ദിവസഫലം (17-04-2018 - ചൊവ്വ)

Posted By: Prabhakumar TL
Subscribe to Boldsky

ഗ്രഹനിലയിലുള്ള വ്യത്യാസം ഓരോ ദിവസത്തെയും പ്രവർത്തനങ്ങളിൽ ഗണ്യമായ മാറ്റം സംഭവിപ്പിക്കുന്നു. ഇത്തരം മാറ്റങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജീവിതത്തിലും ചുറ്റുപാടുകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനവധിയാണ്. നാളെ നാം ആര് എന്ത് എന്നത് ഈ മാറ്റങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള ദിവസഫല പ്രവചനങ്ങൾ ഭാവികാര്യങ്ങളുടെ ഒരു വിശാലദൃശ്യത്തെ നമുക്ക് കാട്ടിത്തരുന്നു. മാനുഷികമായ കഴിവുകൾ ഉപയോഗിച്ച് പല ഭാവി പോരായ്മകളെയും പരിഹരിച്ച്, വിജയത്തിലൂന്നിയുള്ള ഒരു പ്രയാണം ഈ ഫലങ്ങൾ സാദ്ധ്യമാക്കുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ഫലങ്ങളാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

zodaic sign

മേടം

മറ്റുള്ളവരുമായി വളരെക്കാലം സഹവസിക്കുകയാണെങ്കിൽ, അവരുടെ പല സ്വഭാവസവിശേഷതകളും ശീലങ്ങളും സ്വന്തം വ്യക്തിത്വത്തിൽ ഇഴുകിച്ചേരും. അവർ ഉപയോഗിക്കുന്നതുപോലെയുള്ള വസ്ത്രങ്ങൾ ധരിക്കുകയോ, ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങൾ അനുകരിക്കുകയോ ഒക്കെ ചെയ്യാം. ചിലപ്പോൾ ഇത്തരം അനുകരണങ്ങൾ വളരെ വലിയ സ്വാധീനം ജീവിതത്തിൽ ഉണ്ടാക്കിയേക്കാം. അങ്ങനെയൊരു നേട്ടം ഇന്ന് താങ്കളെ കാത്തിരിക്കുകയാണ്. സാധാരണ അനുവർത്തിക്കാറുള്ള കാര്യങ്ങളെ അതേ രീതിയിൽ നിലനിറുത്തുക. എന്തെങ്കിലും അനുകരണമുണ്ടെങ്കിൽ അതിനെയൊന്നും ഈ അവസരത്തിൽ വിട്ടുകളയേണ്ടതില്ല.

ഇടവം

ദീനാനുകമ്പയും സഹായതല്പരതയുമുള്ള വ്യക്തിയാണ് താങ്കൾ. വളരെ ദയയുള്ളവനും ചിന്തനീയനുമാണ്. ഈ രാശിയിലുള്ള ഭൂരിഭാഗം ആളുകളും നേടിയെടുക്കുക എന്നതിനെ അപേക്ഷിച്ച് നൽകുന്നവരാണ്. അതുകൊണ്ട് എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിക്കുന്നത് താങ്കളെ സംബന്ധിച്ച് വളരെ വിഷമകരമാണ്. ആരെങ്കിലും വച്ചുനീട്ടുന്നതാണെങ്കിലും സ്വീകരിക്കുവാനുള്ള വൈമനസ്യം താങ്കളുടെ കൂടെപ്പിറപ്പാണ്. എന്തായാലും താങ്കൾക്ക് എന്തോ വാഗ്ദാനം ആരോ ചെയ്യാൻ പോകുകയാണ്. ലളിതമായ എന്തെങ്കിലും സമ്മാനമോ, അതുമല്ലെങ്കിൽ വളരെക്കാലം ഓർമ്മിക്കുവാൻ ഉതകുന്ന സവിശേഷമായ എന്തെങ്കിലുമോ ആയിരിക്കാം അത്. യാതൊരു വൈമനസ്യവും കൂടാതെ താങ്കൾ അത് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, ഇതൊരു പ്രത്യുപകാരമോ ആകാം.

മിഥുനം

സർഗ്ഗാത്മകമായ ആവേഗങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി താങ്കൾക്ക് അനുഭവേദ്യമാകുന്നുണ്ടാകണം. എന്നാൽ അവയെ താങ്കൾ പാഴാക്കിക്കളയുകയാണ്, കാരണം വളരെയധികം കാര്യങ്ങൾ ചെയ്തുതീർക്കുവാൻ നിലവിലുണ്ട്. ബന്ധങ്ങളുടെയും കടപ്പാടുകളുടെയും ഒരിക്കലും അവസാനിക്കാത്ത ഒരു ധാരയാണ് ജീവിതം. അത്തരത്തിൽ ഒഴുക്കിനൊത്തവണ്ണം നീങ്ങുകയാണെങ്കിൽ, ആ പഴയ ആവേഗങ്ങളിലേക്ക് തിരികെയെത്താൻ താങ്കൾക്ക് കഴിയുകയില്ല. സർഗ്ഗാത്മകമായ ഒരു ചിന്താധാരയിൽ പ്രവർത്തിക്കുവാനുള്ള അവസരം അത് എത്തിച്ചേരുമ്പോൾ മാത്രമാണ് ലഭ്യമാകുന്നത്. താങ്കളുടെ ആശയങ്ങളെ പൂർണ്ണമായും ഇപ്പോൾ നിർവ്വഹിക്കുക. ചിലപ്പോൾ അവയെ താങ്കൾക്ക് എഴുതിവയ്‌ക്കേണ്ടിവരും. അതിൽ മുഴുകുവാനുള്ള സമയം ഇനി കണ്ടെത്തുക.

കർക്കിടകം

ഏതോ ഒരു പദ്ധതിയിൽ വളരെ മന്ദമായി താങ്കൾ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് ഇപ്പോൾത്തന്നെ വളരെയധികം സമയം എടുത്തുകഴിഞ്ഞു. സാവധാനത്തിലുള്ള ഈ പ്രയാണം താങ്കളുടെ അവസരങ്ങളെ നഷ്ടപ്പെടുത്തുകയാണ്. എല്ലാം വളരെ സമ്പൂർണ്ണമായിരിക്കണം എന്ന കാര്യത്തിൽ താങ്കൾ അമിതമായ ഉത്കണ്ഠയാണ് കൈക്കൊണ്ടിരിക്കുന്നത്. അങ്ങനെ ആദർശപരമായ വാസം പ്രതീക്ഷിച്ചുകൊണ്ട് എല്ലാ പ്രശ്‌നങ്ങളെയും പോരായ്മകളെയും ഇല്ലായ്മചെയ്യാൻ താങ്കൾ ക്ലേശിക്കുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ മുന്നോട്ടുനീങ്ങുക. സമ്പൂർണ്ണമാകുമോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടതില്ല. ഇപ്പോൾ ചെയ്യുന്നതിൽ എന്തെങ്കിലും പരിഷ്‌കാരം ആവശ്യമാണെങ്കിൽ, തിരികെ പോകുവാനും താങ്കൾക്ക് കഴിയും. ആദ്യം താങ്കളുടെ കർത്തവ്യം നിറവേറുകയാണ് വേണ്ടത്.

ചിങ്ങം

താങ്കൾ വളരെ കരുത്തനാണ്. പക്ഷേ, താങ്കൾക്ക് താങ്കളുടേതായ ധാരാളം പരിമിതികൾ ഉണ്ട്. കുറച്ചു കാലമായി വളരെ വിഷമമേറിയ ഒരു പരിതഃസ്ഥിതിയെ താങ്കൾ അഭിമുഖീകരിക്കുകയാണ്. വലിയൊരു ഭാരം തലയ്ക്കുമുകളിൽ നിലകൊള്ളുന്നതുപോലെ താങ്കൾക്ക് അനുഭവപ്പെടുന്നു. പക്ഷേ, ആരിൽനിന്നും അതിനുവേണ്ടുന്ന ആശ്വാസം ലഭിക്കുന്നില്ല. താങ്കളുടെ ഭാരം മറ്റാരും താങ്കൾക്കുവേണ്ടി വഹിക്കുവാനില്ല എന്നതുകൊണ്ട്, കുറച്ചുനേരം അതിൽനിന്ന് ഒരു വിശ്രമം കണ്ടെത്തുവാൻ ശ്രമിക്കേണ്ടതുണ്ട്. ഇപ്പോൾ താങ്കളെ ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയിൽനിന്നും അല്പം ഒഴിഞ്ഞുനിൽക്കുക. കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടും. അല്പസമയം മറ്റ് നേട്ടങ്ങൾക്കുവേണ്ടി ചിലവഴിക്കാമെങ്കിൽ, കാര്യങ്ങൾ കൂടുതൽ പ്രശോഭിതമായിത്തീരും.

കന്നി

വളരെ തെളിമയാർന്നതും പ്രശാന്തവുമായ ദിവസങ്ങളിൽ കൗതുകമേറിയ എന്തെങ്കിലും ചെയ്തുകൊണ്ട് വീട്ടിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടുകയാണെങ്കിൽ, മനോഹരമായ പലതും നഷ്ടപ്പെട്ടുപോകും. ഇതിൽനിന്നും വ്യക്തമാകുന്ന കാര്യം, നമുക്കുവേണ്ടിയുള്ളതല്ലാത്ത കാര്യങ്ങൾ നമ്മെ തേടിവരുകയോ, അതുമല്ലെങ്കിൽ നമുക്ക് ലഭിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. ഇപ്പോൾ ലഭിക്കാൻ പോകുന്ന ഒരു നേട്ടത്തെ സ്വായത്തമാക്കുവാൻവേണ്ടി എന്തിനെയോ പരിത്യജിക്കാൻ താങ്കൾ തയ്യാറെടുക്കുകയാണ്. പക്ഷേ, താങ്കളുടെ ഉദ്യമം വിഡ്ഢിത്തമെന്നാണ് മറ്റുള്ളവർ താങ്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ അത്തരം വാദമുഖങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ല. സധൈര്യം മുന്നോട്ടുപോകൂ.

തുലാം

ലാഭകരമല്ലാതെ പൊയ്‌ക്കൊണ്ടിരിക്കുന്ന പദ്ധതിയിലെ നഷ്ടങ്ങളെ കുറയ്ക്കുവാനുള്ള വിദ്യകളെക്കുറിച്ച് താങ്കൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, വളരെയധികം സമയവും പ്രതീക്ഷകളും ഇതിൽ താങ്കൾ അർപ്പിച്ചുകഴിഞ്ഞു. താങ്കളെ സംബന്ധിച്ച് അവതന്നെ എടുത്തുപറയത്തക്ക നഷ്ടങ്ങളാണ്. പക്ഷേ, നിരാശപ്പെടേണ്ടതില്ല. താങ്കൾക്ക് നഷ്ടമായ സമയത്തെയും പ്രതീക്ഷകളെയും മുതൽമുടക്കായി കരുതുക. താങ്കളുടെ നക്ഷത്രങ്ങൾ വഴിതെളിച്ചുകൊണ്ട് മുന്നിൽ നിലകൊള്ളുകയാണ്. കിട്ടാതെപോയ ചില ഉത്തരങ്ങൾ ഇപ്പോൾ താങ്കൾക്ക് ലഭിക്കും. കുറച്ചുകൂടി പ്രയത്‌നം കൈക്കൊള്ളാം. ഉദ്ദിഷ്ടഫലം സമീപിച്ചിരിക്കുന്നു.

വൃശ്ചികം

താങ്കളുടെ മുന്നിൽ ഒരു ദൗത്യം നിലകൊള്ളുന്നു. ഏറ്റെടുത്ത് നടത്തണമെന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ഇതെങ്കിലും, വളരെ യാഥാർത്ഥ്യബോധത്തോടുകൂടിയാണ് താങ്കൾ അതിനെ വീക്ഷിക്കുന്നത്. താങ്കളുടെ സമയത്തേയും ചിന്തയേയും ഒഴുക്കിക്കളയുവാൻ ഇതിന് കഴിയുമെന്നും, അങ്ങനെ മനഃക്ലേശത്തിനും, പരിമിറുക്കത്തിനും, ഉത്കണ്ഠയ്ക്കും കാരണമാകുമെന്നും മനസ്സിലാക്കുവാൻവേണ്ടും പ്രായോഗികജ്ഞാനമുള്ള വ്യക്തിയാണ് താങ്കൾ. പക്ഷേ, താങ്കൾ വളരെയധികം തയ്യാറെടുപ്പുള്ളവനാണ്. ചിന്തിക്കുന്നതുപോലെ അത് അത്ര പരുഷമായ ഒന്നായിരിക്കുകയില്ല. ഇതിൽനിന്നും ലഭിക്കുവാൻ പോകുന്ന ആനന്ദം ഏതൊരു തടസ്സത്തിന്റെയും പ്രാധാന്യത്തെ നിസ്സാരവൽക്കരിക്കാൻ പോന്നതാണ്. നേട്ടങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഇതിലേയ്ക്കിറങ്ങുക. ക്ലേശങ്ങൾക്ക് താങ്കളെ തളർത്തുവാൻ അവസരം കൊടുക്കരുത്.

ധനു

താങ്കൾക്ക് വലിയ ഒരു പദ്ധതിയെ ഇപ്പോൾ വിജയിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്. ചില പ്രത്യേക തരത്തിലുള്ള ആശങ്കകളും നിക്ഷേപവും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് വളരെ മെച്ചമാണെന്ന് താങ്കൾ ചിന്തിക്കുന്നു, മാത്രമല്ല താങ്കളെ വളരെയധികം മുന്നോട്ടുനയിക്കാൻ ഇതിന് കഴിയും എന്നും താങ്കൾ കരുതുന്നു. താങ്കളുടെ നേട്ടത്തെക്കുറിച്ച് എന്താണ് താങ്കൾ ചിന്തിക്കുന്നത്, അതുമല്ലെങ്കിൽ എന്ത് സാമ്പത്തിക നേട്ടമാണ് താങ്കൾ കാണുന്നത്? സാദ്ധ്യതകളെ അളന്നുനോക്കി അങ്ങോട്ടുമിങ്ങോട്ടും താങ്കൾ ആടുകയാണ്. അല്പം ത്യാഗസന്നദ്ധതയോടെ ഇപ്പോൾത്തന്നെ തുടങ്ങാം, അല്ലായെങ്കിൽ ഭാവിയിലെ മറ്റൊരു സമയത്തേക്ക് കാര്യങ്ങളെ മാറ്റിവയ്ക്കാം. അതായിരിക്കും കൂടുതൽ അഭികാമ്യം.

മകരം

അഭിമുഖീകരിക്കപ്പെടുന്ന വെല്ലുവിളിയെ ഏറ്റെടുക്കുവാനാകും എന്ന് താങ്കൾ ചിന്തിക്കുന്നുണ്ടാകില്ല. വിഷമിക്കുക എന്ന പ്രക്രിയയിൽത്തന്നെ വളരെയധികം സമയം താങ്കൾ പാഴാക്കിയിരിക്കുന്നു. ഒരുപക്ഷേ, താങ്കളുടെ രാത്രികൾ നിദ്രാരഹിതവും, പകലുകൾ ക്ലേശഭരിതവും ആയിരിക്കാം. പക്ഷേ, എന്തുതന്നെയായാലും, താങ്കൾ അതിനടുത്ത് എത്തിക്കഴിഞ്ഞു. വാസ്തവത്തിൽ, താങ്കൾ അതിന് ശരിക്കും യോജിച്ചവൻ തന്നെയാണ്. താങ്കളുടെ സാമർത്ഥ്യവും അശ്രാന്തപരിശ്രമവും ഈ വെല്ലുവിളിക്ക് തികച്ചും അനുയോജ്യമാണ്. ഒരിക്കലെങ്കിലും ഇത് സ്വയം പറയുകയും, അതിൽ സ്വയം വിശ്വസിക്കുകയും ചെയ്യുമ്പോൾ, താങ്കളുടെ ഉത്കണ്ഠകൾ അകന്നുപോകും. താങ്കൾക്ക് അത് ചെയ്യുവാൻ കഴിയും. വെല്ലുവിളികളെ ഏറ്റെടുക്കുക.

കുംഭം

ആരെങ്കിലും അടുത്ത കാലത്തായി താങ്കളുടെ ഉപദേശം ആരായാൻ എത്തിച്ചേർന്നിട്ടുണ്ടാകാം. താങ്കളെ സംബന്ധിച്ച് ഇത് അസാധാരണമല്ല, കാരണം മാർഗ്ഗനിർദ്ദേശത്തിന്റെയും ഉപദേശത്തിന്റെയും ഉറവിടമായി നിലകൊള്ളുന്ന ഒരു വ്യക്തികൂടിയാണ് താങ്കൾ. എന്നാൽ ഇപ്പോൾ ഒരു അനിശ്ചിതത്വം താങ്കളിൽ അനുഭവപ്പെടാം. ഈയൊരു വ്യക്തിയുടെ കാര്യത്തിൽ പല തരത്തിലുള്ള ഉപായങ്ങളും കണ്ടെത്തുവാൻ കഴിയുമെങ്കിലും, ബൗദ്ധികമായ പല അടവുകൾ പ്രയോഗിക്കുവാനും താങ്കൾക്ക് കഴിയുമെങ്കിലും, അയാൾക്ക് എന്താണ് ചെയ്യുവാൻ കഴിയുക എന്നത് ചിലപ്പോൾ താങ്കൾക്ക് തീർച്ചയുണ്ടാകില്ല. അതുകൊണ്ട്, അല്പം സാവകാശം കൈക്കൊള്ളുക. അതിനെപ്പറ്റി ചിന്തിക്കുകയാണെന്ന് ആ വ്യക്തിയോട് പറയുക. ഇനി മൂല്യനിർണ്ണയം നടത്തിക്കോളൂ. എന്ത് ചെയ്യണമെന്ന് താങ്കൾക്ക് അറിയുവാൻ കഴിയും.

മീനം

താങ്കളെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്ന പ്രശ്‌നത്തിന് പ്രതിവിധി കണ്ടെത്തുവാൻ, അസാധാരണമായ ഒരു പരിഹാരത്തെ ആശ്രയിക്കേണ്ടിവരും. താങ്കൾ വളരെയധികം സർഗ്ഗാത്മകതയുള്ള ഒരു വ്യക്തിയാണ്. അതിനാൽ, താങ്കളെ സംബന്ധിച്ച് ഇത് അത്ര വലിയ ഒരു വിഷയമേ അല്ല. എന്നാൽ താങ്കളുടെ സ്ഥിരം കൗശലവിദ്യകളിൽ ഇതിനുള്ള പരിഹാരം നിലകൊള്ളുന്നില്ല. സാധാരണ രീതികൾക്കും അപ്പുറത്തേക്ക് താങ്കൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അല്പം സാഹസികതയെ ഏറ്റെടുക്കേണ്ടതുണ്ട്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നോർത്ത് സമയം കളയരുത്. സർഗ്ഗാത്മക പ്രവർത്തനത്തിനുള്ള സമയമാണ്. അത്തരത്തിൽ മുന്നോട്ടുപോകുക. വിജയം വളരെ അരികെയാണ്.

Read more about: zodiac sign pulse life
English summary

Daily Horoscope 2018 April 17

Daily Horoscope 2018 April 17, read more to know about