For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (2-6-2018 - ശനി)

  |

  ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണുവാനും, അവയിൽ പ്രതികൂലമായി നിലകൊള്ളുന്ന മാറ്റങ്ങളെ കണ്ടെത്തി പ്രതിവിധി ആരായുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു.

  അങ്ങനെയൊരു കഴിവ് ഉണ്ടാകുന്നതിലൂടെ മെച്ചപ്പെട്ട പരിതഃസ്ഥിതിയിലേക്ക് മാറുവാൻ നമുക്ക് കഴിയുന്നു. മനസ്സിൽ സന്തോഷവും സംതൃപ്തിയും അത് നിറയ്ക്കുന്നു.

   മേടം

  മേടം

  ദൃഢനിശ്ചയമുള്ള വ്യക്തിയാണെന്ന് സാധാരണ സാഹചര്യങ്ങളിൽ ആരും പറയുകയില്ല. കൂടുതൽ ദൃഢനിശ്ചയമുള്ള രാശികളിലൊന്നാണ് താങ്കളുടേത്, മാത്രമല്ല നേരിട്ടോ മുൻപിലോ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ഇപ്പോൾ പറയുവാനുള്ള എന്തോ കാര്യം പറയുവാൻ മടിയ്ക്കുന്നു. മിക്കവാറും അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടായിരിക്കാം.

  പക്ഷേ എന്ത് തരത്തിലുള്ള നാടകത്തെയായിരിക്കും അത് ക്ഷണിച്ചുവരുത്തുക എന്നതായിരിക്കാം താങ്കളെ തടയുന്നത്. തുറന്ന് സംസാരിക്കുന്നില്ലെങ്കിൽ, അതിനെക്കുറിച്ച് പിന്നീട് പശ്ചാത്തപിക്കാം. കാരണം ഇപ്പോഴുള്ള സാഹചര്യങ്ങൾ മിക്കവാറും വീണ്ടും തുടർന്നുവരും. തുറന്ന് സംസാരിക്കുക, പക്ഷേ വളരെ കോമളമായ രീതിയിൽമാത്രം.

   ഇടവം

  ഇടവം

  താങ്കൾക്ക് ഇഷ്ടവിഷയങ്ങളുണ്ട്. അവ വിസ്മയാവഹമാണെന്ന് ചിലർ പറയാം. പക്ഷേ അവർ താങ്കളല്ലല്ലോ. കുറ്റബോധം തോന്നുവാനുള്ള കാരണമില്ല. കാരണം താങ്കൾ വാഗ്ദാനം ചെയ്യുന്നതിൽ സന്തോഷിക്കുന്ന ആരോ ഉണ്ട്.

  മികച്ച രണ്ടാമത്തേതിനെ സ്വീകരിക്കുന്നതിനുള്ള തീരുമാനമെടുക്കാൻ യാതൊരു കാരണവുമില്ല. താങ്കൾക്കുള്ളതുകൊണ്ട് താങ്കൾ സന്തോഷിക്കും എന്ന് മറ്റാരോ വിശ്വസിക്കുന്നു. വേണമെന്നുള്ളതിനെയൊക്കെ പ്രതിരോധിച്ചുകൊള്ളുക. ഇത് താങ്കളുടെ പ്രദർശനമാണ്. അതിനാൽ മാറ്റാർക്കും താങ്കൾക്കുവേണ്ടി സന്തോഷിക്കാനാകില്ല.

   മിഥുനം

  മിഥുനം

  വളരെ വർഷങ്ങൾക്കുമുമ്പ് ഉണ്ടായതാണെങ്കിൽപ്പോലും വേദനാജനകമായ അനുഭവം മനസ്സിലേക്കുവരുന്ന സമയം കുത്തിവേദനിപ്പിക്കാം. ആ അനുഭവം മനസ്സിൽ ഇപ്പോഴുണ്ടായിരിക്കും. അതിനെക്കുറിച്ചുള്ള ചിന്തകൾ അടുത്തകാലത്തായി ശല്യംചെയ്യുന്നുണ്ടാകാം. മാത്രമല്ല അതിനെപ്പറ്റി ചിന്തിക്കുന്ന ഓരോ സമയവും താങ്കൾ വിനയാന്വിതനാകുന്നു.

  ആ അനുഭവം വികൃതമോ, വേദനാജനകമോ, വിഷാദമുണ്ടാക്കുന്നതോ ആയിരിക്കാമെങ്കിലും, തികച്ചും മൂല്യവത്തായിരുന്നു. എന്താണെന്ന് ഇനിയും അറിയില്ലെങ്കിൽ, ഉടൻതന്നെ അറിയുവാനാകും. അവിശ്വസനീയമാംവണ്ണം മൂല്യവത്തായ താങ്കൾ നേടിയ ആ അനുഭവത്തെ ഉടൻതന്നെ വിജയകരമായി പ്രയോഗിക്കാൻ കഴിയും.

   കർക്കിടകം

  കർക്കിടകം

  സ്വരൈക്യത്തിലാകാൻ താങ്കൾ ആഗ്രഹിക്കുന്ന ആരോ ഉണ്ട്. ആ വ്യക്തി ഇഷ്ടപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ആ വ്യക്തിയെ പ്രശംസിക്കുന്നു, മാത്രമല്ല താങ്കളുടെ പക്ഷത്ത് ആ വ്യക്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ചില അഭിപ്രായങ്ങളിലും അഭിരുചികളിലും നിങ്ങൾ പരസ്പരം വ്യതിചലിക്കുന്നു.

  അത് ചിലപ്പോൾ നിങ്ങൾക്കിടയിൽ ഒരു വിടവ് സൃഷ്ടിക്കുന്നു. എങ്കിലും, ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി ആ വ്യക്തിയുമായി സംഘടിക്കുന്നതിനുള്ള താങ്കളുടെ ആഗ്രഹം യോജിപ്പില്ലാത്ത ചില കാര്യങ്ങളോട് യോജിക്കുവാൻ പ്രേരിപ്പിക്കുന്നു. താങ്കൾ താങ്കളായിരിക്കുക. ശരിയായ ആളുകളെ താങ്കളുടെ അടുത്തേക്ക് ആകർഷിക്കുവാൻ താങ്കൾക്ക് കഴിയും.

   ചിങ്ങം

  ചിങ്ങം

  താങ്കളുടെ രാശിയിൽപ്പെട്ട ആകർഷണീയരായ ആളുകൾ സംഭാഷണത്തിൽ തികച്ചും വ്യക്തത നിലനിറുത്തുന്നവരാണ്. ഭൂരിഭാഗം വിഷയങ്ങളെക്കുറിച്ചും മിക്ക ആളുകളെയും ബോധ്യപ്പെടുത്താൻ വേണ്ടുന്ന ശരിയായ വാക്കുകൾ കണ്ടെത്തുവാൻ താങ്കൾക്ക് കഴിയും. അതും പോരാഞ്ഞിട്ട് ഒരു പ്രകാശപരിവേഷം താങ്കൾ വികിരണം ചെയ്യുന്നു, അതോടൊപ്പം ഒരു സുവർണ്ണ തിളക്കത്തെയും പ്രസരിപ്പിക്കുന്നു.

  ഈ സവിശേഷതകൾക്കുവേണ്ടി ആളുകൾ ആകർഷിക്കപ്പെടുന്നു. ഇപ്പോൾ വളരെ ശുഭകരമായ ഒരു സമയത്തിലേക്ക് പ്രവേശിക്കുകയാണ്. ജനനസമയത്ത് സ്വീകരിച്ച ഉദാരസമ്മാനങ്ങൾ കൂടുതൽ പരിപോഷിക്കപ്പെടും. ഈ ശക്തിയെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, പ്രത്യേകിച്ചും പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുകയാണെങ്കിൽ.

   കന്നി

  കന്നി

  ഇപ്പോഴുള്ള ഒരു ദൗത്യവുമായോ പദ്ധതിയുമായോ മുന്നിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. വളരെ വലിയ കാര്യങ്ങൾ താങ്കൾ സ്വയം വിഭാവന ചെയ്തിട്ടുണ്ട്, പക്ഷേ ഇത് പൂർത്തിയാകുമ്പോഴേ അവ ഉണ്ടാകുകയുള്ളൂ.

  മുന്നിലേക്ക് കുതിക്കുന്നത് പ്രതിഫലത്തിന്റേതായ ചില നേട്ടങ്ങൾ കൊണ്ടുവരുമെങ്കിലും, അവ കൃത്യമായും താങ്കൾ വിഭാവനചെയ്തവ ആയിരിക്കുകയില്ല. തിടുക്കപ്പെടുകയാണെങ്കിൽ, പ്രതിഫലം ഉടൻ എത്തിച്ചേരാം, പക്ഷേ അതിന്റെ ഫലം താങ്കൾ പ്രതീക്ഷിച്ചിരുന്നതുപോലെ അല്ലായിരിക്കാം.

  തുലാം

  തുലാം

  കാര്യങ്ങൾ നടക്കുന്നതിനുവേണ്ടി പലപ്പോഴും പിന്നിൽനിന്ന് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ്. പ്രായം കൂടിപ്പോയതുകൊണ്ടോ ലജ്ജയുള്ളതുകൊണ്ടോ അല്ല; മറ്റ് ആളുകൾക്ക് തിളങ്ങുവാനുള്ള സംഘാടനത്തിന്റെയും പിന്തുണയുടെയും പരിതഃസ്ഥിതിയെ സൃഷ്ടിക്കുന്ന കാര്യത്തിൽ താങ്കൾ വളരെ മെച്ചമാണെന്നതാണ് അതിന്റെ കാരണം.

  അതിസൂക്ഷ്മമായ കഴിവുകൾ പലപ്പോഴും വിനിയോഗിക്കപ്പെടുന്നെങ്കിലും, അർഹിക്കുന്ന അംഗീകാരം ലഭിക്കാറില്ല. പക്ഷേ അധികം താമസിയാതെ താങ്കൾ വെളിച്ചത്തിലേക്കുവരും. മറ്റുള്ളവർ താങ്കളെ പിന്തുണയ്ക്കുകയും ചെയ്യും. മറ്റുള്ളവർക്കുവേണ്ടി തിളങ്ങിയതുപോലെ ആ നിമിഷം സ്വയം തിളങ്ങുവാൻ ശ്രമിക്കുക.

   വൃശ്ചികം

  വൃശ്ചികം

  അന്വേഷിക്കുകയാണെങ്കിൽ, കണ്ടെത്തും. മിക്ക ആളുകളും ഏതെങ്കിലുമൊക്കെ നിമിഷത്തിൽ ഇത് കേട്ടിട്ടുണ്ട്. ഇത് യൗക്തികമാണ്. പ്രതികൂലാത്മകമായ ഒരു മനോഭാവത്തോടുകൂടിയാണ് അന്വേഷിക്കുന്നതെങ്കിൽ, അതുമല്ലെങ്കിൽ ക്ഷീണിച്ചതും വിദ്വേഷത്തോടുകൂടിയതുമായ മനോഭാവത്തെയാണ് ഉൾക്കൊള്ളുന്നതെങ്കിൽ, അന്വേഷിക്കുന്ന സഹായം ഉണ്ടാകുന്നില്ല എന്നതിൽ അത്ഭുതപ്പെടരുത്.

  വളരെയേറെ ആവശ്യമായ ചിലത് ഇപ്പോഴുണ്ട്. സഹായത്തിനുവേണ്ടി താങ്കൾ ഈ പ്രപഞ്ചമാകെ അന്വേഷിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ, ലഭിക്കും എന്ന് വിശ്വസിക്കാൻ ശ്രമിക്കണം.

   ധനു

  ധനു

  താങ്കളുടെ മനോവ്യാപാരങ്ങളെ ഇപ്പോൾ മറ്റുള്ളവർക്ക് വായിക്കുവാൻ കഴിയില്ല എന്നതിൽ വളരെ കൃതജ്ഞതയുണ്ടായിരിക്കണം. അവർക്ക് കഴിഞ്ഞിരുന്നെങ്കിൽ, ഒളിച്ചുവച്ചിരിക്കുന്ന, അല്ലെങ്കിൽ ഒളിക്കുവാൻ ശ്രമിക്കുന്ന ദേഷ്യത്തെയും അലോസരപ്പെടുത്തുന്ന വികാരങ്ങളെയും കണ്ട് അവർ അന്ധാളിച്ചുപോയേനെ.

  ഏറ്റവും അടുപ്പമുള്ളവർക്കുപോലും മനസ്സ് വായിച്ചെടുക്കാൻ കഴിയില്ലെങ്കിലും, എന്തോ ഉണ്ടെന്ന് അവർക്ക് സംവേദിക്കാൻ കഴിയും. ഇവരെയൊക്കെ താങ്കൾക്ക് ഒഴിവാക്കാം. അല്ലെങ്കിൽ അതിനെ ഒളിക്കുവാൻ ശ്രമിക്കുക. പക്ഷേ മുഖത്തും നിലനിൽക്കുന്ന രീതിയിലും അത് പ്രകടമായിരിക്കും. വികാരവിചാരങ്ങളെ പങ്കിടുവാനായി ആരെയെങ്കിലും തിരഞ്ഞെടുക്കുക. അങ്ങനെ ഭാരിച്ചതും കലുഷിതവുമായ കുറച്ച് വികാരങ്ങൾ കുറയും.

   മകരം

  മകരം

  വളരെയധികം കാര്യങ്ങൾ ചെയ്തിരിക്കുന്നു. വിപുലമായ എണ്ണം സാദ്ധ്യതകളെ ഏറ്റെടുക്കുവാൻ താങ്കളുടെ അഭിലാഷ പ്രകൃതം കാരണമായിട്ടുണ്ടാകാം. സ്വയം ഏറ്റെടുത്തതിന് പുറമെ, എന്നെത്തേയുംകാൾ കൂടുതൽ, അതുമല്ലെങ്കിൽ വളരെ ബൃഹത്തായ ഉത്തരവാദിത്തങ്ങളും കടപ്പടുകളുംകൊണ്ട് താങ്കൾ കടിഞ്ഞാണിടപ്പെട്ടിരിക്കുകയാണ്. തൊഴിലിൽനിന്നായിരിക്കാം.

  അല്ലെങ്കിൽ സ്‌നേഹിക്കുന്ന ആരിൽനിന്നെങ്കിലും വന്നതാകാം. അതുമല്ലെങ്കിൽ താങ്കളുടെ ശ്രദ്ധ ആവശ്യമായിട്ടുള്ള സാഹചര്യങ്ങളിൽനിന്നുമായിരിക്കാം അവ വന്നിരിക്കുക. സഹായത്തിനുവേണ്ടി കൈനീട്ടുന്നതിൽ ലജ്ജയുടെ ആവശ്യമില്ല. താങ്കൾക്ക് കരകയറുവാനാകും, എന്നാൽ ഒറ്റയ്ക്ക് കഴിയുകയില്ല.

   കുംഭം

  കുംഭം

  ഒരു കുടുംബ വിഷയത്തെ ചുറ്റിപ്പറ്റി വികാരവിചാരങ്ങൾ വളരെയധികം ഉയരത്തിലായിരിക്കാം. കൂട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെടാത്ത ഒരേ ഒരു വ്യക്തി താങ്കളാണ്. അതിനെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയും, ആ പരിതഃസ്ഥിതിയെ മനസ്സിലാക്കുവാനാകുന്ന ഒരു അവസ്ഥയിൽ കൊണ്ടുവരുവാൻ കഴിയുന്നതുമായ ഒരേയൊരു വ്യക്തിയും താങ്കളാണ്. ഒരു വ്യാഖ്യാതാവിനെപ്പോലെയാണ് താങ്കൾ.

  എങ്കിൽപ്പോലും, വൈരുദ്ധ്യങ്ങളെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ വിഷയത്തെ പൂർണ്ണമായും ഒഴിവാക്കി സ്വസ്ഥമാകാൻ പ്രേരിതനാകാം. എന്നാൽ യൗക്തികമായ വിലയിരുത്തലുകൾ നടത്തുകയാണെങ്കിൽ, എല്ലാവരെയും ഒരേ വശത്തുതന്നെ മാറ്റുവാനും വിഷമസന്ധിയെ പരിഹരിക്കുവാനും താങ്കൾക്ക് കഴിയും.

   മീനം

  മീനം

  നടന്നുകൊണ്ടിരിക്കുന്ന ലക്ഷ്യത്തോടൊപ്പം എല്ലാറ്റിനെയും മാറ്റുവാനാകുമെന്ന് താങ്കൾ വിശ്വസിക്കുന്ന ഒരു വിവരത്തെയോ ആശയത്തെയോ ഇപ്പോൾ ലഭിച്ചിട്ടുണ്ടായിരിക്കാം. ഇതുവരെ താങ്കൾ എത്തിച്ചേർന്നു, പക്ഷേ ചില പ്രത്യേക കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു എല്ലാ പ്രയത്‌നങ്ങളും പുരോഗതിയും. ഈ മാറ്റംകൊണ്ട്, എല്ലാ കഠിനാദ്ധ്വാനങ്ങളെയും, അല്ലെങ്കിൽ അതിന്റെ ഒട്ടുമുക്കാലും ഉപേക്ഷിക്കേണ്ടിവരുമെന്ന് ഭയക്കുന്നുണ്ടായിരിക്കാം.

  വിഷമിക്കേണ്ട. പഠിച്ചതൊക്കെ ആഗിരണം ചെയ്യുവാൻ കുറച്ച് സമയമെടുക്കുക. വ്യത്യസ്തങ്ങളായ രീതിയിൽ ഈ വിവരത്തെ നോക്കിക്കാണുവാനുള്ള ഉത്തരവാദിത്തം സർഗ്ഗാത്മകപ്രാപ്തിയുള്ള താങ്കളുടെ മനസ്സിനെ ഏല്പിക്കുക. വർദ്ധിതമായ സാദ്ധ്യതകളെ കൊണ്ടുവരും എന്നതുകൊണ്ട് ഈ മാറ്റത്തോട് താങ്കൾക്ക് കൃതജ്ഞതയുണ്ടാകാം.

  English summary

  ദിവസഫലം (2-6-2018 - ശനി)

  Know your fortune according to your zodiac sign, plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more