For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (19-5-2018 - ശനി)

  |

  അറിയപ്പെടുന്നതിൽ ഏറ്റവും വിശേഷപ്പെട്ട സൃഷ്ടിയാണ് മനുഷ്യൻ. അത്രത്തോളംതന്നെ പ്രാധാന്യം അവന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിലകൊള്ളുന്നു.

  കൃത്യമായി ഒരിടത്തും സ്ഥിരം പ്രതിഷ്ഠിയ്ക്കപ്പെടാതെ അനന്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഗതിയ്‌ക്കൊപ്പം മനുഷ്യൻ എന്നുമാത്രമല്ല, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും പ്രയാണം ചെയ്യുന്നു. ഈ അനന്തപ്രയാണം അതിനാനുപാതികമായ മാറ്റങ്ങളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

   മേടം

  മേടം

  താങ്കൾ ഇന്ന് അല്പം മനഃക്ലേശത്തിലാണ്. താങ്കളുടെ പാത്രങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു, പക്ഷേ അതിനെല്ലാം മുകളിലായി വ്യക്തിപരമായ ചില വൈരുദ്ധ്യങ്ങൾ നിലകൊള്ളുന്നു. എന്നാൽ പ്രതികൂലമായ ഒരു മാനസ്സികാവസ്ഥയിലേക്ക് താഴ്ന്നിറങ്ങുകയാണെങ്കിൽ, കൂടുതൽ വിഷമമുണ്ടാകും, എന്നാൽ ഫലപ്രദമായി ഒന്നും ഉണ്ടാകുകയുമില്ല.

  വിഷമങ്ങൾക്ക് കാരണമായ ഉറവിടങ്ങളിൽനിന്ന് കുറച്ചുനേരം വിട്ടുനിൽക്കുകയും, അങ്ങനെ വിഷമതകളൊക്കെ ഒഴിയുവാനായി ഇടവരുത്തുകയും ചെയ്യുക. ആശങ്കകളിൽനിന്ന് ഒഴിഞ്ഞുമാറുന്നത് പ്രചോദനാത്മകമായ ഫലം ഉളവാക്കും. അത്തരത്തിൽ ചിന്തിക്കുക.

   ഇടവം

  ഇടവം

  ഇന്നത്തെ പ്രഭാതം വളരെ ഉല്ലാസകരമായി അനുഭവപ്പെടുന്നുണ്ട്. എങ്കിലും ഈ ദിവസം മുഴുവനും അങ്ങനെ ആയിരക്കണമെന്നില്ല. ഒരുപക്ഷേ സായാഹ്നത്തോടടുക്കുമ്പോൾ സമയം മോശമാകാം. വീട്ടിൽത്തന്നെ അടങ്ങിയിരിക്കാതെ യാത്രയ്‌ക്കോ മറ്റോ തയ്യാറാകുക.

  ഔദ്യോഗിക കാര്യങ്ങളിൽ ചില നേട്ടങ്ങൾ കാണുവാനാകും. വളരെയധികം വിശ്വസ്തതയിൽ നിലകൊള്ളുന്നതായിരിക്കാം അതിന്റെ കാരണം. പുതിയൊരു അവസരമാണ് അങ്ങനെ വന്നുഭവിക്കാൻ പോകുന്നത്. അതിനുവേണ്ടി തയ്യാറെടുത്തുകൊള്ളുക.

   മിഥുനം

  മിഥുനം

  ആരുമായോ വിശ്വാസത്തിന്റെ പേരിലുള്ള പ്രശ്‌നം താങ്കൾക്കുണ്ട്. അതിന് ചിലപ്പോൾ ചില നല്ല കാരണങ്ങൾ ഉണ്ടായിരിക്കാം. ആ പ്രത്യേക വ്യക്തി ചിലപ്പോൾ മുൻപ് കള്ളം പറഞ്ഞിട്ടുണ്ടായിരിക്കാം. അതുമല്ലങ്കിൽ ഇപ്പോഴുള്ള പെരുമാറ്റം വലിയ സന്ദേഹത്തിന് കാരണമാകുന്നുണ്ടായിരിക്കാം.

  അതേസമയംതന്നെ, ആ വ്യക്തിയെ ചോദ്യം ചെയ്യുവാനുള്ള ഒരു ഭയം ഉണ്ടാകാം. വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങളെങ്കിൽ, ആ വ്യക്തിയെ അപമാനിക്കുവാൻ ശ്രമിക്കരുത്. നിരീക്ഷിക്കുകയും എന്താണ് സംഭവിക്കുന്നതെന്ന് കാണുകയും ചെയ്യുക. ഇതിന് വലിയ പ്രാധന്യം ഇല്ലായെന്നുള്ളതാണ് കാര്യം. കാരണം ചിലപ്പോൾ കാര്യങ്ങൾ ചിന്തിക്കുന്നതുപോലെ ആയിരിക്കുകയില്ല.

   കർക്കിടകം

  കർക്കിടകം

  വളരെയധികം ഓജസ്സുള്ള വ്യക്തിയാണ് താങ്കൾ. ഒരുപക്ഷേ രാശിചക്രത്തിലെ ഏറ്റവും നിർബന്ധബുദ്ധിയുള്ള രാശിയും ഇതായിരിക്കാം. ഈ രണ്ട് സവിശേഷതകളുംകൂടി ഒത്തുചേരുമ്പോൾ, അത് ദുർവാശിക്ക് കാരണമാകാം. പ്രധാനപ്പെട്ട എന്തിനെയെങ്കിലും ഉപേക്ഷിക്കുവാൻ നീരസം കാണിക്കുക എന്നിങ്ങനെയുള്ള അവസരത്തിൽ ചിലപ്പോൾ ഇത് നല്ലതായി ഭവിക്കാം.

  എന്നാൽ മർക്കടമുഷ്ടിയ്ക്ക് വലിയ ദോഷഫലങ്ങളുമുണ്ട്. ഒരു ബന്ധത്തിന്റെ കാര്യത്തിൽ ഇപ്പോൾ താങ്കൾ മർക്കടമുഷ്ടിയിലാണെന്ന് കാണുന്നു. ചില വിട്ടുവീഴ്ചകൾ ഗുണകരമാണെങ്കിലും, ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കുവാൻ താങ്കൾ തയ്യാറല്ല. വിട്ടുകൊടുക്കുക എന്നതിന് ഉപക്ഷേിക്കുക എന്ന് അർത്ഥമില്ല. അതുകൊണ്ട് ഏറ്റവും മെച്ചമായതിനുവേണ്ടി പ്രവർത്തിക്കുക.

   ചിങ്ങം

  ചിങ്ങം

  ഒരു ഉടമ്പടിയുടെയോ വിധേയത്വത്തിന്റെയോ ഘടകങ്ങൾ പെട്ടെന്ന് മാറുകയാണ്. കാര്യങ്ങളൊക്കെ എങ്ങനെയായിരിക്കും എന്ന് താങ്കൾ പറഞ്ഞതുപോലെയല്ല കാണപ്പെടുന്നത്. എന്തിലാണ് ഇപ്പോൾ ആയിരിക്കുന്നതെന്ന് തിരിച്ചറിയുക.

  ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരാൾക്ക് ഈ മാറ്റങ്ങളിൽ യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. അത്തരത്തിൽ കാര്യങ്ങളെ കാണുക. എന്തിനോടും പൊരുത്തപ്പെടുവാൻ കഴിയുമെന്നതുകൊണ്ട്, ഇതിനോടും പൊരുത്തപ്പെടുക.

   കന്നി

  കന്നി

  ഒരു പ്രത്യേക ബന്ധത്തിന്റെ കാര്യത്തിൽ താങ്കൾ വല്ലാതെ അസ്വസ്ഥനാണ്. വളരെ വിഷമം പിടിച്ച ഒരു വ്യക്തിയുമായിട്ടാണ് ഇടപെടുന്നത്. ആ വ്യക്തി താങ്കളോട് യോജിക്കുന്നില്ല, അതുമല്ലെങ്കിൽ താങ്കളുടെ വീക്ഷണം മനസ്സിലാക്കുന്നില്ല.

  ഒരു മാർഗ്ഗവുമില്ലല്ലോ എന്ന് തോന്നാം. പക്ഷെ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. വിശദമായുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അത് കാര്യങ്ങൾ പരസ്പരം വ്യക്തമാകുവാൻ സഹായിക്കും.

   തുലാം

  തുലാം

  വളരെ കാലമായി ഒരു പരിതഃസ്ഥിതി പുരോഗമിക്കുവാൻ താങ്കൾ കാത്തിരിക്കുകയാണ്. അത് മുന്നിലേക്ക് നീങ്ങിയാൽ കാര്യങ്ങൾ എത്രത്തോളം മനോഹരമായിരിക്കും എന്ന് കാണുവാനാകും. പക്ഷേ ഇപ്പോൾ ഭയാശങ്കകൾ താങ്കളെ പിടികൂടിയിരിക്കുന്നു.

  ആഗ്രഹിച്ചത് അവസാനം എത്തിച്ചേരുന്നതായി കാണുന്നുവെങ്കിലും, കാര്യങ്ങൾ ഒരു ഉറപ്പുമില്ലാതെയാണ് നീങ്ങുന്നത്. സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി വീണ്ടും തുടങ്ങുക. അവിടെ ഉണർവ്വ് കണ്ടെത്തുവാനാകും എന്നതിന് പുറമെ ആശങ്കകൾ ഒഴിയുവാനും അത് സഹായിക്കും.

   വൃശ്ചികം

  വൃശ്ചികം

  ഒരു ബന്ധവുമായുള്ള വൈരുദ്ധ്യങ്ങൾ മനസ്സിൽ നിലകൊള്ളുകയാണ്. വളരെയധികം ശല്യത്തിന് കാരണമാണെങ്കിലും, അതിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതായി കാണുന്നില്ല.

  കുറച്ചുകാലമായി ആ ബന്ധത്തിൽ പ്രശ്‌നങ്ങൾ കാണുന്നതിനാൽ, അതിനെ അവസാനിപ്പിച്ചാലോ എന്ന് തോന്നാം. പക്ഷേ അതല്ല ശരിയായ വഴി. മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുകയും വ്യക്തമാക്കുകയും ചെയ്യുകയാണെങ്കിൽ പരിതഃസ്ഥിതികൾ പ്രയോജനകരമായി മാറും.

   ധനു

  ധനു

  പദ്ധതികളിൽ ഒടുവിലായി എടുത്ത തീരുമാനം ആഴ്ചാന്ത്യത്തെ ഇല്ലാതാക്കുമെന്ന് തോന്നാം. തമാശയ്ക്കുവേണ്ടി ചില പ്രതീക്ഷകൾ താങ്കൾക്കുണ്ടായിരിക്കാം. പക്ഷേ അവയാണ് താങ്കൾക്ക് ശരിക്കും ആവശ്യമായിട്ടുള്ളത്. കാര്യങ്ങൾ വിചാരിക്കുന്നതുപോലെ നീങ്ങുന്നില്ല എന്ന് കാണുകയാണെങ്കിൽ അത് നിരാശക്ക് കാരണമാകാം.

  എന്നുവച്ച് താങ്കളുടെ ആഴ്ചാന്ത്യം മോശപ്പെടുകയില്ല. ചിലപ്പോൾ ചില പദ്ധതികൾ പെട്ടെന്നുതന്നെ ഉടലെടുക്കാം. ചെയ്യുവാൻ ആഗ്രഹിക്കുന്നതുതന്നെ ചെയ്യുക. അത് ശരിയായ മാർഗ്ഗത്തിലേക്കുതന്നെ നയിക്കും.

   മകരം

  മകരം

  വ്യക്തിജീവിത മാർഗ്ഗത്തിലെ ഒരു നാൽക്കവലയിൽ താങ്കളിപ്പോൾ എത്തുകയായിരിക്കാം. വളരെ പ്രധാനപ്പെട്ടൊരു തീരുമാനം എടുക്കുവാനുണ്ട്. അക്കാര്യത്തിൽ അറിവുണ്ടായിരിക്കാം. മൂർത്തമല്ലെങ്കിലും താങ്കൾക്കത് സംവേദിക്കാൻ കഴിയുന്നുണ്ട്. ഓരോ ദിശകളും വാഗ്ദാനങ്ങളെ വിഭാവന ചെയ്യുന്നു. ഓരോന്നും ധാരാളം സാദ്ധ്യതകളെ ഉൾക്കൊള്ളുകയും ചെയ്യുന്നു.

  പക്ഷേ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നത് വിഷമകരമായിരിക്കാം. മറ്റൊരാളിന് എന്താണ് നല്ലത് എന്നതിന്റെ അടിസ്ഥാനത്തിൽ സ്വയം എന്താണ് നല്ലത് എന്ന് വിലയിരുത്തുകയാണ്. ആദ്യം സ്വന്തം കാര്യമാണ് തീരുമാനിക്കേണ്ടത്. അല്ലായെങ്കിൽ കാര്യങ്ങൾ ശുഭമായി കലാശിക്കുകയില്ല.

   കുംഭം

  കുംഭം

  ആശങ്കയെ ഇല്ലായ്മചെയ്യാൻ അറിവ് ആവശ്യമാണ്. ഒരു അവസരവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നതിന് എന്തോ തടസ്സമാകുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നു. ആത്മവിശ്വാസവുമായോ ആത്മസംതൃപ്തിയുമായോ ബന്ധപ്പെട്ടൊരു വിഷയമാണിത്.

  അതിനെ മനസ്സിലാക്കാതെ, മറ്റ് പല കാരണങ്ങളെയും കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്കകളാണ് ഇപ്പോൾ തടസ്സപ്പെടുത്തുന്നതെന്ന് മനസ്സിലാക്കുക. അങ്ങനെയെങ്കിൽ ആകാശം മാത്രമായിരിക്കും പരിമിതി.

   മീനം

  മീനം

  പലരും അസൂയപ്പെടുന്ന തരത്തിലുള്ള നൈപുണ്യം കാണുവാനാകും. താങ്കൾക്ക് കഴിയുന്നതുപോലെ ചെയ്യുവാനായെങ്കിൽ എന്ന് ചിന്തിക്കുന്ന ധാരാളം പേർ ചുറ്റിലും ഉണ്ടായിരിക്കാം. പക്ഷേ അങ്ങനെയുള്ള ആ നൈപുണ്യം വേണ്ടവണ്ണം വിനിയോഗിക്കപ്പെടുന്നില്ല.

  അതിന് പല ഒഴിവുകഴിവുകളും പറയുകയാണ്. തിരക്കാണ്, അതിന് ഞാൻ കൊള്ളില്ല, എന്നൊക്കെയാണ് അവ. ലഭിക്കപ്പെട്ടിരിക്കുന്ന നൈപുണ്യങ്ങൾ പാഴാക്കുവാൻ പാടില്ല. അതിനാൽ എങ്ങനെ തുടങ്ങണമെന്നതിനായി കുറച്ചുനേരം ചിന്തിക്കുക. മുന്നിൽ നിലകൊള്ളുന്നത് സൗഭാഗ്യമാണ്.

  English summary

  ദിവസഫലം (19-5-2018 - ശനി)

  Know your zodiac prediction of the day. Read out the prediction and plan your day according to that
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more