For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (2-8-2018 - വ്യാഴം)

|

വരാൻപോകുന്ന കാര്യങ്ങൾ, അവ എത്ര ശുഭകരമായിരുന്നാലും അശുഭകരമായിരുന്നാലും നേരത്തേ അറിയാൻ കഴിയുക എന്നത് മനസ്സിനും ശരീരത്തിനും ആശ്വാസം തന്നെയാണ്. 2-8-2018 ലെ ദിവസഫലം എന്തെന്നറിയൂ.

അനഭിലഷണീയമായ വരുംവരായ്കകളെക്കുറിച്ച് നേരത്തേ അറിയുവാൻ കഴിഞ്ഞാൽ അവയിൽനിന്നെല്ലാം ഒഴിഞ്ഞുമാറി ജീവിതത്തെ അതിന്റെ ശരിയായ പാതയിൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് നയിക്കുവാൻ കഴിയും. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ നൽകിയിരിക്കുന്നത്.

 മേടം

മേടം

പാദങ്ങൾ നിലത്തുറപ്പിക്കുവാനുള്ള സമയമാണ്, പ്രത്യേകിച്ചും താങ്കളുടെ വ്യഗ്രമായ മാനസ്സികാവസ്ഥ കടംബാധിച്ച അവസ്ഥയിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെങ്കിൽ. ഇന്നത്തെ താങ്കളുടെ സാമ്പത്തിക മണ്ഡലം അധിക ചിലവുകൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചിലവുകൾ കുറഞ്ഞിരിക്കുകയും ചെയ്യും.

അസ്വസ്ഥതയുടേതായ അതിരിലാണ് നിലകൊള്ളുന്നതെങ്കിലും, താങ്കളുടെ പ്രയത്‌നങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങിയാലും. ചിലവുകൾ താഴുമ്പോൾ അത് വലിയൊരു നേട്ടമായി മാറും. പ്രത്യേകമായ ധനാഗമമാണ് ഇപ്പോൾ കാണുന്നത്. ബന്ധങ്ങളിൽ നിലനിൽക്കുന്ന അകൽച്ചകൾ കുറയുകയും, സ്‌നേഹജീവിതത്തിൽ പുതിയ ബന്ധങ്ങൾ ഉടലെടുക്കുകയും ചെയ്യാം.

 ഇടവം

ഇടവം

അധികാരത്തിന്റേതായ ഒരു സ്ഥാനത്തേക്ക് പ്രവേശിക്കുന്നത് സാധാരണനിലയിൽ താങ്കളെ ആശങ്കപ്പെടുത്തുകയില്ല എന്നതിനാൽ, ഒരു അതിർത്തികളിലും കടന്നുകയറാൻ താങ്കൾ ആഗ്രഹിക്കാറില്ല. പ്രത്യകിച്ചും കാണുവാൻ കഴിയാത്ത അതിരുകളിൽ.

ചൊവ്വയും യുറാനസും താങ്കളുടെ രാശിയിൽ നിലകൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ, യജമാനനിൽനിന്ന് വരുന്ന ഉത്തരവാദിത്തങ്ങളോട് താങ്കൾ വിരസത പ്രകടിപ്പിക്കാം. സഹപ്രവർത്തകർ താങ്കൾക്കെതിരായി നീരസം കാണിക്കുന്നതിനെ ഒഴിവാക്കുവാൻ ഇന്ന് തന്ത്രപൂർവ്വം അവരെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

 മിഥുനം

മിഥുനം

തികഞ്ഞൊരു വ്യക്തിത്വമാണ് താങ്കളുടേത്. എന്നാൽ ജോലികൾ ചെയ്തുകിട്ടുന്നതിനുവേണ്ടി താങ്കളിൽ അടങ്ങിയിരിക്കുന്ന അദ്വിതീയമായ സവിശേഷതകളെ അടിച്ചമർത്തുക ബുദ്ധിമുട്ടായിരിക്കും.

ജോലി ആയിരിക്കുകയില്ല താങ്കളുടെ പ്രശ്‌നം. ജീവിതത്തിൽ മതിയായ ആനന്ദമില്ല എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ, അതുമല്ലെങ്കിൽ സ്വന്തം സർഗ്ഗാത്മകതയുടെ പൂർണ്ണമായ ക്ഷമത ഉപയോഗിക്കുന്നില്ല എന്ന് കാണുകയാണെങ്കിൽ, വലിയൊരു മാറ്റത്തെ സൃഷ്ടിക്കുവാൻ പറ്റിയ സമയമാണിത്. പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ താങ്കളിപ്പോൾ തയ്യാറായിക്കഴിഞ്ഞു.

 കർക്കിടകം

കർക്കിടകം

ഏതാനും ദിവസങ്ങൾക്ക് പിന്നിലുള്ള സംഭവങ്ങളിലൂടെ താങ്കളിലെ ഞാനെന്ന ഭാവത്തിന് പരിക്കേറ്റിരിക്കാം. താങ്കളുടെനേർക്ക് ചെയ്‌തെന്ന് താങ്കൾക്ക് തോന്നുന്ന തെറ്റിനെ ശരിയാക്കുവാനുള്ള താങ്കളുടെ കഴിവിനുള്ളിലാണോ അത് സംഭവിച്ചത്?

അത് നേരിട്ട് അഭിമുഖീകരിച്ചതുമായി ബന്ധപ്പെട്ട വിഷയമല്ല, എന്നാൽ സംഭാഷണവുമായി ബന്ധപ്പെട്ട വിഷയമാണ്. പറഞ്ഞതിനെയോ ചെയ്തതിനെയോ സംബന്ധിച്ച് ഇവിടെ ചോദ്യത്തിൽ നിലകൊള്ളുന്ന വ്യക്തി മിക്കവാറും അജ്ഞതയിലാണ്. പരിഭ്രമത്തിന്റേതായ താങ്കളുടെ പ്രകടനം ക്ഷമാപണത്തെ വെളിവാക്കും. അന്തരീക്ഷം തെളിയുന്നതിൽ ഇരുവർക്കും ആശ്വാസം തോന്നുകയും ചെയ്യും.

 ചിങ്ങം

ചിങ്ങം

ഇന്നത്തെ ഗ്രഹവിന്യാസം താങ്കളുടെ സ്വന്തം ജീവിതത്തെയും താങ്കളുമായി നല്ല അടുപ്പത്തിലുള്ള വ്യക്തികളുടെ ജീവിതത്തെയും സംബന്ധിക്കുന്ന ചില കാഴ്ചപ്പാടുകളിലേക്ക് താങ്കളെ തള്ളിവിടുകയാണ്.

അടുത്തിടെയായി ഏറെക്കുറെ സ്വാർത്ഥതയിലായിരുന്നു എന്ന് സമ്മതിക്കാം. പ്രപഞ്ചത്തിന്റെ കേന്ദ്രം താങ്കളല്ല. പിന്നെ എന്തിനാണ് വല്ലപ്പോഴും അങ്ങനെ പ്രവർത്തിക്കുന്നത്? സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഭേദഗതികൾ ചെയ്യേണ്ട ഒരു ദിവസമാണിത്. നീട്ടിയ കരങ്ങളോടെ അവർ താങ്കളെ തിരികെ സ്വാഗതം ചെയ്യും.

 കന്നി

കന്നി

വളരെ സത്യസന്ധമായി പങ്കാളിയോട് നിലകൊള്ളേണ്ട ഒരു ദിവസമാണിന്ന്. ചില പ്രത്യേകമായ സ്തംഭനാവസ്ഥയോളം താങ്കളുടെ ബന്ധം എത്തിച്ചേർന്നിരിക്കുന്നു എന്നത് സംഭാവ്യമാണ്. പഴയ കനലിനെ വീണ്ടും ആളിക്കത്തിക്കേണ്ടത് താങ്കൾതന്നെയാണ്. എങ്ങനെ?

അതിനുവേണ്ടിയുള്ള പ്രയോഗങ്ങളൊക്കെ താങ്കൾക്കറിയാം. കാല്പനികമായ നിമിഷങ്ങളാണ് അതിനുള്ള പോംവഴികൾ. മനോഹരമായ ഒരു തയ്യാറെടുപ്പ്, വളരെ മെച്ചപ്പെട്ട ഏതെങ്കിലും ഭക്ഷണശാലയിലിരുന്നുള്ള ഭക്ഷണം, അപ്പോഴേക്കും താങ്കളും പങ്കാളിയും തിരികെ കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നു.

 തുലാം

തുലാം

പറയാനാകാത്ത അവസരങ്ങളുടെ ഒരു ദിവസമാണിന്ന്. താങ്കളുടെ സർഗ്ഗാത്മകമായ ക്ഷമതയെ പൂർണ്ണമായും വിനിയോഗിക്കുന്നില്ല എന്ന് ആശങ്കപ്പെടുകയാണെങ്കിൽ, ആ ആശങ്കകൾക്ക് ഇന്ന് വിശ്രമം നൽകിയാലും.

താങ്കളുടെ സർഗ്ഗാത്മകത അതിരില്ലാത്തതാണ്, ഒടുവിൽ താങ്കൾക്കത് മനസ്സിലാകും. അസാധാരണമായ അവസരങ്ങൾ ഉണ്ടാകുന്നതിനെ നിരീക്ഷിക്കുക. താങ്കൾ കണ്ടുമുട്ടാൻ സാദ്ധ്യതയുള്ള ആർക്കെങ്കിലും, അല്ലെങ്കിൽ എന്തിനെങ്കിലും അർത്ഥവത്തായ തരംഗിത പ്രഭാവം താങ്കളിലുണ്ടാക്കാൻ കഴിയും.

 വൃശ്ചികം

വൃശ്ചികം

ഇന്നത്തെ അന്തരീക്ഷത്തിൽ ആകെ പിരിമുറുക്കം നിറഞ്ഞുനിൽക്കുകയാണ്. അത് താങ്കളുടെ ചെയ്തികളിലൂടെയല്ലെങ്കിലും, പ്രത്യേകിച്ചും ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ, വളരെ താഴ്ന്ന ജീവിതനില നിലനിറുത്തുവാൻ താങ്കൾ ആഗ്രഹിക്കാം.

എന്തെങ്കിലും ചർച്ചകൾ ഉണ്ടാകുവാനുള്ള സാദ്ധ്യതയെ ഒഴിവാക്കാൻ ശ്രമിക്കുക. കാരണം താങ്കൾ ആരുടെയെങ്കിലും ഇരയാകേണ്ടതില്ല. സ്വയം ഒതുങ്ങിക്കൂടുക. നാളെയാകുമ്പോഴേക്കും കാര്യങ്ങളെല്ലാം ശാന്തമാകും. അപ്പോഴേക്കും ആരുമായും ഇടപഴകുന്നത് സുരക്ഷിതവുമായിരിക്കും.

 ധനു

ധനു

ഹൃദയത്തിൽ താങ്കളൊരു സ്വപ്നജീവിയാണ്. ഭൗതിക വസ്തുക്കളെപ്പറ്റി ചിന്തിക്കുവാൻ താങ്കൾ ഇഷ്ടപ്പെടുന്നില്ല. പലവ്യജ്ഞനങ്ങളും തുണി അലക്കിയുണക്കുന്ന സ്ഥലങ്ങളുമൊക്കെ താങ്കൾ മറന്നുപോകുന്നതിന്റെ ഉത്തരവുംകൂടിയാണിത്. കാര്യങ്ങൾ താങ്കൾക്കുവേണ്ടി ചെയ്ത് കിട്ടുകയാണെങ്കിൽ വളരെ സന്തോഷിക്കും.

എന്നാൽ സാഹചര്യങ്ങൾ അത്തരം വിരസമായ ചില കാര്യങ്ങൾ താങ്കളെക്കൊണ്ട് ഇന്ന് ചെയ്യിക്കും. വേണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും, സായാഹ്നമാകുന്നതോടെ സ്വയംപര്യാപ്തമാകാൻ കഴിയും എന്ന് അറിയുമ്പോൾ താങ്കൾക്ക് ആശ്വാസം അനുഭവപ്പെടും.

 മകരം

മകരം

സഹജവാസനകളെ അനുധാവനം ചെയ്യുകയും ചില ഭയാശങ്കകളെ ഏറ്റെടുക്കാൻ തുനിയുകയും ചെയ്യുകയാണെങ്കിൽ, വളരെ മനോഹരമാംവിധം പാരിതോഷികം താങ്കൾക്ക് ലഭിക്കും. ഒരു നല്ല പദ്ധതിയെ മഹത്തരമാക്കി മാറ്റുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.

മറ്റൊന്നിലേക്കും ചിന്ത ഇന്ന് മാറിപ്പോകാതിരിക്കാൻ ശ്രമിക്കുക. വിശദാംശങ്ങളെക്കുറിച്ച് സന്ദേഹപ്പെട്ട് നിലകൊള്ളുന്നതിന് പകരം ആ വിഷയത്തിൽ കണ്ണുകൾ തടഞ്ഞുവയ്ക്കുക. വലിയ പ്രശ്‌നങ്ങളിൽ കരുതൽ കൈക്കൊള്ളുമ്പോൾ, ചെറിയ കാര്യങ്ങൾ സ്വയം കരുതപ്പെട്ടുകൊള്ളും എന്ന് താങ്കൾക്ക് കാണുവാനാകും.

 കുംഭം

കുംഭം

വളരെ കാലമായുള്ള ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിടാൻ ഇന്ന് താങ്കൾക്ക് കഴിയും. കുറച്ചു കാലമായി സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് താങ്കൾ ആശങ്കപ്പെടുന്നുണ്ടായിരുന്നിരിക്കാം.

ഇന്ന് ഉണ്ടാകാനിടയുള്ള സംഭവങ്ങൾ ഒന്നുകിൽ താങ്കളെ പിന്നിലേക്ക് വലിക്കും, അല്ലെങ്കിൽ ഉദ്ദേശിക്കുന്നിടത്ത് എത്തിച്ചേരുവാനുള്ള വ്യക്തമായ മാർഗ്ഗം കാട്ടിത്തരും. ഈ സാമ്പത്തിക വിഷയങ്ങൾ പരിഹരിക്കുന്നതിനായി താങ്കൾ കഠിനമായി പ്രവർത്തിക്കുകയാണ്. ഇനിയിപ്പോൾ കൂടുതൽ ഊർജ്ജസ്വലമായി താങ്കൾക്ക് പ്രവർത്തിക്കാം.

 മീനം

മീനം

പതിരിൽനിന്ന് ഗോതമ്പുമണികളെ വേർതിരിച്ചെടുക്കുക. സ്വന്തം ബന്ധങ്ങളെ വീക്ഷിക്കുകയും ആരാണ് യഥാർത്ഥ സുഹൃത്തായിരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്യുക. താങ്കൾ വളരെ ആത്മാർത്ഥതയുള്ള വ്യക്തിയാണ്.

എന്നാൽ തിരികെ ആത്മാർത്ഥത നൽകാത്തവരോട് എന്തിന് കൂറ് കാണിക്കണം? ഇന്ന് താങ്കളുടെ ആ സുഹൃത്തുക്കൾക്ക് അവരുടെ വാത്സല്യത്തെ പ്രകടിപ്പിക്കുന്നതിനുള്ള ധാരാളം അവസരം ലഭിക്കുകയാണ്. യഥാർത്ഥത്തിലുള്ള സുഹൃത്തുക്കളെ തിരിച്ചറിഞ്ഞ് അവരുമായി സമയം പങ്കിടേണ്ട ഒരു ദിവസമാണിന്ന്.

English summary

daily-horoscope-2-8-2018

Today's horoscope will help you to plan your day
Story first published: Thursday, August 2, 2018, 9:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more