For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (21-8-2018 - ചൊവ്വ)

|

ജീവിതത്തിൽ ഓരോ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനവധിയാണ്. നാളെ നാം ആര് എന്ത് എന്നത് ഈ മാറ്റങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ ഭാവികാര്യങ്ങളുടെ വിശാലദൃശ്യത്തെ നമുക്ക് കാട്ടിത്തരുന്നു. 21-8-2018 ലെ ദിവസഫലം വായിക്കൂ

f

മാനുഷികമായ കഴിവുകൾ ഉപയോഗിച്ച് പല ഭാവി പോരായ്മകളെയും പരിഹരിച്ച്, വിജയത്തിലൂന്നിയുള്ള പ്രയാണം സാധ്യമാക്കാൻ ഫലപ്രവചനങ്ങൾ സഹായിക്കുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ഫലങ്ങളാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

മേടം

മേടം

പ്രത്യേകമായൊരു സ്വാതന്ത്ര്യഭാവം ഉൾക്കൊണ്ടുകൊണ്ടായിരിക്കാം ഇന്നത്തെ ദിവസം തുടങ്ങുന്നത്. വേണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന കാര്യങ്ങളൊക്കെ ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ ഇപ്പോൾ ഉണ്ടാകാം.

കുടുംബാംഗങ്ങളുമായി ഉല്ലാസയാത്ര പോകുവാൻ പറ്റിയ ഒരു ദിവസമായതുകൊണ്ട് അത്തരം യാത്രകൾ പ്രതീക്ഷിക്കാം. പ്രിയപ്പെട്ടവരുടെ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള പല തീരുമാനങ്ങളും ഇന്ന് കൈക്കൊള്ളും.

 ഇടവം

ഇടവം

വളരെ സന്തോഷത്തോടെയായിരിക്കും ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത്. താങ്കളെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ ആഹ്ലാദകരമായിരിക്കും.

തൊഴിൽമേഖലയിൽ ധാരാളം കാര്യങ്ങൾ ചെയ്യുവാനുണ്ടെങ്കിലും, വിശ്രമത്തിന്റേതായ ഇടവേളകൾ ഉണ്ടാകാം. പല കാര്യങ്ങളും അധികം പ്രയത്‌നംകൂടാതെ പൂർത്തീകരിക്കപ്പെടും. സന്തോഷവും സംതൃപ്തിയും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകളായിരിക്കും.

 മിഥുനം

മിഥുനം

വ്യക്തിജീവിതത്തിലെ പല കാര്യങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുമെന്ന് കാണുന്നു. ആരുമായെങ്കിലും ബന്ധപ്പെടുവാനുള്ള സാധ്യതകളിൽനിന്ന് മാറിനിൽക്കേണ്ടതില്ല. നിരാകരിക്കപ്പെടുമോ എന്ന ഭയം കാരണം പിന്നിലേക്ക് വലിയുവാനുള്ള സാധ്യതയുണ്ട്.

ഹൃദയം തുറന്ന് സംസാരിക്കുകയാണെങ്കിൽ, അംഗീകരിക്കപ്പെടും എന്നുള്ള സൂചനകളാണ് കാണുന്നത്. അതിനാൽ താങ്കൾക്ക് എങ്ങനെ തോന്നുന്നു എന്ന് മറ്റേ വ്യക്തി അറിയേണ്ടതുണ്ട്. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാൻ പാകത്തിലുള്ള സമയമാണ് ആഗതമായിരിക്കുന്നത്.

 കർക്കിടകം

കർക്കിടകം

മറ്റുള്ളവരുമായി ഇടപെടുന്ന സമയം തികച്ചും നിഷ്‌കപടമായ രീതിയിൽ ആയിരിക്കും താങ്കൾ നിലകൊള്ളുന്നത്. മറ്റുള്ളവരോട് മൃദുസമീപനം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് താങ്കൾ എന്ന് അതിനർത്ഥമില്ല.

മദ്ധ്യാഹ്നം കഴിയുമ്പോഴേക്കും താങ്കളുടെ സമീപനം കാർക്കശ്യം നിറഞ്ഞതും, വളരെയേറെ വിഭിന്നവുമായിരിക്കും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹവാസം സായാഹ്നത്തിൽ താങ്കൾക്ക് വിനോദപ്രദമായിരിക്കും.

 ചിങ്ങം

ചിങ്ങം

വിശ്രമവേളകൾക്കും ആനന്ദത്തിനുമായി കുറച്ച് സമയം താങ്കളിന്ന് ചിലവഴിക്കാം. പിരിമുറുക്കത്തിൽനിന്നും മനക്ലേശങ്ങളിൽനിന്നും വിടുതൽ നേടുന്നതിന് ചെറിയ ഉല്ലാസയാത്ര നടത്തുവാനുള്ള സാധ്യതയുണ്ട്. താങ്കളുടെ ഊർജ്ജസ്വലതയെ അത് പരിപോഷിപ്പിക്കും.

തൊഴിലിന്റെ കാര്യത്തിൽ, എല്ലാ ഉദ്യമങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയായിരിക്കും താങ്കൾ പ്രകടമാക്കുന്നത്. എങ്കിലും ദിവസം മുഴുവനും നേരിയ കരുതൽ ഉണ്ടായിരിക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 കന്നി

കന്നി

കഴിഞ്ഞകാല സംഭവങ്ങളിൽ മനസ്സിനെ തളച്ചിടാതെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടുള്ള പ്രയാണം നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്തുണ്ടായിരുന്ന വിജയങ്ങളുടെ അതേ അവസ്ഥ പരിപാലിക്കുന്നതിന് എല്ലാ കാര്യങ്ങളിലും നല്ലവണ്ണം ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതിനൊത്ത പ്രയത്‌നം കൈക്കൊള്ളുകയും വേണം.

താങ്കളുടെ വിജയത്തിന്റെയും മനസ്സമാധാനത്തിന്റെയും അടിസ്ഥാനം ബന്ധങ്ങളാണ്. അതിനാൽ അത്തരം ബന്ധങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.

 തുലാം

തുലാം

അഭിനിവേശം നിറഞ്ഞ കാര്യങ്ങൾ താങ്കളെ ആവരണം ചെയ്ത് ഇന്ന് നിലകൊള്ളും. കാല്പനിക പ്രണയത്തിന്റെ ചില പുതിയ നാമ്പുകൾ ഉടലെടുക്കുവാനുള്ള സാധ്യതയാണ് അത് വെളിവാക്കുന്നത്.

ഇതുപോലെ മറ്റ് അവസരങ്ങളും വന്നുചേർന്നിട്ടുണ്ടാകാം. താങ്കളുടെ ഹൃദയസ്പന്ദനത്തെ പ്രീതിപ്പെടുത്താൻ വേണ്ടുന്നതെല്ലാം ചെയ്യണമെന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു. സ്വന്തം ബാഹ്യരൂപത്തിൽ പ്രത്യേകമായ ശ്രദ്ധ നൽകേണ്ടതുണ്ട്.

 വൃശ്ചികം

വൃശ്ചികം

എങ്ങോട്ട് പോകണമെന്നറിയാതെ പല വഴികൾ ഒത്തുചേരുന്ന കവലയിൽ അകപ്പെടാം. വ്യക്തിപരമായ ജീവിതത്തെ സംബന്ധിക്കുന്ന നിർണ്ണായക തീരുമാനങ്ങൾ താങ്കളുടെ ചിന്തയെ മരവിപ്പിച്ചുകളയാം. ദൈനംദിന കാര്യങ്ങളിൽ അതൊരു തടസ്സമാകാൻ പാടില്ല.

അല്ലെങ്കിൽ തൊഴിൽ മേഖലയിലോ ബന്ധങ്ങളിലോ സങ്കീർണ്ണതകൾ സൃഷ്ടിക്കുവാൻ അത്തരം കാര്യങ്ങളെ അനുവദിക്കരുത്. തിടുക്കപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഒഴിവാക്കിയാലും. കൃത്യമായ പ്രതിവിധികൾ കാണുവാൻ കഴിയുന്നില്ലെങ്കിൽ, തീരുമാനങ്ങളെ ഒന്നടങ്കം മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതം.

 ധനു

ധനു

അഭിലഷണീയമായ ഫലങ്ങൾ ഉളവാകണമെങ്കിൽ, തികച്ചും നിശിതമായ കാർക്കശ്യം പ്രകടിപ്പിച്ച് താങ്കളിന്ന് നിലകൊള്ളേണ്ടതുണ്ട്. തൊഴിൽസ്ഥലത്ത് താങ്കളുടെ സാന്നിദ്ധ്യം പ്രാമുഖ്യം കൈക്കൊണ്ട് പരിലസിക്കും.

വിസ്മയിക്കപ്പെടാൻ സാധ്യതയുള്ള സഹപ്രവർത്തകർക്ക് താങ്കളുടെ പുതിയ ഭാവം വളരെ പ്രീതിജനകമായിരിക്കും. വിജയങ്ങളിൽ മതിമറന്നുപോകരുത്. അങ്ങനെയെങ്കിൽ കാര്യങ്ങൾ തിരിച്ചടിയാകാം.

 മകരം

മകരം

പാഴ്ച്ചിലവുകൾക്കുവേണ്ടി കരുതൽധനം വിചാരിച്ചതിനേക്കാൾ കൂടുതലായി വിനിയോഗിക്കേണ്ടി വന്നെങ്കിലും, സന്തോഷിക്കുവാൻ മതിയായ ധാരാളം കാര്യങ്ങൾ താങ്കൾക്കുവേണ്ടി നിലകൊള്ളുന്നു. സന്തോഷം പ്രദാനംചെയ്യുന്ന രീതിയിൽ ധനം വന്നുചേരുവാനുള്ള സാധ്യത കാണുന്നു.

അങ്ങനെ സാമ്പത്തികനില തൃപ്തികരമാകും. തൊഴിൽ കാര്യങ്ങൾ സാധാരണപോലെതന്നെ നടന്നുകൊള്ളും. തൊഴിൽ പരിതഃസ്ഥിതിയിൽ വിവേകപൂർവ്വമുള്ള മാറ്റങ്ങൾ അനുവർത്തിക്കണം എന്നത് മാത്രമാണ് ഇപ്പോൾ കൈക്കൊള്ളേണ്ട ഒരേയൊരു കാര്യം.

 കുംഭം

കുംഭം

ലക്ഷ്യങ്ങളെ അനുധാവനം ചെയ്ത് നീങ്ങുമ്പോൾ അതിമോഹം ആർജ്ജിക്കുന്നതും, പശ്ചാത്താപരഹിതമായ ഭാവം ഉൾക്കൊള്ളുന്നതും താങ്കളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

കഠിനമായി അദ്ധ്വാനിക്കുകയും, വേണമെങ്കിൽ നിർബന്ധപൂർവ്വം ലക്ഷ്യത്തിലേക്ക് പോകാൻ ശ്രമിക്കുകയും ചെയ്യും. കാര്യങ്ങളെ വിജയകരമാക്കുവാനുള്ള പ്രാപ്തി താങ്കൾക്കുണ്ട്. പല കാര്യങ്ങളിലും ഇന്ന് വിജയമാണ് താങ്കളെ കാത്തിരിക്കുന്നത്.

 മീനം

മീനം

അജ്ഞാതമായ എതോ ഭയം താങ്കളെ പിടികൂടാം. ആശങ്കകളുടെ ഉറവിടം കണ്ടെത്തുവാനും അവയെ പരിഹരിക്കുന്നതിനും വേണ്ടി എല്ലാ ഊർജ്ജവും വിനിയോഗിക്കാം.

കമിതാക്കളെ സംബന്ധിച്ച് അവരുടെ പങ്കാളികളുമായി ഉല്ലാസകരമായ വേളകളായിരിക്കും ഇന്ന് പങ്കിടുക. ചലച്ചിത്രാസ്വാദനത്തിലും സംഗീതക്കച്ചേരികളിലുമൊക്കെ പങ്കെടുക്കുവാനുള്ള സാധ്യതയും കാണുന്നു. താങ്കളെ സംബന്ധിച്ച് ഇന്നത്തെ ദിവസം തികച്ചും ഉല്പാദനക്ഷമമായ ഒന്നായിരിക്കും.

English summary

daily-horoscope-21-8-2018

zodiac sign prediction of the day can help you to know things earlier
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more