For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (25-6-2018 - തിങ്കൾ)

|

കൃത്യമായി ഒരിടത്തും സ്ഥിരം പ്രതിഷ്ഠിയ്ക്കപ്പെടാതെ അനന്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഗതിയ്‌ക്കൊപ്പം മനുഷ്യൻ എന്നുമാത്രമല്ല, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും പ്രയാണം ചെയ്യുന്നു. ഈ അനന്തപ്രയാണം അതിനാനുപാതികമായ മാറ്റങ്ങളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

സമയത്തിന്റെ ഓരോ പടവുകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ ജ്യോതിഷപ്രവചനങ്ങൾ നമുക്ക് വെളിവാക്കിത്തരുന്നു. അതിലൂടെ സന്തോഷവും സംതൃപ്തിയും കൈക്കൊള്ളുവാൻ നമുക്കാകുന്നു.

 മേടം

മേടം

എന്തോ ഒരു പ്രശ്‌നം കാരണമായി വളരെ ക്ലേശം അനുഭവപ്പെടുന്നുണ്ടായിരിക്കാം. മനഃക്ലേശവും വിഷമവും ഉള്ളതുപോലെ, ദേഷ്യത്തിന്റെയും വിരോധത്തിന്റെയും വികാരങ്ങളും ഉണ്ടായിരിക്കാം. വാസ്തവത്തിൽ അതെല്ലാം ഊർജ്ജത്തെയാണ് വെളിവാക്കുന്നത് - പക്ഷേ പ്രതികൂലമായ ഊർജ്ജമാണെന്നുമാത്രം.

ഈ പ്രശ്‌നത്തെ ഇപ്പോൾ സ്വയം പരിഹരിക്കാൻ കഴിയുകയില്ല എന്നതുകൊണ്ട്, തോന്നുന്നതുപോലെ തട്ടിക്കിഴിക്കുവാനായി അനുകൂലമായ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുക. അത് മറ്റൊരു വ്യക്തിയ്ക്കുവേണ്ടി ആകാം, സമുദായത്തിനുവേണ്ടിയുള്ള ഒരു കാര്യമാകാം, തെരുവുനായയ്ക്കുവേണ്ടിയാകാം, അതുമല്ലെങ്കിൽ സ്‌നേഹം നൽകപ്പെടുന്ന വ്യക്തിയ്ക്കുവേണ്ടിയോ ആകാം. സത്കർമ്മം തിരികെ എത്തിച്ചേരും. അതേസമയംതന്നെ നല്ല മാനസ്സികാവസ്ഥയിൽ എത്തിച്ചേരുകയും വേണം.

 ഇടവം

ഇടവം

അന്തരീക്ഷത്തിൽനിന്ന് പൂച്ചെണ്ട് സൃഷ്ടിക്കുവാൻ മാന്ത്രികന് കഴിയും. അതുമല്ലെങ്കിൽ ഒരു പ്രാവിനെ സൃഷ്ടിക്കുവാനാകും. അത്തരം മാസ്മരികതകളൊന്നും ചെയ്യുവാൻ കഴിയുകയില്ലെങ്കിലും, പ്രദർശനവൈദഗ്ദ്യത്തിന്റെ വിസ്മയാവഹമായ കഴിവുകൾ കാണുവാനാകുന്നുണ്ട്.

ആ കഴിവുകളെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? അത്തരം കഴിവുകളുടെ അസ്തിത്വത്തെ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, ഇപ്പോൾ ലഭ്യമാകാൻ പോകുന്ന അത്തരത്തിലുള്ള അസംഖ്യം സാദ്ധ്യതകളിലേക്ക് സ്വയം ഉണരുവാൻ ശ്രമിക്കുക. ആ ശക്തിയെ ഒന്ന് സ്പർശിക്കുവാൻ കഴിഞ്ഞാൽ, സ്വന്തം ജീവിതത്തിൽ മാസ്മരികതകളെ ആവാഹിക്കുവാൻ കഴിയും. വിരൽത്തുമ്പിൽ അത്തരത്തിലുള്ള കഴിവുകളുണ്ടെന്നുള്ള ബോധംമാത്രം മതിയാകും.

 മിഥുനം

മിഥുനം

സ്വന്തം ജീവിതത്തിൽ വ്യക്തിപരമായ ശക്തികളുടെ അഭാവം ഇപ്പോൾ അനുഭവപ്പെടുന്നുണ്ടായിരിക്കാം. ആവശ്യമായ ഒരു കാര്യത്തിനുവേണ്ടി മുന്നിലേയ്ക്ക് പോകുവാൻ എത്രത്തോളം സമ്മർദ്ദം സ്വയം ചെലുത്തുന്നു എന്നത് വിഷയമേ അല്ല. അതിന് തികച്ചും യോഗ്യതയുണ്ട് എന്ന് അറിയാമെങ്കിലും, അതിനുനേർക്ക് ഒരിഞ്ചുപോലും അനങ്ങാൻ കഴിയുകയില്ല. ഇതിനോടകം ലഭ്യമാകേണ്ട എന്തിനെയോ ആരോ തടഞ്ഞുവച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വപ്നമാണിത്. ശക്തിയൊന്നും ഇല്ലാതെയല്ല.

താൽക്കാലികമായി ശക്തികളൊക്കെ നിന്നുപോയിരിക്കാം. എന്നാൽ പ്രപഞ്ചം ഇക്കാര്യത്തിൽ എന്തോ പങ്ക് വഹിക്കുന്നുണ്ട്. മുന്നോട്ട് പോകുന്നതിനുമുമ്പ് മനസ്സിലാക്കുവാനോ സ്വീകരിക്കുവാനോ എന്തോ നിലകൊള്ളുന്നു. അതിനെ പൂർത്തിയാക്കിയശേഷം അതിലൂടെ സ്വയം പ്രവർത്തിക്കുക.

 കർക്കിടകം

കർക്കിടകം

പലർക്കും വലിയ വലിയ സ്വപ്നങ്ങളുണ്ട്. അതിനെപ്പറ്റി ഭാവനകൾ നെയ്തുകൊണ്ട് അവർ ധാരാളം സമയം ചിലവഴിക്കുന്നു. എന്നാൽ അതിൽ ഭൂരിഭാഗംപേരും യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനുവേണ്ടി വേണ്ടത്ര കഠിനാദ്ധ്വാനം അവലംബിക്കാറില്ല.

മനസ്സിൽ സ്വയം കാത്തുസൂക്ഷിക്കുന്ന ഏതോ ഒരു സ്വപ്നം തികച്ചും വിദൂരസ്ഥിതമായതുകൊണ്ട്, വെറും ഭ്രമാത്മകതയാണെന്ന് മറ്റുള്ളവർ പറയാം. എന്നാൽ അവർ സ്വന്തം സ്വപ്നങ്ങളെ വെളിവാക്കുവാൻവേണ്ടി പ്രയത്‌നിക്കുന്നുമില്ല. അവിശ്വസനീയമാംവണ്ണം ഭാഗ്യവും സൗഭാഗ്യവും കൊണ്ടുവരുന്ന ഒരു സന്ദർഭമാണിത്. ആ സ്വപ്നത്തിലേക്ക് കടന്നുപോകുവാനായി അത്യധികമായ ശക്തി ഇപ്പോൾ ഉണ്ടാകും. ഒരുപക്ഷേ ആ സ്വപ്നം യാഥാർത്ഥ്യമായി മാറാം.

 ചിങ്ങം

ചിങ്ങം

ഇപ്പോൾ അനുഭവേദ്യമാകുന്ന പ്രതികൂല ചിന്തകൾ സ്ഥായിത്വമുള്ളതല്ല. ഭാവിയെ അവ ഒരിക്കലും നിർണ്ണയിക്കുന്നില്ല. പ്രത്യേകമായ ഒരു പരിതഃസ്ഥിതിയെ ചുറ്റിപ്പറ്റി നിലകൊള്ളുന്ന ആശങ്കകളുടെ പ്രകടനങ്ങൾ മാത്രമാണ് ആ ചിന്തകൾ.

എന്തിലെങ്കിലും ക്രിയാത്മകമായ ഊർജ്ജത്തെ ചൊരിയുകയാണെങ്കിൽ സ്വന്തം യാഥാർത്ഥ്യത്തെ സൃഷ്ടിക്കുവാനാകും. ഉത്കണ്ഠയുടേതായ ഒരു അവസ്ഥയെ സംജാതമാക്കുകയല്ലാതെ പ്രതികൂലമായ ഈ ചിന്തകൾക്ക് മറ്റൊന്നുംതന്നെ ചെയ്യുവാനില്ല. പ്രത്യാശയും ശുഭാപ്തിവിശ്വാസവും ഉപയോഗിച്ച് സ്വയം ശക്തിപ്പെട്ടുകൊണ്ട് ഉണർന്നെണീൽക്കുക. വേണമെന്ന് ആഗ്രഹിക്കുന്നതിനെ ഭാവന ചെയ്യുവാനും വെളിവാക്കുവാനുമായി ആ ഊർജ്ജത്തെ ഉപയോഗിക്കുക.

 കന്നി

കന്നി

ജീവിതത്തിലെ ഒരു പ്രത്യേക പരിതഃസ്ഥിതിയുമായി ഇതിനോടകം ഇഴുകിച്ചേർന്നിരിക്കുന്നു. എന്നാൽ അതുകൊണ്ട് തൃപ്തിയോ സന്തോഷമോ ലഭിക്കുന്നില്ല. അത് ഒരിക്കലും മാറുകയില്ല എന്ന ചിന്തയിൽ എത്തിയിരിക്കാം. സ്വയം മാറ്റുവാൻ ശ്രമിക്കുന്നില്ലെങ്കിൽ അത് മാറുകയില്ല. എങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്ന രീതിയിൽ ഈ പരിതഃസ്ഥിതി സ്വയം മാറുകയില്ല. അത് എന്തായിട്ട് മാറണമെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു.

അതിനുവേണ്ടി പ്രവർത്തിക്കുക. ഒരു ബന്ധം ഇതുമായി നിലകൊള്ളുകയാണെങ്കിൽ, ഒരു ചർച്ച ആവശ്യമാണെന്ന് കാണുന്നു. അങ്ങനെയൊന്ന് സ്വയം സംഭവിക്കുന്നില്ലെങ്കിൽ, അത്തരം പ്രക്രിയകളെ പ്രാവർത്തികമാക്കുവാനുള്ള ശക്തി കൈവശമുണ്ടെന്ന് തിരിച്ചറിയുക.

 തുലാം

തുലാം

മറ്റാർക്കും പ്രകടമല്ലെങ്കിൽപ്പോലും എന്തിലോ നിലകൊള്ളുന്ന ക്ഷമതയെ കാണുവാൻ വേണ്ടുന്ന ഉൾക്കാഴ്ചയും സംവേദനവും നിലകൊള്ളുന്നു. വളരെ വലിയ ക്ഷമത എന്തിലോ ഇപ്പോൾ ദർശിക്കുകയായിരിക്കാം. പക്ഷേ മറ്റുള്ളവരുമായി അതിനെ പങ്കിടുകയാണെങ്കിൽ, ഉള്ളിൽ അനുഭവിക്കുന്ന കാര്യത്തിലും, സ്വന്തം നിരീക്ഷണത്തിലും വിയോജിപ്പായിരിക്കും അവർ പ്രകടിപ്പിക്കുക.

സ്വയം സന്ദേഹപ്പെടാൻ അതിനെ അനുവദിക്കരുത്. എന്തുകൊണ്ട്, അല്ലെങ്കിൽ എവിടെ പിശകായിരിക്കുന്നു എന്ന് ആരെങ്കിലും പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നില്ലെങ്കിൽ, സ്വന്തം വിശ്വാസത്തെ അതിൽത്തന്നെ നിലനിറുത്തുക. സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കുക.

 വൃശ്ചികം

വൃശ്ചികം

കഴിഞ്ഞകാലത്തുള്ള ഒരു സംഭവത്തിൽ അധിവസിക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും, അത് ഒരു കുറ്റമോ പശ്ചാത്താപമോ ആയാലും, അതുമല്ലെങ്കിൽ ഏതെങ്കിലും സ്വപ്നത്തിന്റെ പൂർത്തീകരണത്തെ സംബന്ധിച്ചായാലും, വർത്തമാനകാലത്തിൽ ഇപ്പോൾ വസിക്കുന്നതായി തോന്നുന്നില്ല. സ്വപ്നം കാണുന്നത് മോശമായ ഒരു ഏർപ്പാടാണെന്ന് അതിന് അർത്ഥമില്ല.

എന്തെങ്കിലും പിശകുകൾ ഉണ്ടാക്കിയെങ്കിലോ, എന്തെങ്കിലും തെറ്റായി ചെയ്‌തെങ്കിലോ, അതുമായി ബന്ധപ്പെട്ട വിഷമകരമായ നിമിഷങ്ങളെ മനസ്സിൽനിന്നും വിട്ടുകളയുക. ഓരോന്നിനും അവയുടേതായ ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരിക്കാം. എന്നാൽ അവയെപ്പറ്റി ചിന്തിക്കുവാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് വർത്തമാനകാല സമയത്തെ ഇല്ലായ്മചെയ്യും. അവലോകന ദർപ്പണത്തിൽ നോക്കുകയാണെങ്കിൽ, ഇക്കാര്യത്തെ മനസ്സിൽ സൂക്ഷിക്കുക.

 ധനു

ധനു

ഇതുവരെ പോയിട്ടില്ലാത്ത വിദേശരാജ്യത്തോ, അതുമല്ലെങ്കിൽ സ്വന്തം സ്ഥലത്തിന് സമീപസ്ഥമായ പ്രദേശങ്ങളിലോ സഞ്ചരിക്കുമ്പോൾ കണ്ടെത്തലുകളുടെയും പഠനത്തിന്റേതുമായ വലിയ ക്ഷമത ഉണ്ടാകും. മറ്റ് സംസ്‌കാരങ്ങളെപ്പറ്റിയും, ചരിത്രത്തെപ്പറ്റിയും, അങ്ങനെ വളരെയേറെ കാര്യങ്ങൾ പഠിക്കുവാനാകും.

മാത്രമല്ല സ്വയംതന്നെ ധാരാളം കാര്യങ്ങൾ മനസ്സിലാകും. സ്വയം കണ്ടെത്തുന്നതിനും, ലോകത്തെപ്പറ്റിയുള്ള മഹത്തായ ധാരണകൾ ലഭിക്കുന്നതിനും, ചുറ്റുമുള്ള ആളുകളെ അറിയുന്നതിനും യാത്രകൾ നിർബന്ധമല്ല. പഠനത്തിനുവേണ്ടി ഇപ്പോൾ പ്രാമുഖ്യംകൊടുത്ത് കാണപ്പെടുന്നു. അക്കാര്യത്തിൽ നല്ല ബോധമുണ്ടെങ്കിൽ, എല്ലാ നിമിഷങ്ങളെയും ഒരു വൈജ്ഞാനികാനുഭവമാക്കി മാറ്റുവാനാകും.

 മകരം

മകരം

അണക്കെട്ട് പണിയാതെ അരുവിയായി ഒഴുകുന്ന ജലത്തിന്റെ പ്രവാഹത്തെ നിയന്ത്രിക്കുവാൻ കഴിയുകയില്ല. അതിന്റെ മദ്ധ്യത്തിൽ നിലകൊള്ളുകയാണെങ്കിൽ, ചുറ്റിലും അത് ഒഴുകുന്നതായി കാണുവാനാകും. ഒരു ബന്ധത്തിലെ പിണക്കത്തിൽ അതേ കാര്യം നിലകൊള്ളുന്നത് കാണാം. നിർബന്ധിതമായ രീതിയിൽ ഒരു സംഭാഷണത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാൻ കഴിയുകയില്ല.

എന്നാൽ ആ ഒഴുക്കിനൊത്തവണ്ണം പോകുകയാണെങ്കിൽ, എവിടെയെങ്കിലും എത്തിച്ചേരുവാനുള്ള സാദ്ധ്യതയുണ്ട്. വിഷമംപിടിച്ച ഒരു പ്രശ്‌നവുമായി ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ, അല്ലെങ്കിൽ വിഷമംപിടിച്ച ഒരു വ്യക്തിയുമായി ഇടപെടുകയാണെങ്കിൽ, സംഭാഷണത്തിലൂടെ ഒഴുകിപ്പോകുവാൻ ശ്രമിക്കുക. എവിടെയാണ് പോകുന്നതെന്ന് നോക്കി അതോടൊപ്പം പോകുക.

 കുംഭം

കുംഭം

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ നല്ല സാമർത്ഥ്യമുണ്ട്. ഏതെങ്കിലും സുഹൃത്ത് ക്ലേശിക്കുകയോ, സഹായത്തിന് ആവശ്യമായിരിക്കുകയോ ചെയ്യുകയാണെങ്കിൽ, ആ വ്യക്തിയുടെ ആത്മവിശ്വാസത്തെ താങ്ങിനിറുത്തുവാനായി ശരിയായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവിടെ എത്തിച്ചേരും. എന്നാൽ നല്ലത് സ്വയം തോന്നുന്ന കാര്യത്തിൽ പലപ്പോഴും ക്ലേശിക്കാറുണ്ട്.

ധാരാളം കാര്യങ്ങൾ അഭിമാനിക്കുവാനായി നിലകൊള്ളുന്നു. മറ്റുള്ളവർക്കുവേണ്ടി നല്ലത് ചെയ്യുവാൻ അനുവർത്തിക്കുന്ന കാര്യങ്ങൾ സ്വന്തം കാര്യങ്ങൾക്കുവേണ്ടി അവലംബിക്കുക. അഭിമാനകരമായ സ്വന്തം നേട്ടങ്ങളെപ്പറ്റി ചിന്തിക്കുക. എന്നിട്ട് സ്വയം പറയുക. അപ്പോൾ എത്രത്തോളം വിശേഷപ്പെട്ട അസ്തിത്വമാണെന്ന് മനസ്സിലാക്കുവാനാകും.

 മീനം

മീനം

സ്വയം വളരെയധികം നിരൂപിക്കാം. ചിലപ്പോൾ ഏറ്റവും വലിയ ശത്രുവായി സ്വയം മാറാം. കഴിഞ്ഞ കാലത്ത് ചെയ്ത കാര്യങ്ങളിൽ പിശകുകൾ കണ്ടെത്താൻ ശ്രമിക്കാം. സ്വന്തം ചമയത്തിൽ പിശകുകൾ കണ്ടെത്തുവാനും ശ്രമിക്കാം. തന്നിൽത്തന്നെ നിലകൊള്ളുന്ന വിസ്മയാവഹമായ ധാരാളം കാര്യങ്ങൾ പലപ്പോഴും കണ്ടെത്താം.

അവിശ്വസനീയമായ ദയാവായ്പ്, ഫലഭൂയിഷ്ടമായ ഭാവന, സംവേദകത്വം എന്നിങ്ങനെ പലതും. ഇപ്പോഴുള്ള സാഹചര്യങ്ങളെ ഗണനീയമാംവണ്ണം മെച്ചമായി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയും. എന്തുവേണമോ നേടാനാകുമെങ്കിലും, സ്വന്തം അസ്തിത്വത്തിൽ അടങ്ങിയിരിക്കുന്ന ബൃഹത്തായ നന്മയെ കാണുവാനായി ആദ്യം ശ്രമിക്കുക.

English summary

daily-horoscope-25-6-2018

Know your daily fortune according to your zodiac sign , plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more