For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി പ്രകാരം ഈ ദിവസം എങ്ങനെ ?

|

മാറ്റത്തിന്റെ തേരുതെളിച്ച് അനന്തഭാവിയിലേക്ക് അതിധ്രുതം പ്രയാണം ചെയ്യുന്ന കാലത്തിലൂടെ ദിവസങ്ങൾ ഓരോന്നും പോയ്മറയുകയും കടന്നുവരുകയും ചെയ്യുന്നു. അതോടൊപ്പം പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും എത്തിച്ചേരുന്നു.

ജ്യോതിഷപ്രവചനങ്ങളിലൂടെ അവയിലെ അഭിലഷണീയതകളെ കണ്ടെത്തുന്ന നാം ആശ്വാസത്തിലും, സന്തോഷത്തിലും, ആത്മനിർവൃതിയിലും നിലകൊള്ളുകയും ഉചിതമായ തീരുമാനങ്ങളും പ്രയത്‌നങ്ങളും കൈക്കൊള്ളുകയും ചെയ്യുന്നു.

 മേടം

മേടം

മുഖ്യമായൊരു വഴിത്തിരിവിലാണ്. താങ്കൾക്കത് സംവേദിക്കാൻ കഴിയും. എന്നാൽ കഴിഞ്ഞ കാലത്തുള്ള എന്തിനെയോ കൂടെ കൂട്ടാതെ മുന്നോട്ടുപോകാൻ തയ്യാറല്ല. അതൊരു ബന്ധമോ, ജീവിതശൈലിയോ, മറ്റെന്തെങ്കിലുമോ ആകട്ടെ, ഭാവിയിൽ അത് ബന്ധപ്പെട്ടിരിക്കുന്നോ എന്ന് വളരെ ഗൗരവമായിത്തന്നെ താങ്കൾക്ക് ഉറപ്പുലഭിക്കണം.

അതിനെ താങ്കൾ സ്വീകരിക്കുകയും മുന്നോട്ട് പോകുകയും വേണം. മുന്നിൽ നിലകൊള്ളുന്നവ വളരെ ആവേശകരമാണ്. മാത്രമല്ല പിന്നിൽ ഉപക്ഷേിച്ചിട്ട് പോകുന്നത് ഒന്നുംതന്നെ താങ്കൾക്ക് നഷ്ടപ്പെടുകയുമില്ല.

 ഇടവം

ഇടവം

വീണ്ടും വീണ്ടും എന്തോ ശ്രമിച്ചുനോക്കിയിട്ടും വിജയമുണ്ടാകുന്നില്ല. അതിനാൽ വിട്ടുകളയുവാനുള്ള സമയം വരുകയാണ്. ചില ആളുകൾ വിശ്വസിക്കുന്നത്, വ്യത്യസ്തമായ ഫലത്തെ പ്രതീക്ഷിച്ചുകൊണ്ട് ഒരേ കാര്യംതന്നെ ആവർത്തിച്ച് ചെയ്യുന്നത് ബുദ്ധിഭ്രമമെന്നാണ്.

കഠിനാദ്ധ്വാനങ്ങളും പ്രയത്‌നങ്ങളും ഫലപ്രദമായില്ല എന്നതുകൊണ്ട് എന്തെങ്കിലും വിട്ടുകളയുന്ന കാര്യത്തിൽ താങ്കളിപ്പോൾ ന്യായീകരിക്കപ്പെടാം. അത് താങ്കളെ തൃപ്തിപ്പെടുത്തുകയില്ല. ഇനിയും ആവർത്തിച്ച് ശ്രമിക്കേണ്ടിയിരിക്കുന്നു. അക്കാര്യത്തിൽ ആവശ്യമായ വൈകാരികത താങ്കൾക്കുണ്ടെങ്കിൽ, അതിനെ വിട്ടുകളയുന്നതല്ല പോംവഴി.

 മിഥുനം

മിഥുനം

വളരെ അടുപ്പത്തിലുള്ള ആരുമായോ സംഭാഷണം നടത്താൻ പ്രലോഭനമുണ്ടാകാം. താങ്കളുടെ മനസ്സിൽ വിഷമമുണ്ടാക്കി നിലകൊള്ളുന്ന ഒരു വിഷയമായിരിക്കാം അത്. മനസ്സിലാക്കുവാനും ഉത്തരങ്ങളുണ്ടാകുവാനും താങ്കൾക്ക് അർഹതയുണ്ട്.

അനിയന്ത്രിതമായ വികാരവിചാരങ്ങളുടെയും നാടകീയതകളുടെയും പ്രശ്‌നക്കൂട് തുറക്കലായിരിക്കും ആ സംഭാഷണം എന്നും താങ്കൾക്കറിയാം. അങ്ങനെ ചിന്തിക്കുമ്പോൾ, എല്ലാറ്റിനെയും അതിന്റെ വഴിയ്ക്കുവിട്ടിട്ട് ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് തോന്നാം. പക്ഷേ അത് താങ്കളെ ക്ലേശിപ്പിക്കുന്നത് അത്ര നല്ലതല്ല. അതിനാൽ ധൈര്യം സംഭരിച്ച് സംഭാഷണത്തിലേർപ്പെടുക. എന്തുതന്നെ ഉണ്ടായാലും അവയെ താങ്കൾക്ക് കൈകാര്യം ചെയ്യുവാനാകും.

കർക്കിടകം

കർക്കിടകം

ഉദാരമതിയായിരിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് നല്ലൊരു സവിശേഷതയാണ്, താങ്കളിൽ അതാണ് കുടികൊള്ളുന്നത്. എന്നാൽ കുറ്റബോധത്തിന്റെ പേരിൽ ഉദാരമതിയാകുന്നതും മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുന്നതും - പ്രത്യേകിച്ചും അസ്ഥാനത്തായിപ്പോയ പിശകുകൾ കാരണമായി - ജീവിതത്തിൽ താങ്കൾ നയിക്കേണ്ട മാർഗ്ഗമല്ല.

ആർക്കുവേണ്ടിയോ താങ്കൾ അധികമായും അപ്പുറമായും സഞ്ചരിക്കുകയാണ്. കാരണം എന്തിനോ താങ്കൾ ഉത്തരവാദിയാണെന്നോ മോശമായിപ്പോയി എന്ന തോന്നലുണ്ടാക്കുവാനോ ആ വ്യക്തി ശ്രമിച്ചുകൊണ്ടിരിക്കുന്നു. തെറ്റായ കാരണങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ തീരുമാനിക്കരുത്. ആ വ്യക്തി മുന്നോട്ടുവന്ന് ഉത്തരവാദിത്വം കൈക്കൊള്ളട്ടെ.

 ചിങ്ങം

ചിങ്ങം

നൽകുന്നത്രയും താങ്കൾക്ക് പുറത്തേക്ക് ലഭിക്കുന്നു എന്ന് പറയപ്പെടുന്നു. പക്ഷേ എല്ലായ്‌പ്പോഴും അത് സത്യമല്ല. അടുത്ത കാലത്തായി താങ്കൾ മനസ്സും ഹൃദയവും എന്തിലോ ചൊരിഞ്ഞു. പക്ഷേ തിരികെ ലഭിച്ചത് ഒട്ടുംതന്നെ ഇല്ല എന്നതുപോലെയാണ്.

മതിയാംവണ്ണം താങ്കൾ അകത്തേക്ക് നൽകിയോ? കൂടുതൽ കൂടുതലായി വികാരവിചാരങ്ങളെയും പ്രയത്‌നങ്ങളെയും ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, പ്രതിഫലം ഉണ്ടാകുന്നില്ലെങ്കിൽ, അങ്ങനെ ചെയ്യുന്നത് തുടരേണ്ടതുണ്ടോ? മറ്റൊരുതരത്തിൽ പറഞ്ഞാൽ, നഷ്ടങ്ങളെ മുറിച്ചുമാറ്റുവനും, വിട്ടുകളയുവാനും, മുന്നോട്ട് പ്രയാണം നടത്തുവാനുമുള്ള സമയമാണ്. എങ്കിലും അവസാനത്തെ ഐച്ഛികത തീർച്ചയായും ഒരു ഇഷ്ടമല്ല എന്ന് താങ്കൾക്കറിയാം. വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക. പ്രതിഫലം ലഭ്യമാകും.

കന്നി

കന്നി

ഒരു ബന്ധം നിലകൊള്ളുന്ന സാഹചര്യത്തിൽ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്ന് താങ്കൾ കാത്തിരിക്കുകയാണ്. നാടകീയതകളെ താങ്കൾ പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ വേർപിരിയുന്നതിനെപ്പറ്റി ചിന്തിക്കുന്നു.

അതൊരു പ്രണയബന്ധമായാലും അല്ലെങ്കിലും, ആ വ്യക്തിയെ കൂടാതെയുള്ള നിലനില്പ് ഖേദകരമായി തോന്നാം. ഗൗരവമേറിയ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയായിരിക്കാം. സംഭാഷണത്തിലൂടെയും അർപ്പണബോധത്തിലൂടെയും അതിനെ നേരെയാക്കുവാൻ കഴിയും. താങ്കൾക്ക് സാമർത്ഥ്യമുണ്ട്. മറ്റേ വ്യക്തിയ്ക്ക് താല്പര്യവുമുണ്ട്. കാര്യങ്ങളെ ശരിയാക്കുവാനുള്ള പ്രയത്‌നങ്ങളിൽ ഉറച്ചുനിൽക്കുക.

 തുലാം

തുലാം

താങ്കളുടെ ശക്തി വർദ്ധിക്കുകയാണ്. പക്ഷേ അതിൽനിന്നെല്ലാം ഏറ്റവും പ്രധാനമായിരിക്കുന്നത് താങ്കളുടെ ഉൾക്കാഴ്ചകൾ വർദ്ധിക്കുന്നു എന്ന കാര്യമാണ്. ഇതിൽനിന്നും വെളിവാകുന്നത്, ആരെ വിശ്വസിക്കണമെന്നും, എന്ത് സ്വപ്നങ്ങളെയാണ് അനുധാവനം ചെയ്യേണ്ടതെന്നും, ജീവിതത്തിലെ അടുത്ത അദ്ധ്യായത്തിൽനിന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും കൂടുതൽ നന്നായി താങ്കൾക്ക് അറിയാനാകും എന്നതാണ്.

വളരെ മെച്ചപ്പെട്ടൊരു സംയോഗമാണിത്. അതിനെ പരമാവധി ഉപയോഗപ്പെടുത്താമെങ്കിൽ, വളരെ വേഗത്തിൽ സമീപിച്ചുകൊണ്ടിരിക്കുന്ന അത്യധികം വിജയകരമായ ഭാവിയിലേക്കുള്ള മാർഗ്ഗം പണിയുവാൻ താങ്കൾക്ക് കഴിയും. താങ്കളുടെ ഉൾക്കാഴ്ച വഴികാട്ടും, ശുഭാപ്തിവിശ്വാസവും ശക്തിയും താങ്കളെ അവിടെ എത്തിക്കും.

 വൃശ്ചികം

വൃശ്ചികം

ആദ്യം തയ്യാറാക്കിയ അഗ്നിയോളംതന്നെ ചൂടും ക്രൗര്യവും വീണ്ടും ആളിക്കത്തുന്ന അഗ്നിയ്ക്കും ഉണ്ടായിരിക്കും. കുറച്ചുകാലംമുമ്പ് ഏതോ ഒരു ലക്ഷ്യത്തെയോ സ്വപ്നത്തെയോ മാറ്റിവച്ചു. കാരണം ഒരിക്കൽ ഉണ്ടായിരുന്ന അത്രയും വൈകാരികതീവ്രത പിന്നീട് താങ്കൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ താങ്കളുടെ മാസ്മരികതയെ പ്രവർത്തിപ്പിക്കാനാകില്ലെന്നോ, ആ അഗ്നിയെ വീണ്ടും സജീവമാക്കുവാനുള്ള മാർഗ്ഗം കണ്ടെത്താനാകില്ല എന്നോ അതിന് അർത്ഥമില്ല.

വിജയത്തിനുവേണ്ടിയുള്ള സാദ്ധ്യത ഇപ്പോഴും ഇവിടെ നിലകൊള്ളുന്നു. അതിനുവേണ്ടിയുള്ള ആവേശത്തെയെും വികാരവിചാരങ്ങളെയും ഉയർത്തെഴുന്നേല്പിക്കുവാനായി പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ ആവശ്യമായിട്ടുള്ള കാര്യം.

 ധനു

ധനു

ആവർത്തിച്ചുള്ള പ്രയത്‌നങ്ങൾ ഉണ്ടെങ്കിലും ഒരു ഉദ്യമത്തിൽ എന്തോ പിശകായി മാറുന്നു. പക്ഷേ വിട്ടുകളയുന്ന ആളല്ല താങ്കൾ. അതുകൊണ്ട് വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക. എന്നാൽ ലക്ഷ്യത്തിലേക്കുള്ള പരക്കംപാച്ചിലിൽ, നിർണ്ണായകമായ ഒരു ചുവടുവയ്പിനെ താങ്കൾ വിട്ടുകളയാം.

കുറച്ചുനേരം വിശ്രമിക്കുകയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യുക. എന്തൊക്കെ ചെയ്തു എന്ന് അവലോകനം നടത്തുകയും, ഇതുവരെയും എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തതെന്ന് അപഗ്രഥിക്കുകയും ചെയ്യുക. ചെറിയൊരു മാറ്റമായിരിക്കാം അത്. ചിലപ്പോൾ വളരെ നേരിയ ഒരു തിരുത്തൽ. ഒരുപക്ഷേ കാര്യങ്ങളെ ശരിയാക്കുവാൻ അതിന് കഴിയും.

 മകരം

മകരം

ചെയ്യണമെന്ന് ആഗ്രഹിച്ച ഏതോ ഒരു കാര്യം താങ്കൾക്കിന്ന് ചെയ്യുവാൻ കഴിയണമെന്നില്ല. എന്നുവച്ച് ഈ ദിനം ഒരു നഷ്ടമാണെന്ന് അർത്ഥമില്ല. ഒരു നിരാശയെ ഇതിനോടകം അനുഭവിച്ചിരിക്കാം. ആസൂത്രണം ചെയ്തതുപോലെയോ പ്രതീക്ഷിച്ചതുപോലെയോ കാര്യങ്ങൾ പ്രവർത്തിച്ചിരിക്കില്ല. ഒരുപക്ഷേ, വേഷപ്രച്ഛന്നതയിൽ നിലകൊള്ളുന്ന ഒരു അനുഗ്രഹമായിരിക്കാം അത്.

അതുപോലെതന്നെ ചെയ്യുവാനായി ആഗ്രഹിച്ച മെച്ചവും വലുതുമായ എന്തോ കാര്യം ഉണ്ടായിരിക്കാം. ആ ചിന്തയെ പര്യവേക്ഷണം നടത്താൻ തുടങ്ങുക. ക്രമരഹിതമായ ഏകകാലികതയ്ക്കും അപ്പുറത്തേക്ക് അത് പോകുന്നത് കാണുവാനാകും. താങ്കൾക്കായി ഒരു ലക്ഷ്യം ഇന്ന് കാണുന്നുണ്ട്. അതിനെ കണ്ടെത്തുവാൻ ശ്രമിക്കുക.

 കുംഭം

കുംഭം

ആരോ വളരെ നന്നായി താങ്കളോടിപ്പോൾ പെരുമാറുന്നില്ല. താങ്കളെ സംബന്ധിച്ച് പുതിയ വിഷയമായ എന്തിലോ പ്രവർത്തിക്കുകയായിരിക്കാം. അംഗീകാരത്തിനും പ്രശംസയ്ക്കും പ്രത്യാശിക്കുകയാണ്. പക്ഷേ വളരെ നിശിതമായ രീതിയിൽ ആരോ പെരുമാറുന്നു.

ആ വ്യക്തി ഒന്നുംതന്നെ നേരിട്ട് പറയുന്നില്ല, എന്നാൽ താങ്കൾക്കുപിന്നിൽ ഒരു അമർത്തിച്ചിരിക്ക് കാതോർക്കുവാൻ കഴിയും. അതുമല്ലെങ്കിൽ നേത്രങ്ങൾ ഉരുളുന്നത് കാണുവാനും കഴിയും. സ്വപ്നമെന്ന നിലയിൽ താങ്കൾക്ക് വ്യാഖ്യാനിക്കാനാകുന്ന എന്തെലുമായിരിക്കും ചിലപ്പോൾ അനുഭവപ്പെടുന്നത്. താങ്കളുടെ ആവേശത്തെ താഴ്ത്തുവാനോ, അതിൽ ഇരുൾവീഴ്ത്തുവാനോ അതിനെ അനുവദിക്കരുത്. ഒടുവിൽ ചിരിക്കുവാൻ കഴിയുന്നത് താങ്കൾക്ക് മാത്രമായിരിക്കും.

 മീനം

മീനം

തികച്ചും വ്യക്തിപരമായ എന്തോ പ്രപഞ്ചത്തോട് താങ്കൾ ആവശ്യപ്പെടുകയാണ്. അത് ചിലപ്പോൾ മനസ്സമാധാനം, സന്തോഷം അങ്ങനെ എന്തെങ്കിലുമാകാം. അപേക്ഷയെ ആത്മാർത്ഥമായി നടത്തിയിട്ട് കാത്തിരിക്കുകയാണ്. വളരെ മെച്ചപ്പെട്ടത് ലഭിക്കും എന്ന് ആശ്വസിക്കുന്നു.

ചിലപ്പോൾ അവ താങ്കളെത്തേടി എത്തിച്ചേരാതിരിക്കാം. സ്വന്തം നിലയിൽ ചില അന്വേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. കാരണം ഉദ്ദേശിക്കുന്ന സമാധാനത്തിനും സന്തോഷത്തിനും സ്വന്തം പ്രയത്‌നം ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഏറ്റവും മികച്ച സമയം ഇതാണ്. സമാധാനവും സംതൃപ്തിയുമാണ് മുന്നിൽ നിലകൊള്ളുന്നത്.

English summary

daily horoscope 23-6-2018

Know your fortune according to your zodiac sign, plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more