൾ താങ്കളെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് മനസ്സിൽ വിചാരണചെയ്യരുത്. താങ്കളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് താങ്കൾ ആശങ്കപ്പെടുകയാണെങ്കിൽ, അതുമല്ലെങ്കിൽ ഇതിന് താങ്കളുമായുള്ള ബന്ധം എന്നെന്നേയ്ക്കുമായി വിച്ഛേദിക്കാനാകും എന്ന് താങ്കൾ കരുതുന്നുവെങ്കിൽ, തെറ്റായ വഴിയിലൂടെ താങ്കൾ താങ്കളുടെ ബന്ധത്തെ പരാജയത്തിലേക്കാണ് തള്ളിവിടുന്നത്. ഏറ്റവും മെച്ചമായതിനെ കൈക്കൊള്ളുക. താങ്കൾ സഹായിക്കേണ്ടതുണ്ടോ എന്ന് ആരായുക. പങ്കിടാൻ ഈ വ്യക്തി തയ്യാറെങ്കിൽ, ആയിക്കോട്ടെ. താങ്കളെ ആശ്രയിക്കാൻ ഇപ്പോൾ അനുവദിക്കുക.

   തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  ഒരു പ്രത്യേക ജോലി ചെയ്തുകിട്ടുവാൻ താങ്കൾ വളരെ താല്പര്യപ്പെടുന്നു. മാത്രമല്ല ധാരാളം ഉത്തരവാദിത്തങ്ങൾ താങ്കളുടെ ചുമലിൽ നിലകൊള്ളുകയും ചെയ്യുന്നു. കറകളഞ്ഞ ഒരു ജോലി ചെയ്യേണ്ടിയിരിക്കുന്നു എന്നുമാത്രമല്ല, ഒരു പ്രത്യേക നിഷ്ഠയിൽ മുറുകെപ്പിടിക്കുകയും, താങ്കളുടെ കഴിവുകളും നിപുണതകളും ഉപയോഗിച്ച് മറ്റുള്ളവരിൽ മതിപ്പുളവാക്കുകയും വേണം.

  താങ്ങാനാവുന്നതിൽവച്ച് വളരെ വലിയ ഒരു ഭാരമാണിത്. എന്നാൽ ഈ ജോലി ചെയ്തുകിട്ടുന്നതിനുവേണ്ടി നിർബന്ധപൂർവ്വം താങ്കൾ മുന്നിലേക്ക് നീങ്ങുകയാണെങ്കിൽ, താങ്കളെ സഹായിച്ചുകൊണ്ടിരിക്കുന്നതോ പിന്താങ്ങുന്നതോ ആയ ആരുമായെങ്കിലും സംഘർഷത്തിന് കാരണമാകുകയും, താങ്കളുടെ ലക്ഷ്യത്തിന് അത് വിപരീതഫലം ഉളവാക്കുകയും ചെയ്യും. കുറച്ചുകൂടി വിശ്രമകരമായ രീതിയിൽ പോകുക. മാനുഷികമൂല്യങ്ങളെ പോഷിപ്പിക്കാൻ മറക്കരുത്.

   വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  താങ്കളൊരു ജലരാശിയാണ്, എന്നാൽ മീനത്തെപ്പോലെയോ കർക്കിടകത്തെപ്പോലെയോ എല്ലായ്‌പ്പോഴും താങ്കൾ ദ്രവീയരാശിയല്ല. വേറിട്ടുനിൽക്കുന്നതിനുവേണ്ടിയുള്ള സ്വകാര്യത പലപ്പോഴും താങ്കൾക്ക് ആവശ്യമാണ്, ഇത് ലോകത്തെ കാണുന്ന രീതിയിൽ ഒരു ഏകവീക്ഷണതാല്പര്യം താങ്കളിൽ സൃഷ്ടിക്കും. ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന അവസരത്തിനുനേർക്ക് കൂടുതൽ അയവുള്ളയാളായിരിക്കണമെന്നതും, മറ്റു ചിലരെക്കൂടി താങ്കളുടെ ലോകത്തിൽ ഉൾപ്പെടുത്തണമെന്നതും ആവശ്യമാണ്.

  ഈ മാറ്റത്തിൽ അടിയന്തിരമായ ജോലിയോ, പണവുമായി ബന്ധപ്പെട്ട പ്രതിഫലമോ ഉണ്ടെങ്കിലും, വൈകാരികമായി കൂടുതൽ സ്വതന്ത്രമാകുവാൻ ഇത് താങ്കളെ സഹായിക്കും. കൂടുതലായി താങ്കളെ പങ്കിടുവാൻ ശ്രമിക്കുന്നത്, മറ്റുള്ളവർ താങ്കളെക്കുറിച്ച് അറിയുന്നതിനും കൂടുതലായി അവർ താങ്കളെ സ്‌നേഹിക്കുന്നതിനും കാരണമാകും.

   ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  വളരെ പ്രധാനപ്പെട്ടതായിരുന്ന ഒരു പദ്ധതിയിൽനിന്നും മനഃപൂർവ്വം തള്ളിക്കളയപ്പെട്ടതായി താങ്കൾക്ക് തോന്നാം. ആശയവിനമയങ്ങൾ ഒന്നുമില്ല, ഉൾക്കാഴ്ചകളോ വാർത്തകളോ ഇല്ല. താങ്കൾ തള്ളിക്കളയപ്പെട്ടതായും ഒറ്റപ്പെട്ടതായും തോന്നാം. പക്ഷേ, അത് മനഃപൂർവ്വം ആയിരിക്കണമെന്നില്ല. താല്പര്യം താങ്കൾക്ക് നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടു, അതുമല്ലെങ്കിൽ താങ്കൾക്ക് താല്പര്യമില്ലാതിരുന്നു എന്നതാണ് മുഖ്യമായ കാര്യം. അടുത്ത ഏതാനും ദിവസങ്ങളായി മറ്റ് കാര്യങ്ങളിൽ താങ്കൾ അസ്വസ്ഥനാണ്.

  താങ്കളുടെ താല്പര്യത്തെ ശ്രദ്ധിക്കണമായിരുന്നു എന്ന് ഒരുപക്ഷേ താങ്കൾക്ക് തോന്നുകയില്ല. എന്തായാലും താങ്കൾക്ക് വേണമെന്ന് മറ്റുള്ളവർ അറിയുവാൻ കാര്യങ്ങളെ വിടുകയാണെങ്കിൽ, ശരിയായ പാതയിൽ താങ്കൾ എത്തിച്ചേരും.

   മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  വളരെ ശക്തമായ തൊഴിൽ ധാർമ്മികതയാണ് താങ്കൾക്കുള്ളത്. ഈ അടുത്ത കാലത്തായി താങ്കൾ പൂർണ്ണമായും തൊഴിലിലേക്ക് ചായുകയാണ്, പക്ഷേ യാതൊരു വിനോദവും ഇല്ല. കടപ്പാടുകളുടെനേർക്ക് പ്രബലമായ ഒരു ഉത്തരവാദിത്തമാണ് താങ്കൾക്ക് ഉള്ളതെങ്കിലും, ജീവിതത്തിൽ വിനോദങ്ങൾക്കുവേണ്ടിയുള്ള ഏതാനും ഉപാദികളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

  അതും നിത്യേനതന്നെ വേണം, അല്ലാതെ എങ്ങാണ്ടൊരിക്കൽ അല്ല. രസകരമായൊരു സാഹസികതയിൽ ഉൾപ്പെടുവാനുള്ള സാഹചര്യം വളരെവേഗംതന്നെ താങ്കൾക്കുണ്ടാകും. വളരെയധികം ആവശ്യമായ ഒരു രക്ഷപ്പെടലായി അത് മാറാം. ഇതിൽ വിധേയനാകുന്നത് താങ്കളിലെ ആത്മവിശ്വാസത്തെയും ക്ഷേമതാല്പര്യത്തെയും വാർത്തെടുക്കും. അവസരം വരുമ്പോൾ സന്തോഷത്തോടെ അതിനെ ഉൾക്കൊള്ളുക.

   കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  താങ്കൾക്കുള്ളതിനേക്കാൾ കൂടുതൽ സംഘടിതവും നിയന്ത്രിതവുമായ ജീവിതസമീപനം താങ്കളുടെ ജീവിതത്തിലെ മറ്റാർക്കോ ഉണ്ട്. താങ്കൾ സർഗ്ഗാത്മകനും പുരോഗമന ചിന്തകനുമായിരിക്കുന്ന സമയം, ഈ വ്യക്തി ജീവിതത്തെ സമീപിക്കുന്ന രീതിയിൽ കൂടുതൽ ഘടനാപരമായി ഇഴുകിച്ചേർന്നിരിക്കുന്നു.

  അയാൾ ജീവിതശൈലിയിൽ വിജയിയാണെങ്കിലും. താങ്കളുടെ ശൈലി വളരെ മോശമാണെന്ന് അർത്ഥമില്ല. മറ്റാരുടെയോ രീതികൾ കുടുതൽ മെച്ചമായി പ്രവർത്തിക്കുന്നു എന്നതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകാനുള്ള പ്രവണത താങ്കൾക്ക് ഉണ്ടാകാം. മെച്ചമായി താങ്കൾക്ക് തോന്നുന്നതിൽ പിടിച്ചുനിൽക്കുക, അതുപോലെ മറ്റുള്ളവരുടെ കാര്യങ്ങളുമായി താരതമ്യം ചെയ്യാതിരിക്കുക.

   മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  ഒരു പുതിയ പദ്ധതിക്കുവേണ്ടി വലിയ തോതിൽ അഭിനിവേശം താങ്കൾക്ക് അനുഭവപ്പെടുന്നുണ്ടാകാം. താങ്കളുടെ ഭാവനകൾ നല്ല ആശയഗതികളുമായി വരുകയാണ്. ഈ വേഗതയിൽ താങ്കൾ മുന്നോട്ട് പോകുകയാണെങ്കിൽ, താങ്കളിൽ ആവേശംകൊണ്ട് നിറയും. പക്ഷേ അത്ര അധികമൊന്നും താങ്കൾക്ക് ഇതിനുവേണ്ടി പ്രകടിപ്പിക്കാനില്ല, അതിനാൽ ഈ പ്രക്രിയയിൽ മിക്കവാറും താങ്കൾ നിരാശനാകാനാണ് സാധ്യത. അതുകൊണ്ട് വേഗതകുറച്ച് മറ്റൊരു പ്രായോഗിക പദ്ധതി തുടങ്ങുക.

  വേണ്ടുന്ന കൗശലവും ചുവടുവയ്പുകളും ഒരുമിച്ചുചേരുമ്പോൾ, താങ്കളുടെ ആവേശവും അഭിനിവേശവും മടങ്ങിവരേണ്ട ശരിയായ സമയത്തെയായിരിക്കും അത് സൂചിപ്പിക്കുന്നത്.

  English summary

  daily-horoscope-27-4-2018

  Your horoscope Sun sign describes many of the traits of your sexual personality. Are you the type who likes to put on sexy lingerie, turn on some music, and light candles before making love
  Story first published: Friday, April 27, 2018, 7:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more