For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (20-8-2018 - തിങ്കൾ)

|

വൈവിധ്യമാർന്ന അനേകം മാറ്റങ്ങളെ അനുനിമിഷം പകർന്നുനൽകിക്കൊണ്ട് കാലം ഭാവിയിലേക്കുള്ള അതിന്റെ അനന്തപ്രയാണത്തിൽ നിലകൊള്ളുന്നു. ഓരോ നിമിഷാർദ്ധത്തിലും വന്നുഭവിക്കുന്ന മാറ്റങ്ങൾ എന്താണെന്ന് അറിയുക സന്തോഷവും ആശ്വാസവും നൽകുന്ന കാര്യമാണ്.20-8-2018 ലെ ദിവസഫലം വായിക്കൂ

h

ശാസ്ത്രീയ ജ്യോതിഷപ്രവചനങ്ങൾ അതിനുള്ള സാദ്ധ്യതയെ വെളിവാക്കുന്നതോടൊപ്പം, പ്രതികൂലമായ പല മാറ്റങ്ങളെയും അനുകൂലമാക്കിത്തീർക്കുവാനുള്ള പാതയൊരുക്കുകയും ചെയ്യുന്നു.

മേടം

മേടം

വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ഒരു വ്യക്തിത്വമാണ് താങ്കൾക്കുള്ളത്. താങ്കളുടെ മനസ്സിന്റെ സമാധാനത്തിന് ആരെങ്കിലും ഇന്ന് ചെറിയ കോട്ടം സംഭവിപ്പിക്കാം. ദേഷ്യഭാവം കൈവരിക്കുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ.

പ്രശ്‌നങ്ങൾ എന്തുതന്നെ ആണെങ്കിലും, എല്ലാറ്റിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്നത് ഉചിതമായിരിക്കും. സായാഹ്നത്തോടെ കാര്യങ്ങൾ കുറേശ്ശെ മെച്ചമാകും.

 ഇടവം

ഇടവം

താങ്കൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ശക്തമായ ചില അഭിപ്രായ വ്യത്യാസങ്ങളോ വാദപ്രതിവാദങ്ങളോ ഉണ്ടാകാം. ചില തെറ്റിദ്ധാരണകളായിരിക്കാം അവയുടെ കാരണം. ക്രിയാത്മകവും അർത്ഥവത്തായതുമായ സംഭാഷണ ശകലങ്ങളിലൂടെ അവയെല്ലാം അനുരഞ്ജിക്കപ്പെടും.

ഉചിതവും, ആകർഷണീയവും, വ്യക്തവുമായ ഒരു ശൈലി ആശയവിനിമയത്തിൽ അവലംബിക്കുവാൻ താങ്കൾക്ക് കഴിയും. മറ്റുള്ളവർ താങ്കളുടെ ആശയങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യും. അങ്ങനെ ഈ ദിവസം വളരെ ശോഭനീയമായി മാറും.

 കർക്കിടകം

കർക്കിടകം

ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിക്കുന്ന എന്തെങ്കിലും സവിശേഷ സംഭവങ്ങൾ അനുഭവേദ്യമാകാം. ചെറിയ എന്തെങ്കിലും സംഭവമോ, നിരീക്ഷണമോ, വിഷമതയോ, ക്ലേശമോ, ചിന്തയോ താങ്കളുടെ ജീവിതത്തിൽ എടുത്തുപറയത്തക്ക മാറ്റം കൊണ്ടുവരാം.

എങ്കിലും അത്തരം മാറ്റങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളുവാൻ കഴിയണമെന്നില്ല. പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുവാനുള്ള സാധ്യതയുണ്ട്. സായാഹ്നം ശുഭകരമായിരിക്കും.

 ചിങ്ങം

ചിങ്ങം

തൊഴിൽപരമായും ബിസ്സിനസ് പരമായും നല്ല തിരക്കുള്ള ദിവസമാണെന്ന് കാണുന്നു. സാമ്പത്തിക കാര്യങ്ങൾക്ക് പുറമെ, അത്തരത്തിലുള്ള മറ്റ് ധാരാളം കാര്യങ്ങളുമായി ബന്ധപ്പെട്ട് ഊർജ്ജ്വസ്വലമായി കാണപ്പെടും.

ഔദ്യോഗികമായ സംഭാഷണങ്ങളിലും വ്യവഹാരങ്ങളിലും ഇടപെടുവാനുള്ള സാധ്യതയും കാണുന്നു. ബിസ്സിനസുമായി ബന്ധപ്പെട്ട് യോഗങ്ങൾ ഉണ്ടാകാം. സായാഹ്നമാകുമ്പോഴേക്കും പതിവിലും മെച്ചമാർന്ന വേളകൾ കുടുംബവുമായി ചേർന്ന് ആസ്വദിക്കും.

 കന്നി

കന്നി

ബിസ്സിനസുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ മറ്റുള്ളവരുമായി ചേർന്ന് കൂട്ടായ പ്രവർത്തനം കാഴ്ചവയ്ക്കുന്നത് ഇന്ന് അത്രത്തോളം ഉചിതമാണെന്ന് തോന്നുന്നില്ല. ഒറ്റയ്ക്ക് കാര്യങ്ങളെ നിർവ്വഹിക്കാൻ വേണ്ടുന്ന സർഗ്ഗാത്മക വൈഭവവും പ്രാപ്തിയും താങ്കൾക്കുണ്ട്.

എല്ലായ്‌പ്പോഴും താങ്കൾതന്നെയാണ് താങ്കളുടെ മുഖ്യ കാര്യനിർവ്വാഹകൻ. ഇന്നത്തെ ദിവസം മറ്റുള്ള ആളുകൾ അവരുടെ വിജയത്തിനുവേണ്ടി താങ്കളുടെ ആശയത്തിൻകീഴിൽ നിലകൊള്ളാം.

 തുലാം

തുലാം

അവസരങ്ങളെ മുതലാക്കുവാൻ പ്രത്യേകമായ ഒരു വൈദഗ്ദ്യമാണ് താങ്കൾക്കുള്ളത്. അത്തരത്തിൽ വളരെ വലിയ സൗഭാഗ്യങ്ങൾ ഇന്ന് താങ്കൾക്ക് നേടുവാനാകും എന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

താങ്കളുടെ കഴിവുകളും നൈപുണ്യങ്ങളും കാര്യാലയങ്ങളിൽ പ്രശംസയ്ക്ക് പാത്രീഭവിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നു. ചെറിയ പ്രശ്‌നങ്ങൾ എവിടെയെങ്കിലും കാണുകയാണെങ്കിൽ, അതിലൊന്നും ഇടപെടാതെ ഒഴിഞ്ഞുമാറി നിലകൊള്ളുന്നത് ഉചിതമായിരിക്കും.

 വൃശ്ചികം

വൃശ്ചികം

പല വ്യവഹാരങ്ങളും അവയുടെ യഥാർത്ഥമായ പ്രയോജനം പകർന്നുനൽകും എന്ന് കാണുന്നു. ദീർഘകാലമായി മനസ്സിൽ പോറ്റുന്ന പല കാര്യങ്ങൾക്കും വെളിച്ചം കാണുവാനുള്ള അവസരം ഉണ്ടാകും.

പുതിയ വാഹനങ്ങൾ വാങ്ങുകയോ, പുതിയ ഭവനം വാങ്ങുകയോ ആകാം. ജീവിത പങ്കാളിക്കുവേണ്ടി വിലയേറിയ സമ്മാനം വാങ്ങുവാനുള്ള സാധ്യതയും ഉണ്ടാകാം. അല്പസ്വല്പം ചിലവുകളൊക്കെ ഉണ്ടായാലും, വളരെ ആവേശകരമായ ഒരു ദിവസമായിരിക്കും.

 ധനു

ധനു

നേരിയ തോതിലുള്ള വൈഷമ്യങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു. സ്ഥിരമായി ചെയ്യുന്ന പ്രവർത്തികളോട് ഒരു വിമുഖത തോന്നാം. അങ്ങനെ അതൃപ്തമായ ഒരു ദിവസത്തെ തള്ളിനീക്കാൻ ശ്രമിക്കും എന്ന് കാണുന്നു.

എങ്കിലും സാഹസികമായ ചില മുഹൂർത്തങ്ങൾ ഉണ്ടാകാം. അത്തരം അവസരങ്ങൾ മനസ്സിനും ശരീരത്തിനും ആശ്വാസകരമാകും. സായാഹ്നമാകുമ്പോഴേക്കും കാര്യങ്ങളൊക്കെ മെച്ചമാകും. സാധാരണയെന്നപോലെ കുടുംബാന്തരീക്ഷം നിലകൊള്ളും.

 മകരം

മകരം

എല്ലാ കാര്യങ്ങളിലും വളരെ നേരിട്ടുള്ള സമീപനമാണ് പലപ്പോഴും താങ്കൾ കൈക്കൊള്ളുന്നത്. അത് വേണ്ടപ്പെട്ടവർക്ക് വിഷമതകൾ സൃഷ്ടിക്കാറുണ്ട്.

ചില പഴയകാല ബന്ധങ്ങളെയും സൗഹൃദങ്ങളെയും പൊടിതട്ടിയെടുക്കുവാനുള്ള സാധ്യത കാണുന്നു. താങ്കൾ വിചാരിക്കുന്ന രീതിയിൽത്തന്നെ കാര്യങ്ങളൊക്കെ നടക്കും. കുടുംബത്തിനുള്ളിൽ നിലകൊള്ളുന്ന നിസ്സാരമായ സ്വരച്ചേർച്ച ഇല്ലായ്മകൾക്ക് എരിവുകൂട്ടുന്ന തരത്തിലുള്ള അയൽക്കാരുമായി അധിക സമ്പർക്കം ഇല്ലാതിരിക്കുന്നത് നല്ലതാണ്.

 കുംഭം

കുംഭം

ചില പ്രശ്‌നങ്ങൾ കാരണമായി പൊറുതിമുട്ടി നിലകൊള്ളുന്നതുപോലെ കാണപ്പെടാം. പെട്ടെന്ന് ഉടലെടുക്കാൻ സാധ്യതയുള്ള വൃത്തികെട്ട സന്ദർഭങ്ങളെ കൈകാര്യം ചെയ്യുവാൻ വേണ്ടുന്ന മനക്കരുത്തും ആവേശവും താങ്കൾക്കുണ്ട്.

കാല്പനികമായ സുഖം പകരുന്ന ഒരു സായാഹ്നമായിരിക്കും എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്. മനോഹരമായ സൽക്കാര വേളകൾ പ്രതീക്ഷിക്കാം. ഹർഷോന്മാദം നിറഞ്ഞുതുളുമ്പുന്ന സായാഹ്നം ആസ്വദിച്ചാലും

 മീനം

മീനം

സ്വന്തം പ്രവർത്തന ചാതുര്യങ്ങളെ വികാരവിചാരങ്ങൾ സ്വാധീനിക്കുവാനുള്ള സാഹചര്യം നൽകരുത്. ബിസ്സിനസ് കാര്യങ്ങളിൽ അത്തരം വികാരങ്ങളെ കോർത്തിണക്കുന്നത് ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

മനോഭാവങ്ങളെ നന്നായി ആത്മപരിശോധന ചെയ്യുക. അത്തരം വികാരങ്ങൾക്ക് അടിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബിസ്സിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു. സായാഹ്നം ഗുണദോഷ സമ്മിശ്രമായിരിക്കും.

English summary

daily-horoscope-20-8-2018

Here is your your daily fortune according to your zodiac sign , plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more